Monday, February 12, 2007

മഹാനായ ത്യാഗി

ഭൗതിക സമ്പത്തുകളോടുള്ള അത്യാഗ്രഹവുമായി ദീനിനെക്കുറിച്ച്‌ ചിന്തയില്ലാതെ കഴിയുന്ന ഒരു സമ്പന്നന്‍ ദീനിനു വേന്ദി ത്യാഗ പരിശ്രമം ചെയ്യുന്ന ഒരു കാര്‍ക്കൂണിനെ മറ്റൊരാള്‍ക്ക്‌ പരിചയപ്പെടുത്തുമ്പോള്‍ "ഇയാല്‍ മഹാനായ ത്യാഗിയാണ്‌" എന്ന് അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു, അയാളുടെ ധ്വനിയില്‍ മറഞ്ഞിരുന്നത്‌ 'ഇദ്ദേഹം ഇദ്ദേഹം കുടുംബത്തെയും നോക്കുന്നില്ല, ജോലിയിലും ശരിയായി ശ്രദ്ധിക്കുന്നില്ല, സദാ സമയവും ദീന്‍-ദീന്‍ എന്നു പറഞ്ഞുകൊണ്ട്‌ ചുറ്റി അലഞ്ഞു കൊണ്ടിരിക്കുന്നു' എന്നാണ്‌; ഉടനേ ആ ദായിയായ നല്ല മനുഷ്യന്‍ പറഞ്ഞു "ഞാന്‍ ഒരു ത്യാഗിയല്ല; ഞാന്‍ ഉന്നതമായ പാരത്രിക ജീവിതം നേടിയെടുക്കുവാനായി ചെറിയ ദുനിയാവിനെ വിട്ടുകളയുന്നു, യഥാര്‍ത്ഥത്തില്‍ ആരാണു ത്യാഗിയെന്നാല്‍ വലിയ കാര്യങ്ങളെ വിട്ട്‌ നിസ്സാരമായതിനെ സ്വീകരിക്കുന്നവരാണ്‌, ഇദ്ദേഹം മഹത്തായ ആഖിറത്തെ നിസ്സാരമായ ദുനിയാവിനു വേണ്ടി ത്യാഗം ചെയ്തു കളഞ്ഞു, അപ്പോള്‍ ഇദ്ദേഹമാണ്‌ മഹാനായ ത്യാഗി.."

അല്ലാഹു എവിടെയുമുണ്ട്‌...

ഇമാം ഹസ്രത്‌ ഹുമാം (റ:അ) അവര്‍കളോട്‌ അല്ലാഹു എവിടെയുമുണ്ട്‌ എന്നതിന്‌ ഖുര്‍ ആനില്‍ നിന്നും ഒരു നല്ല തെളിവു നല്‍കണമെന്ന് ആവശ്യപ്പെട്ടു; അതിന്‌ ഇമാമവര്‍കള്‍ "നബി യൂനുസ്‌(അ) മീനിന്റെ വയറിനുള്ളില്‍ വച്ച്‌ 'ലാ ഇലാഹ ഇല്ലാ അന്ത സുബ്‌ ഹാനക്ക ഇന്നീ കുന്തു മിനള്ള്വാല്ലിമീന്‍' എന്ന് പശ്ചാത്തപിച്ചുകൊണ്ടിരുന്നു, അതിന്റെ ആശയം നീയല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല, നീ പരിശുദ്ധനാണ്‌, തീര്‍ച്ച്ഛയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിപ്പോയി." അങ്ങനെ പശ്ചാത്തപിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിനെ നീ എന്നര്‍ത്ഥമുള്ള അന്ത' എന്ന വാക്കുകൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌; അവന്‍ എന്നര്‍ത്ഥമുള്ള ഹുവ' എന്ന വാക്കുകൊണ്ടല്ല, അപ്പോള്‍ കടലിന്റെ ആഴത്തിലും, മത്സ്യത്തിന്റെ ഉള്ളിലും അല്ലാഹു ഉണ്ട്‌ എന്ന് തെളിയുന്നു" എന്ന് മറുപടി നല്‍കി.

സ്വര്‍ഗ്ഗത്തിലെ അരുവികള്‍......

സ്വര്‍ഗ്ഗത്തില്‍ പാലിന്റെ അരുവികല്‍ തേനിന്റെ അരുവികള്‍, തസ്നീമിന്റെ അരുവികള്‍ എല്ലാം ഒരേ ഉറവിടത്തില്‍ നിന്നും പുറപ്പെടും എന്നറിഞ്ഞ ഒരാള്‍ ഒരു മഹാനോട്‌ "അവയെല്ലാം വെവ്വേറെ ഗുണങ്ങളും രുചിയും, നിറവും ഉല്ലതാകുമ്പോള്‍ ഒരേ ഉറവിടത്തില്‍ നിന്നും എങ്ങനെ പുറപ്പെടാന്‍ സാധിക്കും?" എന്നന്വേഷിച്ചു,

അതിനദ്ദേഹം "അല്ലാഹുവിന്‌ ഒന്നും അസ്സാദ്ധ്യമല്ല, സ്വര്‍ഗ്ഗത്തിന്റെ വിഷയമിരിക്കട്ടെ, നിന്റെ ശരീരത്തില്‍ തന്നെ അല്ലാഹു ത അലാ അത്‌ നടപ്പിലാക്കിയിരിക്കുന്നല്ലോ? ശ്രദ്ധിച്ചിട്ടില്ലേ , നിന്റെ ശിരസ്സില്‍ തന്നെ അതിന്റെ മാതൃക കാണാം, വായില്‍ നിന്നും മധുരമുള്ള ഉമിനീര്‍, മൂക്കില്‍ നിന്നും പുളിയുള്ള നീര്‌, കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നു, അത്‌ ഉപ്പ്‌ രസമുള്ളതാണ്‌, ചെവിയില്‍ നിന്നും ഇനിയുമൊന്ന്, അത്‌ കൈപ്പുള്ളതാണ്‌, എന്നാല്‍ ഇതെല്ലാം ഒരേ ഉറവിടത്തില്‍ നിന്നും തന്നെയാണ്‌ ഉദ്‌ പാദിപ്പിക്കപ്പെടുന്നത്‌, നിന്റെ തലയില്‍ തന്നെ ഈ അത്ഭുതം സൃഷ്ടിച്ചിട്ടുള്ള അല്ലാഹുവിന്‌ അത്ഭുതങ്ങളുടെ കേദാരമായ സ്വര്‍ഗ്ഗത്തില്‍ അങ്ങനെ ചെയ്യുന്നതിന്‌ ഒരു ബുദ്ധിമിട്ടുമില്ല" എന്ന് മറുപടി നല്‍കി.

കുതിരയും കഴുതയും..

ഒരു വലിയ എഴുത്തുകാരന്‌ മറ്റൊരാള്‍ കത്തെഴുതി.. "ഞാനും നിങ്ങളും ചേര്‍ന്ന് ഒരു പുസ്തകമെഴുതണം, എന്നെനിക്കാഗ്രഹമുണ്ട്‌..അത്‌ താങ്കള്‍ക്കിഷ്ടമാണോ? " എന്നതില്‍ എഴുതിയിരുന്നു, അതിനാ എഴുത്തുകാരന്‍ താന്‍ വലിയ അന്തസ്സുള്ളയാളും കത്തെഴുതിയയാള്‍ വെറും സാധാരണക്കാരനും എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ "കുതിരയും, കഴുതയും ഒരു പോലെയാകുമോ?" എന്ന് ചോദിച്ചുകൊണ്ട്‌ മറുപടിയെഴുതി, ഉടനേ ആ മനുഷ്യന്‍ മറുപടിയായി "ആഹാ..നിങ്ങള്‍ ഞാന്‍ കുതിരയാണെന്ന് എങ്ങനെ മനസ്സിലാക്കി?" എന്ന് എഴുതിയയച്ചു.

ഇഷ്ട്മുള്ളത്‌ എടുക്കാം..

ഒരു ധനാഢ്യന്‍ മരണവേളയില്‍ പ്രായപൂര്‍ത്തിയെത്താത്ത തന്റെ കുട്ടികളെ സംരക്ഷിക്കുന്നതിനായി സഹോദരനെ ചുമതാലപെടുത്തിക്കൊണ്ട്‌ വസ്സിയത്ത്‌ എഴുതി, അതില്‍ "സ്വത്ത്‌ സംരക്ഷിച്ച്‌, എന്റെ കുട്ടികളെ നല്ല രീതിയില്‍ പരിപാലിച്ച്‌, അവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നിനക്കിഷ്ടമുള്ളതിനെ എന്റെ കുട്ടികള്‍ക്ക്‌ കൊടുക്കണം" എന്നെഴുതിയിരുന്നു, സഹോദരനും ജ്യേഷ്ടന്റെ മരണശേഷം ആ കുട്ടികളെ നല്ല രീതിയില്‍ പരിപാലിച്ച്‌ വളര്‍ത്തി, എന്നാല്‍ ക്രമേണ സഹോദരന്റെയുള്ളില്‍ ആ യത്തീമുകളുടെ മുതല്‍ അപഹരിക്കണം എന്ന ചിന്തയുണ്ടായി, വസ്സിയത്തിലും 'നിനക്കിഷ്ടമുള്ളത്‌ കൊടുക്കണം' എന്നെഴുതിയിരിക്കുന്നതിനാല്‍ തനിക്ക്‌ ഇഷ്ടം പോലെ എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു എന്നു ധരിച്ച്‌ സ്വത്തിന്റെ സിംഹ ഭാഗവും അയാള്‍ കൈക്കലാക്കി ഒരു ചെറിയ പങ്ക്‌ മാത്രം ആ യത്തീമുകള്‍ക്ക്‌ കൊടുത്തു; അതു ചോദ്യം ചെയ്ത്‌ കുട്ടികള്‍ കോടതിയിലെത്തി, അനാഥകളുടെ വക്കാലത്തുമായി ഹാജരായത്‌ മുഹമ്മദലി ജിന്നയായിരുന്നു,

അപ്പോള്‍ കുരുക്കഴിഞ്ഞ വിചാരണയില്‍ സംരക്ഷകനായ ചഛായോട്‌ കുട്ടികളെ സംരക്ഷിച്ച വകയില്‍ നീ ബുദ്ധി മുട്ടിയതിനും, വലിയ തുക ചിലവഴിച്ചതിനും പകരമായി സ്വത്തിന്റെ സിംഹ ഭാഗവും നിങ്ങള്‍ തന്നെ എടുക്കാന്‍ ആഗ്രഹിക്കുന്നു, അല്ലേ? എന്ന് ചോദിച്ചതിന്‌ അയാള്‍ 'അതേ ശരിയാണ്‌' എന്ന് മറുപടി നല്‍കി, അനാഥ കുട്ടികള്‍ക്ക്‌ സ്വത്തില്‍ അല്‍പ്പം മാത്രം കൊടുക്കാന്‍ ഉദ്ദേശിക്കുന്നു അല്ലേ? എന്ന ചോദ്യത്തിനും അയാള്‍ 'ശരിയാണ്‌' എന്നുത്തരം നല്‍കി,

അപ്പോള്‍ മുഹമ്മദലി ജിന്ന ജഡ്ജിയോട്‌ "ഇദ്ദേഹം ആഗ്രഹിക്കുന്നത്‌ സ്വത്തിന്റെ വലിയ ഭാഗമാണ്‌ എന്നത്‌ ഇദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം, ഇദ്ദേഹം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വത്തിന്റെ ആ വലിയ ഭാഗം തന്നെ ഈ അനാഥ കുട്ടികള്‍ക്ക്‌ കൊടുക്കപ്പെടണം എന്നുതന്നെയാണ്‌ കുട്ടികളുടെ ആ മരണപ്പെട്ട പിതാവ്‌ "നീ ഇഷ്ടപ്പെടുന്നതിനെ അവര്‍ക്ക്‌ കൊടുക്കണം" എന്ന വസ്വിയത്തിലെ വാക്കുകളില്‍ എഴുതീട്ടുള്ളത്‌, അതായത്‌ നീ ആഗ്രഹിക്കുന്ന സ്വത്തിന്റെ വലിയ പങ്ക്‌ ഇവര്‍ക്ക്‌ കൊടുക്കണം" എന്ന് തന്നെയാണ്‌ വസ്വിയത്തിന്റെ അര്‍ത്ഥം; അതിനാല്‍ ഇദ്ദേഹം ഏതാണാ എടുക്കാന്‍ ആഗ്രഹിച്ചത്‌? അത്‌ ആ കുട്ടികള്‍ക്ക്‌ കൊടുക്കപ്പെടണം എന്ന് വാദിച്ചു, കോടതിയുടെ വിധിയും അങ്ങനെ തന്നെയായിരുന്നു, അത്യാഗ്രഹം വലിയ നഷ്ടവും, മാനക്കേടുമായി മാറി.

അത്ഭുതകരമായ വിധി..

മദീനയില്‍ നിന്നും ഒരു വ്യാപാരി മറ്റൊരു നാട്ടിലേക്ക്‌ യാത്ര പുറപ്പെടാന്‍ നേരം തന്റെ ഭാര്യയോട്‌ "ഞാന്‍ വീട്ടില്‍ തിരിച്ചെത്തുന്നതു വരെ നീ നിന്റെ പിതാവിന്റെ വീട്ടിലേക്ക്‌ പോകുകയാണെങ്കില്‍ നിന്റെ മൂന്ന് തലാഖും അഴിയും, പിന്നെ നീ എന്റെ നിക്കാഹില്‍ ആയിരിക്കുകയില്ല" എന്ന് കല്‍പ്പിച്ച്‌ യാത്ര പുറപ്പെട്ടു, അസ്സാധാരണമായി അദ്ദേഹം പുറപ്പെട്ടു പോയതും ആ സ്ത്രീയുടെ പിതാവ്‌ കടുത്ത രോഗ ബാധിതനായി, തങ്ങളുടെ സഹോദരിയെ പിതാവിന്റെയടുക്കലേക്ക്‌ കൂട്ടിക്കൊണ്ടു പൊകാന്‍ അവരുടെ സഹോദരന്മാര്‍ വളരെയധികം പ്രയത്നിച്ചിട്ടും അവര്‍ എതിര്‍ത്തു,

ഒടുവില്‍ പിതാവ്‌ മരണപ്പെട്ടു, അപ്പോള്‍ സഹോദരന്മാര്‍ അവരുടെ ഭര്‍ത്താവിന്റെ ശപഥം പരിഗണിക്കാതെ "നീ തലാഖായി പോയാലും ഒന്നുമില്ല, ജനിപ്പിച്ചു വളര്‍ത്തിയ പിതാവിന്റെ മയ്യിത്തിനെയാണോ നീ അവഗണിക്കുന്നത്‌?" എന്ന് ചോദിച്ചുക്കൊണ്ട്‌ നിര്‍ബന്ധപൂര്‍വ്വം ആ സ്ത്രീയെ അവരുടെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി, ഭര്‍ത്താവ്‌ നാട്ടില്‍ തിരിച്ചെത്തിയതും വിവരമറിഞ്ഞ്‌ പശ്ചാത്തപിച്ചു, മാമായോടുള്ള കോപത്തിന്റെ പേരില്‍ അങ്ങനെ പറഞ്ഞു പയതാണ്‌, യതാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‌ തന്റെ ഭാര്യയെ തലാഖ്‌ ചെയ്യണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല,

അദ്ദേഹം മദീനയിലുള്ള ഉലമാക്കളെയെല്ലാം സമീപിച്ച്‌ തന്റെ ഭാര്യ തലാഖ്‌ ആയിപ്പോയോ..അതല്ല എന്തെങ്കിലും വഴികാണുമോ? എന്ന് മസ്‌ അല അന്വേഷിച്ചു, എല്ലാ ഉലമാക്കളും "നിങ്ങള്‍ ഭാര്യയോട്‌ അവരുടെ പിതാവിന്റെ വീട്ടിലേക്ക്‌ പോയാല്‍ മൂന്ന് തലാഖും സംഭവിക്കും എന്ന് പറഞ്ഞിട്ടു പോയെങ്കില്‍ അവര്‍ തന്റെ പിതാവിന്റെ വീട്ടിലേക്ക്‌ പോയ സമയം നിന്റെ നിക്കാഹില്‍ നിന്നും പുറത്തായി" എന്ന് ഏകോപിച്ച്‌ വിധി കല്‍പ്പിച്ചു,

എന്നിരുന്നാലും തന്റെ നല്ല ഇണയെ വിട്ടു പിരിയാന്‍ മനസ്സു വരാതെ ആ മനുഷ്യന്‍ കൂഫയിലെത്തി ഇമാം അബൂ ഹനീഫാ (റഹ്‌:അ)അവര്‍കളോട്‌ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ അദ്ദേഹം "തലാഖ്‌ സംഭവിക്കുകയില്ല, അവര്‍ നിന്റെ നിക്കാഹില്‍ തന്നെയാണ്‌," എന്ന് ഫത്‌ വ നല്‍കി, ഇതറിഞ്ഞ മദീനയിലെ ഉലമാക്കള്‍ ചാടിയെണീറ്റു, ഇമാമുല്‍ അ അ്‌ ളം അവര്‍കളോട്‌ "അവര്‍ പിതാവിന്റെ വീട്ടിലേക്ക്‌ പോയാല്‍ തലാഖ്‌ ആകും എന്ന് പറഞ്ഞതിനു ശേഷവും അവര്‍ തന്റെ പിതാവിന്റെ വീട്ടിലേക്ക്‌ പോയി, വിഷയം ഇത്രത്തോളം വ്യക്തമായിരിക്കുമ്പോള്‍ അവര്‍ എന്തു കൊണ്ട്‌ തലാഖാകുകയില്ല? എന്ന് വിശദീകരണമാവശ്യപ്പെട്ടു," അതിന്‌ ഇമാമവര്‍കള്‍ "അവള്‍ തന്റെ പിതാവിന്റെ വീട്ടില്‍ പോയാലല്ലേ തലാഖ്‌ ആകുകയുള്ളൂ, എന്നാല്‍ അവര്‍ തന്റെ വീട്ടിലേക്കാണ്‌ പോയത്‌, പിതാവ്‌ മരണപ്പെട്ടപ്പോള്‍ തന്നെ ആ വീട്‌ അവളുടെ അനന്തര സ്വത്തില്‍ വന്നു കഴിഞ്ഞു, ഇല്ലേ..?" എന്ന് വിശദീകരിച്ചതും ആ ഉലമാക്കളെല്ലാവരും വിയര്‍ത്തു കുളിച്ചു

ഒരു പാതിരിയുടെ ചോദ്യം..

ദില്ലിയില്‍ ജീവിച്ചിരുന്ന ഒരു വലിയ പണ്ഡിതന്റെയടുക്കല്‍ ഒരു പാതിരി വന്ന് "ഞാന്‍ ഒരു വിഷയം ചോദിക്കാം, താങ്കള്‍ അതിന്‌ ശരിയായ മറുപടി നല്‍കണം, എന്നാവശ്യപ്പെട്ടു" ആലിം സാഹിബും അത്‌ അംഗീകരിച്ചു; പാതിരി ചോദിച്ചു.." ഒരു വ്ര്ക്ഷച്ചുവട്ടില്‍ ഒരാള്‍ കിടന്നുറങ്ങുന്നു, ഇനിയൊരാള്‍ എന്തോ പ്രതീക്ഷിച്ചിരിക്കുന്നു, അപ്പോള്‍ ഒരു വഴിയാത്രക്കാരന്‍ അതുവഴി വന്നു, അവിടെ നിന്നും വഴി രണ്ടായി പിരിയുകയാണ്‌, തനിക്ക്‌ പോകേണ്ട വഴി ഈ വന്ന മനുഷ്യന്‌ അറിയില്ലാത്ത പക്ഷം ശരിയായ വഴിയേതാണ്‌ എന്ന് ഉണര്‍ന്നിരിക്കുന്ന ആളിനോടല്ലേ അന്വേഷിക്കുക?" ആ പണ്ഡിതന്‍ അല്‍പ്പവും താമസ്സിയാതെ "ആ ഉണര്‍ന്നിരിക്കുന്ന മനുഷ്യനും വഴി ശരിക്കറിയാത്തതിനാല്‍ ഉറങ്ങുന്നയാള്‍ ഉണരുമ്പോള്‍ അന്വേഷിക്കാം എന്ന് കരുതി കാത്തിരിക്കുകയാണ്‌" എന്ന് പറഞ്ഞു, ഈ മറുപടി കേട്ട പാതിരി അപമാനിതനായി,

പാതിരിയുടെ ചോദ്യത്തിലെ നിഗൂഢ ലക്ഷ്യം എന്തായിരുന്നു എന്നാല്‍ "ഉറങ്ങുന്നയാള്‍ എന്ന് പറഞ്ഞത്‌ മുഹമ്മദ്‌(സ:അ) തങ്ങളെയാണ്‌, അതായത്‌ നബി (സ:അ) തങ്ങള്‍ വഫാത്തായി, തങ്ങളുടെ ഖബര്‍ ഷര്‍ , ഷെരീഫില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നു, ഉണര്‍ന്നിരിക്കുന്നയാള്‍ എന്ന് പറഞ്ഞത്‌ ഹസ്രത്‌ ഈസ്സാ(അ) ജീവനോടെ ആകാശത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു, അതിനാല്‍ അദ്ദേഹം ഉണര്‍ന്നിരിക്കുന്നയാള്‍ എന്ന് പാതിരി വ്യംഗ്യമായി സൂചിപ്പിച്ചു, വഴിപോക്കന്‍ എന്ന് പറഞ്ഞത്‌ ലോക ജനതയെ കുറിച്ച്‌ പറഞ്ഞതാണ്‌, "

Friday, February 9, 2007

വിചിത്രമായ ചോദ്യങ്ങളും കൗതുകകരമായ മറുപടികളും

ജീവ കാരുണ്യം!

ഈ പറഞ്ഞ കാവി സമ്മേളനത്തില്‍ ധാരാളം ഹിന്ദുസഹോദരന്മാരും, ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും, മന്ത്രിമാരുമെല്ലാം പങ്കെടുത്തിരുന്നു, ഹസ്രത്ജീ അവര്‍കള്‍ ചുരുങ്ങിയ നിലയില്‍ സംസാരിച്ചു.... അപ്പോള്‍ അവരിലൊരാള്‍ ചോദിച്ചു "മുസ്‌ ലിമീങ്ങളായ നിങ്ങള്‍ ജീവ ഹിംസ ചെയ്യുന്നത്‌ എന്തു കൊണ്ടാണ്‌?" ഹസ്രത്ജീ അവര്‍കള്‍ അതിനു വിശദീകരണം നല്‍കി അതിന്റെ സാരാംശം: "ഈ ലോകത്തെ അല്ലാഹു മനുഷ്യര്‍ക്ക്‌ വേണ്ടിയാണ്‌ സൃഷ്ടിച്ചത്‌; ഇതിലുള്ള സര്‍വ്വ വസ്തുക്കളെയും, സകല ജീവ രാശികളെയും മനുഷ്യന്റെ പ്രയോജനത്തിന്‌ വേണ്ടിയും, അവന്റെ അതിജീവനത്തിന്‌ സഹായകരമായിത്തീരുന്ന വിധത്തിലുമാണ്‌ അല്ലാഹു ത ആലാ സൃഷ്ടിച്ചിട്ടുള്ളത്‌, വിളവുകളും ജീവരാശികളാണ്‌, ആട്‌, മാട്‌, ഒട്ടകം, മീന്‍, കോഴി, പറവകള്‍, പോലെയുള്ളവയെയെല്ലാം കൊണ്ടു മാത്രമേ മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ,

ഇതുപോലെ മനുഷ്യ ജീവന്റെ സന്ധാരണത്തിന്‌ എതിരായ ജീവരാശി ഏതായാലും അവന്‍ അതിനെ കൊന്നു കളയുന്നു, കൊതുക്‌ ഒരു ജീവിയാണ്‌, എന്നാല്‍ മനുഷ്യന്റെ അരോഗ്യത്തിന്‌ ഹാനികരമാണ്‌ എന്നതിനാല്‍ കോടിക്കണക്കായ കൊതുകുകളെ മനുഷ്യന്‍ മരുന്ന് തളിച്ച്‌ കൊല്ലുന്നു, ഇതു പോലെ വെട്ടുകിളി, മറ്റു കീടങ്ങള്‍ , ഇവയെല്ലാം മനുഷ്യന്റെ ഭക്ഷ്യ ധാന്യങ്ങളെ നശിപ്പിക്കുന്നു എന്നതിനാല്‍ കോടാനുകോടി ജീവികളെ അവന്‍ കൊന്നു കളയുന്നു, രോഗങ്ങളുണ്ടാക്കുന്ന കൃമികളെയും മനുഷ്യന്‍ കൊല്ലുന്നു,

പാമ്പ്‌. തേള്‍ തുടങ്ങിയവ മനുഷ്യ ജീവന്‌ ഹാനികരമാണ്‌ എന്നതിനാല്‍ അവയെയും കൊന്നുകളയുന്നു, വന്യ മ്ര്ഗങ്ങളെക്കൊണ്ട്‌ ആപത്തുണ്ടാകും എന്ന് കണ്ടാല്‍ അവയെയും കൊന്നു കളയുന്നു, ഇവിടെ ജീവ ഹിംസ എന്ന ചിന്ത തന്നെ ഇല്ലാതായിപോകുന്നു,

യഥാര്‍ത്ഥമായ ജീവകാരുണ്യമെന്തെന്നാല്‍ മനുഷ്യന്‍ മനുഷ്യനോട്‌ കാണിക്കുന്നതാണ്‌, മനുഷ്യ കുലത്തിന്റെ പുരോഗതിക്കും, ശാന്തി സമാധാനത്തിനും അനുകൂലമായ ഒരു നേരായ വഴി കാണിച്ചു തരുന്ന മാര്‍ഗ്ഗമാണ്‌ ഇസ്‌ ലാം; മനുഷ്യ കുലം ഒന്നാണ്‌ എന്ന സഹാനുഭൂതിയും സ്നേഹവും ഉള്‍ക്കൊള്ളുന്ന ഒരു ഉയര്‍ന്ന വഴിയെ വ്യക്തമാക്കുന്നതാണ്‌ ഇസ്‌ ലാം;

തന്റെ കുടുംബം, അയല്‍ക്കാര്‍, പരിചയക്കാര്‍, നാട്ടുകാര്‍, ലോകജനത എല്ലാവരോടും കാരുണ്യത്തോടെ ജീവിക്കുവാനുള്ള ശരിയായ നടപടികളെ കാട്ടുന്നതാണ്‌ ഇസ്‌ ലാം, ഒരു സാധാരണ വാക്കു കൊണ്ടുപോലും മറ്റുള്ളവര്‍ക്ക്‌ വേദനയുണ്ടാക്കരുത്‌ എന്ന് ഇസ്‌ ലാം ഉദ്ബോധിപ്പിക്കുന്നു, അതുപോലെ പരലോക ജീവിതതിന്റെ ശിക്ഷയില്‍ നിന്നും, പരിഹാരമില്ലാത്ത നഷ്ടത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുവാനുള്ള മാര്‍ഗ്ഗവും കാണിച്ചു തരുന്നതാണ്‌ ഇസ്‌ ലാം, ഇതിനു വിരുദ്ധമായി ഒരു മാടിനെ അറുക്കപ്പെട്ടതിന്റെ പേരില്‍ അനേകം മനുഷ്യ ജീവിതങ്ങളെ കൊന്നു തള്ളുന്നതല്ല യഥാര്‍ത്ഥ ജീവകാരുണ്യം." എന്ന് വ്യക്തമാക്കി


നിങ്ങള്‍ ജീവ കാരുണ്യമുള്ളവരല്ല

ഒരു മുസ്‌ ലിം സഹോദരനോട്‌ മറ്റൊരാള്‍ "മുസ്‌ ലിമീങ്ങളായ നിങ്ങള്‍ ജീവ കാരുണ്യമുള്ളവരല്ല! ആട്‌ മാടുകളെ അറുത്ത്‌ ശാപ്പിടുന്നു..." എന്ന് അക്ഷേപിച്ചു.. അതിനദ്ദേഹം "യഥാര്‍ത്ഥത്തില്‍ നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്‌ നാം അവയെ ഭക്ഷിക്കുന്നത്‌! ഞങ്ങള്‍ കഴിക്കാതിരുന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ലോകമെങ്ങും അവ കോടിക്കണക്കിന്‌ പെറ്റുപെരുകി അവക്ക്‌ ഭക്ഷണം കിട്ടാതെ നിങ്ങളെ തന്നെ പിടിച്ചു തിന്നാന്‍ തുടങ്ങും" എന്ന് മറുപടി നല്‍കി;

ലോകമെങ്ങും അനുദിനം അനേകലക്ഷം ആടു മാടുകളെയും ഒട്ടകങ്ങളെയും അറുക്കപ്പെടുന്നു, മനുഷ്യ സമുദായത്തിന്റെ ആഹാരത്തില്‍ മൂന്നിലൊരു പങ്ക്‌ മ്ര്ഗങ്ങളുടെ മാംസമാണ്‌, ഏതാനും ചില മാസങ്ങള്‍ മ്ര്ഗങ്ങള്‍ അറുക്കപ്പെടാതിരുന്നാല്‍ തന്നെ അനേക കോടി മ്ര്ഗങ്ങള്‍ പെരുകി ലോകമെങ്ങും നിറയും; അവയെ ഭക്ഷിക്കുവാന്‍ അവയെ സൃഷ്ടിച്ചവനായ അല്ലാഹു തന്നെ അനുമതി നല്‍കുന്നു, റഹ്മത്തുല്‍ ലില്‍ ആലമീന്‍ ഹസ്രത്‌ മുഹമ്മദ്‌ (സ:അ) തങ്ങള്‍ മ്ര്ഗങ്ങളോട്‌ പാലിക്കേണ്ട കടമകളെ പറ്റി ഉണര്‍ത്തുമ്പോള്‍ "അവ നല്ല ആരോഗ്യത്തോടെയുള്ളപ്പോള്‍ അവയുടെ മേല്‍ യാത്ര ചെയ്യിന്‍, അവ നല്ല നിലയില്‍ ഉള്ളപ്പോള്‍ തന്നെ അവയെ അറുക്കിന്‍" എന്നരുളിയിരിക്കുന്നു,

ആട്‌ മാടുകളുടെ മാംസം ഭക്ഷിക്കുന്നത്‌ ഹലാലാണ്‌; അവയെ അനുദിനം അറുക്കപ്പെട്ടിട്ടും കൂട്ടം കൂട്ടമായി അവ വീണ്ടും ലോകത്ത്‌ പെരുകിക്കൊണ്ടേയിരിക്കുന്നു, എന്നാല്‍ അവ ഒന്നും രണ്ടും കുട്ടികളെ മാത്രമാണ്‌ പ്രസവിക്കുന്നത്‌; അതേ സമയം നായ്‌, പന്നി ഇവകളെ ഭക്ഷിക്കുന്നത്‌ ഹറാമാക്കപ്പെട്ടിരിക്കുന്നു, ഇവ രണ്ടും പ്രസവിക്കുമ്പോള്‍ ആറും ഏഴും കുട്ടികള്‍ വീതം ഉണ്ടാകാറുണ്ടെങ്കിലും അവ മറ്റുള്ളവയെ പോലെ പെരുകുന്നില്ല, എന്നാല്‍ ഇവയെ എങ്ങും അറുക്കപ്പെടുന്നതുമില്ല, മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി അല്ലാഹു ത ആലാ തന്നെ അവന്റെ ഭക്ഷണത്തിനായി ഇവയെ യെല്ലാം അധികരിപ്പിച്ച്‌ നല്‍കിക്കൊണ്ടിരിക്കുന്നു;


ഒരു കുറവ്‌...

ഹിജാസിന്റെ അമീര്‍ മൗലാനാ സയീദ്‌ അഹ്മദ്‌ ഖാന്‍ സാഹിബ്‌ (മ:ലി:ആ) അവര്‍കള്‍ ഒരു ചെറുപ്പക്കാരനായ പണ്ഡിതനോട്‌ "മൗലവി സാബ്‌...നിങ്ങളുടെ എല്ലാ ഗുണങ്ങളും ഉന്നതമായതാണ്‌, എന്നാല്‍ ഒരു കാര്യമൊഴിച്ച്‌..." എന്നു പറഞ്ഞു; ഉടനേ ആ ആലിം സാഹിബ്‌ "മൗലാനാ, അതെന്താണെന്ന് പറഞ്ഞുതന്നാല്‍ ഞാന്‍ അത്‌ തിരുത്തിക്കൊള്ളാം" എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മൗനമായിരുന്നു;

മറ്റൊരു സമയം ദീനിന്റെ ചിന്തയുള്ള നല്ല രീതിയില്‍ പരിശ്രമിക്കുന്ന ഒരു ആലിമിനോട്‌ ഇതുപോലെ "മൗലവി സാബ്‌...നിങ്ങളുടെയടുത്തുള്ള ഗുണങ്ങളെല്ലാം മാതൃകാ പരമാണ്‌....എന്നാല്‍ ഒരു കുറവ്‌ നിങ്ങളിലുണ്ട്‌.." എന്ന് പറഞ്ഞു; ഉടനേ ആ കാര്‍ക്കൂണ്‍ "മൗലാനാ.. താങ്കള്‍ ഒരു കുറവ്‌ എന്ന് പറയുന്നു; എന്നാല്‍ എത്രയോ കെടുതികള്‍ എന്നിലുണ്ട്‌! എന്ന് ഞാന്‍ തന്നെ മനസ്സിലാക്കുന്നു; അനേകായിരം കെടുതികള്‍ എന്നെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു; മരണത്തിന്‌ മുന്‍പായെങ്കിലും എന്റെ തെറ്റുകള്‍ തിരുത്തി നല്ലവനായിത്തീരാന്‍ അല്ലാഹു ത ആലാ എന്നെ സഹായിക്കുവാന്‍ വേണ്ടി അങ്ങ്‌ ദു:ആ ചെയ്യണം,....." എന്നു പറഞ്ഞു, മൗലാനാ അദ്ദേഹത്തിനു വേണ്ടി "അല്ലാഹു ത ലാ നിങ്ങളെ ഇനിയുമിനിയും ഉയര്‍ത്തിക്കൊണ്ടിരിക്കട്ടെ" എന്ന് ദു:ആ ചെയ്തു;

ചില സമയങ്ങളില്‍ ചിലരുടെ നഫ്സിനെ പരീക്ഷിക്കുവാന്‍ വേണ്ടി മഹാന്മാര്‍ കൈക്കൊള്ളുന്ന ഒരു ഉപായമാണിത്‌, ആദ്യം സൂചിപ്പിച്ച ആള്‍ സ്വയം താന്‍ പൂര്‍ണ്ണമായും തെറ്റുകളില്‍ നിന്നും തിരുത്തിക്കഴിഞ്ഞതായും, ഒരേ ഒരു കുറവു മാത്രം തന്നിലുണ്ട്‌.. അതും അറിയിച്ചു തന്നാല്‍ തിരുത്തിക്കൊള്ളാം എന്നു തെറ്റിദ്ധരിച്ചു;

മനുഷ്യന്‍ തന്നെ കുറവുകളുള്ളവനായും പാപിയായും കരുതി അവസാന ശ്വാസം വരെ അല്ലാഹുവിനോട്‌ പാപ മോചനം തേടിക്കൊണ്ടും വിനയവും, താഴ്മയും ഉള്‍ക്കൊണ്ടു കൊണ്ടും ജീവിക്കാതെ അവന്‌ ഉയര്‍ച്ചയുണ്ടാവുകയെന്നത്‌ അസാദ്ധ്യമാണ്‌; ഇതിനെതിരായി 'മനുഷ്യന്‍ താന്‍ പരിപൂര്‍ണ്ണനാണ്‌; കുറവുകളൊന്നുമില്ലാത്തവനാണ്‌, എന്ന് കരുതുവാന്‍ തുടങ്ങിയാല്‍ കുറേശ്ശെ കുറേശ്ശെയായി അവന്റെയുള്ളില്‍ അഹന്തയും അഹം ഭാവവുമുണ്ടായി താന്‍ നല്ലവന്‍ എന്നും മറ്റുള്ളവരെല്ലാം നിസ്സാരക്കാരെന്നും മതിക്കുവാന്‍ ആരംഭിക്കും; അതിനാല്‍ തന്നെ മുന്നേറ്റമുണ്ടാകുന്നതിന്‌ പകരം അവന്‍ പരാജയപ്പെട്ടവനായി മാറും.

രണ്ടാമത്തെയാള്‍ തന്നെ കുറവുകളുള്ളയാളായി മനസ്സിലാക്കിയിരിക്കുന്നതിനാല്‍ മൗലാനാ അദ്ദേഹത്തിനു വേണ്ടി ദു:ആ ചെയ്തു.


I.S.L.A.M

1981ല്‍ മദ്രാസ്സില്‍ നിന്നും ഒരു വലിയ ജമാ അത്ത്‌ തായ്‌ലന്റിലേക്ക്‌ പോയി.., ആ ജമാ അത്ത്‌ കിഴക്കന്‍ തായ്‌ലന്റില്‍ ഷെങ്ങ്‌ മായ്‌" എന്ന സ്ഥലത്തെത്തിയപ്പോള്‍ ജമാ അത്ത്‌ എത്തിയെന്നറിഞ്ഞ ചില കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഇഷാ നമസ്കാരത്തിനു ശേഷം ജമാ അത്തിനെ സന്ദര്‍ശിക്കുവാനായി വന്നു, അവര്‍ ദീനിന്റെ പരിശ്രമത്തെ പറ്റിയും ദീനിനെ പറ്റിയും അനേകം സന്ദേഹങ്ങള്‍ ഇംഗ്ലീഷില്‍ ചോദിച്ചു കൊണ്ടിരുന്നു, അതില്‍ ഒരു വിദ്യാര്‍ത്ഥി "ഖുര്‍ ആനില്‍ ഒരിടത്തും അഞ്ചു നേരം നമസ്കരിക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ? അപ്പോള്‍ നാം അഞ്ച്‌ നേരം നമസ്കരിക്കേണ്ടത്‌ ആവശ്യമാണോ? അങ്ങനെയാണെങ്കിലേ നമ്മെ ഇസ്‌ ലാമിസ്റ്റായി കരുതപ്പെടുകയുള്ളോ...?" എന്ന് ഇംഗ്ലീഷില്‍ ചോദിച്ചതിന്‌ ഇസ്‌ ലാം എന്ന വാക്ക്‌ ഇംഗ്ലീഷില്‍ എങ്ങിനെയാണ്‌ എഴുതുന്നത്‌?" എന്ന് ചോദിച്ചു, അവര്‍I.S.L.A.M എന്ന് പറഞ്ഞു,

ഉടനേ ഓരോ എഴുത്തും എന്തിനെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് ചോദിച്ചപ്പോള്‍ ആ വിദ്യാര്‍ത്ഥി അറിയില്ല എന്നുപറഞ്ഞു, അപ്പോള്‍ അദ്ദേഹം പറഞ്ഞു I= ഇഷാ, S= സുബഹി, L= ളുഹര്‍, A= അസര്‍, M= മഗ്‌ രിബ്‌ , ISLAMഎന്ന വാക്കില്‍ തന്നെ അഞ്ചു നേരത്തെ നമസ്കാരത്തെക്കുറിച്ച്‌ തുടര്‍ച്ചയായി സൂചിപ്പിക്കുന്നു, അതിനാള്‍ ഇസ്‌ ലാം എന്നു പറഞ്ഞാല്‍ തന്നെ അഞ്ചു നേരത്തെ നമസ്കാരമാണ്‌ എന്ന് പറഞ്ഞു,

അപ്പോള്‍ ആര്‌ അഞ്ച്‌ നേരം നമസ്കരിക്കുന്നോ അവരില്‍ ഇസ്‌ ലാം നിലനില്‍ക്കുന്നുണ്ട്‌, അല്ലാത്തവരില്‍ ഇല്ല" എന്ന് വിശദമാക്കി, ആ വിദ്യാര്‍ത്ഥികള്‍ വളരെ അതിശയിച്ച്‌ "ഇനി അഞ്ചു നേരത്തെ നമസ്കാരവും കൃത്യമായി നമസ്കരിക്കും എന്നുറപ്പിച്ചു,"

ഇന്‍:ജിന്‍

ഒരു ജമാ അത്ത്‌ കരിവണ്ടിയില്‍ (കല്‍ക്കരി ഉപയോഗിക്കുന്ന തീവണ്ടി) കുംഭകോണത്തേക്ക്‌ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ത അ്‌ ലീം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ത അ്‌ ലീമില്‍ ജിന്നുകളെക്കുറിച്ച്‌ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അമീര്‍ സാഹിബ്‌ ജിന്നുകളുടെ ആഹാരം അടുപ്പിലെ കരി, എല്ലുകള്‍ മുതലായവയാണ്‌, അതുകൊണ്ട്‌ അവയുപയോഗിച്ച്‌ ഇസ്തിഞ്ചാ' ചെയ്യുവാന്‍ പാടില്ല: എന്നു പറഞ്ഞു, അപ്പോഴൊരാള്‍ "റെയില്‍ ഇഞ്ചിനിലും കരി തന്നെയാണല്ലോ ഉപയോഗിക്കുന്നത്‌ അങ്ങനെയാണെങ്കില്‍ അതും ജിന്നാണല്ലോ? എന്ന് പറഞ്ഞു, അമീര്‍ സാഹിബ്‌ "അതേ, അതും ജിന്നു തന്നെയാണ്‌, അതുകൊണ്ടാണല്ലോ അതിന്‌ ഇന്‍:ജിന്‍ എന്ന് പേര്‌ വച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞു" എല്ലാവരും ചിരിച്ചു; ആ ജമാ അത്തില്‍ എ.ടി. അബ്ദുല്‍ ഖാദര്‍ സാഹിബും ഉണ്ടായിരുന്നു

വിചിത്രമായ ചോദ്യങ്ങളും കൗതുകകരമായ മറുപടികളും

Wednesday, February 7, 2007

വിചിത്രമായ ചോദ്യങ്ങളും കൗതുകകരമായ മറുപടികളും..

ഈ സമ്മേളന ശേഷം അനേകം പേര്‍ ഇസ്‌ ലാമിനെ സ്വീകരിച്ചു കൊണ്ടിരിക്കുന്നതായ വാര്‍ത്ത വരാന്‍ തുടങ്ങി, ഇജ്‌ തിമായില്‍ നിന്നും 60 ജമാ അത്തുകള്‍ പുറപ്പെട്ടു, റവാങ്കിയില്‍ ഹസ്രത്ജീ (റഹ്‌:അ) പറഞ്ഞു: "ദ അ്‌ വത്തിന്റെ പരിശ്രമം വലിയ ഒരു സമ്പത്താണ്‌,\ വലിയ ഒരു നി അ്മത്ത്‌......അത്‌ എപ്പോഴെന്നാല്‍ ഈ പരിശ്രമത്തിന്റെ ശരിയായ ഉസൂലുകളോടുകൂടി പരിശ്രമിക്കുമ്പോഴാണ്‌, അങ്ങനെ ചെയ്താല്‍ മനുഷ്യന്‌ അവന്‍ ഏറ്റെടുത്തിരിക്കുന്ന ചുമതലകളില്‍ ഒഴുകി നടക്കുവാനുള്ള ശക്തിയുണ്ടാകും, മു ആമലാത്തുകളില്‍ കൃത്യതയും, പൊതു ജീവിതത്തില്‍ സൂക്ഷ്മതയും, പ്രവര്‍ത്തികളിലും രീതികളിലും നേര്‍മ്മയും സ്വീകരിക്കും, എത്രത്തോളം ദ അ്‌ വത്തിന്റെ പരിശ്രമത്തില്‍ മുന്നേറുമോ അത്രത്തോളം അവന്റെ ജീവിതവും ഉയര്‍ന്നു കോണ്ടേയിരിക്കും, കൂടാതെ ഈ പരിശ്രമം തന്നെ അവന്റെ എല്ലാ പുരോഗതിക്കും കാരണമായിത്തീരുകയും ചെയ്യും, ഐഹിക പാരത്രിക വിജയങ്ങളുണ്ടാകും, ഇതിനെതിരായി മനുഷ്യന്‍ ദീനിന്റെ പരിശ്രമത്തെ വിട്ട്‌ വസ്തു വക കളിലും, ഭൗതിക മേഖലകളിലും, നവ നാഗരി കതയിലും മുഴുകിയാല്‍ പുറകേ സമാധാനമില്ലായ്മ, അലച്ചില്‍, അസന്തുഷ്ടി, വെറുപ്പ്‌, വൈരാഗ്യം തുടങ്ങിയവ മാത്രം അവന്റെ ജീവിതത്തില്‍ അധികരിക്കും..... "

സമ്മേളനത്തിന്റെ ഒടുവില്‍ നടന്ന ദു:ആ യില്‍ എല്ലാവരും പൊട്ടിപ്പൊട്ടിക്കരഞ്ഞു, സമ്മേളന ശേഷം ഹസ്രത്ജീ ഉത്തരവാദപ്പെട്ടവരുടെ ഒരു ജമാ അത്തുമായി 10 രാജ്യങ്ങളില്‍ യാത്ര ചെയ്തു...ഈ ജമാ അത്തില്‍ 100 പേരുണ്ടായിരുന്നു,

ഇംഗ്ലണ്ടില്‍ ഈ പരിശ്രമത്തിന്റെ ബര്‍ക്കത്തിനാല്‍ ഇന്ന് ആയിരക്കണക്കിന്‌ പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടു, ആയിരക്കണക്കിന്‌ ഹഫിളീങ്ങളും, ആലിമീങ്ങളുമുരുവായി... റമളാന്‍ മാസം പള്ളികളില്‍ തറാവീഹ്‌ നമസ്കാരതിന്‌ ആദ്യത്തെ രണ്ട്‌ സ്വഫ്ഫുകള്‍ മുഴുവനും ഹാഫിളീങ്ങള്‍ നിന്ന് നമസ്കരിക്കുന്നു, നിര്‍ബന്ധിത വിദ്യാഭ്യാസ നിയമം ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയിരിക്കുന്നതിനാല്‍ മുസ്‌ ലിം കുട്ടികള്‍ രാത്രി 3 മണിക്ക്‌ തഹജ്ജുദിന്റെ സമയത്ത്‌ പള്ളികളീല്‍ വന്ന് ഖുര്‍ ആനും ദീനീ ഇല്‍മുകളും പഠിക്കുന്നു, സ്ത്രീകളില്‍ ബുര്‍ഖയും, പര്‍ദ്ദയു ഹയാത്തായി....പുരുഷന്മാര്‍ താടി, തൊപ്പി, സുന്നത്തായ വേഷവിധാനങ്ങളോടെ കണ്ണുകള്‍ക്ക്‌ കുളിര്‍മ്മ പകരുന്നു, ഹസ്രത്‌ മൂസാ (അ) ജനിക്കുവാന്‍ പാടില്ല എന്ന ലക്ഷ്യത്തില്‍ 70000ത്തോളം പൈതലുകളെ വധിച്ച അതേ ഫിര്‍ ഔനിന്റെ മടിയില്‍ വച്ച്‌ അല്ലാഹു ത ആലാ മൂസാ (അ)യെ വളര്‍ത്തി കാട്ടിയതു പോലെ ഇസ്‌ ലാമിനെ ലോകത്തു നിന്നും തുടച്ചു നീക്കണം എന്ന ലക്ഷ്യത്തില്‍ ചതിയിലും, വഞ്ചനയിലും ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന അതേ ഇംഗ്ലണ്ടില്‍ തന്നെ ആ ദീനിനെ ഹയാത്താക്കുന്ന പരിശ്രമത്തെയും അല്ലാഹു ത ആലാ നടപ്പിലാക്കി കാണിച്ചു.


വിചിത്രമായ ചോദ്യങ്ങളും അവക്കുള്ള മറുപടിയും....

മിനല്‍ ജന്ന...

ഇലല്‍ ജന്ന.മുന്‍ഷി അല്ലാ തത്താ സാഹിബ്‌ (റ:അ) അവര്‍കളുടെ ജമാ അത്ത്‌ ഹിജാസില്‍ പരിശ്രമിച്ചു കൊണ്ടിരിക്കവേ ഗവന്മെന്റിന്റെ ഒരു ചാരന്‍ മുന്‍ഷി ജീ അവര്‍കളെ സമീപിച്ച്‌ "നിങ്ങള്‍ എവിടെ നിന്നും വരുന്നൂ..." എന്ന് അറബിയില്‍ ചോദിച്ചു, അദ്ദേഹവും അറബിയില്‍ "മിനല്‍ ജന്ന.." (സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു..) എന്ന് മറുപടി നല്‍കി, ആ ചാരന്‍ വീണ്ടും "ഇപ്പോള്‍ എവിടേക്ക്‌ പോകുന്നു?" എന്ന് ചോദിച്ചപ്പോള്‍ "ഇലല്‍ ജന്ന.." (സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നു..) എന്ന് പറഞ്ഞു, ആ ചാരന്‍ അതിശയത്തോടെ "മിനല്‍ ജന്ന....ഇലല്‍ ജന്ന.." എന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ട്‌ അവിടെ നിന്നും പോയി

അതായത്‌ ആദ്യ പിതാവ്‌ ആദം (അ) താമസിച്ചിരുന്ന വീട്‌ സ്വര്‍ഗ്ഗമാണ്‌, അവിടെ നിന്നും ദുനിയാവിലേക്കെത്തി, ഇപ്പോള്‍ ദീനിന്റെ പരിശ്രമം, ദ അ്‌ വത്ത്‌ ചെയ്ത്‌ അല്ലാഹുവിന്റെ പൊരുത്തം നേടി വീണ്ടും സ്വര്‍ഗ്ഗത്തിലേക്ക്‌ തന്നെ പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌)

ആരുടെ കക്ഷി...?

സൂഫി ഉസ്മാന്‍ സാഹിബ്‌ (റഹ്‌:അ) അവര്‍കളുടെ ചുമതലയില്‍ ഒരു ജമാ അത്ത്‌ കാശ്മീര്‍ അതിര്‍ത്ഥി പ്രദേശങ്ങളില്‍ പരിശ്രമിക്കുവാനായി പുറപ്പെട്ടു, അപ്പോള്‍ ചില സീ. ഐ. ഡികള്‍ അവരുടെ അടുത്തെത്തി നിങ്ങള്‍ പാക്കിസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണോ.. അതല്ല ഹിന്ദുസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണോ? എന്ന് ചോദിച്ചു, ഉടനേ സൂഫി ജീ അവര്‍കള്‍ "ഞങ്ങള്‍ കബര്‍സ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണ്‌" എന്ന് മറുപടി നല്‍കി, അവര്‍ ആശ്ചര്യത്തോടെ എങ്ങനെ കബര്‍സ്ഥാനിന്റെ അനുയായികളാകാന്‍ കഴിയും ? എന്ന് ചോദിക്കവേ സൂഫീ ജീ അവര്‍കള്‍ മനുഷ്യന്‍ മരണ ശേഷം ആദ്യം താമസിക്കുന്ന വീട്‌ ഖബര്‍ ആണ്‌, അവന്‍ ലോകത്ത്‌ നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ അവന്റെ ഖബര്‍ സ്വര്‍ഗ്ഗ പൂങ്കാവനങ്ങളില്‍ നിന്നുമുള്ള ഒരു പൂങ്കാവനമായി മാറ്റപ്പെടും, എന്നാല്‍ മോശമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ അതേ ഖബര്‍ നരകത്തിന്റെ പടുകുഴികളില്‍ നിന്നുമുള്ള ഒരു പടുകുഴിയായി മാറ്റപെടും .. ആ ഖബറുകളിലെ ജീവിതത്തിന്‌ സപ്പോര്‍ട്ടാകുന്ന നല്ല അമലുകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കുവാനാണ്‌ ഞങ്ങള്‍ ജമാ അത്തുകളായി പുറപ്പെടുന്നത്‌" എന്ന് വിശദീകരിക്കവേ അവര്‍ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞു, ..

ആരുടെ അനുയായി..?

പരിശ്രമത്തിന്റെ ആരംഭ കാലത്ത്‌ മൗലാനാ റഹമത്തുള്ളാഹ്‌ സാഹിബ്‌ (റഹ്‌:അ) അവര്‍കളോട്‌ മുസ്‌ ലിമായ ഒരു രാഷ്ട്രീയ നേതാവ്‌ "മൗലാനാ.. തബ്‌ ലീഗുകാരായ നിങ്ങള്‍ മുസ്‌ ലിം ലീഗിനെ സപ്പോര്‍ട്ടു ചെയ്യുന്നോ.. കോണ്‍ഗ്രസ്സിനെ സപ്പോര്‍ട്‌ ചെയ്യുന്നോ? നിങ്ങള്‍ ഏത്‌ കക്ഷിയുടെ അനുയായികളാണ്‌?" എന്ന് ചോദിച്ചു, ഉടനേ മൗലാനാ "നിങ്ങള്‍ നമസ്കാരത്തില്‍ ആരെ സപ്പോര്‍ട്ട്‌ ചെയ്യുന്നു? മുസ്‌ ലിം ലീഗിനെയോ..അതോ കോണ്‍ഗ്രസ്സിനെയോ..? " എന്ന് തിരിച്ച്‌ ചോദിച്ചു, ആ രാഷ്ട്രീയക്കാരന്‍ "നമസ്കാരത്തില്‍ രാഷ്ട്രീയക്കാരെ എങ്ങനെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കും? അത്‌ അല്ലാഹുവിന്‌ മാത്രമുള്ള ഇബാദത്തല്ലേ? എന്ന് പറഞ്ഞു അപ്പോള്‍ മൗലാനാ: ഈ തബ്‌ ലീഗ്‌ ദ അ്‌\വത്തിന്റെ മഹത്തായ പരിശ്രമവും നമസ്കാരം പോലെ ഒരു മഹത്തായ ഇബാദത്താണ്‌, ഇത്‌ അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി ചെയ്യപ്പെടുന്ന ഉന്നതമായ ഒരു അമലാണ്‌, അല്ലാതെ ഭൗതിക ലക്ഷ്യങ്ങള്‍ക്കായി ചെയ്യപ്പെടുന്ന ഒരു ജോലിയല്ല' " എന്ന് വ്യക്തമാക്കി.

മലക്കുല്‍ മൗത്ത്‌ വരില്ലല്ലോ..!

ഹൈദരാബാദില്‍ നിന്നു മുള്ള ഒരു ജമാ അത്ത്‌ അറബ്‌ നാടുകളില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയം, ഖുസൂസി മുലാഖാത്തില്‍ ഒരു വലിയ സമ്പന്നനായ വ്യക്തിയെ കാണുവാനായി പുറപ്പെട്ടു, ആ ജമാ അത്തില്‍ ആലിമായ ഒരാളും ഉണ്ടായിരുന്നു, ബങ്ക്ലാവില്‍ നായുള്ളതായി കണ്ട അദ്ദേഹം അയാളോട്‌ "സഹോദരാ നായും, ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങളും ഉള്ള വീടുകളില്‍ മലക്കുകള്‍ വരില്ല ... " എന്ന് വളരെ വിനയത്തോടെ സൂചിപ്പിച്ചു, അപ്പോഴാ സമ്പന്നന്‍ "അങ്ങനെയാണെങ്കില്‍ വളരെ നന്നായി..റൂഹിനെ പിടിക്കുന്ന മലക്കുല്‍ മൗത്തും എന്റെ വീട്ടിലേക്ക്‌ വരില്ലല്ലോ..?" എന്ന് തര്‍ക്കുത്തരം പറഞ്ഞു, മഹാനായ ആ പണ്ഡിതന്‍ വിനയത്തോടെ "എന്തായാലും ഒരു ദിവസം ഈ നായും ചാകും, ഈ നായുടെ ജീവനെടുക്കുവാന്‍ വരുന്ന ആ മലക്കുകള്‍ താങ്കളുടെ റൂഹിനെയും പിടിച്ചേക്കുമല്ലോ.. " എന്ന് ഞാന്‍ ഭയപ്പെടുന്നു... എന്ന് പറഞ്ഞതും അയാള്‍ ഒരു മുഴം ഇടിഞ്ഞ്‌ അമര്‍നിരുന്നു പോയി.. "

സ്വര്‍ഗ്ഗത്തിലെ സിഗരറ്റ്‌..

ഒരു സദസ്സില്‍ പണ്ഡിതനായ ഒരാള്‍ സ്വര്‍ഗ്ഗീയ നി അ്‌ മത്തുകളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ ബയാന്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ "മനുഷ്യന്‍ ആഗ്രഹിക്കുനതായ എല്ലാ അനുഗ്രഹങ്ങളും സ്വര്‍ഗ്ഗത്തില്‍ ലഭിക്കും" എന്ന് പറഞ്ഞു..സദസ്സിലിരുന്ന കുറുമ്പുകാരനായ ഒരു കുട്ടി എഴുന്നേറ്റ്‌ "മൗലാനാ അങ്ങനെയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ സിഗരറ്റ്‌ കിട്ടുമോ..?" എന്ന് കളിയാക്കി ചോദിച്ചു; ആ ആലിം സാഹിബ്‌ "കിട്ടിയേക്കും; എന്നാല്‍ അത്‌ കത്തിക്കുവാനായി നരകത്തിലേക്ക്‌ തന്നെ പോകേണ്ടി വരും" എന്ന് മറുപടി നല്‍കിയതും ആ വാലിബന്റെ മുഖത്ത്‌ രക്തമയമുണ്ടായിരുന്നില്ല..

എന്തിനാ കഷ്ടപ്പെടുത്തുന്നത്‌..?

ഓരോ വര്‍ഷവും ഭോപ്പാലില്‍ മഹത്തായ ദ അ്‌ വത്ത്‌ ഇജ്‌ തിമാ അ്‌ നടന്നു കൊണ്ടിരിക്കുന്നത്‌ എല്ലാവരും അറിയുമല്ലോ..? ഏതാനും ചില വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭോപ്പാല്‍ സമ്മേളനത്തില്‍ ഹസ്രത്‌ ജീ അവര്‍കളുടെയടുത്ത്‌ ഒരാള്‍ വന്ന് "ഹസ്രത്ജീ.. ജനങ്ങളെ എന്തിനാണ്‌ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്‌? പെട്ടിയും കിടക്കയും തൂക്കി അവരെ നാട്‌ നാടുകളായി അലയാന്‍ വിടുന്നു, സ്വര്‍ഗ്ഗവാസികളുടെ പട്ടികയും, നരകവാസികളുടെ പട്ടികയും അല്ലാഹു നിശ്ചയിച്ചിട്ടുള്ളതല്ലേ..? ജനങ്ങളെ ജമാ അത്തുകളില്‍ അലയാന്‍ വിട്ടതു കൊണ്ട്‌ മാത്രം സ്വര്‍ഗ്ഗത്തിലേക്ക്‌ കയറാന്‍ എങ്ങനെ കഴിയും?" എന്ന് ചോദിച്ചു,

ഉടനേ ഹസ്രത്‌ ജീ അവര്‍കള്‍ മൗലാനാ ഉമര്‍ പാലന്‍പൂരി (റഹ്‌:അ) അവര്‍കളെ വിളിച്ച്‌ "ഈ മനുഷ്യന്‍ എന്തോ പറയുന്നു..,ഇവരെ കൂട്ടിക്കൊണ്ടു പോകിന്‍" എന്നാവശ്യപ്പെട്ടു; മൗലാനാ ഉമര്‍ പാലന്‍പൂരി സാഹിബ്‌ അദ്ദേഹത്തെ കൂട്ടികൊണ്ട്‌ പോയി എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ അയാള്‍ ഹസ്രത്‌ ജീ അവര്‍കളോട്‌ പറഞ്ഞ അതേ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു, മൗലാനാ: "നിങ്ങള്‍ എന്ത്‌ ജോലിയാണ്‌ ചെയ്യുന്നത്‌?" എന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ ഇന്ന ഓഫീസിന്റെ ചുമതലയുള്ളയാളാണ്‌" എന്നയാള്‍ പറഞ്ഞു, ഉടനേ മൗലാനാ..."നിങ്ങളുടെ ജോലി ഉടന്‍ തന്നെ രാജി വക്കണം" എന്ന് പറഞ്ഞു, എന്തിനെന്നയാള്‍ ചോദിച്ചപ്പോള്‍ മൗലാനാ "സഹോദരാ..അല്ലാഹു ത ആലാ നിങ്ങളുടെ ഭക്ഷണത്തെ ലോകം സൃഷ്ടിക്കുന്നതിന്‌ മുന്‍പ്‌ തന്നെ നിര്‍ണ്ണയിച്ചിട്ടുള്ളതല്ലേ..? അങ്ങനെയാകുമ്പോള്‍ പിന്നെ നിങ്ങള്‍ ഓഫീസില്‍ പോയും വന്നും അലഞ്ഞ്‌ കഷ്ടപ്പെടുന്നത്‌ എന്തിനാണ്‌?" എന്ന് ചോദിച്ചു, അതിനാ മനുഷ്യന്‍ പുശ്ചത്തോടെ ചിരിച്ചു കൊണ്ട്‌ "എങ്കിലും നമ്മളും അതിന്‌ വേണ്ടി പ്രവര്‍ത്തിക്കണ്ടേ" എന്ന് തിരിച്ച്‌ ചോദിച്ചു, "അങ്ങനെയാണെങ്കില്‍ സ്വര്‍ഗ്ഗത്തിനു വേണ്ടിയും പരിശ്രമിക്കണോ വണ്ടേ?" എന്ന് മൗലാനാ പറയുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു..മൗലാനാ അദ്ദേഹത്തെ വിളിച്ച്‌ "ഇപ്പോള്‍ ശരിയായ മറുപടി പറഞ്ഞിട്ട്‌ പോയാല്‍ മതി" എന്നാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ ഒന്നും തന്നെ പറയാന്‍ കഴിഞ്ഞില്ല തുടര്‍ന്ന് മൗലാനാ അദ്ദേഹത്തിന്‌ ശരിയായ വിശദീകരണം നല്‍കി തഷ്കീല്‍ ചെയ്തു.

ഭൗതിക വാദം.

മൗലാനാ ഉമര്‍ പാലന്‍പൂരി(റഹ്‌:അ) അവര്‍കളുടെയടുത്ത്‌ ഓരാള്‍ വന്നു, അദ്ദേഹം 'ഭൗതികാടിത്തറയില്‍ മാത്രമേ ഇന്നത്തെ നിലയില്‍ മുസ്‌ ലിമീങ്ങള്‍ക്ക്‌ മുന്നേറുവാന്‍ സാധിക്കുകയുള്ളൂ' എന്ന സിദ്ധാന്തക്കാരനായിരുന്നു, തന്റെ ആശയം പ്രചരിപ്പിക്കണം എന്ന ഉദ്ദേശത്തില്‍ അയാള്‍ മൗലാനായോട്‌ "മൗലാനാ തബ്‌ ലീഗിന്റെ പരിശ്രമത്തില്‍ കലിമയെക്കുറിച്ചും, നമസ്കാരത്തെക്കുറിച്ചും മറ്റും മാത്രമാണല്ലോ പറയപ്പെടുന്നത്‌? വെറും കലിമയും നമസ്കാരവു കൊണ്ട്‌ ഇന്ന് മുസ്‌ ലിമീങ്ങള്‍ക്ക്‌ എന്ത്‌ നേടാന്‍ കഴിയും?" എന്ന് ചോദിച്ചു; അപ്പോള്‍ മൗലാനാ "താങ്കള്‍ പറയുന്ന ഇതേ വിഷയം തന്നെയാണ്‌ ഞങ്ങളും ജനങ്ങളോട്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌, അതായത്‌ വെറും കലിമയും, വെറും നമസ്കാരവും കൊണ്ട്‌ ഒന്നും നേടുവാന്‍ കഴിയില്ല; ജീവനുള്ള കലിമയും, ജീവനുള്ള നമസ്കാരവും കൊണ്ട്‌ മാത്രമേ എന്തും സാധ്യമാകൂ; അതിനാല്‍ ജീവനുള്ള കലിമയും ജീവനുള്ള നമസ്കാരവും ഉണ്ടാക്കുവാന്‍ വേണ്ടി അല്ലാഹുവിന്റെ പാതയില്‍ പുറപ്പെടുവിന്‍ എന്ന് ക്ഷണിച്ചുകൊണ്ടിരിക്കുന്നു" എന്ന് മറുപടി നല്‍കി.

ഉറക്കവും സുബഹി ബാങ്കും...

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെയടുക്കല്‍ ചില ചൈനക്കാര്‍ പോയി "മുസ്‌ ലിമീങ്ങള്‍ അതിരാവിലെ ബാങ്ക്‌ വിളിക്കുന്നത്‌ കാരണമായി തങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നു; അതിനാല്‍ രാവിലെ ബാങ്ക്‌ വിളിക്കുന്നത്‌ നിര്‍ത്തലാക്കണം" എന്നാവശ്യപ്പെട്ടു; പരാതി കേട്ട പ്രധാനമന്ത്രി: കൈയുടനേ " രാവിലേ അഞ്ചു മണിക്കു ശേഷവും ഉറങ്ങുന്ന മടിയന്മാര്‍ എന്റെ നാട്ടില്‍ താമസിക്കുന്നത്‌ ഞാന്‍ ഇഷ്ടപ്പെടുന്നില്ല; അവര്‍ വേറെ എവിടെയെങ്കിലും പൊയ്ക്കോട്ടെ" എന്ന് മറുപടി നല്‍കി അവരെ തിരിച്ചയച്ചു, 'പ്രധാനമന്ത്രി തങ്ങളുടെ സ്വന്തം ആളാണ്‌; തങ്ങള്‍ പറയുന്നതു പോലെ തീരുമാനമെടുക്കും' എന്ന് പ്രതീക്ഷിച്ച്‌ ചെന്നവര്‍ അപഹാസ്യരായി മടങ്ങിപ്പോയി.

തഷ്കീല്‍

1963 നവംബര്‍ 21, 22, 23 തിയതികളില്‍ ഗുജറാത്തില്‍ കാവി എന്ന സ്ഥലത്ത്‌ ഒരു വലിയ സമ്മേളനം നടന്നു, ആ സമ്മേളനത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തവര്‍ സമ്മേളനം നടത്തുന്നതിന്‌ പുറത്തു നിന്നും പലേ എതിര്‍പ്പുകളും, നിയമ തടസ്സങ്ങളും ഉള്ളതായി എഴുതി, ഹസ്രത്‌ ജീ: "സ്വലാത്തുല്‍ ഹാജത്ത്‌ എന്തിനു വേണ്ടിയുള്ളതാണ്‌? സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ നമസ്കരിച്ച്‌ നിങ്ങളുടെ റബ്ബിനോട്‌ സഹായം തേടിന്‍; അവന്‍ തീര്‍ച്ചയായും നല്ല വഴികളെ തുറന്നു തരും" എന്ന് മറുപടി എഴുതി;

എല്ലാവരും അങ്ങനെ തന്നെ ചെയ്യവേ എല്ലാ തടസ്സങ്ങളും നീങ്ങി സമ്മേളനത്തിനു വേണ്ട എല്ലാ ഏര്‍പ്പാടുകളും നല്ല രീതിയില്‍ നടന്നു, ആ സമ്മേളനത്തില്‍ ഹസ്രത്‌ ജീയും പങ്കെടുത്തിരുന്നു, സമ്മേളനത്തിന്റെ മൂന്നാം ദിവസം അല്ലാഹുവിന്റെ പാതയില്‍ പുറപ്പെടുന്ന ജമാ അത്തുകളെ മുസാഫഹാ ചെയ്യുന്നതിനായി സ്റ്റേജിന്‌ മുന്‍പിലുള്ള സ്ഥലത്ത്‌ കയര്‍ കെട്ടിത്തിരിച്ചു, ആദ്യം മുതല്‍ തന്നെ അവിടെ കിടക്കയുമായെല്ലാം ഇരുന്നവരോട്‌ ആ സ്ഥലം കാലിയാക്കണം എന്ന് മൗലാനാ ഫസ്‌ ലേ കരീം സാഹിബ്‌ (റഹ്‌:അ) മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചു കൊണ്ടിരുന്നു, ആരും എഴുന്നേറ്റ്‌ മാറിയതായി അറിയില്ല; കാരണം ജനങ്ങള്‍ വളരെയധികം തിങ്ങിക്കൂടിയിരുന്നതിനാല്‍ മറ്റൊരു സ്ഥലം കണ്ടെത്തുവാനും ബുദ്ധിമുട്ടുണ്ടായിരുന്നു, അപ്പോള്‍ റവാങ്കീ ബയാനു വേണ്ടി വന്ന ഹസ്രത്‌ ജീ അവര്‍കള്‍ മൗലാനാ ഫസ്‌ ലേ കരീം സാഹിബ്‌ (റഹ്‌:അ) അവര്‍കളുടെ കാതില്‍ എന്തോ പറഞ്ഞു: അദ്ദേഹം ഉടനേ മൈക്കിലൂടെ "കയര്‍ കെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്തിനുള്ളില്‍ ഇരിക്കുന്നവര്‍ ആ സ്ഥലം കാലിയാക്കിയില്ലെങ്കില്‍ അവരെയും ജമാ അത്തില്‍ ചേര്‍ത്തയക്കും" എന്ന് പറഞ്ഞ താമസം ഏതാനും ചില സെക്കന്റുകള്‍ക്കുള്ളില്‍ അവിടം കാലിയായി. (തഷ്കീലിനെ അന്നും ഇന്നും ഇത്രയും ഭയം)

Saturday, February 3, 2007

ഇംഗ്ലണ്ട്‌ കാര്‍ഗുസാരി....

തുടര്‍ന്ന് നടന്ന പാരീസ്‌ സമ്മേളനവും ഒരു അത്ഭുതമായിരുന്നു,സമ്മേളനം നടത്തുന്നതിനായുള്ള സ്ഥലം കണ്ടെത്തി മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതിനായി ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഇന്ത്യയില്‍ നിന്നുള്ള 5 പേരുള്‍ക്കൊണ്ട ഒരു ജമാ അത്തിനെ കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പാരീസിലേക്ക്‌ അയക്കപ്പെട്ടു, ജമാ അത്തിന്റെ അമീറായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ ബീഹാറി(മ: ലി:ആ) അവര്‍കള്‍ ജമാ അത്തുമായി പാരീസിലെത്തി,

അക്കാലത്ത്‌ പാരീസിലുണ്ടായിരുന്ന ഒരേ ഒരു പള്ളി ടൂറിസ്റ്റുകള്‍ക്കായി വിട്ടു കൊടുക്കപ്പെട്ടിരുന്നു, ആ പള്ളിയില്‍ സമ്മേളനം നടത്തുവാനായി ജമാ അത്ത്‌ പരിശ്രമിച്ചു എങ്കിലും പള്ളിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയില്ല; ഹസ്രത്‌ ജീ എത്തുനതിന്‌ മുന്‍പായി മറ്റൊരു സ്ഥലം കണ്ടെത്തണം എന്ന ചിന്തയില്‍ ജമാ അത്ത്‌ പലസ്ഥലങ്ങളിലും ചുറ്റി അലഞ്ഞു, ഈ നിലയില്‍ എല്ലാവരും കൂടി വഴിയരികിലൊരിടത്ത്‌ നിന്ന് ദിഖ്‌ റില്‍ മുഴുകി,

ആ സമയം കാറില്‍ നാലു കൃസ്ത്യന്‍ പാതിരിമാര്‍ അതുവഴി വന്നു, അവര്‍ ജമാ അത്തിനെ കണ്ടതും കാര്‍ നിര്‍ത്തി ജമാ അത്തിന്റെയടുത്തേക്ക്‌ വന്നു, അവരില്‍ ഇംഗ്ലിഷ്‌ അറിയാമായിരുന്ന ഒരു പാതിരി ഗുഡ്‌ മോര്‍ണിംഗ്‌' എന്ന് പറഞ്ഞ്‌ പരിചയപെട്ടു...അമീര്‍ ആഹിബ്‌ തന്റെ ജമാ അത്തില്‍ നിന്നും ഇംഗ്ലിഷ്‌ അറിയാമായിരുന്ന ഒരാളെ അവരോട്‌ സംസാരിക്കുവാനായി നിര്‍ദ്ദേശിച്ചു, "നിങ്ങള്‍ വന്ന ലക്ഷ്യമെന്താണ്‌? എന്നവര്‍ ചോദിച്ചപ്പോള്‍ ആ സഹോദരന്‍ ദീനിനെ പറ്റി ചുരുക്കമായി വിവരിച്ചു, ആ ദീനിന്റെ പേരില്‍ ഒരു സമ്മേളനം നടത്തുവാനായി വന്നതണ്‌, എന്നറിയിച്ചു, എവിടെ വച്ചാണ്‌ നടത്തുന്നത്‌? എന്നവര്‍ ചോദിച്ചപ്പോള്‍ അതിനുള്ള സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്‌ എന്നു പറഞ്ഞു; ഇതു കേട്ട പാതിരിമാര്‍ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലെങ്കില്‍ ഞങ്ങളോടൊപ്പം വരണം, ഞങ്ങളുടെ ഒരു വലിയ ചര്‍ച്ചുണ്ട്‌, നിങ്ങള്‍ക്ക്‌ താത്പര്യമാണെങ്കില്‍ അവിടെ സമ്മേളനം നടത്താന്‍ ഞങ്ങള്‍ അനുമതി നല്‍കാം.. " എന്ന് പറഞ്ഞ്‌ അവരുടെ കാറില്‍ തന്നെ ജമാ അത്തിനെ അവരാ ചര്‍ച്ചിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി,

ജമാ അത്ത്‌ അവര്‍ കാണിച്ചു കൊടുത്ത സ്ഥലം പരിശോധിച്ച്‌ അവിടെ വെള്ളത്തിനുള്ള സൗകര്യമില്ല എന്നറിയിച്ചതും അവര്‍ ഉടന്‍ തന്നെ ജമാ അത്തിനെ പുതുതായി നിര്‍മ്മിക്കപ്പെട്ട മറ്റൊരു ചര്‍ച്ചിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി, ആ സ്ഥലം നല്ല വിശാലവും, വെള്ളം പോലെയുള്ള മറ്റ്‌ സൗകര്യങ്ങള്‍ എല്ലാം ഉള്ളതുമായിരുന്നു, ഇവിടം തങ്ങള്‍ക്കിഷ്ടപ്പെട്ടു എന്ന് ജമാ അത്ത്‌ അറിയിച്ചതും ഉടന്‍ തന്നെ പാതിരിമാര്‍ ആ ചര്‍ച്ചിന്റെ താക്കോല്‍ എടുത്ത്‌ ജമാ അത്തിന്റെ കൈയില്‍ കൊടുക്കുകയും ഇവിടം നിങ്ങള്‍ക്കിഷ്ടപ്പെട്ട പോലെ ഉപയോഗിക്കാം എന്ന് പറയുകയും ചെയ്തു,

aവിടെ പ്രതിമകള്‍ ഇരിക്കുന്നതിനെ പറ്റി അവരോട്‌ സൂചിപ്പിച്ചപ്പോള്‍ അപ്പോള്‍ തന്നെ അവരാ പ്രതിമകളെല്ലാം അവിടെ നിന്നും എടുത്ത്‌ മാറ്റി, എടുത്ത്‌ മാറ്റാന്‍ കഴിയാതിരുന്ന ഒരു വലിയ വിഗ്രഹതിന്റെ മുകളില്‍ തുണി കൊണ്ട്‌ മൂടി.. ഇംഗ്ലണ്ടില്‍ നിന്നും ഹസ്രത്‌ ജീ എത്തിയപ്പോള്‍ ഈ സ്ഥലത്ത്‌ വളരെ മഹത്തായ രീതിയില്‍ നടന്നു, ഇതില്‍ മുസ്‌ ലിമീങ്ങളല്ലാത്ത ധാരാളം പേരും പങ്കെടുത്തിരുന്നു,

തുടര്‍ന്ന് മൊറോക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്ത ശേഷം ഹസ്രത്‌ ജീ അവര്‍കള്‍ വലിയ ജമാ അത്തിനോടൊപ്പം 20.8.1972 ല്‍ ലബനന്റെ തലസ്ഥാനമായ ബെയ്‌രൂട്ടില്‍ വന്നിറങ്ങി, മഗ്‌ രിബ്‌ നമസ്കാരത്തിന്റെ സമയമായിരുന്നു അപ്പോള്‍, കസ്റ്റംസ്‌ ഹാളില്‍ സാധനങ്ങളെല്ലാം അങ്ങനെ തന്നെ വച്ച്‌ എല്ലാവരും ജമാ അത്തായി മഗ്‌ രിബ്‌ നമസ്കരിച്ചു, ആ കാഴ്ച അവിടെയുണ്ടായിരുന്ന ആയിരക്കണക്കിനാളുകളില്‍ ഞെട്ടലുണ്ടാക്കി, ഇങ്ങനെയൊരു നമസ്കാരം അതിന്‌ മുന്‍പൊരിക്കലും അവിടെ നടന്നിരുന്നില്ല.. വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ ലോകത്ത്‌ ഫിത്നകള്‍ പരത്തുന്ന വിഭാഗം കേളീ കൂത്തുകള്‍ക്കായും, മദ്യ സത്‌ കാരത്തിനായും ബെയ്‌ റൂട്ടില്‍ എത്തിക്കൊണ്ടിരുന്നു, അഞ്ച്‌ മിനിട്ട്‌ ഇടവിട്ട്‌ വിമാനങ്ങള്‍ ഇറങ്ങികൊണ്ടിരിക്കുന്ന അവിടെ ആയിരക്കണക്കിനാളുകള്‍ ഒരേ സമയം വന്ന് പൊയ്ക്കൊണ്ടിരുന്നു, അങ്ങനെയുള്ള സ്ഥലത്ത്‌ ഈ നമസ്കാരം ജനങ്ങളില്‍ ഞെട്ടലുണ്ടാക്കി എന്നതില്‍ ആശ്ചര്യമൊന്നു മില്ല.


ഇംഗ്ലണ്ട്‌ കാര്‍ഗുസാരി....

ഏ.ഡീ 2000 പിറന്നു, ഏകദേശം 55 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇംഗ്ലണ്ടില്‍ മൊത്തം 8 അല്ലെങ്കില്‍ 9 നഗരങ്ങളില്‍ മുസ്‌ ലിമീങ്ങള്‍ ചില വീടുകളോ, മുറികളോ വാടകക്കെടുത്ത്‌ മസ്ജിദുകള്‍ എന്ന പേരില്‍ ഉപയോഗിച്ചു വന്നു, ഒരു സ്ഥലത്തും അഞ്ച്‌ നേര നമസ്കാരം ഉണ്ടായിരുന്നില്ല, ഒരു പള്ളിയിലും ഇമാമീങ്ങളെ നിയമിക്കുവാനും കഴിഞ്ഞിരുന്നില്ല, അതില്‍ ചിലത്‌ ജും ആ നമസ്കാരത്തിനായി മാത്രം തുറക്കപ്പെടും, ജും ആ കഴിഞ്ഞാല്‍ ആഴ്ച്ച മുഴുവന്‍ പൂട്ടിക്കിടക്കും, നമസ്കാരതിനായി ചിലപ്പോള്‍ ജനങ്ങള്‍ 40-50 മയിലുകള്‍ യാത്ര ചെയ്ത്‌ അവിടെ വരും, മുസ്‌ ലിമായ ഒരാള്‍ മരണപ്പെട്ടാല്‍ കുളിപ്പിക്കുവാനോ, കഫന്‍ പൊതിഞ്ഞ്‌ ജനാസാ നമസ്കരിക്കുവാനോ, ഖബറടക്കുവാനോ ഏര്‍പ്പാടുകളൊന്നും ഉണ്ടായിരുന്നില്ല, ചില സമയങ്ങളില്‍ മയ്യിത്ത്‌ തായ്‌ലണ്ടിലേക്ക്‌ അയക്കുമായിരുന്നു, ആ കാലഘട്ടത്തില്‍ "ഇംഗ്ലണ്ടില്‍ ജീവിക്കുന്നത്‌ എളുപ്പമാണ്‌ മരിക്കുന്നതാണ്‌ കഷ്ടം" എന്നവിടെയുള്ളവര്‍ പറയുമായിരുന്നു,

കുളി, നമസ്കരത്തിന്റെ മുറകള്‍, ഖുര്‍ ആന്‍ പഠിക്കുകയെന്നെല്ലാം പറയുകയെന്നാല്‍ ....കലിമയുടെ വചനങ്ങള്‍ അല്ലെങ്കില്‍ ബിസ്മില്ലാഹ്‌ എന്നു കൂടി പറയുന്നത്‌ മോശമായ, അന്തസ്സില്ലാത്ത സംഗതിയായാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌, ഇംഗ്ലീഷ്‌ പഠിക്കുന്നതും പറയുന്നതും വലിയയ അന്തസ്സുള്ള കാര്യമായി കണക്കാക്കിയിരുന്നു; നോമ്പ്‌, നമസ്കാരം തുടങ്ങിയ ഇബാദാത്തുകള്‍ മുറുകെപ്പിടിക്കുന്നത്‌ പോകട്ടെ നമസ്കരിക്കുന്നതും നോമ്പു പിടിക്കുന്നതും സുന്നത്തുകളെ പിന്‍ തുടരുന്നതുമെല്ലാം കേവലം എന്നു മാത്രമല്ല പരിഹസികപ്പെടേണ്ട വിഷയങ്ങളായി മുസ്‌ ലിം കരുതി, ഇതിനെ പറ്റി എന്തെങ്കിലും ഓര്‍മ്മപ്പെടുത്തിയാല്‍ "ഞങ്ങള്‍ പണമുണ്ടാക്കുന്നതിന്‌ വേണ്ടിയാണ്‌ ഇവിടെ വന്നത്‌, ഈമനും ഇസ്‌ ലാമുമെല്ലാം നാട്ടില്‍ വിട്ടിട്ടു തന്നെയാണ്‌ വന്നിരിക്കുന്നത്‌" എന്നവര്‍ പറയുമായിരുന്നു, ഓരോ മുസ്‌ ലിമും തന്റെ നിലയില്‍ മതി മയങ്ങി മറ്റുള്ളവരെ പോലെ ദീനിനെതിരായി ജീവിച്ചു വന്നു, ഒരല്‍പ്പം പോലും ഒഴിവില്ലാത്ത നിലയില്‍ ഭൗതിക പ്രമത്തരായി ജീവിച്ചിരുന്നത്‌ എങ്ങനെയെന്നാല്‍ തന്റെ മരണത്തെക്കുറിച്ചോ, തന്റെ മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ചോ ചിന്തിക്കുവാനുള്ള അവസരം കൂടി അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്നില്ല, പുരുഷന്മാരും സ്ത്രീകളും മാനമില്ലാത്ത ജീവിതതിന്റെ അടിമകളായി കഴിഞ്ഞു കൂടി, അല്ലാഹുവിന്‌ എതിര്‌ പ്രവര്‍ത്തിക്കുന്നതും, ദീനിനെ ഉദാസീനമായി കരുതുന്നതും, ഈമാന്‍ അറ്റ പ്രവര്‍ത്തികള്‍ ചെയ്യുന്നതും സര്‍വ്വ സാധരണമായായിരുന്നു,

ഇങ്ങിനെയെല്ലാമുള്ള മോശമായ സാഹചര്യങ്ങളില്‍ നിന്നും അല്ലാഹു ത ആലാ അവന്റെ കൃപയാല്‍ നബി (സ:അ) തങ്ങള്‍ കൊണ്ടു വന്ന പരിശുദ്ധ ദീനിന്റെ അടിപടയില്‍ അമര്‍ന്ന് കറയറ്റ ജീവിതം ലഭ്യമാക്കുന്ന ദ അ്‌ വത്തിന്റെ പരിശ്രമം ചെയ്യുവാനായി ഇഖ്‌ ലാസുള്ള ചില നല്ലടിയാറുകളെ അവന്‍ തിരഞ്ഞെടുത്തു,

1954 ല്‍ ആണ്‌ ആദ്യത്തെ ജമാ അത്ത്‌ ഇംഗ്ലണ്ടില്‍ എത്തിയത്‌, ആറു മാസം വരെ ഈ ജമാ അത്തിന്‌ ഒന്നും തന്നെ ചെയ്യുവാന്‍ സാധിച്ചില്ല, നാട്‌ മുഴുവന്‍ ചുറ്റിയലഞ്ഞ്‌ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചു, അതിന്റെയെല്ലാം ഫലമായി ദീനിന്റെ പരിശ്രമത്തിന്റെ ചില നാഴികക്കല്ലുകള്‍ അല്ലാഹു ത ആലാ അവിടെ ഹയാത്താക്കി, ജമാ അത്തിന്‌ ആരാണ്‌ മുസ്‌ ലിമീങ്ങള്‍ എന്ന് കാണിച്ച്‌ കൊടുക്കുവാന്‍ പോലും ആരും തന്നെ തയ്യാറായില്ല, അങ്ങനെ കാണിച്ചു കൊടുത്താല്‍ ആ മനുഷ്യന്റെ കോപവും, വിരോധവും നേരിടേണ്ടി വരുമോ? എന്ന് പൊതുവായി അവര്‍ സംശയിച്ചു, ആരെ കുറിച്ചുള്ള വിവരവും നല്‍കാന്‍ ആരും തയ്യാറായില്ല, രൂപം കൊണ്ടോ അല്ലെങ്കില്‍ മറ്റ്‌ എന്തെങ്കിലും അടയാളങ്ങള്‍ കൊണ്ടോ മുസ്‌ ലിമീങ്ങളെ കണ്ടെത്തുക അസ്സാദ്ധ്യം, ഈ നിലയില്‍ ഏതോ ഒരു നഗരത്തില്‍ ഒരു ഖബര്‍ സ്ഥാന്‍ കണ്ടെത്തിയ ജമാ അത്ത്‌ പരിശ്രമം അവിടെ നിന്നും ആരംഭിച്ചു, അവിടെ അടക്കം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള രജിസ്റ്ററില്‍ നിന്നും മരണപ്പെട്ടവരുടെ ജീവിച്ചിരിക്കുന്ന? ബന്ധുകളുടെ വിലാസങ്ങള്‍ കണ്ടെത്തി അവരുടെ വീടുകള്‍ തേടിപ്പിടിക്കുവാന്‍ ആരംഭിച്ചു, അപ്പോഴവര്‍ വിലാസങ്ങള്‍ ആരാണ്‌ തന്നത്‌ എന്നു പറഞ്ഞ്‌ ദേഷ്യപ്പെട്ടുകൊണ്ടിരുന്നു,

അങ്ങിനെ ദീനിന്റെ പരിശ്രമം അല്‍പ്പാല്‍പ്പമായി ആരംഭിച്ചു, അവസ്ഥകള്‍ മാറുവാന്‍ തുടങ്ങി...ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ന്‍ഘാം തുടങ്ങിയ വലിയ നഗരങ്ങളില്‍ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍, ഗഷ്ട്ത്‌, ത അ്‌ ലീം തുടങ്ങിയവ ആരംഭിച്ചു, ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ മാത്രമല്ല യൂറോപ്പിന്റെ മുഴുവന്‍ ചുമതലയുള്ള ഹാഫിസ്‌ മുഹമ്മദ്‌ പട്ടേല്‍ സാഹിബ്‌ (മ:ളി:ആ) അവര്‍കളെ ഇംഗ്ലണ്ടില്‍ നിന്നും രൊക്കമായി കൂട്ടിക്കൊണ്ട്‌ 1955 ാ‍ം വര്‍ഷത്തെ ഹജ്ജിനെത്തിച്ചേര്‍ന്നു, ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ സാഹിബ്‌ (റഹ്‌:അ) അവര്‍കളും പങ്കു കൊണ്ടിരുന്ന ആ ഹജ്ജില്‍ ഹാഫിസ്‌ പട്ടേല്‍ സാഹിബിനെ ഹസ്രത്ജീ അവര്‍കള്‍ക്ക്‌ പരിചയപ്പെടുത്തി,

ഹസ്രത്ജീ ഹാഫിസ്‌ പട്ടേല്‍ സാഹിബിനെ നോക്കി "ഹാഫിസ്‌ ജീ ജൂതരും, ക്രിസ്ത്യാനികളും പരിശുദ്ധ മക്കയും, മദീനയും ലണ്ടനും പാരീസും പോലെയുള്ള നവ നാഗരികത നിറഞ്ഞ നഗരങ്ങളാക്കി മാറ്റാന്‍ ചതിയിലൂടെ തീരുമാനിച്ചിരിക്കുന്നു, നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്ക്‌ മടങ്ങിക്കഴിഞ്ഞാല്‍ ലണ്ടനും പാരീസും നബി തങ്ങളുടെ മക്കയും മദീനയും പോലെയാക്കുന്ന പരിശ്രമം എറ്റെടുക്കണം എന്നാവശ്യപ്പെട്ടു;"

ഹസ്രത്‌ ജീ ഇതു പറഞ്ഞ ആ കാലഘട്ടത്തില്‍ പരിശുദ്ധ മക്കയിലും മദീനയിലും മാറ്റങ്ങളൊന്നും നിലവില്‍ വന്നിരുന്നില്ല, അവിടെ മണ്ണു കൊണ്ടുള്ള ചെറിയ കെട്ടിടങ്ങള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ, ആ സമയം ജൂത-നസ്രാണികളുടെ ലക്ഷ്യം വളരെ നിഗൂഢമായിരുന്നു, ഹസ്രത്ജീ അവര്‍കളുടെ വാക്കുകള്‍ പോലെ കേവലം 40 വര്‍ഷങ്ങള്‍ കൊണ്ടവര്‍ പരിശുദ്ധ മക്കയും, മദീനയും ലണ്ടന്‍, പാരീസ്‌ പോലെയുള്ള നഗരങ്ങളാക്കി മാറ്റി, കെട്ടിടങ്ങളും, വാഹനങ്ങളും, വിനോധോപാധികളും കൊണ്ടവിടെ നിറച്ചു, സഹാബാക്കളുടെ ജീവിതത്തിന്റെ ഒരടയാളവും അവശേഷിപ്പിക്കാതെ അവര്‍ നശിപ്പിച്ചു, ആ തിരു ശേഷിപ്പുകള്‍ കണ്ട്‌ ഹാജിമാര്‍ തങ്ങളുടെ ദീനിയായ ഉണര്‍വ്വുകള്‍ ഉത്തേജിക്കപ്പെടാത്തവരാക്കി മാറ്റി, കാഴ്ച്ചക്ക്‌ വലിയ കെട്ടിടങ്ങളും, ഹോട്ടലുകളും, ആഢംബര അലങ്കാര വസ്തുക്കളും സുന്ദരമായ വാഹനങ്ങളും എല്ലാം കൊണ്ടവിടം നിറച്ച്‌ ഹാജിമാരുടെയും, അറബുകളുടെയും ഹൃദയങ്ങളുടെ ദിശ തിരിച്ചു വിട്ടു; ഹസ്രത്ജീയുടെ വാക്കുകളില്‍ എത്രത്തോളം സത്യവും, മുന്‍ അറിയിപ്പും ഉണ്ടായിരുന്നു?

ഹസ്രത്‌ ജീ പറഞ്ഞതു പോലെ ഹാഫിസ്‌ പട്ടേല്‍ സാഹിബ്‌ ദീനിന്റെ പരിശ്രമത്തെ ഏറ്റെടുത്തു, ആ പരിശ്രമം കാരണമായി ഇന്ന് ലണ്ടനും, പാരീസും ദീന്‍ വിളങ്ങി നില്‍ക്കുന്ന നഗരങ്ങളായി മാറി, ഏകദേശം 40' വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇംഗ്ലണ്ടിനെപ്പറ്റി ഫിഖ്ര് ചെയ്ത ചില കാര്‍ക്കൂണുകള്‍ ഹസ്രത്ജീ അവര്‍കളെ ഇംഗ്ലണ്ടിലേക്ക്‌ ക്ഷണിച്ചു കൊണ്ട്‌ കത്തെഴുതി.. അതിന്‌ ഹസ്രത്ജീ എഴുതിയ മറുപടിയുടെ സാരാംശം: "ദീനിന്റെ പരിശ്രമത്തില്‍ വ്യക്തികള്‍ക്ക്‌ വ്യക്തികള്‍ക്ക്‌ എന്തെങ്കിലും പ്രാധാന്യമോ, പ്രത്യേക അന്തസ്സോ ഇല്ല; അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ട അവന്റെ ദീനിനെ ആഴത്തില്‍ പിന്‍പറ്റി നമ്മെ നാം ത്യാഗാര്‍പ്പണം ചെയ്ത്‌ ഉരുക്കി ലോകം മുഴുവനും ഉണ്ടായിട്ടുള്ള കെടുതികളെ നീക്കുന്നതിനുള്ള മരുന്നായി നാം മാറണം, നിങ്ങള്‍ എന്നെ ലണ്ടനില്‍ എത്തുവാനായി ക്ഷണിക്കുന്നു, മുഹബ്ബത്തും,ഏയ്‌വുവ്ദയും സ്വന്തം നാട്ടില്‍ വളരെ ശ്രേഷ്ടമായതാണ്‌, ക്ഷണിച്ചതിന്‌ നന്ദി പറയുന്നു, എന്നാല്‍ ദീനിന്റെ പരിശ്രമത്തിന്റെ രീതി ഇതല്ല...വ്യക്തികള്‍ക്ക്‌ ഒരു പ്രാധാന്യവുമില്ല, ഒരേ ആള്‍ തന്നെ എല്ലായിറ്റത്തേക്കും എത്തി പരിശ്രമം ചെയ്ത്‌ കാണിച്ചുകൊള്ളണം എന്നുമില്ല, ഈ പരിശ്രമത്തിന്റെ രീതി എന്തെന്നാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദീനിന്റെ പരിശ്രമത്തെ ഏറ്റെടുക്കുവാനായി ജനങ്ങള്‍ ഇവിടെ വരണം, നാലു-നാലു മാസങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അവര്‍ ചിലവഴിക്കണം, തങ്ങളുടെ ശീലങ്ങളെയും, രീതികളെയും വിട്ട്‌ ദീനിന്റെ അച്ചില്‍ സ്വയം വാര്‍ത്ത്‌ പൂര്‍ണ്ണമായും ദീനിയായി മാറുന്നതിനു വേണ്ടി ജനങ്ങള്‍ ഇവിടെ വന്നു കൊണ്ടിരിക്കണം, ഇവിടെ നിന്നും തിരിച്ച്‌ തങ്ങളുടെ നാടുകളിലേക്ക്‌ പോയി ഈമാന്‍, യഖീന്‍, ഇബാദാത്ത്‌, ഇല്‍മ്‌, ദിഖ്‌ ര്‍, അഖ്‌ ലാഖ്‌, ഇഖ്‌ ലാസ്‌ ഇവയെല്ലാം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നുള്ള വഴികള്‍ കണ്ടെത്തി ദീനിനെ നിലനിര്‍ത്തണം, കൂടാതെ പണം കൊണ്ട്‌ തങ്ങളുടെ ജീവിതത്തില്‍ പുരോഗതി നേടാം എന്ന വിശ്വാസം ഉപേക്ഷിച്ച്‌ അമലുകള്‍ കൊണ്ടും, ദീനിന്റെ പരിശ്രമം കൊണ്ടും ജീവിതത്തില്‍ പുരോഗതി നേടാം എന്ന ഉറപ്പോടെ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കണം, നബിമാര്‍ ഈ പരിശ്രമത്തിനു വേണ്ടി മാത്രമാണ്‌ ലോകത്ത്‌ വന്നു കൊണ്ടിരുന്നത്‌, ഖാത്തിമുല്‍ അംബിയാ അ്‌ ഹസ്രത്‌ മുഹമ്മദ്‌ (സ:അ) തങ്ങള്‍ക്ക്‌ ശേഷം ഈ പരിശ്രമം ഉമ്മത്തിന്റെ മേല്‍ ചുമതലപ്പെടുത്തപ്പെട്ടു, ഈ അടിസ്ഥാനത്തിലാണ്‌ നബിമാരുടെ നിരന്തരമായ ആഗമനം നിര്‍ത്തലാക്കപ്പെട്ടത്‌, അപ്പോള്‍ ഉമ്മത്തിലെ ഓരോ വ്യക്തിയും തന്റെ ഉത്തരവാദിത്വം ഉണര്‍ന്ന് കഠിനമായി പരിശ്രമിക്കുകയാണ്‌ ആവശ്യം,

ദിവസവും ത അ്‌ ലീമിന്റെ ഹല്‍ഖകളെ വീടുകളിലും, പള്ളികളിലും നിലനിര്‍ത്തുന്നത്‌, ആഴ്ച്ചയില്‍ രണ്ട്‌ ഗഷ്ട്തുകള്‍ ചെയ്യുന്നത്‌, രാവിലെയും വൈകുന്നേരവും തസ്ബീഹ്‌ ചെയ്യുന്നത്‌, പരിശുദ്ധ ഖുര്‍ ആന്‍ ദിവസവും പാരായണം ചെയ്യുന്നത്‌, വാരാന്ത്യ ഇജ്തിമാ..ഷബ്ഗുസാരിയോടെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മാസത്തില്‍ മൂന്നു നാള്‍ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ പുറപ്പെടുന്നത്‌, വര്‍ഷത്തില്‍ 40 ദിവസങ്ങള്‍, ജീവിതതില്‍ ഒരു നാലുമാസം കണ്ടെത്തി അല്ലാഹുവിന്റെ പാതയില്‍ പുറപ്പെടുന്നത്‌, ഇതോടൊപ്പം ഒരു വിഷയം വര്‍ദ്ധിപ്പിച്ചു കൊള്ളിന്‍... അതായത്‌ നിങ്ങളുടെ നാട്ടില്‍ എന്തെല്ലാമാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌? എന്നതിനെ കുറിച്ചുള്ള കാര്‍ഗുസാരി അപ്പപ്പോള്‍ ഞങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം അവിടെ നിങ്ങളുടെ നാട്ടില്‍ പരിശ്രമം സ്ഥിരപ്പെടുത്തുന്ന ഉത്തരവാദിതവും ഏറ്റെടുക്കണം, ദ അ്‌ വത്തിന്റെ പരിശ്രമം ചെയ്യുന്നവര്‍ വര്‍ഷത്തില്‍ ഒരു തവണ ഞങ്ങളുടെയടുക്കല്‍ ഇവിടെ ഡെല്‍ഃഹി മര്‍ക്കസ്സില്‍ വന്ന് പരിശ്രമത്തെ മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌, മേല്‍ പറഞ്ഞവയെല്ലാം നടപ്പില്‍ വരുത്തുവാന്‍ ആരംഭിച്ചാല്‍ പിന്നീട്‌ നമ്മെ ക്ഷണിക്കുകയാണെങ്കില്‍ ഏതു ദിവസ്സമാണെങ്കിലും ശരി അവിടെയെത്തുന്നതിന്‌ ഒരു തടസ്സങ്ങളുമില്ല,

ഹസ്രത്ജീ (റഹ്‌:അ) എഴുതിയ പോലെ തന്നെ ബ്രിട്ടീഷുകാര്‍ പ്രവര്‍ത്തിച്ച്‌ കാണിച്ചു തന്നു, 1965ല്‍ ആദ്യമായി ഒരു സമ്മേളനം മാഞ്ചസ്റ്ററില്‍ നടന്നു, മുന്‍പരിശ്രമങ്ങള്‍ക്കായി കര്‍ണല്‍ അമീറുദ്ദീന്‍ സാഹിബ്‌ (റഹ്‌:അ) അവര്‍കളുടെ ജമാ അത്ത്‌ നാലു മാസങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ടു, ഈ ജമാ അത്തില്‍ അലിഗഢ്‌ യൂണിവേര്‍സിറ്റി പ്രൊഫസര്‍: ഖാലിദ്‌ സിദ്ദീഖ്‌ സാഹിബും ഉണ്ടായിരുന്നു, ഇവരുടെ പരിശ്രമങ്ങള്‍ കാരണമായി ഇംഗ്ലണ്ടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി, ആ കാലഘട്ടങ്ങളില്‍ ഹാഫിസ്‌ പട്ടേല്‍ സാഹിബ്‌ വലിയ ത്യാഗങ്ങള്‍ ചെയ്തു കൊണ്ടിരുന്നു, അദ്ദേഹതോടോപ്പം ഇനിയും ചിലരുടെ ത്യാഗ പരിശ്രമങ്ങള്‍ കാരണമായി ഇംഗ്ലണ്ടില്‍ ദ അ്‌ വത്തിന്റെ അമലുകള്‍ മെല്ലെ ആരംഭിച്ചു, പിന്നീട്‌ ഇന്ത്യയില്‍ നിന്നും വലിയ വലിയ ഉലമാക്കള്‍ അവിടെയെത്തിയത്‌ കാരണമായി ദീനിന്റെ പരിശ്രമത്തിന്‌ വലിയ ആദരവും ലഭ്യമായി, ഗുജറാത്തില്‍ നിന്നും തുടര്‍ച്ചയായി ജമാ അത്തുകള്‍ ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ടു കൊണ്ടിരുന്നു, അതു പോലെ സിലോണ്‍ സിമേദാര്‍ ഹാജി ഉവൈസ്‌ നൂര്‍ സാഹിബ്‌, ബോംബെയില്‍ നിന്നും ഭായ്‌ കാസിം സാഹിബ്‌, ബാംഗളൂരില്‍ നിന്നും ഭായ്‌ ഹാജി നൂര്‍ മുഹമ്മദ്‌ സാഹിബ്‌, ഹാജി മുഹമ്മദ്‌ അന്‍ വര്‍ സാഹിബ്‌ തുടങ്ങിയവരുടെ കടുത പരിശ്രമങ്ങള്‍ കാരണമായി നല്ല ദീനിയായ ഒരു ചുറ്റുപാട്‌ നിലവില്‍ വന്നു, ഇതില്‍ നിന്നും വലിയ ഒരു അഖില ലോക സമ്മേളനം സംഘടിപ്പിക്കണമെന്ന ആഗ്രഹവും, ധൈര്യവും ഇംഗ്ലണ്ട്‌ കാര്‍ക്കൊണുകള്‍ക്കുണ്ടായി,

അങ്ങനെ ഷെഫ്ഫീല്‍ഡില്‍ 1972 ജൂലായ്‌ 15, 16, 17 തിയതികളില്‍ ഒരു അഖില ലോക സമ്മേളനം സംഘടിപ്പിക്കപെട്ടു, ഇതില്‍ ബഹുമാനപ്പെട്ട ഹസ്രത്ജീ മൗലാനാ ഇന്‍ ആമുല്‍ ഹസ്സന്‍ സാഹിബ്‌(റഹ്‌:അ), മൗലാനാ ഉമര്‍ പാലന്‍പൂരി(റഹ്‌:അ) ഡെല്‍:ഹി മര്‍ക്കസ്സിലെ മറ്റ്‌ ഉലമാക്കള്‍ പലരും പങ്കെടുത്തു, കൂടാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അനേകം മഹാന്മാരും വന്നെത്തി, അത്യധികം കടുത്ത പരിശ്രമങ്ങള്‍ക്കും, ത്യാഗങ്ങള്‍ക്കും, ദു:ആ കള്‍ക്കും ശേഷം ഈ സമ്മേളനം വിജയകരമായി നടന്നു, വെറും പണം മാത്രമല്ല അര്‍പ്പിച്ചത്‌, ശരീരവും ജീവനും അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു,

ഇംഗ്ലണ്ട്‌ സിമേദാര്‍മാരും പ്രധാന പ്രവര്‍ത്തകരും രാജ്യം മുഴുവന്‍ ചുറ്റിയലഞ്ഞു, സമ്മേളനത്തിന്‌ മുന്‍പ്‌ 51 ചില്ലാ, മൂന്നു ചില്ലാ ജമാ അത്തുകള്‍ പുറപ്പെടുവിക്കപ്പെട്ടു, ഇജ്തിമായുടെ വിജയത്തിനായി ദു:ആ ചെയ്യുവാന്‍ ബൈത്തുള്ളാഹിയിലേക്ക്‌ ഒരു ജമാ അത്ത്‌ യാത്രയായി..ഈ ജമാ അത്ത്‌ ഇജ്തിമാ അവസാനിച്ച ശേഷമാണ്‌ ഇംഗ്ലണ്ടിലേക്ക്‌ മടങ്ങിയത്‌, കാര്‍ക്കൂണുകള്‍ രാ പകലില്ലാതെ പാടുപെട്ടു, സ്ത്രീകളും അതിശയകരമായ ത്യാഗങ്ങളീല്‍ ഏര്‍പ്പെട്ടു, സ്ത്രീകളുടെ ഒരു ജമാ അത്ത്‌ തങ്ങളുടെ പുരുഷന്മാരോടൊപ്പം നാടു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു, കൂടാതെ ഗുജറാത്ത്‌, മൈസൂര്‍, കേരള, അമേരിക്ക തുടങ്ങിയ നാടുകളില്‍ നിന്നെത്തിയ സ്ത്രീകളുടെ ജമാ അത്തുകളും പരിശ്രമിച്ചു കൊണ്ടിരുന്നു, സമ്മേളനത്തിന്റെ വിജയത്തിനായി അനേകായിരം സ്ത്രീകള്‍ നഫല്‍ നോമ്പുകള്‍ വച്ചും, ഇ അ്ത്തിഖാഫ്‌ ഇരുന്നും ദു:ആ ചെയ്തു,

ഹസ്രത്‌ ഷെയ്ഖുല്‍ ഹദീസ്‌ റഹ്‌:അ അവര്‍കളുടെയടുത്തും ദു:ആ ചെയ്യുവാന്‍ അപേക്ഷിച്ചു, ഹസ്രത്ജീ പങ്കെടുത്ത ഈ സമ്മേളനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യയില്‍ നിന്നും കൂടാതെ ഇംഗ്ലണ്ടില്‍ നിന്നുമാത്രം പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു, ഈ 10000 നമ്മുടെ നാട്ടിലെ 10 ലക്ഷത്തിന്‌ തുല്യമാണ്‌, ഈ അത്ഭുതകരമായ സമ്മേളനത്തില്‍ എവിടെയും ദീനിയായ സംസാരങ്ങള്‍, ബയാനുകള്‍, ബാങ്ക്‌ , നമസ്കാരം, ദിഖ്‌ ര്‍, തിലാവത്ത്‌, ഖിദ്‌ മത്ത്‌ തുടങ്ങിയ പരിശുദ്ധമായ അമലുകള്‍ കണ്ട ഇംഗ്ലീഷുകാര്‍ വിയര്‍ത്തുപോയി,

അവര്‍ക്ക്‌ ഈ മുസ്‌ ലിമീങ്ങള്‍ കട്ടിലില്ലാതെ വെറും തറയില്‍ എങ്ങനെ ഉറങ്ങുന്നു? കസേരയില്ലാതെ എങ്ങനെ ഇരിക്കുന്നു? മേശയില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കുന്നു? മദ്യ മദിരാശികളില്ലാതെ എങ്ങനെ ഒരുമിച്ച്‌ കൂടുന്നു? എങ്ങും ഒച്ചയോ, ബഹളമോ വഴക്കുകളോ, കുഴപ്പങ്ങളോ ഒന്നുമില്ല, കളവോ കൊള്ളയോ ഇല്ല, എവിടെയും ദിഖ്‌ ര്‍, ഫിഖ്‌ ര്‍, സ്നേഹം, പ്രതിപത്തി, സമാധാനം, സേവനങ്ങള്‍........

എല്ലാവരും വരികളില്‍ നേരെ നിന്ന് നമസ്കരിക്കുന്നു, അവരില്‍ കറുപ്പെന്നോ വെളുppeന്നോ ഉള്ള വ്യത്യാസമില്ല, എല്ലാവരും ഒരേ സ്വഫ്ഫില്‍ തന്നെ നില്‍ക്കുന്നു, കറുത്തവരും വെളുത്തവരും ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നു, അറബികളെന്നോ-അനറബികളെന്നോ, കറുത്തവരെന്നോ- വെളുത്തവരെന്നോ ഒരു വ്യത്യാസവും ഇല്ല, ഇതെല്ലാം ആദ്യമായാണവര്‍ കണ്ടത്‌, അവര്‍ വിയര്‍ത്തു പോയി, ഇതേ പറ്റി മുന്‍പും പറഞ്ഞിട്ടുണ്ട്‌, ഈ സമ്മേളനത്തിനു ശേഷം അനേകം പേര്‍ ഇസ്‌ ലാം സ്വീകരിച്ചു.....

Wednesday, January 31, 2007

തബൂഖില്‍....

തബൂഖില്‍....മൗലാനാ സയീദ്‌ അഹ്മദ്‌ ഖാന്‍ (മ:ലി:ആ) ഹസ്രത്‌ ഷൈഖുല്‍ ഹദീസ്‌ (റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു, "വിനീതന്‌ ഒരു ജമാ അത്തിനോടൊപ്പം സിഖാഖാഹ്‌, തബൂഖ്‌ തുടങ്ങിയ നാടുകളില്‍ എത്തുവാനുള്ള ഭാഗ്യം ലഭിച്ചു, ദീനിന്റെ പരിശ്രമത്തെക്കുറിച്ച്‌ മനസ്സിലാക്കിയ ഡോ: വഹീദുദ്ദീന്‍ സാഹിബ്‌ ഹൈദരാബാദി ജമാ അത്ത്‌ സിഖാഖായില്‍ പരിശ്രമിക്കണമെന്നാവശ്യപ്പെട്ടു, ഇദ്ദഹം പിന്നീട്‌ ഫൈസല്‍ രാജാവിന്റെ പ്രധാന ചികിത്സകനായി നിയമിക്കപ്പെട്ടു, ഒരു തവണ അദ്ദേഹം ജമാ അത്തിനോടൊപ്പം ചെന്നൈക്കു വന്നിരുന്നു,

സിഖാഖാഹ്‌ ഇറാഖ്‌ അതിര്‍ത്ഥിയോട്‌ ചേര്‍ന്ന പ്രദേശമാണ്‌, ഖാലിദ്‌ ഇബ്നു വലീദ്‌ (റ:അ) ഒരു ചെറു സൈന്യത്തോടൊപ്പം ഈ നഗരത്തിലും എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു, സഹബാക്കള്‍ ഏറ്റെടുത്ത ദീനിന്റെ പരിശ്രമത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരു പഴയ കോട്ട ഇന്നും അവിടെ നില നില്‍ക്കുന്നു, ഇവിടെ ഹസ്രത്‌ ഉമര്‍ (റ:അ)വിന്റെ പേരില്‍ ഒരു ജാമി ആ മസ്ജിദും ഉണ്ട്‌, എന്നാല്‍ ഇപ്പോള്‍ ഗവ: മറ്റൊരു സ്ഥലത്ത്‌ പുതിയ ഒരു ജാമി ആ മസ്ജിദ്‌ കെട്ടിയതിനാല്‍ ഈ പള്ളിയില്‍ നടന്നു വന്ന ജും ആ നമസ്കാരം നിര്‍ത്തലാക്കപ്പെട്ടു,

നഗരവാസിയായ ഒരു മഹാന്‍ താന്‍ കണ്ട ഒരു സ്വപ്നത്തെ പറ്റി ഞങ്ങളോട്‌ പറഞ്ഞു, : സ്വപ്നത്തില്‍ ഹസ്രത്‌ ഉമര്‍ (റ:അ) "ഈ പള്ളിയിലെ ജും ആ നിര്‍ത്തപ്പെടരുത്‌, നിര്‍ത്തുകയാണെങ്കില്‍ ധാരാളം കുഴപ്പങ്ങള്‍ നേരിടേണ്ടി വരും...." എന്ന് മൂന്നാറിയിപ്പ്‌ നല്‍കി, അദ്ദേഹം ഈ സ്വപ്നത്തെക്കുറിച്ച്‌ ഖാളിയെ വിവരം ധരിപ്പിച്ചപ്പോള്‍ "ജും ആ ആരംഭിക്കുന്നതിനോ.. നിര്‍ത്തുന്നതിനോ ഉള്ള അധികാരം ഹുഖുമത്തിനാണ്‌; എനിക്ക്‌ രാജാവിനോട്‌ അനുവാദം ആവശ്യപ്പെടാനുള്ള അത്രയും ധൈര്യമില്ല......" എന്ന് തന്റെ ബലഹീനതയെ വെളിപ്പെടുത്തി മടക്കിയയച്ചു,

ഈ നഗരത്തെ ചുറ്റിയുള്ള ഗ്രാമങ്ങളിലും ഞങ്ങള്‍ പരിശ്രമിച്ചു, ഇവിടുത്തെ ഗവര്‍ണ്ണര്‍ സൗദി രാജ കുടുംബത്തില്‍ പെട്ടയാളാണ്‌, അദ്ദേഹം ജമാ ആത്തിന്‌ വളരെയധികം ബഹുമാനാദരവുകള്‍ നല്‍കി, അമേരിക്കയില്‍ ഉന്നത പഠനത്തിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ലീവില്‍ വന്നിരുന്നു, അദ്ദേഹത്തെയും കണ്ട്‌ ദീനിന്റെ പരിശ്രമത്തെ പറ്റിയുള്ള വിവരങ്ങള്‍ ധരിപ്പിച്ചു, അദ്ദേഹവും വളരെയധികം വിനയമുള്ള യാളായി കാണപ്പെട്ടു, പൊതു ജനങ്ങളിലും ദീനിനോടുള്ള കൂറുണ്ട്‌,

25000 ത്തോളം ജനങ്ങള്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഈന്തപ്പഴത്തോട്ടങ്ങള്‍ ധാരാളമായി വളരുന്നു, ഇവിടെ നിന്നും തയ്യാറായ ഒരു ജമാ അത്തിനെ ഡോ: സാഹിബിനോടൊപ്പം അയച്ചു, തുടര്‍ന്ന് തബൂഖില്‍ 9 ദിവസം ഞങ്ങള്‍ പരിശ്രമിച്ചു, ഇവിടെ നേരത്തേ തന്നെ ദീനിന്റെ പരിശ്രമവുമായി ബന്ധമുള്ള ധാരാളം പേരുണ്ട്‌, ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥരായിരുന്ന അവരില്‍ പലര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗ്ഗതില്‍ പുറപ്പെട്ട്‌ പരിശ്രമിക്കുന്നതിന്‌ തടസ്സങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അടുത്ത മഹല്ലുകളിലേക്കും ചെറു ഗ്രാമങ്ങളിലേക്കുമെല്ലാം ജമാ അത്തിനോടൊപ്പം അവര്‍ എത്തിക്കൊണ്ടിരുന്നു , ഇവിടുത്തെ എയര്‍പോര്‍ട്ട്‌ ഡയരക്ടര്‍ എല്ലാ സ്ഥലങ്ങളിലും നുസ്രത്തിന്‌ വേന്ദി എത്തിയിരുന്നു, കൂടാതെ ജാമി ആ മസ്ജിദിന്റെ ഇമാം, നായിബ്‌ ഖാളീ തുടങ്ങിയവരെല്ലാം സഹായികളായിരുന്നത്‌ കൂടാതെ വളരെയധികം കരുണയോടെ ഇടപെട്ടു,

നബി(സ:അ)തങ്ങള്‍ തബൂഖില്‍ എതിയപ്പോള്‍ തങ്ങിയ സ്ഥലത്ത്‌ ഇപ്പോള്‍ മസ്ജിദുല്‍ ഹിജ്ര് എന്ന പേരില്‍ ഒരു പള്ളീ നിര്‍മ്മിച്ചിരിക്കുന്നു, പൊതുവായി യാത്രക്കാര്‍ ഈ പള്ളിയില്‍ താമസിക്കുന്നു, ഈ നഗരത്തിലെ ഇന്ത്യക്കാരായ വ്യാപാരികള്‍ വളരെയധികം നുസ്രത്ത്‌ ചെയ്തു,"

ഹസ്രത്‌ ഷൈഖുല്‍ ഹദീസ്‌ (റ:അ) അവര്‍കള്‍ക്കെഴുതിയ മറ്റൊരു കത്തിന്റെ ചുരുക്കം: "അറബ്‌ നാടുകളില്‍ പ്രചരിച്ചിട്ടുള്ള ഉപരിപ്ലവ നാഗരിക സാഹചര്യങ്ങളില്‍ ഞങ്ങളുടെ ബലഹീനമായ അറബിയില്‍ ദ അ്‌ വത്തിന്റെ പരിശ്രമത്തെ അറബ്‌ സമൂഹത്തിന്‌ മനസ്സിലാക്കി കൊടുക്കുക പ്രയാസമേറിയ കാര്യമാണ്‌, ഇവിടെ പരിശ്രമം തന്നെ ആദ്യമായാണ്‌, ഞങ്ങളുടെ വസ്ത്രങ്ങള്‍, രൂപം, താടി ഇതെല്ലാം കണ്ട്‌ ചെറിയ കുട്ടികളും കൂടി ഞങ്ങളെ പരിഹസിക്കുന്ന നിലയില്‍...പല ചെറുപ്പക്കാരും ഞങ്ങള്‍ക്കെതിരില്‍ ആക്ഷേപകരമായി ശബ്ദമുയര്‍ത്തുന്ന സാഹചര്യങ്ങള്‍ക്ക്‌ നടുവില്‍ ഞങ്ങള്‍ക്ക്‌ ഇവിടെ പരിശ്രമിക്കാന്‍ കഴിയുന്നു എന്നതു തന്നെ അല്ലാഹുവിന്റെ മഹത്തായ ഉപകാരമാണ്‌, നല്ല മനസ്സുള്ള ചില ചെറുപ്പാക്കാര്‍ ഞങ്ങളുടെ ജമ അത്തിനെ ബഹുമാനിക്കുകതന്നെ ചെയ്തു, ചിലപ്പോള്‍ ആദരവു കാരണമായി ഞങ്ങളുടെ കൈകളില്‍ അവര്‍ മുത്തമര്‍പ്പിക്കുന്നു, .........

നീണ്ട കാലമായി ഉപരിപ്ലവ നാഗരികതയില്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഇവരുടെ സ്വഭാവങ്ങളിലും, നടപടി ക്രമങ്ങളിലുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു, ഭക്ഷണം കഴിക്കുന്നതില്‍ പോലും ഉപരികുല നാഗരികത ചൂഴ്‌ന്നു നില്‍ക്കുന്നു, കസേരകളില്‍ ഇരുന്ന് മേശമേല്‍ ആഹാരം വച്ച്‌ കരണ്ടി, മുള്ളുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നു, വസ്ത്ര ധാരണത്തിലും അങ്ങനെ തന്നെ...ജീവിത രീതികളും വെറും ഉപരിപ്ലവമാണ്‌, ഈമാന്‍ ഇവിടെ വെള്ളത്തില്‍ മുങ്ങിയ തീ പോലെയാണ്‌ എന്നിരുന്നാലും അല്ലാഹു ത ആലായുടെ മേലുള്ള ഉറപ്പിന്റെ മേല്‍ അമര്‍ന്നിരിക്കുന്നു, ഇല്‍മിന്റെ വിഷയത്തില്‍ നമ്മെക്കാളധികം ഇവര്‍ അറിവുള്ളവരാണ്‌, എന്നിരുന്നാല്‍ തന്നെയും ഞങ്ങളുടെ പൊട്ട്‌ അറബിയില്‍ ചെയ്യപ്പെടുന്ന ബയാനുകള്‍ കേട്ട്‌ പൊതുജനങ്ങള്‍ മാത്രമല്ല ഉലമാക്കളും ഫിഖ്‌ റോടെ തയ്യാറായിക്കൊണ്ടിരിക്കുന്നത്‌ ഞങ്ങള്‍ കാണുന്നു, അവരില്‍ ജാമി ആ അല്‍ അസ്സ്‌ ഹര്‍, ജാമി ആ സൈഥൂണ്‍ പോലെയുള്ള സര്‍വ്വകലാശാലകളില്‍ പഠിച്ചവരുമുണ്ടായിരുന്നു, ഞങ്ങള്‍ പറയുന്ന വിഷയങ്ങള്‍ അംഗീകരിച്ച്‌ തങ്ങളുടെ ന്യൂനതകളെ മനസ്സിലാക്കി അവര്‍ വളരെയധികം ഖേദിക്കുന്നു, "ദീനിന്റെ കാര്യത്തില്‍ തങ്ങള്‍ കുറ്റവാളികളായിപ്പോയിരിക്കുന്നു..." എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു; ഇതെല്ലാം അല്ലാഹുവിന്റെ ക്രിപയല്ലാതെ മറ്റ്‌ എന്താണ്‌?

ഒരു മജ്‌ ലിസ്സില്‍ ഉലമാക്കളും, ഉദ്യോഗസ്ഥരും എല്ലാം കൂടിയിരിക്കുമ്പോള്‍ ഞങ്ങള്‍ ദീനിന്റെ പരിശ്രമത്തില്‍ തുടക്കത്തില്‍ ഏര്‍പ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും, പിന്നീട്‌ കുറേശ്ശെ...കുറേശ്ശെയായുണ്ടായ മുന്നേറ്റങ്ങള്‍, ഇതര നാടുകളില്‍ ദീനിന്റെ പരിശ്രമ ഫലമായുണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ സംസാരിച്ചു, ഇത്‌ അവരെ വളരെയധികം സ്വാധീനിച്ചു,

പിന്നീട്‌ ഭക്ഷണ സമയത്ത്‌ പാശ്ചാത്യരെപ്പോലെ മേശകളുടെ മുകളില്‍ ഭക്ഷണം വക്കപ്പെട്ടു, ഓരോരുത്തര്‍ക്കും പ്രത്യേകം-പ്രത്യേകം പ്ലേറ്റുകള്‍, കത്തി, മുള്ള്‌, കരണ്ടി എല്ലാം വക്കപ്പെട്ടു, ഈ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തി ഭക്ഷണം കഴിക്കുന്നതിന്റെ സുന്നത്തായ രീതികള്‍ ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിച്ചു, തുറ്റര്‍ന്ന് ഞങ്ങള്‍ തന്നെ സുന്നത്തായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാനാരംഭിച്ചതും അവരും അതിശയത്തോടെ ഞങ്ങളെപ്പോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ഇതില്‍ നിന്നും ഞങ്ങള്‍ക്ക്‌ നാം സുന്നത്തായ നടപടി ക്രമങ്ങളില്‍ ഉറച്ചു നിന്നാല്‍ ജനങ്ങളും ഉടന്‍ തന്നെ അവയെ പിന്‍പറ്റുവാണ്‍ തുടങ്ങും എന്ന് മനസ്സിലായി,

ഈജിപ്ത്‌, ലിബിയ തുടങ്ങിയ നാടുകളില്‍ കസ്റ്റംസ്‌ അധികാരികള്‍ മറ്റ്‌ യാത്രക്കാരുടെ പാസ്പോര്‍ട്ടുകളും, മറ്റ്‌ സാധനങ്ങളും കടുത്ത പരിശോധനക്ക്‌ വിധേയമാക്കിക്കൊണ്ടിരുന്നു, അതേ സമയം ഞങ്ങളുടെ ഏതൊരു വസ്തുവും അവര്‍ തൊട്ടു നോക്കുക പോലും ചെയ്യാതെ ഉടന്‍ തന്നെ ഞങ്ങളെ യാത്രയാക്കി, മറ്റ്‌ യാത്രക്കാര്‍ മണിക്കൂറുകളോളം കസ്റ്റംസ്‌ പരിശോധനകള്‍ക്കായി പ്രയസപ്പെട്ട്‌ കാത്തുനിന്നിരുന്നു, ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ ഞങ്ങള്‍ അവിടെ തന്നെ പായകള്‍ വിരിച്ചിരുന്ന് ത അ്‌ ലീം ചെയ്യുമായിരുന്നു, ശാന്തമായി, ദിഖ്‌ ര്‍, ത അ്‌ ലീം, നമസ്കാരം പോലെയുള്ള നൂറാനിയായ അമലുകളില്‍ മുഴുകുന്നതു കാണുന്ന കസ്റ്റംസ്‌ അധികാരികളും, മുസ്‌ ലിമീങ്ങളായ യാത്രക്കാരും ഞങ്ങളോടൊപ്പം ചേരും, ബസ്‌, റയില്‍ വേയ്‌ സ്റ്റേഷനുകളിലും ഇങ്ങനെ നടന്നു കൊണ്ടിരുന്നു,

തുനീഷ്യയില്‍ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ട വിലാസത്തിലുള്ള പള്ളിയിലേക്ക്‌ എത്തിയ സമയം ആ പള്ളിയിലെ ഇമാം "ഇങ്ങനെ വരുന്ന ജമാ അത്തുകളെ പള്ളിയില്‍ താമസിപ്പിക്കുവാന്‍ പറ്റില്ല, വരുന്ന ജമാ അത്തുകളെ ഉടന്‍ തന്നെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ അയക്കണം എന്ന് ഗവണ്‍മന്റ്‌ ഉത്തരവിട്ടിരിക്കുന്നു, എന്തായാലും നിങ്ങള്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയിട്ടു വരണം" എന്നാവശ്യപ്പെട്ടു, സ്റ്റേഷനിലേക്ക്‌ ചെന്നതും ഞങ്ങള്‍ ഓരോരുത്തരെയായി വിളിച്ച്‌ മൂന്നു മണീക്കൂറോളം തുറ്റര്‍ച്ചയായി അവര്‍ ചോദ്യം ചെയ്തു, ഞങ്ങള്‍ പറഞ്ഞ മറുപടികള്‍ ഫയലുകളാക്കിക്കൊണ്ടിരുന്നു, ഒടുവില്‍ ഗവണ്മെന്റിന്റെ ഇസ്‌ ലാമിക കാര്യാലയവുമായി ബന്ധപ്പെട്ട ശേഷം ബയാന്‍ ചെയ്താല്‍ മതി എന്ന് ആവശ്യപ്പെട്ടു, ഞങ്ങള്‍ ഈ നാടിന്റെ മുക്കാല്‍ ഭാഗത്തോളം പരിശ്രമിച്ചു, പോയ സ്ഥലങ്ങളിലെല്ലാം പോലീസുകാര്‍ പിന്തുടര്‍ന്ന് ഞങ്ങളെ അടിക്കടി സ്റ്റേഷനുകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി, ദിനം തോറും അവരില്‍ നിന്നുമുണ്ടാകുന്ന തൊല്ലകള്‍ താങ്ങുവാന്‍ കഴിയുമായിരുന്നില്ല,

ഒരു പള്ളിയിലെ ഖത്തീബ്‌ ഞങ്ങളെ ബയാന്‍ ചെയ്യാന്‍ മാത്രമല്ല ത അ്‌ ലീം നടത്തുവാന്‍ കൂടി അനുവദിച്ചില്ല, ഞങ്ങളോടൊപ്പം പുറപെടുന്ന നാട്ടുകാരെ പോലീസുകാര്‍ പെടുത്തിയ പാട്‌ കുറച്ചൊന്നുമല്ല, ആ ജനങ്ങളിലാരും ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടാന്‍ പാടില്ല' അതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം; ഇത്രത്തോളം ബുദ്ധുമുട്ടുകള്‍ക്ക്‌ നടുവിലും ഞങ്ങളെപ്പോലെ ബലഹീനരായ സാധാരണക്കാരില്‍ നിന്നും അലാഹു ത ആലാ പല നാടുകളിലും പരിശ്രമത്തെ ഖബൂലാക്കി, അനേകായിരം ജനങ്ങള്‍ ദീനിന്റെ പരിശ്രമത്തെ ഉള്‍ക്കൊണ്ടു, നൂറുകണക്കിനാളുകള്‍ അല്ലാഹുവിന്റെ പാതയില്‍ പുറപ്പെട്ടു, പലരും ഇന്ത്യയിലേക്ക്‌ വരാന്‍ തയ്യാറായി, എന്നാല്‍ ഭരണകൂടത്തില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക്‌ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു

യൂറോപ്പില്‍ ദീനിന്റെ പരിശ്രമം...

1972 ജൂണ്‍ മാസം ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ കൂടാതെ അറബ്‌ നാടുകളിലും ധാരാളം സമ്മേളനങ്ങള്‍ നടന്നു, അവയിലെല്ലാം ഹസ്രത്ജീയോടൊപ്പം പല രാജ്യങ്ങളിലെയും സെമേദാറുമാരുള്‍ക്കൊണ്ട 46' പേരുടെ ജമാ അത്തും പങ്കെടുത്തിരുന്നു... ആ സമയം ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ട ജമാ അത്തുകള്‍ വിസയില്ലാതെയാണ്‌ ലണ്ടന്‍ വിമാനത്തവളത്തില്‍ ഇറങ്ങിയത്‌; വിസയില്ലാതെയെത്തുന്നവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കുക്കയാണ്‌ പതിവ്‌, എന്നാല്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ അവന്റെ മഹത്തായ ദീനിന്റെ സേവനത്തിനായി എത്തിയ എല്ലാവര്‍ക്കും വിമാനത്താവളത്തില്‍ വച്ചു തന്നെ വിസ നല്‍കപ്പെട്ടു, ആ രാജ്യത്ത്‌ ഇതൊരു അത്ഭുത സംഭവമായിരുന്നു,

സമ്മേളനത്തില്‍ ലോകമെങ്ങു നിന്നും 7000 ത്തോളം പേര്‍ പങ്കെടുത്തു, ഈ സമ്മേളനത്തെ കുറിച്ച്‌ ഇംഗ്ലണ്ട്‌ പത്രങ്ങള്‍"ഇസ്‌ ലാമിന്റെ വാതിലുകള്‍ ഇംഗ്ലണ്ടില്‍ തുറക്കപ്പെട്ടു" എന്ന വലിയ തലക്കെട്ടോടെ എഴുതി,

സമ്മേളനത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുസ്‌ ലിമല്ലാതിരുന്ന ഒരു പോലീസ്‌ ഓഫീസര്‍ ഈ സമ്മേളനത്തെ പറ്റി പറയുമ്പോള്‍ " ഇവര്‍ തന്നെയാണ്‌ സത്യത്തിന്റെ മേല്‍ നിലയുറപ്പിച്ചവര്‍, എന്തെന്നാല്‍ ഇത്രയും വലിയ സംഘം ഒരുമിച്ച്‌ കൂടുമ്പോള്‍ സാധാരണയുണ്ടാകുന്ന ബഹളങ്ങള്‍, കളവ്‌, ശണ്ഡകള്‍, ഒന്നും തന്നെ ഇവിടെ യുണ്ടായില്ല, രണ്ടാമത്‌ ഇവിടെ മദ്യ സത്കാരമുണ്ടായിരുന്നില്ല, മൂന്നാമത്‌ സ്ത്രീകളുമായി ഇടപഴകുന്നില്ല, നാലാമതായി സര്‍വ്വ ശക്തനു വേണ്ടിയുള്ള ആരാധനകളല്ലാതെ മറ്റൊരു സംസാരവും നടന്നില്ല, അഞ്ചാമത്‌ ഇംഗ്ലണ്ടിന്റെ ചരിത്രതില്‍ തന്നെ ആദ്യമായി നടന്ന ഒരു അത്ഭുതമെന്തെന്നാല്‍ സമ്മേളനത്തിന്റെ മൂന്നു ദിവസവും മഞ്ഞു മഴ പെയ്യുകയുണ്ടായില്ല, മാത്രമല്ല സൂര്യനും വെളിവായി ചൂടും ലഭ്യമായിക്കൊണ്ടിരുന്നു, ഇത്‌ അത്യത്ഭുതമാണ്‌" എന്ന് ആശ്ചര്യത്തോടെ പറഞ്ഞു;

സമ്മേളനത്തില്‍ നിന്നും 72 ജമാ അത്തുകള്‍ ലോകമെങ്ങും പുറപ്പെട്ടു, അടുത്ത പാരീസ്‌ സമ്മേളനവും ഒരു അത്ഭുതമായിരുന്നു.....

ഹിജാസില്‍ നിന്നും...

ഹിജാസില്‍ നിന്നും ആദ്യമായി പുറപ്പെട്ട പൈതല്‍ ജമാ അത്ത്‌ മക്കാ മുഖറ്raമയില്‍ നിന്നും ജൈസാന്‍ അബഹയിലേക്ക്‌ 1949ല്‍ എത്തിച്ചര്‍ന്ന ജമാ അത്താണ്‌, ആ ജമാ അത്തിന്റെ അമീര്‍ പറയുന്നു:

ജമാ അത്തില്‍ ഞങ്ങള്‍ 10 പേരുണ്ടായിരുന്നു, മക്കാ മുഖറ്റമയില്‍ നിന്നും പുറപ്പെട്ട്‌ ജിദ്ദ വഴിയായി ലെയ്സ്‌ എന്ന ചെറിയ തുറമുഖ പട്ടണത്തിലെത്തി, അവിടെയുള്ള ജുമാ മസ്ജിദില്‍ മൂന്ന് ദിവസം തങ്ങി ഗഷ്ത്ത്‌, ത അ്‌ ലീം തുടങ്ങിയ അമലുകള്‍ ചെയ്തു, ലെയ്സില്‍ നിന്നും ഒരു ലോറിയില്‍ തെക്ക്‌ ഭാഗതുള്ള കന്‍പൂസാ' എന്ന നാട്ടിലെത്തി, ആ നാട്ടിലെ ഗവര്‍ണ്ണറുടെ സഹായത്താല്‍ ജുമാ നമസ്കാരത്തിന്‌ ശേഷം ഞങ്ങള്‍ ബയാന്‍ ചെയ്തു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജമാ അത്തിനെ അധികമായി നുസ്രത്ത്‌ ചെയ്തു,

രണ്ടു ദിവസം അവിടെ തങ്ങി വിശ്രമിച്ച ശേഷം ഞങ്ങള്‍ ജൈസാനിലേക്ക്‌ പുറപ്പെടുവാനുള്ള വാഹനം അന്വേഷിച്ചു എങ്കിലും ഒന്നും കിട്ടിയില്ല, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ "യാ അല്ലാഹ്‌ ഞങ്ങള്‍ക്ക്‌ നീ വാഹനം എത്തിച്ചു തരണേ എന്ന് ദു:ആ ചെയ്തുകൊണ്ടിരുന്നു, അപ്പോള്‍ എന്റെയുള്ളില്‍ "യാത്രക്കാര്‍ നിറഞ്ഞ വാഹനമാണോ? കാലിയായ വാഹനമോ എന്ന ചിന്തയുണ്ടായി, അതിന്‌ ഞാന്‍ എന്റെ മനസ്സില്‍ തന്നെ "യാ അല്ലാഹ്‌ രണ്ട്‌ രീതിയിലുള്ള വാഹനവും വന്നോട്ടെ" എന്നു പറഞ്ഞു,അല്ലാഹുവിന്റെ മര്‍ഗ്ഗത്തില്‍ ഉയിര്‍കൊള്ളുന്ന ചെറിയ ഒരു ചിന്തപോലും ഉടന്‍ തന്നെയവന്‍ നിറവേറ്റി തരുന്നതിനെ ഞങ്ങള്‍ കണ്ടു, എന്റെ മനസ്സില്‍ കരുതിയതു പോലെ ഉടന്‍ തന്നെ രണ്ട്‌ വാഹനങ്ങള്‍ വന്നു ,

ആദ്യം വന്ന ബസ്സില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു, ഉള്ളിലേക്ക്‌ കടക്കാന്‍ പോലും ഇടമില്ല, അതിന്‌ തൊട്ടു പുറകില്‍ വന്ന രണ്ടാമത്തെ ബസ്സ്‌ കാലിയായിരുന്നു, യാത്രക്കാര്‍ തീരെ കുറവായിരുന്ന ആ ബസ്സില്‍ ഞങ്ങള്‍ 3 പകലും, 3 രാത്രിയും യാത്രചെയ്ത്ല് ജയ്സാനിലെത്തിച്ചേര്‍ന്നു, ഒരാഴ്ച്ച അവിടെ തങ്ങി പരിശ്രമിച്ചു, ജെയ്സാനിലെ ഗവര്‍ണ്ണറും, മുഖ്യ ഖാളിയും വളരെയധികം നുസ്രത്ത്‌ ചെയ്തു,

ജെയ്സാനില്‍ നിന്നും ഒരു മന്‍സില്‍ ദൂരെയുള്ള ഒരു നട്ടിലെ പ്രാദേശിക ഭരണാധികാരിയുമായി കണ്ടുമുട്ടുവാന്‍ കഴിഞ്ഞു; ജമാ അത്തിനെ തന്നോടൊപ്പം ക്ഷണിച്ച അദ്ദേഹത്തിന്റെ നാട്ടിലും ഞങ്ങള്‍ പരിശ്രമിച്ചു,തുടര്‍ന്ന് ഞങ്ങള്‍ അമാദര്‍ബ്‌' എന്ന നാട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ അദ്ദേഹം കുറേ ഒട്ടകങ്ങളെയും ഒരു ഒട്ടകക്കാരനെയും ഞങ്ങളോടൊപ്പം അയച്ചു, ഞങ്ങള്‍ രാത്രി മുഴുവന്‍ ഒട്ടകപ്പുറത്തിരുന്ന് യാത്ര ചെയ്തു കൊണ്ടിരുന്നു, ചിലര്‍ നടന്നു വന്നു,, സുബഹി നമസ്കാരം മരുഭൂമിയുടെ ഒരു ഭാഗത്ത്‌ നമസ്കരിച്ച്‌ നടന്ന് വന്ന് കൊണ്ടിരുന്നവര്‍ പിന്നിലായി പോയിരുന്നതിനാല്‍ ഞങ്ങള്‍ അവരെയും കാത്തിരുന്നു,

എന്നാല്‍ ആ ഒട്ടകക്കാരന്‍ "അധിക നേരം കാത്ത്രിരിക്കുന്നത്‌ നല്ലതല്ല, വഴിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, അമാദര്‍ബ്‌ വരെ വെറും മരുഭൂമി മാത്രമാണ്‌, ഇടക്കെങ്ങും വെള്ളം പോലും കിട്ടില്ല, അതുകൊണ്ട്‌ ഉച്ചക്ക്‌ മുന്‍പ്‌ തന്നെ അമാദര്‍ബിലെത്തണം, വൈകുന്നത്‌ ആപത്ത്‌ വിലക്ക്‌ വാങ്ങുന്നത്‌ പോലെയാണ്‌ എന്ന് പറഞ്ഞു കൊണ്ട്‌ ഉടന്‍ പുറപ്പെടുവാനായി ഞങ്ങളെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു,

പിന്നിലായിപ്പോയവരുടെ മേല്‍ ഇന്നാ ലില്ലാഹി...ഓതിക്കൊണ്ട്‌ ഒടുവില്‍ ഞങ്ങള്‍ യാത്ര തുടങ്ങി, ഉച്ച കഴിഞ്ഞപ്പോള്‍ അമാദര്‍ബില്‍ എത്തിചേര്‍ന്നു,തുടര്‍ന്ന് ഞങ്ങളുടെ കൂട്ടുകാരും വന്ന് ചേര്‍ന്നു, എന്നാലും അവര്‍ മരുഭൂമിയില്‍ കൊടും വെയിലില്‍ നറ്റന്നു വന്നത്‌ കാരണത്താല്‍ പല തവണ കലിമ ചൊല്ലേണ്ട അവസ്ഥയില്‍ മരണത്തെ മുന്നില്‍ കാണേണ്ടി വന്നു, കടുത്ത വിശപ്പിനാല്‍ മരു വ്ര്ക്ഷങ്ങളിലെ മുള്ളന്‍ പഴങ്ങള്‍ കഴിക്കേന്ദി വന്നു, എന്നിരുന്നാല്‍ തന്നെയും അല്ലാഹുവിന്റെ സംരക്ഷണത്തിനാല്‍ എല്ലാവരും ഒരുമിച്ച്‌ ചേര്‍ന്നു,

ഈ നാട്ടിലെ ഗവര്‍ണ്ണര്‍, ഇങ്ങനെ തളര്‍ന്നവശരായി, വിളറി-മെലിഞ്ഞ്‌ വന്നവരുടെ നില കണ്ട്‌ വലിയ കരുണയും, താത്പര്യവുമുണ്ടായി വലരെയധികം നുസ്രത്‌ ചെയ്തു, അവരില്‍ ഒരാള്‍ക്ക്‌ വെള്ളം കൊടുക്കപ്പെട്ടതും അതിവേഗം വലരെക്കൂടുതല്‍ വെള്ളം കുടിച്ചതു കാരണമായി അദ്ദേഹത്തിന്റെ നില അപകടകരമായി മാറി, എങ്കിലും അല്ലാഹു ത ആലായുടെ സഹയത്താല്‍ അത്‌ തരണം ചെയ്തു, ഞങ്ങള്‍ എല്ലാവരും തളര്‍ന്ന് കുഴഞ്ഞു പോയിരുന്നു,

അന്ന് ഇഷാ നമസ്കാരം നിന്ന് നമസ്കരിക്കുവാനെനിക്ക്‌ കഴിഞ്ഞില്ല, ഇരുന്ന് ബയാന്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ കിടന്നു കൊണ്ടാണ്‌ ബയാന്‍ ചെയ്തത്‌, ഞങ്ങള്‍ ദീനിന്റെ പേരില്‍ സഹിക്കുന്ന ഈ കഷ്ടപ്പാടുകളെയും, ത്യാഗങ്ങളെയും കണ്ട അറബികള്‍ക്ക്‌ അളവില്ലാത്ത ആശ്ചര്യമുണ്ടായി,

ഞങ്ങള്‍ ഇവിടെ വച്ച്‌ ഒരു പരീക്ഷണത്തില്‍ അകപ്പെട്ടു, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ മറ്റുള്ളവരോട്‌ പിണങ്ങി പിരിഞ്ഞുപോയി, അദ്ദേഹത്തിന്റെ കോപത്തിന്റെ കാരണം ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! ബാക്കിയായ ഞങ്ങള്‍ 9 പേര്‍ അബഹയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു, ഈ പ്രയാണത്തില്‍ വിശ്രമിക്കുവാനായി ആദ്യം ഷു അബൈന്‍' എന്ന സ്ഥലവും രണ്ടാമത്‌ രിജാലുല്‍ മ'ആ എന്ന സ്ഥലവും നിശ്ചയിച്ചിരുന്നു, രിജാലുല്‍ മ'ആയിലെത്തിയപ്പോള്‍ കോപിച്ചു കൊണ്ട്‌ ഞങ്ങളോട്‌ പിണങ്ങിപ്പോയ സഹോദരനും ഞങ്ങളോടൊപ്പം വന്നു ചേര്‍ന്നു, ജമാ അത്തിനെ വിട്ട്‌ പിരിഞ്ഞു പോയതിനും അമീറിനെ ധിക്കരിച്ചതിനും അദ്ദേഹം മാപ്പപേക്ഷിച്ച്‌ തൗബ ചെയ്തു,

അദ്ദേഹം ജമാ അത്തിനെ വിട്ട്‌ ഒറ്റക്ക്‌ വനാന്തരത്തില്‍ യാത്ര ചെയ്യുമ്പൊള്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയനാക്കപ്പെട്ടുവത്രേ...ഒരു സ്ഥലത്ത്‌ കരിങ്കുരങ്ങുകള്‍ അദ്ദേഹത്തെ വളഞ്ഞു, ചില സ്ഥലങ്ങളില്‍ ജീവന്‍ തന്നെ നഷ്ടമായേക്കുമെന്ന നിലയിലായി, ഇതെല്ലാം ഉസൂലിനെ ധിക്കരിച്ചതിന്റെ പേരില്‍ വന്നു കൊണ്ടിരിക്കുന്ന ആപത്തുകളാണ്‌ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തൗബ ചെയ്ത്‌ മടങ്ങി വന്ന് ജമാ അത്തിനോടൊപ്പം ചേര്‍ന്നു,

രിജാലുല്‍ മ ആ കൃഷി സ്ഥലങ്ങളും വനവുമെല്ലാം നിറഞ്ഞ ഒരു താഴ്‌വരയാണ്‌, ധാരാളം അരുവികളും ഇവിടെയുണ്ട്‌, മലയോരത്തെ മനോഹരമായ ഈ ചെറു നഗരത്തില്‍ ഞങ്ങള്‍ രണ്ടു രാത്രികളും, ഒരു പകലും താമസിച്ചു, തൗബ ചെയ്ത്‌ മടങ്ങി വന്ന ആ സഹോദരന്‍ അന്ന് ഈമാനികമായ അവേശമുണര്‍ത്തുന്ന നല്ല ബയാന്‍ ചെയ്തു,

യാത്രയുടെ കാഠിന്യത്താല്‍ ഞങ്ങളെല്ലാം രോഗികളായി മാറിയിരുന്നു, രിജാലുല്‍ മ'ആക്കു ശേഷം ഞങ്ങള്‍ക്ക്‌ വലിയ ഉയരമുള്ള ഒരു മല കയറേണ്ടി വന്നു.. രോഗികളായിരുന്നിട്ടും അതില്‍ കഷ്ടപ്പെട്ടു കയറി, മലയടിവാരത്തില്‍ സുബഹി നമസ്കരിച്ച്‌ ആറു മണിക്ക്‌ മല കയറുവാന്‍ തുടങ്ങിയ ഞങ്ങള്‍ ളുഹര്‍ നമസ്കാരം മല മുകളിലെത്തി നമസ്കരിച്ചു, തുടര്‍ന്ന് മലയുടെ മറുപുറമിറങ്ങി അബഹയെ ലക്ഷ്യമാക്കി മുന്നേറി... ഇടയില്‍ ഒരു ചെറു ഗ്രാമത്തില്‍ ഇഷാ നമസ്കരിച്ച്‌ അല്‍പ്പം വിശ്രമിച്ച ശേഷം വീണ്ടും നടക്കുവാന്‍ തുടങ്ങി, അടുത്ത ദിവസം ളുഹര്‍ നമസ്കാര സമയം അബഹ'യിലെത്തിച്ചേര്‍ന്നു,

ഈ യാത്രയുടെ ആരംഭം മുതല്‍ ഒരു യമനീ അറബ്‌ സഹോദരന്‍ ഞങ്ങള്‍ക്ക്‌ വഴികാട്ടിയും സഹായിയുമായി ഉണ്ടായിരുന്നു, അമാദര്‍ബില്‍ നിന്നും അബഹ വരെയുള്ള യാത്രക്കിടയില്‍ സാധനങ്ങള്‍ ചുമക്കുവാനായി ഒരു ഒട്ടകവും, രോഗം മൂര്‍ഛിക്കുന്നവരെ ഒട്ടകത്തിന്റെ മുകളില്‍ കിടക്ക വച്ച്‌ കെട്ടിയിരുത്തും...മറ്റു രോഗികള്‍ നടന്നു കൊണ്ടേയിരുന്നു,

ജെയ്സാനിലെ മുഖ്യ ഖാളി അബഹയിലെ ഖാളിക്കെഴുതിയ ഒരു കത്തും ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു, അതില്‍ ഞങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നദ്ദേഹം സൂചിപ്പിച്ചിരുന്നു, ഞങ്ങള്‍ അബഹാ നഗരത്തില്‍ എത്തിയതും പോലീസുകാര്‍ ഞങ്ങളെ വലയം ചെയ്തു, ഞങ്ങളെ നേരേ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടു പോയി, അവര്‍ ഞങ്ങളെ കടുത്ത പീഢനങ്ങള്‍ക്ക്‌ വിധേയരാക്കി, വളരെ നിഷ്ഠൂരമായി പെരുമാറിയ പോലീസ്‌ മേധാവി ഞങ്ങളെ അയാളുടെ മുന്നില്‍ നിര്‍ത്തി കടുത്ത ആക്ഷേപങ്ങള്‍ വിളിച്ചു, അബഹാ ഗവര്‍ണ്ണറുടെ അനുമതിയില്ലാതെ അവിടെ നിന്നും അല്‍പ്പം പോലും ചലിക്കരുതെന്ന് ഉത്തരവിട്ട്‌ ഞങ്ങളെ അവിടെ തന്നെ നിര്‍ത്തി,

അബഹ മനോഹരമായ ഒരു നഗരമാണ്‌, നഗരത്തെ ചുറ്റി ഫലഫൂയിഷ്ഠമായ ചതുപ്പ്‌ പ്രദേശങ്ങളും, പലവിധ ഫല വര്‍ഗ്ഗങ്ങള്‍ വിളയുന്ന ഇവിടെ ജീവിക്കുവാനവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്‌, ധാരാളമായി കാറുകളും, മറ്റ്‌ വാഹനങ്ങളും ഇവിടെയുണ്ട്‌, അബഹയുടെ ഗവര്‍ണ്ണര്‍ തന്റെ ആഢംബരാലങ്കാരങ്ങളോട്‌ കൂടി വലിയ നിലയില്‍ വാഴുന്നു, ഒരു രാജാവിനെക്കാള്‍ ഒട്ടും കുറയാത്ത പ്രൗഢി.. പോലീസ്‌ മേധാവി ഞങ്ങളോട്‌ "നിങ്ങളുടെ പേരുകളും വന്ന ലക്ഷ്യവും എഴുതി ഗവര്‍ണ്ണര്‍ക്ക്‌ അയച്ചു കൊടുക്കും, എതുവരെ അവിടെ നിന്നും അനുമതി വരില്ലയോ അതുവരെ ഇവിടെ നിന്നും ചലിക്കുവാന്‍ പോലും പാടില്ല" എന്ന് വീണ്ടും ഉത്തരവിട്ടു,

ആ സമയം ഓഫീസറുടെയടുക്കല്‍ മറ്റൊരാള്‍ നിന്നിരുന്നു, ഞങ്ങളെ തിരിച്ചറിഞ്ഞ അദേഹം "ഈ ജമാ അത്ത്‌ മക്കാ മുഖറ്റമയില്‍ ഹറം ഷെരീഫിനു ചുറ്റുപാടും പരിശ്രമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌, ഹറമിനരികിലുള്ള ഒരു മദ്രസ്സയില്‍ ഇവര്‍ ആഴ്ച തോറും അറബികളെ കൂട്ടി ഇജ്തിമാ നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്‌, രണ്ടു തവണ ഞാനും അതില്‍ പങ്കെടുത്തിരുന്നു, തീര്‍ച്ചയായും ഇവര്‍ വളരെയധികം ബഹുമാദരവുകള്‍ അര്‍ഹിക്കുന്നവരാണ്‌" എന്ന് പറഞ്ഞു;

പിന്നീടാണ്‌ അദ്ദേഹം ആ പ്രദേശത്തെ ഒരു ഖാളിയായിരുന്നു എന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌, അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ട ഓഫീസറുടെ കോപാകുലമായ മുഖം മാറി, ഇപ്പോഴദ്ദേഹം കരുണയോടെ സംസാരിക്കുവാന്‍ ആരംഭിച്ചു, ആ ഖാളീ സാഹിബ്‌, മക്കാ മുഖറ്റമയില്‍ സദാ സമയവും ജമാ അത്തുകള്‍ക്ക്‌ സഹായിയായിരിക്കുന്ന യഹ്‌ യാ ദഹ്‌ ലവി സാഹിബിന്റെ മരുമകനാണ്‌ എന്നറിഞ്ഞതും ഇനിയും കൂടുതല്‍ അടുപ്പവും കരുണയുമുണ്ടായി അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി ഒരു വാടക വീട്ടില്‍ താമസിപ്പിച്ചു, ഞങ്ങള്‍ ഒപ്പമുണ്ടായിരുന്ന ഒട്ടകത്തെയും, ഒട്ടകക്കാരനെയും മടക്കി യാത്രയാക്കിയ ശേഷം ഉടന്‍ തന്നെ ഖാളി അവര്‍കളുടെ വീട്ടിലേക്ക്‌ പുറപ്പെട്ടു,

ഞങ്ങള്‍ കൊണ്ടുവന്ന കത്ത്‌ അദ്ദേഹത്തെ ഏല്‍പ്പിച്ചു, ആ കത്ത്‌ വായിച്ച ശേഷം അദ്ദേഹം ഞങ്ങളോട്‌ 'ഇല്‍മിയായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു, അവക്ക്‌ വ്യക്തമായ മറുപടികള്‍ ഞങ്ങള്‍ നല്‍കിയതോടെ അദ്ദേഹം സംതൃപ്തനായി, അപ്പോള്‍ തന്നെ അദ്ദേഹം ഗവര്‍ണ്ണര്‍, പോലീസ്‌ മേധാവിയുടെ കത്തിന്റെ മേല്‍ എന്തെങ്കിലും നടപടി എടുക്കുന്നതിന്‌ മുന്‍പ്‌ അദ്ദേഹത്തെ കാണണം എന്നു പറഞ്ഞു കൊണ്ട്‌ ഞങ്ങളെയും കൂട്ടി ഗവര്‍ണ്ണറുടെ അടുത്തേക്ക്‌ പുറപ്പെട്ടു, ഞങ്ങളെ ഗവര്‍ണ്ണര്‍ക്ക്‌ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം തനിക്ക്‌ വന്ന കത്തും കാണിച്ചു, തുടര്‍ന്ന് ഗവര്‍ണ്ണറോട്‌ "ഇവരെ ദീനിന്റെ പരിശ്രമം ചെയ്യാന്‍ അനുവദിക്കണം, ഞാനും ഇവരോടൊപ്പമുണ്ട്‌" എന്നാവശ്യപ്പെട്ടു, അങ്ങനെ ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയും നഗരം മുഴുവന്‍ "ഇന്ത്യയില്‍ നിന്നും വന്നിട്ടുള്ള ഈ മുര്‍ഷിദീങ്ങള്‍ക്ക്‌ എല്ലാ പള്ളികളിലും ബയാന്‍ ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യണമെന്ന് അറിയിപ്പ്‌ കൊടുക്കുകയും ചെയ്തു", ഇത്‌ ആവശ്യമായിരുന്നു, എന്തെന്നാല്‍ പോലീസുകാര്‍ ഞങ്ങളെ പിടികൂടിയ സമയം 10 കള്ളന്മാര്‍, അല്ലെങ്കില്‍ 10 ചാരന്മാര്‍ പിടിയിലായി എന്ന കിംവദന്തി നാടു മുഴുവനും പരന്നിരുന്നു, എന്നാല്‍ ഗവര്‍ണ്ണറുടെ അടുത്തു നിന്നും ഈ അറിയിപ്പ്‌ വന്നതോടെ നഗര വാസികള്‍ വളരെ ഉത്തമമായ നിലയില്‍ ഞങ്ങളോട്‌ സഹകരിക്കുവാന്‍ തുടങ്ങി, അടുത്ത ദിവസം തന്നെ ഞങ്ങള്‍ ആ വാടക വീട്‌ ഒഴിഞ്ഞ്‌ പള്ളികളില്‍ താമസിക്കുവാന്‍ ആരംഭിച്ചു,

ഒരാഴ്ചക്കാലം പല മഹല്ലുകളിലും, പള്ളികളീലും ഉമൂമി ഗഷ്ട്തുകള്‍ ചെയ്തു, ഇങ്ങനെയുള്ള മുലാഖാത്തുകളില്‍ വച്ച്‌ മദീനയില്‍ ........................................................................................................................................(പകര്‍ത്തിയെഴുതിയപ്പോള്‍ വിട്ടു പോയിരിക്കുന്നു.. കൂട്ടിച്ചേര്‍ക്കാം) 3 വര്‍ഷം മദീനയില്‍ ദീനിന്റെ പരിശ്രമങ്ങളില്‍ പങ്കു കൊണ്ടിരുന്ന അദ്ദേഹം തന്റെ ബന്ധുക്കളെയും പരിചയക്കാരെയും, തന്റെ കീഴിലുള്ളവരെയും മുലാഖാത്‌ ചെയ്യിച്ചു, എല്ലാവരൊടും ദ അ്‌ വത്തിന്റെ ആവശ്യം പരിശ്രമത്തിന്റെ രീതികള്‍ അതുവഴിയുണ്ടാകുന്ന പുരോഗതിയും, ഗുണങ്ങളും എല്ലാം എല്ലാം വിശദമായി എടുത്ത്‌ പറഞ്ഞു കൊണ്ടിരുന്നു,

ജനങ്ങള്‍ ഞങ്ങളോട്‌ ഇഖാമ വാങ്ങി അബഹയില്‍ താമസിച്ച്‌ മുഴുവന്‍ പ്രദേശങ്ങളിലും പരിശ്രമം ഹയാത്താക്കണം എന്ന് നിര്‍ബന്ധിക്കുവാന്‍ തുടങ്ങി, എന്നാല്‍ ഞങ്ങളുടെ ജമാ അത്തില്‍ ചിലര്‍ മക്കാ മുഖറ്റമയിലെ വ്യാപാരികളും, ചിലര്‍ വിദേശികളായ ഹാജിമാരുമായിരുന്നു, അതോടൊപ്പം എല്ലാവരും കടുത്ത രോഗികളായിക്കഴിഞ്ഞിരുന്നു, അങ്ങനെ എല്ലാവരും മക്കയിലേക്ക്‌ തന്നെ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു,

അങ്ങനെ ഞങ്ങള്‍ ഒരു ടാക്സിയില്‍ തായിഫ്‌ വഴി പുറപ്പെട്ടു, ഞങ്ങളുടെ ജമാ അത്ത്‌ തായിഫിലെത്തിയതായി അറിഞ്ഞതും മക്കാ മുഖറ്റമയില്‍ നിന്നും ഒരു വലിയ ജമാ അത്തു തന്നെ തായിഫില്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുവാനായി എത്തിച്ചേര്‍ന്നു,

Tuesday, January 30, 2007

തട്ടാമലയില്‍..

1984 നവ്‌: 30ാ‍ം തിയതി കൊല്ലത്ത്‌ നിന്നും തിരുവനന്തപുraത്തേക്ക്‌ പോകുന്ന ദേശീയ പാതയരികില്‍ തട്ടാമല എന്ന സ്ഥലത്ത്‌ പള്ളി പുതുക്കിപ്പണിയുന്നതിനായി അടിസ്ഥാനം തോണ്ടി കൊണ്ടിരുന്ന തമിഴരായ തൊഴിലാളികള്‍ അസ്ഥിവാരത്തിനുള്ളില്‍ ഒരു ജനാസ കണ്ട്‌ ഭയന്ന് പുറത്തേക്കോടി...
തുടര്‍ന്ന് മണ്ണു നീക്കി നോക്കിയപ്പോള്‍ അവിടെ കഫന്‍ തുണി പോലും പഴകാതെയും, വെള്ള നിറം മങ്ങാതെയും ഒരു ജനാസ പുതിയതു പോലെ കാണപ്പെട്ടു, ഖബറിനുള്ളില്‍ നിന്നും കസ്തൂരിയുടെ സുഗന്ധം വന്നു കൊണ്ടിരുന്നു, മുഖം ഖിബ്‌ ലക്കു നേരേ വക്കപ്പെട്ടിരുന്നു,

കഫന്‍ തുണി മുഖത്തു നിന്നും നീക്കം ചെയ്യപ്പെട്ടപ്പോള്‍ ഏകദേശം 65 വയസ്സ്‌ തോന്നിക്കുന്ന വെളുത്ത മുടികളോടു കൂടിയ ഒരു മഹാന്റെ അഴകൊഴുകുന്ന വദനം എല്ലാവരും കണ്ടു, ഈ അത്ഭുത സംഭവം കാണുവാനായി അനേകം ജനങ്ങള്‍ തിങ്ങിക്കൂടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വന്നിരുന്നു, അവര്‍ ആ ജനാസയുടെ വിരലുകള്‍ കണ്ട്‌ ആ വിരലുകളില്‍ രക്തമോട്ടമുള്ളതായും, ഈ ശരീരം മരണപ്പെട്ടവരുടേതു പോലെയല്ല" എന്നും പറഞ്ഞു, ആ മുഖം തിളങ്ങി പ്രകാശിച്ചു കൊണ്ടിരുന്നു, ആ നാട്ടിലുള്ള 70' വയസ്സിനു മുകളില്‍ പ്രായമുള്ളവരും തങ്ങളുടെ ജീവിത കാലത്തൊരിക്കലും ഈ മുഖമുള്ള ഒരാളെയും കണ്ടിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു, അങ്ങനെയാണെങ്കില്‍ അദ്ദേഹം അതിനും വളരെ മുന്‍പ്‌ ജീവിച്ചിരുന്നവരാകണം,


ജനാസാ വ്യാഴാഴ്ച്ച വെളിവായി വെള്ളിയാഴ്ച്ച മുഴുവനും പൊതു ദര്‍ശനത്തിനായി വക്കപ്പെട്ടിരുന്നു, "ഖബറടക്കം ചെയ്യപ്പെട്ട ഒരു മയ്യിത്തിനെ ഇങ്ങനെ വച്ചു കൊണ്ടിരിക്കുവന്‍ പാടില്ല" എന്ന ഉലമാക്കളുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച്ച തന്നെ വീണ്ടും അടക്കം ചെയ്യപ്പെട്ടു, ഇംഗ്ലീഷ്‌ പത്രങ്ങളുള്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു,(ജനാബ്‌ എസ്‌.കെ കുഞ്ഞ്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഈ വാര്‍ത്ത പത്രികകളില്‍ നല്‍കിയത്‌)

അല്ലാഹുവിന്റെ സ്നേഹിതരുടെ ഭൗതിക ശരീരവും മണ്ണില്‍ അതുപോലെ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും, അദ്ദേഹം എത്ര നിഷ്കളങ്കതയോടെ അമലുകള്‍ ചെയ്ത്‌ ജീവിച്ചിരിക്കും? എത്രത്തോളം അല്ലാഹുവിന്റെ പൊരുത്തം തേടി ജീവിച്ചിരിക്കും? ഫര്‍ളുകളെയും സുന്നത്തുകളെയും എത്ര സൂക്ഷ്മതയോടെ പിന്തുടര്‍ന്നിട്ടുണ്ടാകും? എന്തെല്ലാം ഇബാദാത്തുകള്‍ ചെയ്തിരിക്കും? അവരെ ലോകത്തിന്‌ അറിയുകയില്ല, എന്നാല്‍ തന്നെയും അവരുടെ മേന്മയെ അല്ലാഹു ത ആലാ ലോകത്തിന്‌ വെളിവാക്കി കാണിച്ചു കൊടുത്തു,

Saturday, January 27, 2007

ആകാശത്തു നിന്നും വന്ന സഹായം..

ആകാശത്തു നിന്നും വന്ന സഹായം..

ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബംഗ്ലാദേശില്‍ നിന്നും ഒരു ജമാ അത്ത്‌ കരമാര്‍ഗ്ഗം തായ്‌ലന്റ്‌ വഴി മലേഷ്യയിലേക്ക്‌ പുറപ്പെട്ടു, യാത്രയില്‍ സുരക്ഷിതത്വം കണക്കാക്കി യാത്ര പുറപ്പെടും മുന്‍പ്‌ തന്നെ ജമാ അത്തിലെ മുഴുവന്‍ പേരുടെയും പണം പിനൂങ്ങിലുള്ള സിമേദാര്‍' ജനാബ്‌ ഫസല്‍ മുഹമ്മദ്‌ സാഹിബിന്റെ പേരില്‍ അയച്ചുകൊടുത്തിരുന്നു, വഴിച്ചിലവിനു വേണ്ടി മാത്രം കുറച്ചു പണവും കൈയിലെടുത്ത്‌ പുറപ്പെട്ട ആ ജമാ അത്ത്‌ മലേഷ്യയുടെ അതിര്‍ത്ഥിയില്‍ എത്തിച്ചേര്‍ന്നു,

അവിടെ പടങ്ങ്ജാര്‍' എന്ന സ്ഥലത്ത്‌ വച്ച്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ ജമാ അത്തിന്റെ കൈയില്‍ മിനിമം ബാലന്‍സ്‌ ഇല്ല കാരണത്താല്‍ മലേഷ്യയില്‍ പ്രവേശിക്കുവാനുള്ള വിസ നല്‍കാതെ തടഞ്ഞ്‌ വന്ന വഴി തിരിച്ചു പോകുവാന്‍ ആവശ്യപ്പെട്ടു, ഇത്‌ ആ ജമാ അത്തിന്‌ വലിയ പ്രയാസമുണ്ടാക്കി, അവരുടെ കൈയില്‍ മടങ്ങിപ്പോകുവാനുള്ള പണവും ഉണ്ടായിരുന്നില്ല, പണം തങ്ങള്‍ പിനൂങ്ങിലുള്ള ഫസല്‍ മുഹമ്മദ്‌ സാഹിബിന്റെ പേരില്‍ അയച്ചു കൊടുത്തതായി അറിയിച്ചിട്ടും അധികാരികള്‍ പിടിവാശിയോടെ വിസ തടഞ്ഞ്‌ വക്കുക തന്നെ ചെയ്തു,

ഇനി ഇവരോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല എന്ന് മനസിലാക്കിയ ജമാ അത്ത്‌ എല്ലാ ഭരണകൂടങ്ങളും ആരുടെ ആധിപത്യത്തിന്‍ കീഴിലാണോ? ആ അധിപതിയോട്‌ സഹായം തേടാന്‍ തീരുമാനിച്ചു, എല്ലാവരും സാവധാനം വുളൂ ചെയ്ത്‌ സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ ദു:ആ ചെയ്യുവാന്‍ ആരംഭിച്ചു,

ആ സമയം മലേഷ്യയുടെ പ്രതിരോധ മന്ത്രി അതിര്‍ത്ഥിയില്‍ കമ്യൂണിസ്റ്റുകള്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവരെ നേരിടുവാനുള്ള പ്രതിരോധ നടപടികള്‍ നിരീക്ഷിക്കുവാനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു കൊണ്ടിരുന്നു, പടങ്ങ്ജാര്‍ എത്തിയപ്പോള്‍ പെട്ടന്ന് ഹെലികോപ്റ്റര്‍ താഴെയിറക്കി, അവിടെ ഇറങ്ങുവാനുള്ള മുന്‍ തീരുമാനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല, അദ്ദേഹം കസ്റ്റംസ്‌ ഓഫീസ്‌ നിരീക്ഷിക്കുവാനായി വന്നു,

പരിശോധനയില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന അദ്ദേഹം ചിലര്‍ നമസ്കരിച്ച്‌ കരഞ്ഞ്‌ ദു:ആ ചെയ്തുകൊണ്ടിരിക്കുന്നതായി കണ്ട്‌ ഇവര്‍ ആരാണ്‌? എന്നന്വേഷിച്ചു, ഉദ്യോഗസ്ഥര്‍ ഈവര്‍ ബംഗ്ലാദേശില്‍ നിന്നും വന്നവരാണ്‌, ദീനിന്റെ പേരില്‍ വന്നവരാണ്‌ എന്ന് പറയുന്നു, എന്നാല്‍ ഇവരുടെ കൈയില്‍ മതിയായ തുകയില്ല, അതിനാല്‍ ഞങ്ങള്‍ തിരിച്ച്‌ പോകുവാന്‍ പറഞ്ഞു" എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു

"ദീനിന്റെ പേരില്‍ നമ്മുടെയടുത്ത്‌ വന്ന അല്ലാഹുവിന്റെ അഥിതികളെയാണോ നാം മടക്കിയയക്കുന്നത്‌? ഉടന്‍ തന്നെ അവര്‍ക്ക്‌ വിസ നല്‍കി ബഹുമാനപൂര്‍വ്വം സ്വീകരിക്കണം" എന്നുത്തരവിട്ടു; അവിടെ ദു:ആ പൂര്‍ത്തിയായിരുന്നില്ല...ഇവിടെ അല്ലാഹുവിന്റെ സഹായം എത്തിക്കഴിഞ്ഞു.

പശ്ചിമ ബംഗാളില്‍...

1966ല്‍ ബാംഗലൂരില്‍ നടന്ന ഇജ്‌ തിമായില്‍ നിന്നും മൗലാനാ അബ്ദുല്‍ സത്താര്‍ ഫിര്‍ദൗസി അവര്‍കളെ അമീറായി നിശ്ചയിച്ചു കൊണ്ട്‌ ഒരു ജമാ അത്ത്‌ പശ്ചിമ ബംഗാളില്‍ 24'ഫര്‍ഹാനാ ജില്ലയിലെ മഗ്രഹാദ്‌' എന്ന എന്ന പ്രദേശത്ത്‌ എത്തിച്ചേര്‍ന്നു, അവിടെ തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളായി മഴ പെയ്യാത്തതിനാല്‍ ക്ഷാമം ഏര്‍പ്പെട്ടിരുന്നു, കൃഷിയില്ലാത്തതിനാല്‍ ജനങ്ങള്‍ ഭക്ഷണത്തിനായി വളരെയധികം ബുദ്ധിമുട്ടി,

ജമാ അത്ത്‌ മീറുകാങ്ങ്‌ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഗഷ്‌ ത്‌ ചെയ്ത്‌ ഇഷാ നമസ്കാരത്തിന്‌ ശേഷം അമീര്‍ സാഹിബ്‌ ബയാന്‍ ചെയ്ത്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നതിനായി ആ നാട്ടുകാരെ തഷ്കീല്‍ ചെയ്തപ്പോള്‍ പേര്‌ കൊടുത്ത്‌ പുറപ്പെടുവാന്‍ ആരും തന്നെ തയ്യാറായില്ല...കാരണമന്വേഷിച്ചപ്പോള്‍ "മഴയില്ല..... ഞെരുക്കത്താല്‍ ഞങ്ങള്‍ തളര്‍ന്ന് പോകുന്നു, ഞങ്ങള്‍ക്ക്‌ എങ്ങനെ ജമാ അത്തില്‍ പുറപ്പെടാന്‍ സാധിക്കും?" എന്നവര്‍ ചോദിച്ചു,

ഉടനേ അമീര്‍ സാഹിബ്‌ "മഴയില്ലാത്തതാണ്‌ നിങ്ങള്‍ക്ക്‌ പുറപ്പെടുവാനുള്ള തടസ്സമെങ്കില്‍ നാളെത്തന്നെ ഞങ്ങളോടൊപ്പം 10'പേരെ തയ്യാറാക്കി അയക്കിന്‍, ജമാ അത്ത്‌ പുറപ്പെട്ട്‌ അടുത്ത സ്ഥലത്ത്‌ എത്തിയാല്‍ നാളെ ളുഹര്‍ നമസ്കാരത്തിന്‌ ശേഷം ഞാന്‍ മഴക്ക്‌ വേണ്ടി ദു:ആ ചെയ്യാം; അസറോടു കൂടി ഇന്‍ഷാ അല്ലാഹ്‌ മഴ പെയ്യും,; അങ്ങനെ മഴ പെയ്തില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ വെട്ടി കൊന്നുകളയിന്‍" എന്ന് ഉയര്‍ന്നു പൊന്തിയ ഈമാനിന്റെ തള്ളിച്ചയോടെ അദ്ദേഹം പറഞ്ഞു,

അദ്ദേഹത്തിന്റെ അതിശക്തമായ ഈ വാക്കുകള്‍ കേട്ട്‌ അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നുപോയി, ഭയ ചകിതരായിത്തീര്‍ന്ന നാട്ടുകാര്‍ രാവിലെ തന്നെ പത്തുപേരെ തയ്യാറാക്കി കൊണ്ടുവന്നു; ജമാ അത്ത്‌ പുറപ്പെട്ട്‌ അടുത്ത സ്ഥലത്ത്‌ എത്തിയപ്പോള്‍ ളുഹര്‍ നമസ്കാരാനന്തരം അമീര്‍ സാഹിബ്‌ മഴക്ക്‌ വേണ്ടി വേദനയോടെ ദു:ആ ചെയ്തു;

അസറിന്റെ ജമാ അത്ത്‌ നമസ്കാരം നടന്നു കൊണ്ടിരിക്കുമ്പോള്‍ ശക്തമായി മഴ പെയ്യാന്‍ ആരംഭിച്ചു, എന്നാല്‍ ഗഷ്ഠ്തിന്റെ സമയം മഴ മാറിനിന്നു, വീണ്ടും രാത്രി മുഴുവന്‍ മഴ പെയ്തു കൊണ്ടിരുന്നു,

പിറ്റേന്ന് രാവിലെ ജമാ അത്ത്‌ അടുത്ത നാട്ടിലേക്ക്‌ പുറപെടുന്ന സമയം മഴ നിന്നു; അവിടെയെത്തി പള്ളിയിലേക്ക്‌ പ്രവേശിച്ചതും മഴ വീണ്ടും പെയ്യുവാന്‍ തുടങ്ങി, ജമാ അത്ത്‌ ഗഷ്ട്തുകള്‍ക്കായി പുറപ്പെടുമ്പോള്‍ മഴ നില്‍ക്കും; ജമാ അത്ത്‌ മടങ്ങി വന്നാലുടന്‍ മഴ പെയ്യാന്‍ ആരംഭിക്കും; ഇങ്ങനെ തുടര്‍ച്ചയായി മൂന്ന് ദിവസം മഴ പെയ്തു, ആ പ്രദേശം മുഴുവന്‍ വീണ്ടും ഫല ഫൂയിഷ്ഠമായി മാറി,

ഈ വാര്‍ത്ത ആ നാട്‌ മുഴുവന്‍ പരന്നു, ആ സമയം ദില്‍ബി' എന്ന സ്ഥലത്ത്‌ ഒരു ഇജ്തിമാ അ്‌ തീരുമാനികപ്പെട്ടിരുന്നു, മഴക്കു വേണ്ടി ദു:ആ ചെയ്ത മദ്രാസ്സി മൗലാനായെ കാണുവാനുള്ള ആവേശത്താല്‍ ജനങ്ങള്‍ സമ്മേളനത്തിന്‌ എത്തിച്ചേര്‍ന്നു; സമ്മേളനവും അല്‍ ഹംദുലില്ലാഹ്‌ നല്ല നിലയില്‍ നടന്നു,

യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്തു കാണിക്കല്‍ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെട്ട ഒരു സംഗതിയല്ല, എന്നിരുന്നാലും; ജനങ്ങളുടെ ദുരവസ്ഥയില്‍ മനം നൊന്ത അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹമായി മഴ പെയ്യണമെന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ വാക്കുകളെ അവന്‍ സ്വീകരിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ ആ ബുദ്ധിമുട്ടുകള്‍ക്കിടയിലും അല്ലാഹുവിന്റെ മാര്‍ഗ്ഗതില്‍ പുറപ്പെടുവാന്‍ തയ്യാറായ ആ ജനങ്ങളൂടെ ത്യാഗ സന്നദ്ധതയെ അവന്‍ സ്വീകരിച്ചിട്ടുണ്ടാകാം,

ഒരു ഹദീസില്‍ "ചില മനുഷ്യര്‍ ബാഹ്യമായ രൂപത്തില്‍ ചട്ടിത്തലയും, അഴുക്ക്‌ പിടിച്ചവരുമായി കാണപ്പെടും, ജനങ്ങള്‍ തങ്ങളുടെ വീട്ടുവാതിലുകളില്‍ നിന്നും അവരെ ആട്ടിയോടിക്കും; അവരെ അല്‍പ്പം പോലും വില മതിക്കുകയില്ല, എന്നാല്‍ ആ നല്ല മനുഷ്യര്‍ ഏതെങ്കിലും വിഷയത്തില്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്താല്‍ അല്ലാഹു അത്‌ നിറവേറ്റുക തന്നെ ചെയ്യുന്നതാണ്‌" എന്ന് വന്നിരിക്കുന്നു, ഇതിന്റെ അടിസ്ത്ഥാനത്തിലും അമീര്‍ സാഹൈബന്റെ ദു:ആ ഖബൂല്‍ ആയിരിക്കാം,

കൂടാതെ "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നവരുടെ ദു:ആ നിശ്ചയമായും ഖബൂല്‍ ആകുന്നതാണ്‌" എന്നും കിതാബുകളില്‍ വന്നിരിക്കുന്നു;



സഹാബാക്കളുടെ ചരിത്രം..

ഏകദേശം 68' വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബാഗ്ദാദ്‌ നഗരത്തില്‍ നിന്നും 15കി:മീ. അകലെയുള്ള സല്‍മാന്‍ പാര്‍ക്ക്‌' എന്ന സ്ഥലത്ത്‌ അത്ഭുതകരമായ ഒരു സംഭവം നടന്നു, ഇവിടെ ഹസ്രത്‌ സല്‍മാനുല്‍ ഫാരിസി, ഹസ്രത്‌ ഹുദൈഫാ (റ:അ) എന്നിവരെപ്പോലെ അനേകം സഹാബാക്കളുടെ ഖബര്‍ ഷെരീഫുകള്‍ സ്ഥിതി ചെയ്യുന്നു,
ഹസ്രത്‌ ഹുദൈഫാ (റ:അ)വിനോടൊപ്പം മറ്റൊരു സഹാബിയുടെയും ഖബര്‍ തജല്ലാ നദീ തീരത്തായിരുന്നു, നദിയിലെ വെള്ളം ഖബറുകള്‍ക്കുള്ളില്‍ പ്രവേശിക്കുവാന്‍ ആരംഭിച്ചു,

അക്കാലത്ത്‌ ഭരണം നടത്തിയിരുന്ന ഇറാഖീ തലവന്‍ സ്വപ്നത്തില്‍ ഈ രണ്ട്‌ സഹാബാക്കളെയും കണ്ടു, തങ്ങളുടെ ഖബറുകള്‍ക്കുള്ളില്‍ നദിയിലെ വെള്ളം കയറിക്കൊണ്ടിരിക്കുന്നതായി ഇരു സഹാബാക്കളും അറിയിച്ചു, എന്നാല്‍ അദ്ദേഹം ആ സ്വപ്നത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു, അടുത്ത ദിവസവും അതിനടുത്ത ദിവസവും ഈ സ്വപ്നം ആവര്‍ത്തിച്ചു,

നാലാം ദിവസം ആ നാട്ടിലെ മുഖ്യ ഖാളിയുടെ സ്വപ്നത്തില്‍ ഇരു സഹാബാക്കളും കടന്നുവരികയും ഈ വിഷയം അറിയിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പരവശനായി ആ പാതിരാത്രിയില്‍ തന്നെ ഓടി സ്വപ്നത്തെ പറ്റിയുള്ള വിവരം രാജാവിനെ അറിയിച്ചു, അപ്പോളദേഹം "ഞാനും ഈ സ്വപ്നം മൂന്നു ദിവസമായി കാണുന്നു, വിഷയം അങ്ങനെയാണെങ്കില്‍ ആ പരിശുദ്ധമായ ശരീരങ്ങളെ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത്‌ നല്ല രീതിയില്‍ അടക്കം ചെയ്യുവാനുള്ള ഏര്‍പ്പാടുകള്‍ ഉടന്‍ ചെയ്യണം" എന്ന് ഉത്തരവിട്ടു;

ബഹുമാനപ്പെട്ട സഹാബാക്കളുടെ പരിശുദ്ധമായ ശരീരങ്ങള്‍ ഖബറില്‍ നിന്നും പുറത്തെടുത്ത്‌ മറ്റൊരു സ്ഥലത്ത്‌ അടക്കം ചെയ്യാന്‍ പോകുന്നതായ വാര്‍ത്ത കാട്ടു തീ പോലെ ലോകമെങ്ങും പരന്നു, ലോകമെങ്ങുനിന്നും ഈ അതിശയകരമായ കാഴ്ച്ച കാണുവാനുള്ള ഹൃദയത്തുടിപ്പോടെ ജനങ്ങള്‍ തിരക്കിട്ട്‌ ബാഗ്ദാദിലെത്തിച്ചേര്‍ന്നു.,

അത്‌ ഹജ്ജ്‌ മാസങ്ങളായിരുന്നു, ഹാജിമാരും ഹജ്ജ്‌ പൂര്‍ത്തിയാക്കി വേഗം ബാഗ്ദാദിലെത്തി ഈ അത്ഭുത കാഴ്ച്ച കാണുവാനുള്ള ആഗ്രഹത്തോടെ രാജാവിനെ സമീപിച്ചു, അവരുടെ ആവശ്യം സ്വീകരിക്കപ്പെട്ടു,

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആ ഇരു ഖബറുകളില്‍ നിന്നും മണ്ണു നീക്കുവാന്‍ ആരംഭിച്ചു, അന്ന് അറബ്‌ നാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി ഏകദശം 3 ലക്ഷത്തോളം പേര്‍ അവിടെ ഒരുമിച്ച്‌ കൂടിയിരുന്നു, മുസ്‌ ലിമീങ്ങള്‍ മാത്രമല്ല കൃസ്ത്യാനികളും ഇതര മതസ്ഥരും ധാരാളമായി വന്നുകൊണ്ടിരുന്നു,

ഖബറുകളിലെ മണ്ണു നീക്കി കഴിഞ്ഞപ്പോള്‍ ഇരു സഹാബാക്കളുടെയും ശരീരത്തില്‍ ഉതച്ചിരുന്ന കഫന്‍ തുണി അല്‍പ്പം പോലും പഴക്കമില്ലാതെയും, മണ്ണുപുരളാതെയും പുതിയതു പോലിരിക്കുന്നു, ഇത്‌ അവിടെ കൂടിയിരുന്ന ജനങ്ങളില്‍ ആശ്ചര്യമുണര്‍ത്തി,
അപ്പോള്‍ സഹാബാക്കളുടെ പ്രിയ വദനങ്ങള്‍ കാണണമെന്ന ആശ അവിടെ കൂടി നിന്ന മുഴുവന്‍ പേര്‍ക്കുമുണ്ടായി... ഉലമാക്കളോട്‌ അനുമതി തേടിയപ്പോള്‍ അവരും അനുമതി നല്‍കിയതോടെ ആ മുഖങ്ങളില്‍ നിന്നും തുണി നീക്കം ചെയ്യപ്പെട്ടു......

എന്ത്‌ അതിശയമാണ്‌? ഇരു സഹാബാക്കളുടെയും വദനങ്ങള്‍ പതിനേഴാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്മാരെപ്പോലെ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്നു, ആ കണ്ണുകളില്‍ എഴുതപ്പെട്ട സുറുമ ഇന്നും അതുപോലെ തന്നെയുണ്ട്‌.

ഈ കാഴ്ച്ച കണ്ട ലക്ഷക്കണക്കായ ഇതര മതസ്ഥര്‍ അവിടെ വച്ചു തന്നെ കലിമ ചൊല്ലി മുസ്‌ ലിമീങ്ങളായി മാറി, അവരുടെ കൂട്ടത്തില്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു കണ്ണു ഡോക്ടറും ഉണ്ടായിരുന്നു... അദ്ദേഹം സഹാബാക്കളുടെ കണ്ണുകള്‍ കണ്ട്‌ "ഇ കണ്ണുകള്‍ മരനപ്പെട്ടവരുടേതല്ല" എന്ന് പ്രസ്താവിച്ചു,

തുടര്‍ന്ന് ഇരു സഹാബാക്കളുടെയും പരിശുദ്ധ ശരീരങ്ങള്‍ ഉയര്‍ന്ന ബഹുമാനാദരവുകളോടും മര്യാദയോടും കൂടി സുരക്ഷിതമായ മറ്റൊരു സ്ഥലത്ത്‌ അടക്കം ചെയ്യപ്പെട്ടു,മൗലാനാ ഉമര്‍ പാലന്‍പൂരി (റ:അ) ജമാ അത്തുമായി ബാഗ്ദാദില്‍ എത്തിയ സമയം സിയാറത്തിനായി സല്‍മാന്‍ പാര്‍ക്കിലുമെത്തി, (മൗലാനാ 1972ല്‍ ഹസ്രത്ജീയോടൊപ്പം ബാഗ്ദാദിലെത്തിയപ്പോഴും സല്‍മാന്‍ പാര്‍ക്ക്‌ സിയാറത്ത്‌ ചെയ്തിരുന്നു,)

മൗലാനാ അവര്‍കള്‍ ആ ഖബറുകള്‍ തുറന്ന് വീണ്ടും ആരാണ്‌ സഹാബാക്കളെ അടക്കം ചെയ്തത്‌? എന്ന് ആ നാട്ടുകാരോട്‌ അന്വേഷിച്ചപ്പോള്‍ അവര്‍ വയസ്സായ ഒരു നല്ല മനുഷ്യനെ മൗലാനാ അവര്‍കള്‍ക്ക്‌ പരിചയപ്പെടുത്തി, ആ മഹാനായ മനുഷ്യനെ നേരില്‍ കണ്ട മൗലാനാ ചിലപ്പോഴെല്ലാം വിനയത്തോടെ "ഞാനും ഒരു തബഉ താബി ഈന്‍' ആണ്‌ എന്ന് പറയുമായിരുന്നു, എന്തെന്നാല്‍ സഹാബാക്കളെ കണ്ട ആ നല്ല മനുഷ്യന്‍ താബിഈന്‍, താബിഈങ്ങളെ കാണാന്‍ കഴിഞ്ഞവര്‍ തബഉ താബിഈങ്ങള്‍ സഹാബാക്കളെ കണ്ട ആ നല്ല മനുഷ്യനെ കണ്ടതിനാലാണ്‌ മൗലാനാ അങ്ങനെ പറയുമായിരുന്നത്‌,

ഇവിടെ മനസ്സിലാക്കേണ്ടത്‌ 1400, വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ജനാസയായി ഈ ലോകത്ത്‌ അല്‍പ്പനേരത്തേക്ക്‌ വെളിപ്പെട്ട ആ സഹാബാക്കള്‍ ലക്ഷക്കണക്കായ മനുഷ്യര്‍ക്ക്‌ കലിമയെ എത്തിച്ചു കൊടുത്ത്‌ വീണ്ടും ഖബറിലേക്ക്‌ തന്നെ മടങ്ങി, ജീവനോടെയാണ്‌ ദുനിയാവിലേക്ക്‌ വന്നിരുന്നതെങ്കില്‍ ഒരുപക്ഷേ അവര്‍ ലോകം മുഴുവന്‍ ഹിദായത്ത്‌ കൊണ്ട്‌ നിറക്കുമായിരുന്നു,നാമും അവര്‍ ചൊല്ലിയ അതേ കലിമ സ്വീകരിച്ചവരാണ്‌! നാമും അവരെപ്പോലെ മുസ്‌ ലിമീങ്ങള്‍ എന്ന് അവകാശപ്പെടുന്നു, എത്രയോ വര്‍ഷങ്ങളായി ആഫിയത്തോടെ ഈ ലോകത്ത്‌ ജീവിക്കുന്നു? എന്നാല്‍ ഒരാളെയെങ്കിലും ഹിദായത്തിലേക്ക്‌ കൂട്ടിക്കൊണ്ടു വരാന്‍ ഇതുവരെ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടോ? അതു പോകട്ടെ, നമ്മുടെ കുടുംബത്തില്‍ നിന്നും ദീനിനെതിരായി ജീവിക്കുന്ന ഒരാളെയെങ്കിലും ദീനിലക്ക്‌ മടക്കി ക്കൊണ്ടുവരാന്‍ നമുക്ക്‌ കഴിഞ്ഞോ? അവര്‍ ജീവനില്ലാത്ത നിലയിലും എത്തി ലക്ഷങ്ങള്‍ക്ക്‌ ഹിദായത്തിന്റെ വഴികാട്ടികളായി മടങ്ങിപ്പോയി......

ഇതില്‍ നിന്നും നാം പഠിക്കേണ്ട മറ്റൊരു പാഠം ലോകത്ത്‌ ദീനിനെ ഹയാത്താക്കി മറ്റങ്ങിപ്പോയ അല്ലാഹുവിന്റെ സ്നേഹിതന്മാര്‍ ഖബറിലും ജീവിച്ചുകൊണ്ടിരിക്കുന്നു, അവരുടെ ശരീരങ്ങളെ അല്ലാഹു ത ആലാ മണ്ണിന്‌ ഹറാമാക്കിയിരിക്കുന്നു.....

കണ്ണില്ലാത്ത ലോകമേ! കാണുക, അല്ലാഹുവിന്റെ കൂട്ടുകാരുടെ ശരീരം മാത്രമല്ല അവരുടെ കഫന്‍ തുNi പോലും മണ്ണ്‍ തിന്നില്ല, ഇതുപോലെ അതിശയകരമായ ദ്ര്ഷ്ടാന്തങ്ങള്‍ പലവുരു ലോകത്ത്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌.

Friday, January 26, 2007

ബാഗ്ദാദില്‍.....

മൗലാന ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളുടെ ജമാ അത്ത്‌ മുംബൈയില്‍ നിന്നും ഇറാഖിലെ ബസറയിലേക്ക്‌ പുറപ്പെട്ടു, അവിടെ നിന്നും ബാഗ്ദാദ്‌ നഗരത്തില്‍ എത്തിയ അദ്ദേഹം എഴുതിയ വിശദമായ കത്തിന്റെ ഒരു ഭാഗം ഇവിടെ കുറിക്കുന്നു...

"ഞങ്ങള്‍ ബാഗ്ദാദില്‍ ഇമാം അബൂ ഹനീഫ(റ:അ) അവര്‍കളെ അടക്കം ചെയ്തിരിക്കുന്ന പള്ളിയില്‍ എത്തിയപ്പോള്‍ ആ പള്ളിയുടെ ഇമാം 'ഷൈഖ്‌ അബ്ദുല്‍ ഖാദര്‍ (റ:അ)യെ സന്ദര്‍ശിച്ചു, അദ്ദേഹം വലിയ ഗുണഗണങ്ങള്‍ ഉള്ള മഹാനാണ്‌, ജ്ഞാനവും, തഖ്‌ വയും ,ബുദ്ധി കൂര്‍മ്മതയുള്ളവരുമായ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു, നാട്ടില്‍ ഉപരിപ്ലവ നാഗരികത നിറഞ്ഞു നില്‍ക്കുന്ന, സ്ത്രീകള്‍ പര്‍ദ്ദ ഉപേക്ഷിച്ച്‌ ചുറ്റി നടക്കുന്ന, മോശമായ സാഹചര്യങ്ങള്‍ക്കു നടുവില്‍ ജനങ്ങള്‍ക്കിടയില്‍ ദീന്‍ നിലനിര്‍ത്തുവാനുള്ള ഏകാംഗ പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണദ്ദേഹം, അതോടൊപ്പം തന്നെ അദ്ദേഹം ഒരു ഷൈഖുമാണ്‌,.

ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വന്നവരാണ്‌ എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു " കുറേ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അഹ്‌ ലുല്‍ കഷ്ഫായ ഒരു മഹാന്‍ എന്നോട്‌ ഇന്ത്യയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടിരുന്നു, ഹിന്ദുസ്ഥാന്‍ വലിയ ഒരു നാടാണല്ലോ? ഞാന്‍ എവിടെയാണ്‌ പോകേണ്ടത്‌ എന്ന് ചോദിച്ച ഉടന്‍ അദ്ദേഹം ദില്ലിയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടു, എന്നാല്‍ അദ്ദേഹത്തിന്‌ ഇന്ത്യയെക്കുറിച്ച്‌ ഒന്നും തന്നെ അറിയുമായിരുന്നില്ല, വളരെ അത്യാവശ്യമായും, സമാധാനമില്ലാത്തതുപോലെ നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയിലേക്ക്‌ പോകണം എന്നദ്ദേഹം എന്നോടാവശ്യപ്പെട്ടു, അല്ലാഹു ത ആലാ ആ നല്ല ദിവസം കൊണ്ടുവരട്ടെ!".

തുടര്‍ന്ന് ദീനിന്റെ പരിശ്രമം എങ്ങനെ നല്ല നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് ഞങ്ങള്‍ അദ്ദേഹത്തോട്‌ വിശദമായി എടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ആശ്ചര്യത്തോടെ "എനിക്കു ദില്ലിയെ പറ്റിയുള്ള കാര്യം മനസിലായി, അവിടെത്തന്നെയാവും ദീനിന്റെ ചിന്തയുള്ള മഹാന്മാര്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌" എന്ന് അതിശയത്തോടെ പറഞ്ഞു.


ഷാം ജമാ അത്ത്‌......

മൗലാനാ ഈസ്സാ മുഹമ്മദ്‌ പാലന്‍പൂരി(റ:അ) അറബ്‌ നാടുകളില്‍ കഠിനമായി പരിശ്രമിച്ച മഹാനാണ്‌, അദ്ദേഹമാണ്‌ മൗലാനാ ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളെ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടുത്തിയത്‌ എന്ന് പറയപ്പെടുന്നു, അദ്ദേഹം ഷാമില്‍ (ഫലസ്തീന്‍) പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ സാഹിബ്‌(റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തിന്റെ ചുരുക്കം താഴെ പറയുന്നു:

"അല്ലാഹുവിന്റെ ക്രിപയാലും, അങ്ങയുടെ ദു:ആ ബര്‍ക്കത്തിനാലും, ഇവിടെ നല്ല വേഗതയില്‍ ദീനിന്റെ പരിശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, അറബികള്‍ ഈ പരിശ്രമം കണ്ട്‌ ഉയര്‍ന്ന അവേശഭരിതരായി മാറുന്നു, ഈ നാട്ടിലെ ഉലമാക്കളെ ഖുസൂസി മുലാഖാത്തില്‍ പോയി കാണുമ്പോള്‍ അവര്‍ അതിരില്ലാത്ത അതിശയം കൂറുന്നു, തുടര്‍ന്ന് ദീനിന്റെ പരിശ്രമത്തിന്റെ രീതികളെ എടുത്തു പറയുമ്പോള്‍ വേദനയോടെ സ്വയം, "തങ്ങള്‍ സത്യമായും ദീനിനെ നശിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്‌" എന്ന് പറഞ്ഞുകൊണ്ട്‌ കുഗ്രാമങ്ങളിലേക്ക്‌ പോലും കൂട്ടത്തോടെ പുറപ്പെടാന്‍ തയ്യാറാകുന്നു, ഷാമില്‍ അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതിനാല്‍ രാത്രിയില്‍ കര്‍ഫിയൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു എന്നിരുന്നാലും ഞങ്ങളുടെ ജമാ അത്ത്‌ ഇഷാ നമസ്കാരത്തിനു ശേഷവും പരിശ്രമിക്കുന്നു, അല്ലാഹു ത ആലാ അതു കാരണമായി എല്ലാ തടസ്സങ്ങളെയും നീക്കി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു,.

ചില സമയങ്ങളില്‍ ഇഷാ നമസ്കാരത്തിനു ശേഷം ഞങ്ങള്‍ തെരുവുകളിലേക്ക്‌ ചെല്ലുമ്പോള്‍ 'നിങ്ങളാരാണ്‌' എന്നു ചോദിച്ചു കൊണ്ട്‌ പോലീസുകാര്‍ ഓടിവരും, എന്നാല്‍ ഞങ്ങള്‍ അസ്സലാമു അലൈക്കും എന്നു പറയുമ്പോല്‍ തന്നെ 'അല്ലാഹു നിങ്ങള്‍ക്ക്‌ നന്മ ചെയ്യട്ടെ എന്നു പറഞ്ഞു കൊണ്ട്‌ അവര്‍ മടങ്ങിപ്പോകും'..

അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതു കാരണമായി സ്കൂളുകള്‍ കോളേജുകള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പരിശ്രമിച്ച്‌ അവരെ ഒരുമിച്ച്‌ കൂട്ടി, മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു, ഞങ്ങളുടെ വാക്കുകളില്‍ നിന്നും ഒരു പുത്തനുണര്‍വ്‌ സ്വീകരിച്ച ആ വിദ്യാര്‍ത്ഥികള്‍ ഞങ്ങളോടൊപ്പം പുറപ്പെട്ട്‌ ഗ്രാമങ്ങളില്‍ പരിശ്രമിച്ചു, ഞങ്ങളില്‍ നിന്നും പരിശ്രാത്തിന്റെ രീതികളും, ചിട്ടകളും ചോദിച്ച്‌ പഠിക്കുകയും, അവ എഴുതിയെടുക്കുകയും ചെയ്തു, ഞങ്ങള്‍ ത അ്‌ ലീം അവരെ ക്കൊണ്ടുതന്നെ ചെയ്യിച്ചു, മൂന്നു-നാലു സ്ഥ;ലങ്ങളില്‍ അവര്‍ തന്നെ ആറു സിഫാത്തുകള്‍, ബയാന്‍, അഹാരാദി കാര്യങ്ങളുടെ ഉസൂലുകള്‍ പറയുന്ന നിലയിലേക്ക്‌ മുന്നേറി, ഞങ്ങളെത്തന്നെയും അവര്‍ വലിയ രീതിയില്‍ തഷ്കീല്‍ ചെയ്യാന്‍ ആരംഭിച്ചു..

അറബ്‌ മക്കള്‍ ഞങ്ങളോട്‌ ദു:ആ ചെയ്യുവാന്‍ ആവശ്യപ്പെടുന്നു, "തങ്ങള്‍ ദീനിന്റെ പരിശ്രമത്തെ വിട്ടുകളഞ്ഞതു കാരണമായി ഭാഗ്യം കെട്ടവരായി പോയിരിക്കുന്നു!" എന്നു പറയുന്നു... ഞങ്ങളുടെ ജമാ അത്ത്‌ ഇവിടെയെത്തി കുറച്ചു കാലത്തിനുള്ളില്‍ തന്നെ വളരെയധികം ചെറുപ്പക്കാരുടെ ജീവിതത്തില്‍ സുന്നത്തായ നടപടിക്രമങ്ങള്‍ ഹയാത്തായി, സുന്നത്തായ താടി, സുന്നത്തായ വേഷങ്ങള്‍..........

ഹലബ്‌ നഗരത്തിലെ മുഖ്യ ഖാളിയെ ഖുസൂസി മുലാഖാത്തില്‍ സന്ദര്‍ശിച്ചു, ഹലബ്‌ നഗരത്തിലാണ്‌ ഹസ്രത്‌ സക്കരിയാ(അ)യുടെ ഖബര്‍ ഷെരീഫ്‌ സ്ഥിതി ചെയ്യുന്നത്‌, അദ്ദേഹത്തോട്‌ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെപ്പറ്റിയും, ചുറ്റുമുള്ള ഗ്രാമങ്ങളിലെ അവസ്ഥകളെപ്പറ്റിയും എടുത്തു പറഞ്ഞു, ഒരു ഗ്രാമത്തിലേക്ക്‌ ഞങ്ങള്‍ കട്‌അന്നു ചെല്ലുമ്പോള്‍ ആ ഗ്രാമവസികളായ പുരുഷന്മാരും സ്ത്രീകളും ഒന്നു ചേര്‍ന്ന് ആടിപ്പടിക്കൊണ്ടിരുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം അതുകേട്ട്‌ അതിശയപ്പെട്ടു!

അടുത്ത ദിവസം വലിയ ഖാളീ സാഹിബു തന്നെ ഞങ്ങളെ തേടി ഞങ്ങള്‍ തങ്ങിയിരുന്ന പള്ളിയിലെത്തി, മറ്റൊരു പള്ളിയില്‍ ബയാന്‍ പൂര്‍ത്തിയാകുന്നതു വരെയും അദ്ദേഹം ഇരുന്നു, ബയാന്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹവും ഏതാനും വാക്കുകള്‍ പറഞ്ഞ്‌ ജനങ്ങളോട്‌ പേരു കൊടുക്കിന്‍ എന്നു പറഞ്ഞ്‌ തഷ്കീല്‍ ചെയ്തു,.

ഹലബ്‌ നഗരത്തില്‍ നിന്നും പുറപ്പെടും മുന്‍പ്‌ അദ്ദേഹത്തെ കണ്ട്‌ യാത്ര പറയണമെന്നും, ദു:ആ ചെയ്യിക്കണമെന്നുമുള്ള ഉദ്ദേശത്തില്‍ ഞങ്ങള്‍ കോടതിയില്‍ പോയിരുന്നു, അദ്ദേഹത്തോട്‌ ദു:ആ ചെയ്യണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ " ഞാന്‍ അതിന്‌ യോഗ്യതയുള്ളവനല്ല നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വന്നിരിക്കുന്നു, നിങ്ങള്‍ ദു:ആ ചെയ്യിന്‍ ഞാന്‍ ആമീന്‍ പറയാം .." എന്നു പറഞ്ഞ്‌ ഞങ്ങളെക്കൊണ്ടു തന്നെ ദു:ആ ചെയ്യിച്ചു, കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കൂട്ടി ഇവരെ മുസാഫഹാ ചെയ്യിന്‍, ഇവരുടെ മുഖങ്ങളെയും, വസ്ത്രങ്ങളെയും നോക്കിന്‍.. ഈ അജമി മക്കള്‍ നബി(സ:അ) തങ്ങളുടെ സുന്നത്തുകളെ എത്രത്തോളം ഉയര്‍ന്ന നിലയില്‍ പിന്‍പറ്റിയിരിക്കുന്നു.. എന്ന് മനസ്സിലാക്കിന്‍" എന്നുപറഞ്ഞു കൊണ്ട്‌ ഞങ്ങളെ മുസാഫഹാ ചെയ്ത്‌ ഞങ്ങളുടെ നെറ്റികളില്‍ മുത്തമര്‍പ്പിച്ചു.... അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര-ധാരയായി ഒഴുകിക്കൊണ്ടിരുന്നു............

ഇതു പോലെ ഹമായില്‍ ഒരു വലിയ മഹാനെ സന്ദര്‍ശിച്ചു, അദ്ദേഹത്തിന്‌ 100 വയസ്സുണ്ട്‌ എന്ന് പറയപ്പെട്ടു, ഈ മഹത്തായ പരിശ്രമം ഇന്ത്യയില്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ പറ്റി സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം വളരെയധികം ആശ്ചര്യത്തോടെ "ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു, ഹമായില്‍ ഹാജി മുഹമ്മദ്‌ റവ്വാസ്‌ സാഹിബ്‌ വളരെയധികം നുസ്രത്ത്‌ ചെയ്തിരുന്നു..

ഇദ്ദേഹം മൗലാനാ യൂസുഫ്‌ സാഹിബ്‌ (റ:അ)അവര്‍കളുടെ കാലത്ത്‌ പരിശ്രമത്തില്‍ സജീവമായി, പലതവണ ഇന്ത്യയില്‍ വന്നു, അദ്ദേഹതിന്റെയടുക്കല്‍ എത്തുന്ന ജമാ അത്തുകള്‍ക്ക്‌ വളരെയധികം സേവനങ്ങള്‍ ചെയ്യുമായിരുന്നു, സ്വന്തമായി ഭക്ഷണം പാകം ചെയ്ത്‌ ജമാ അത്തുകളെ കഴിപ്പിച്ചിരുന്നു, ജമാ അത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങി അലക്കിക്കൊടുക്കും, ഗഷ്ഠ്തുകളീല്‍ കൂട്ടിക്കൊണ്ടുപോകും, അദ്ദേഹം സ്വയം "ഞാന്‍ ഒരു മേവാത്തി" എന്നുപറഞ്ഞ്‌ പരിചയപ്പെടുത്തുമായിരുന്നു,

ഹമായിലെ ഒരു അറബി നേതാവ്‌ രാത്രി നബി(സ:അ) തങ്ങളെ സ്വപ്നം കാണുകയും, തങ്ങള്‍ അദ്ദേഹത്തോട്‌ "ഈ ഹിന്ദുസ്ഥനികള്‍ എന്റെ പരിശ്രമത്തെ ഏറ്റെടുത്തിരിക്കുന്നു, നിങ്ങളും അവരോടൊപ്പം ചേര്‍ന്ന് പരിശ്രമിക്കിന്‍.." എന്ന് കല്‍പ്പിക്കുകയും ചെയ്തു, ഈ സ്വപ്നത്തെക്കുറിച്ചുള്ള പ്രസ്താവനയുണ്ടായ ഉടനേ ആ നഗര വാസികള്‍ മുഴുവനും പൂര്‍ണ്ണ മനസ്സോടെ ദീനിന്റെ പരിശ്രമത്തില്‍ ഇടപെടുവാന്‍ ആരംഭിച്ചു,

ജമാ അത്ത്‌ ഹമായില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അനുദിനം അനേകായിരം സ്വലാത്തുകള്‍ ഓതിക്കൊണ്ടിരുന്ന ഒരു സ്ത്രീരത്നം ജമാ അത്തിന്‌ ആഥിത്യമരുളുവാനായി ക്ഷണിച്ചു, ജമാ അത്ത്‌ അവരുടെ ക്ഷണത്തെ പറ്റി ഹാജി റവ്വാസ്‌ സാഹിബിനോട്‌ അലോചിച്ചു, അദ്ദേഹം ആ സ്ത്രീരത്നതിന്റെ വിരുന്ന് നിര്‍ബന്ധമായും സ്വീകരിക്കണം, എന്തെന്നാല്‍ അവര്‍ ഹസ്രത്‌ ഷൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ:അ) യുടെ പരമ്പരയില്‍ ഉദിച്ചവരും ഉയര്‍ന്ന സിഫാത്തുകള്‍ ഉള്ളവരുമാണ്‌ എന്നറിയിച്ചു,

(1972ല്‍ ഞങ്ങളുടെ (ഗ്രന്ഥകര്‍ത്താവിന്റെ) ജമാ അത്ത്‌ ഹമായില്‍ എത്തിയ സമയം ഈ കുടുംബത്തില്‍പ്പെട്ട വയസ്സായ ഒരു മഹാന്റെയടുത്തേക്ക്‌ ഷൈഖ്‌ റവ്വാസ്‌ സാഹിബ്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിച്ചിരുന്നു, ഉര്‍ദു ഭാഷയും അറിയാമായിരുന്ന അദ്ദേഹം ഞാന്‍ മദ്രാസ്സില്‍ നിന്നുമാണ്‌ എന്നറിയിച്ചപ്പോള്‍ പുതുക്കല്ലൂരി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ വഹ്വാബ്‌ സാഹിബ്‌ സുഖമായിരിക്കുന്നോ എന്നന്വേഷിച്ചു)

ജമാ അത്ത്‌ ആഥിത്യം സ്വീകരിച്ച്‌ ചെന്ന സമയം ആ സ്ത്രീരത്നം ഒരു മറവിലിരുന്ന് നിങ്ങളില്‍ അറബി സംസാരിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? എന്നന്വേഷിച്ചു, മൗലാന ഉമര്‍ പാലന്‍പൂരി അവര്‍കള്‍ക്കറിയാം എന്നു പറഞ്ഞപ്പോള്‍ ആ മഹതീരത്നം "നിങ്ങളില്‍ ആരെയും എനിക്ക്‌ പരിചയമില്ലാതിരുന്നിട്ടും, എന്തുകൊണ്ടാണ്‌ ഞാന്‍ നിങ്ങളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്‌ എന്ന് നിങ്ങള്‍ക്കറിയാമോ?... സത്യം എന്തെന്നാല്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.. ആകാശത്തില്‍ നിന്നും ഒരു കിരീടം ഇറങ്ങി വന്ന് അത്‌ ഒരു ഇന്ത്യക്കാരന്റെ തലയില്‍ അണിയിക്കപ്പെട്ടു, അദ്ദേഹം നിങ്ങളുടെ കൂടെയുണ്ടോ എന്നറിയാനാണ്‌ ഞാന്‍ നിങ്ങളെ ക്ഷണിച്ചത്‌.. എന്നാലിപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂടെയില്ല, അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങളെല്ലാം എനിക്കറിയാം" എന്നു പറഞ്ഞു, അവര്‍ സൂചിപ്പിച്ചതെല്ലാം മൗലാനാ യൂസുഫ്‌ (റ:അ) അവര്‍കളെക്കുറിച്ചായിരുന്നു,

ഹമായില്‍ നല്ല നിലയില്‍ ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നു, വാരാന്ത്യ ഇജ്തിമായില്‍ ആയിരക്കണക്കായ ജനങ്ങള്‍ അവിടെ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയില്‍ ഒരുമിച്ചു കൂടുന്നു, ഈ പള്ളി ആദ്യം ബനീ ഇസ്രായീലിയരുടെ നമസ്കാര സ്ഥലമായിരുന്നു, അവരിലെ സൂഫിയായിരുന്ന ഒരാള്‍ ഇബാദത്ത്‌ ചെയ്തിരുന്ന പ്രത്യേകമായ രണ്ട്‌ ഉയര്‍ന്ന ഖുബ്ബകള്‍ ഇന്നും ആ പള്ളിയുടെ മുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു, യഹൂദികള്‍ക്ക്‌ ശേഷം ഈ പള്ളി ക്രൈസ്തവരുടെ മാതാവിന്റെ ചര്‍ച്ചായി മാറി, പിന്നീട്‌ മുസ്‌ ലിമീങ്ങളുടെ ഭരണകാലത്ത്‌ ഇത്‌ വീണ്ടും പള്ളിയാക്കി മാറ്റപ്പെട്ടു,

ഹസ്രത്‌ ഖാലിദ്‌ ഇബ്നു വലീദ്‌(റ:അ) ഷാം കീഴടക്കിയപ്പോള്‍ ഹമാ നഗരവും അതില്‍ ഉള്‍പ്പെട്ടിരുന്നു, അദ്ദേഹം ഈ കെട്ടിടത്തിലേക്ക്‌ കടക്കുമ്പോള്‍ വലിയ ജനാലയുടെ തടിച്ച ഉരുക്കു കമ്പികളില്‍ തന്റെ വാളുകൊണ്ട്‌ വെട്ടിയ അടയാളം ഇന്നും അവിടെ നിലനില്‍ക്കുന്നു, ആ തടിച്ച കമ്പികളും അദ്ദേഹത്തിന്റെ വെട്ടേറ്റ്‌ പിളര്‍ന്നു പോയി, നബി(സ:അ) തങ്ങള്‍ ഖാലിദ്‌ ഇബ്നു വലീദ്‌ (റ:അ) അവര്‍കളെ അല്ലാഹുവിന്റെ വാള്‍ എന്ന് സ്ഥാനപ്പേര്‌ നല്‍കി വിളിച്ചതിന്റെ ഒരു അടയാളം ഞങ്ങള്‍ അവിടെ നേരില്‍ കണ്ടു.

നമ്രൂദിന്റെ തീക്കുണ്ഡാരം...


ഹസ്രത്‌ ഇബ്രാഹീം ഖലീലുല്ലാഹ്‌ (അ) യെ വധിക്കുവാനായി നം റൂദ്‌ തീക്കുണ്ഡാരമൊരുക്കിയ സ്ഥലത്ത്‌ ഇപ്പോള്‍ വിവിധ തരം മത്സ്യങ്ങള്‍ നിറഞ്ഞ ഒരു തടാകമാണ്‌, ആ സ്ഥലം എപ്പോഴും നല്ല ക്ലിര്‍മ്മയുള്ളതായി നിലനില്‍ക്കുന്നു... അല്ലാഹു ത ആലാ ആ തീയോട്‌ "ഇബ്രാഹീം(അ)ന്റെ മേല്‍ നീ തണുത്ത്‌ കുളിര്‍മ്മയുള്ളതാകണം എന്നുത്തരവിട്ടു, അതിനാല്‍ ആ സ്ഥലം ഇന്നും അതുപോലെ കുളിര്‍മ്മയായിരിക്കുന്നു" എന്ന് അവിടെയെത്തിയ ഈസാ മുഹമ്മദ്‌ പാലന്‍പൂരി(റഹ്‌:അ) അവര്‍കള്‍ പറയുകയുണ്ടായി.


ഗൈബിയായ ഒരു സഹായം..

1968ല്‍ ബറോഡയില്‍ ഒരു അഖില ലോക സമ്മേളനം നടന്നു, ആ സമ്മേളനത്തിനു മുന്‍പായി 8 പേര്‍ ഉള്‍ക്കൊണ്ട ഒരു ജമാ അത്ത്‌ പ്രാഥമിക പരിശ്രമങ്ങള്‍ക്കായി ലിബിയയിലേക്ക്‌ പുറപ്പെട്ടു, ജമാ അത്തിന്റെ അമീറായി നിശ്ചയിക്കപ്പെട്ടത്‌ സിലോണില്‍ നിന്നും വന്ന് ദേവ്ബന്ധ്‌ ദാറുല്‍ ഉലൂമില്‍ പഠിച്ച ഒരു പണ്ഡിതനായിരുന്നു, അദ്ദേഹം തന്റെ ജമാ അത്തിന്റെ കാര്‍ഗുസാരി വിവരിക്കുന്നു..

"ഞങ്ങളോടൊപ്പം ലിബിയക്കാരായ അറബികള്‍ ആറുപേര്‍ കൂടി ചേര്‍ന്നു, ഒരു ദിവസം ഞങ്ങള്‍ 14 പേരും ഒരു ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍... ജമാ അത്ത്‌ എവിടെയായാലും അല്‍പ്പം പോലും സമയം പാഴാക്കാതെ ആഖിറവുമായി ബന്ധപ്പെട്ട അമലുകളില്‍ മുഴുകിക്കൊണ്ടിരിക്കും, ബസ്സിലും ഞങ്ങള്‍ ത അ്‌ ലീം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മലമുകളിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് താഴേക്ക്‌ മറിഞ്ഞു, യാത്രക്കാരില്‍ ചിലര്‍ അവിടെത്തന്നെ മരണമടഞ്ഞു..(ഇന്നാ ലില്ലാഹി..) എന്നാല്‍ ഞങ്ങള്‍ ഇതൊന്നുമറിയാതെ ത അ്‌ ലീമില്‍ തന്നെ ലയിച്ചിരിക്കുകയായിരുന്നു, പരിസരത്തുണ്ടായിരുനവര്‍ ഓടി വന്ന് പുറത്തു തട്ടി എന്താ സംഭവിച്ചിരിക്കുന്നത്‌? എന്ന് നോക്ക്‌ എന്ന് പരഞ്ഞപ്പോഴാണ്‌ കാര്യം ഞങ്ങളറിയുന്നത്‌, അതുവരെയും ബസ്സ്‌ ഓടിക്കൊണ്ടിരിക്കുകയാണ്‌ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍"

"ഈ ആശ്ചര്യകരമായ സംഭവമറിഞ്ഞ ലിബിയയുടെ രാജാവ്‌ ഞങ്ങളുടെ ജമാ അത്തിനെ തങ്ങളുടെ പ്രത്യേക അഥിതികളായി ഉപചരിച്ചു, 'എവിടെ അല്ലാഹുവിന്റെ ദിഖ്‌ ര്‍, ധ്യാനം, ത അ്‌ ലീം തുടങ്ങിയവയെല്ലാം നടന്നു കൊണ്ടിരിക്കുമോ അവിടെ റഹ്മത്തിന്റെ മലക്കുകള്‍ തിങ്ങിക്കൂടും, വിപത്തുകള്‍ അവരെ ബാധിക്കുകയില്ല എന്ന് ഹസ്രത്‌ ഷൈഖ്‌ അവര്‍കള്‍ ദിഖ്‌ റിന്റെ മഹത്വങ്ങളില്‍ എഴുതിയിരിക്കുന്നു, ഈ സംഭവം അതിന്റെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം മാത്രം...

നമസ്കാരത്തിന്റെ ശക്തി......

ഇന്ത്യ വിഭജിക്കപ്പെട്ട സമയം മേവാത്ത്‌ പ്രദേശത്തെ മുസ്‌ ലിമീങ്ങള്‍ക്ക്‌ അതി ഭയങ്കരമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു, പലരും നാടുവിട്ടുപോയി, ബാക്കിയുള്ളവര്‍ക്ക്‌ കടുത്ത പീഢനങ്ങളും, ഉപദ്രവവും ഏല്‍ക്കേണ്ടി വന്നു, എടുത്തു പറയേണ്ട ഒന്ന്' പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ താമസിച്ചിരുന്ന ലക്ഷക്കണക്കിന്‌ മേവാത്തികള്‍ ബലാല്‍ക്കാരമായി മുര്‍ ത്തദ്ദ്‌ ആക്കപ്പെട്ടു, സ്വാമി ഷിര്‍ദ്ദാനന്ദ എന്ന ഒരു തെമ്മാടി ആയിരക്കണക്കായ കലാപകാരികളെ ഒരുമിച്ച്‌ കൂട്ടി വലിയ ആയുധ സന്നാഹങ്ങളോടെ മേവാത്ത്‌ ഗ്രാമങ്ങളെ ആക്രമിച്ച്‌ മേവാത്തികളെ പല പീഢനങ്ങള്‍ക്കും വിധേയരാക്കി മുര്‍ ത്തദ്ദുകളാക്കി മാറ്റിക്കൊണ്ടിരുന്നു, എതിര്‍ത്തവരെയെല്ലാം വെട്ടി കൊലപ്പെടുത്തി... ഇങ്ങനെ പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ അനേക ലക്ഷം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളാക്കപ്പെട്ടു.

ഗ്രാമവാസികളില്‍ മൗലാനാ ഇല്ല്യാസ്‌ (റ:അ) അവര്‍കളുടെ പരിശ്രമ ഫലമായി ദീനിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്‌ വളരെയധികം ത്യാഗങ്ങള്‍ ചെയ്തവരുമുണ്ടായിരുന്നു, ആരെല്ലാം ത്യാഗത്തോടെ ദീനിന്റെ പരിശ്രമതില്‍ ഏര്‍പ്പെട്ടിരുന്നോ അവരെല്ലാം ഒന്നുകില്‍ ഷുഹദാക്കളായി മാറി, അല്ലെങ്കില്‍ നാടുവിട്ടു പോയി..

നബി(സ:അ) യുടെ വിട വാങ്ങലിനു ശേഷം ഒരു കള്ളനായ മുസൈലമയുടെ അപവാദങ്ങളില്‍പ്പെട്ട്‌ വഞ്ചിതരായി അനേകായിരം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളായി മാറി, ഇതിന്റെ കാരണമായി ഉലമാക്കള്‍ പറയുന്നത്‌ "ആരെല്ലാം.. ദീനിനു വേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കാതെ മക്കാ വിജയത്തിനു ശേഷം എളുപ്പമായ നിലയില്‍ ഇസ്‌ ലാമിലേക്ക്‌ കടന്നു വന്നോ അവര്‍ മാത്രമാണ്‌ പരീക്ഷണമെന്ന നിലയില്‍ ഒരു സാഹചര്യമുണ്ടായതും ഈമാന്‍ ഉപേക്ഷിച്ചു കളഞ്ഞത്‌, എന്നാല്‍ ആരെല്ലാം കടുത്ത ത്യാഗങ്ങളിലൂടെ ഇസ്‌ ലാം സ്വീകരിച്ചോ അവരാരും എത്രത്തോളം കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഈമാന്‍ മുറുകെപ്പിടിച്ച്‌ ഈമാനിനു വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പണം ചെയ്തു, ഇതു പോലെ ആര്‌ ഈമാനിന്റെ മേലുള്ള പരിശ്രമത്തെ വിട്ടുകളയുമോ ഈ ലോകത്ത്‌ ചെറിയ പരീക്ഷണങ്ങള്‍ ഉണ്ടായാല്‍ കൂടി ഈമാന്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരിക്കും."

മേവാത്തിലെ ഒരു ഗ്രാമീണ മസ്ജിദിലെ ബഹു: ഇമാമും ഷുഹദാക്കളില്‍ ഒരാളായി മാറി, ഷിര്‍ദാനന്ദ എന്ന കൊടിയവന്‍ തന്റെ അനുയായികളോടൊപ്പം, അദ്ദേഹത്തെ പള്ളിയുടെ മിഹ്‌ റാബില്‍ കെട്ടിയിട്ട്‌ ഗ്രാമവാസികളായ മുസ്‌ ലിമീങ്ങളെയെല്ലാം പള്ളിയിലേക്ക്‌ പിടിച്ചുകൊണ്ട്‌ വന്നു, അവരുടെയെല്ലാം മുന്നില്‍ വച്ച്‌ മഹാനായ ആ ഇമാം സാഹിബിനോട്‌ ദീനുല്‍ ഇസ്‌ ലാമിനെ ഉപേക്ഷിക്കുവാനവന്‍ അവന്‍' കല്‍പ്പിച്ചു, അവനോടൊപ്പമുണ്ടായിരുന്ന കലാപകാരികള്‍ ആയുധങ്ങളുമായി അദ്ദേഹത്തെ വളഞ്ഞ്‌ നിന്നു, അവരുടെ ആവശ്യം നിരാകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും അല്‍പ്പാല്‍പ്പമായി മാംസം ചീന്തിയെടുക്കുവാന്‍ തുടങ്ങി, അദ്ദേഹത്തെ അതിക്രൂരമായി ചിത്രവധം ചെയ്യുന്നതു കണ്ട ഗ്രാമവാസികള്‍ തങ്ങള്‍ ഈമാനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിട്ടു..... "മഹാനായ ആ ഇമാമവര്‍കള്‍ അവിടെത്തന്നെ ഷഹീദാക്കപ്പെട്ടു",

ജനങ്ങള്‍ ദീനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിടുന്നതു കണ്ട ഷിര്‍ദാനന്ദ' "നിങ്ങള്‍ ഈമാന്‍ വിട്ടുകളഞ്ഞു എന്നതിന്‌ എന്താണ്‌ തെളിവ്‌? നിങ്ങള്‍ പന്നിയിറച്ചി കഴിക്കണം അപ്പോള്‍ മാത്രമേ നാം' വിസ്വസിക്കുകയുള്ളൂ...." എന്നുപറഞ്ഞ്‌ തയാറാക്കി കൊണ്ടുവന്നിരുന്ന പന്നിയിറച്ചി എല്ലാവരുടെ മുന്നിലും വിളമ്പി, എതിര്‍ത്തവരെ അവിടെത്തന്നെ വെട്ടി വീഴ്ത്തി,

ഈ വാര്‍ത്തകള്‍ മേവാത്ത്‌ മുഴുവനും പരന്ന് ജനങ്ങള്‍ക്കിടയില്‍ ഉള്‍ക്കിടിലവും, ഭീതിയുമുളവാക്കി അസ്വാരസ്യങ്ങള്‍ വളര്‍ത്തി, അവന്‍ തന്റെ പടയോടൊപ്പം വരുന്നു... എന്ന് കേട്ടാലുടന്‍ ജനങ്ങള്‍ നാടും, വീടും വിട്ട്‌ കാടുകളില്‍ പോയൊളിക്കുവാന്‍ തുടങ്ങി, അവന്‍ ഒരു നാട്ടിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കൊമ്പുവിളി.. പെരുമ്പറ മുഴക്കല്‍.. ശംഖ്‌ വിളി.. പടക്കങ്ങള്‍ തുടങ്ങിയ ശബ്ദ കോലാഹലങ്ങളോടെയാണ്‌ കടന്നു വരുന്നത്‌, അതിനാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ഞെട്ടലും. നടുക്കവുമുണ്ടായി ആരും എതിര്‍ത്ത്‌ പോരാടുവാന്‍ തയ്യാറാകരുത്‌ എന്നതായിരുന്നു അതുകൊണ്ടുള്ള ഉദ്ദേശം,

അവന്‍ ഒരാനപ്പുറത്തിരുന്ന് ഒറ്റക്ക്‌ പട നയിക്കും... ഈ സമയം അവന്‍ പരഖ്‌ പൂരില്‍ നിന്നും ഗുഡ്ഗോണ്‍ ജില്ലയിലേക്ക്‌ തന്റെ കാപാലിക സംഘത്തോടൊപ്പം പ്രവേശിച്ച്‌ ഓരോരോ ഗ്രാമങ്ങളായി കീഴടക്കിക്കൊണ്ടുവന്നു, അങ്ങനെ നൂഹ്‌' എന്ന പ്രദേശത്തുള്ള 'കസബ സാക്കരസ്സ്‌' എന്ന ഗ്രാമത്തെ തകര്‍ക്കുവാനായി ഏകദേശം 15000 ത്തോളം വരുന്ന തന്റെ കൊലയാളി സംഘത്തോടൊപ്പം, ഭീകരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കിക്കൊണ്ട്‌ ഭയപ്പെടുത്തുന്ന ആ വലിയ അനയുടെ മുകളിലിരുന്ന് കടന്നുവന്നു

അവന്‍ വരുന്നെന്നറിഞ്ഞതും തലതെറിച്ച്‌ ജനങ്ങള്‍ കാടുകളിലേക്കോടി, എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വളരെയധികം ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ടായിരുന്ന ഒരു കാര്‍ക്കൂണ്‍ മാത്രം അവനെ നേരിടുവാനുള്ള തന്റേടവുമായി മുന്നോട്ടു വന്നു... ഉമ്മത്തിന്റെ മേല്‍ നടമാടിക്കൊണ്ടിരിക്കുന്ന ഈ വലിയ ആപത്തിനെ തടുക്കുവാന്‍ സ്വന്തം ജീവന്‍ വെടിയാന്‍ തയ്യാറായി അദ്ദേഹം മുന്നോട്ടുവന്നു, ദീനിനു വേണ്ടി പാടുപെട്ട്‌..പാടുപെട്ട്‌ അദ്ദേഹത്തിന്റെയുള്ളില്‍ ഉമ്മത്തിനെക്കുറിച്ചുള്ള ചിന്തയും വേദനയും ഉറഞ്ഞുകൂടിയിരുന്നു, കളങ്കമറ്റ അല്ലാഹുവിന്റെ ആ സ്നേഹിതന്‍ വിശാലമായ ഒരു നാട്ടില്‍ അദ്ദേഹം മാത്രം അല്ലാഹുവിലുള്ള വിസ്വാസത്തെ മാത്രം മുറുകെപ്പിടിച്ച്‌, മേവാത്തികളുടെ ഈമാനിനുമേല്‍ പടര്‍ന്നുകയറിയ ഈ അത്യാപത്തിന്‌ ഒരു അന്ത്യമുണ്ടാകുവാന്‍ വേണ്ടി ത്യാഗസന്നാദ്ധനായി.....

എന്നാല്‍ അദ്ദേഹമകട്ടെ വടിയൂന്നി മാത്രം നടക്കാന്‍ കഴിയുന്ന ഒരു നൊണ്ടിയയിരുന്നു, ഒരു കാല്‍ ഇല്ല... ഒരു കൈയും സ്വാധീനക്കുറവുള്ളത്‌...... ഇത്രത്തോളം ബലഹീനനായിരുന്നിട്ടും ദീനിനു വേണ്ടി സ്വന്തം ജീവിതം അര്‍പ്പണം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായി, ലഹളക്കാര്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ വുളൂ ചെയ്ത്‌, രണ്ട്‌ റഖ അത്ത്‌ സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ കരഞ്ഞു കരഞ്ഞദ്ദേഹം അല്ലാഹുവിനോട്‌ സഹായം തേടി ദു:ആ ചെയ്തു... തന്റെ കൈയ്യിലുണ്ടായിരുന്ന പക്ഷികളെ വേട്ടയാടുന്ന ഒരു തോക്കുമായി ഗ്രാമത്തിനു പുറത്തു വന്നു, ഈ സമയം ഷിര്‍ദാനന്ദ തന്റെ പരിവാരങ്ങളോടൊപ്പം ആകാശവും വിറകൊള്ളുന്ന ഘോരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കി പടയുടെ മുന്നില്‍ തന്റെ ആനപ്പുറത്തിരുന്ന് മുന്നേറുകയായിരുന്നു,

..പെട്ടന്നു തന്നെ ഈ നൊണ്ടി മനുഷ്യന്‍ 'ബിസ്മില്ലാഹ്‌.....' എന്നുരുവിട്ടുകൊണ്ട്‌ ആനയെ നോക്കി നിറയൊഴിച്ചു.. അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌, വെടിയുണ്ട കൃത്യമായി നെറ്റിയില്‍ തന്നെ തറച്ച്‌ മദമിളകിയ ആന തന്റെ പിന്നില്‍ വന്നുകൊണ്ടിരുന്നവരെയെല്ലാം തുമ്പിക്കയ്യാല്‍ തൂക്കിയെടുത്ത്‌ അടിച്ചുകൊല്ലാന്‍ തുടങ്ങി, നൂറുകണക്കിന്‌ കലാപകാരികളെ ചവിട്ടിക്കൊന്നു, ആനയുടെ മുറിവേറ്റ തല കണ്ട ആ കൊലയാളികള്‍ ചിതറിയോടാന്‍ ആരംഭിച്ചു...ആനയും അവരെ തുരത്തി.. ഇസ്‌ ലാമിനെ നശിപ്പിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ മദമിളകിയ ആനയെക്കൊണ്ട്‌ അല്ലാഹു ത ആലാ തളച്ചു,

ഈ പ്രവര്‍ത്തി ഒളിച്ചിരുന്ന മുസ്‌ ലിമീങ്ങള്‍ക്കും ധൈര്യം നല്‍കുകയും ഇപ്പോള്‍ അവരും കമ്പും, തടികളുമായി ഓടിക്കൊണ്ടിരുന്നവരുടെ പിന്നാലെയെത്തി...ആ സംഘം ഛിന്ന ഭിന്നമാക്കപ്പെട്ടു; അങ്ങനെ മേവാത്തിനെ മുര്‍ ത്തദ്ദുകളാക്കുന്ന സംഘം നശിച്ചു, ആ കലാപകാരികള്‍ പിന്നെയൊരിക്കലും തലയുയര്‍ത്തിയില്ല.

ഇത്‌ ഉറച്ച ഈമാനും, ഉമ്മത്തിനുമേല്‍ അഗാധമായ ചുമതലാ ബോധവുമുണ്ടായിരുന്ന ഒരു നല്ല കാര്‍ക്കൂണിന്റെ അസാധാരനമായ പ്രവര്‍ത്തിയാണ്‌, രണ്ടു റഖ അത്ത്‌ നമസ്കരിച്ച്‌ ഒരു വലിയ പടക്കെതിരായി അല്ലാഹുവിന്റെ സഹായത്തെ അദ്ദേഹം നേടിയെടുത്തു, "നമസ്കാരത്തില്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ അടങ്ങിയിരിക്കുന്നു, വസ്തുക്കളില്‍ ആ ഇനങ്ങളുടെ കഴിവ്‌ മാത്രമാണുള്ളത്‌, ഇവ രണ്ടിന്റെയും ഇടയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ തന്നെ വിജയിക്കും," എന്ന് മൗലാനാ ഉമര്‍ പാലന്‍പൂരി (റഹ്‌:അ) അടിക്കടി പറയുമായിരുന്നു.

Tuesday, January 23, 2007

ഹളറ മൗത്തില്‍...

പരിശുദ്ധ ഹജ്ജ്‌ പൂര്‍ത്തിയാക്കിയ ശേഷം ഒരു ജമാ അത്ത്‌ ഹളറ മൗത്തിലേക്ക്‌ പുറപ്പെട്ടു, ആ ജമാ അത്തിന്റെ അമീര്‍ തന്റെ കത്തില്‍ എഴുതുന്നു....

ഒക്ടോബര്‍ 28ാ‍ം തിയതി ഞങ്ങളുടെ ജമാ അത്ത്‌ ജിദ്ദയില്‍ നിന്നും പുറപ്പെട്ട്‌ നവ:4ാ‍ം തിയതി അല്‍ മുഖല്ലയില്‍ എത്തിച്ചേര്‍ന്നു, കപ്പല്‍ യാത്രക്കാര്‍ അധികവും അറബികളായിരുന്നു, യാത്രയില്‍ കഴിഞ്ഞ ഒരാഴ്ചയും കപ്പലില്‍ ഗഷ്‌ ത്‌, ത അ്‌ ലീം തുടങ്ങിയ അമലുകള്‍ ചെയ്തു, യാത്രയുടെ തുടക്കത്തില്‍ കപ്പലില്‍ എല്ലായിടത്തുനിന്നും റേഡിയോ ഗാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു..അല്‍ ഹംദു ലില്ലാഹ്‌ ഞങ്ങളുടെ ചെറിയ പരിശ്രമം കാരണമായി എല്ലാവരും തങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ ചെലുത്തി അമലുകള്‍ ചെയ്യാന്‍ ആരംഭിച്ചു, ബാങ്കു വിളിച്ച്‌ കപ്പലിലുള്ള എല്ലാവരും ഒരുമിച്ച്‌ ജമ അത്തായി നമസ്കരിക്കുവാന്‍ തുടങ്ങി,ഞങ്ങളുടെ കപ്പല്‍ ഒരു ദിവസത്തേക്ക്‌ ഏദന്‍ തുറമുഖത്ത്‌ നങ്കൂരമിട്ടു.

അവിടെയും ഞങ്ങള്‍ പരിശ്രമിച്ചു.. ഒരു ചെറു തോണിയില്‍ തുറമുഖത്ത്‌ ഇറങ്ങി, അന്ന് അവിടെ ഒരു പള്ളിയില്‍ ഇജ്തിമാ അ്‌ (സമ്മേളനം) നടക്കുകയായിരുന്നു, അവിടെയും ഉര്‍ദുവില്‍ ഞങ്ങളുടെ ബയാന്‍ നടന്നു, അത്‌ അറബിയിലേക്ക്‌ തര്‍ജ്ജുമ ചെയ്യപെട്ടു, ആ നാട്ടിലെ ജനങ്ങളെല്ലാം വളരെ സ്നേഹത്തോടെ പെരുമാറി..പിന്നീട്‌ കപ്പല്‍ വരെ ഞങ്ങളെ അവര്‍ അനുഗമിച്ച്‌ യാത്രയാക്കി, അല്‍ മുഖല്ലാ തുറമുഖത്തെത്തി പല പള്ളികളിലായി അഞ്ചു ദിവസം പരിശ്രമിച്ച ശേഷം സവാഹല്‍" എന്ന പ്രദേശത്തേക്ക്‌ യാത്രയാരംഭിച്ചു..ഇത്‌ അല്‍ മുഖല്ലായുടെ വടക്ക്‌ ദിശയിലാണ്‌, ഈ പ്രദേശത്താണ്‌ ആദ്‌ സമുദായം താമസിച്ചിരുന്നത്‌ എന്ന് പറയപ്പെട്ടു, ഇവിടെ പ്രസിദ്ധമായ ഒരു മല സ്ഥിതി ചെയ്യുന്നു, ആദ്‌ വംശം ആ മല തുരന്ന് നിര്‍മ്മിച്ചിരുന്ന വീടുകള്‍ ഇന്നും അതുപോലെ കാണപ്പെടുന്നു, ഖുര്‍ ആന്‍ മജീദില്‍ ഇതിനെക്കുറിച്ച്‌ പറയപ്പെട്ടിരിക്കുന്നു, ....ഭയം കാരണമായി അവിടെ പോകുന്നതിന്‌ ആരും ധൈര്യപ്പെടുന്നില്ല, ഞങ്ങള്‍ക്ക്‌ മുഖല്ലയില്‍ നിന്നും ഷ അര്‍" എന്ന നാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍ ആദ്‌ വംശക്കാര്‍ ശിക്ഷിക്കപ്പെട്ട ആ മലയും കടന്ന് പോകേണ്ടിയിരുന്നു, ആ മലകള്‍ ഇന്നും കത്തിക്കരിഞ്ഞ നിലയില്‍ തന്നെ കാണപെട്ടു, അത്‌ കാണുമ്പോള്‍ തന്നെ ഉള്ളില്‍ നടുക്കവും ഭീതിയുമുണ്ടാകും, കടല്‍ത്തീരത്ത്‌ സ്ഥിതി ചെയ്യുന്ന ആ പ്രദേശം മുഴുവനും അത്തരം അടയാളങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരുന്നു, ഞങ്ങള്‍ കരഞ്ഞ്‌ ഇസ്തിഗ്ഫാര്‍ ചെയ്തു കൊണ്ട്‌ ആ പ്രദേശം കടന്നു പോയി...അല്ലാഹു ത ആലാ നാമെല്ലാവര്‍ക്കും അവനെ ഭയപ്പെട്ടവരായി നല്ല അമലുകള്‍ ചെയ്ത്‌ ശരിയായ നിലയില്‍ പരിശ്രമിക്കുവാന്‍ നല്ല ബുദ്ധി തരട്ടെ..

ഹസ്രത്‌ നൂഹ്‌(അ)നു ശേഷം 300 അല്ലെങ്കില്‍ 400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ജീവിച്ചിരുന്ന ആദ്‌ സമുദായം ലോകത്ത്‌ വലിയ ശക്തരായിരുന്നു, എഴുപത്‌ അടി ഉയരമുണ്ടായിരുന്ന അവര്‍ മലകള്‍ തുരന്ന് വീടുകള്‍ നിര്‍മ്മിച്ച്‌ താമസിച്ചു വന്നു, 13 വലിയ ഖഫീലകള്‍(ഗോത്രം) ചേര്‍ന്ന ഒരു വലിയ ജനവിഭാഗമായിരുന്നു അവര്‍, എന്നാല്‍ എല്ലാവരും തന്നെ അല്ലാഹുവിന്‌ കോപമുണ്ടാക്കുന്ന നിലയില്‍ വഴികേടുകളില്‍ മുഴുകി ജീവിതം നയിച്ചു.

ആദ്‌ സമുദായത്തിന്റെ ഹിദായത്തിനായി അല്ലാഹു ത ആലാ ഹസ്രത്‌ ഹൂദ്‌ (അ)യെ നബി(ദൂതന്‍)യായി അവരിലേക്കയച്ചു, ഹൂദ്‌(അ) തുടര്‍ച്ചയായി 50 വര്‍ഷങ്ങള്‍ അവരുടെ യിടയില്‍ പരിശ്രമിച്ചു, എന്നാല്‍ ആ ജനങ്ങള്‍ അദ്ദേഹത്തെ കളവാക്കിക്കൊണ്ടിരുന്നു..ഒടുവില്‍ ഹസ്രത്‌ ഹൂദ്‌ (അ) കൈകളുയര്‍ത്തി അല്ലാഹുവിനോട്‌ ദു:ആ ചെയ്തു, അങ്ങനെ ആല്ലാഹുവിന്റെ ശിക്ഷകള്‍ ഇറങ്ങാന്‍ ആരംഭിച്ചു, ആദ്യ മൂന്നു വര്‍ഷങ്ങള്‍ ഒരു തുള്ളി മഴപോലും പെയ്തില്ല, ആദ്‌ സമൂഹത്തിന്റെ തോട്ടങ്ങള്‍ എല്ലാം കരിഞ്ഞുണങ്ങി വലിയ ക്ഷാമമുണ്ടായി... അല്ലാഹുവിന്റെ ശിക്ഷയാണിതെന്ന് ഹൂദ്‌ (അാ‍മുന്നറിയിപ്പ്‌ നല്‍കിയിട്ടും സ്വയം തിരുത്തുവാന്‍ അവര്‍ തയ്യാറായില്ല,

ഇമാം ത്വബ്‌'രിയുടെ രിവായത്തനുസരിച്ച്‌ : ക്ഷാമ കാലത്ത്‌ ആദ്‌ വംശം മര്‍സക്‌ ഇബ്നു സ അ്ദ്‌ , ലുഖ്മാന്‍ ഇബ്നു യഖീം തുടങ്ങിയവരെ മക്കാ മുഖറ്റമയിലേക്ക്‌ മഴക്കു വേണ്ടി ദു:ആ ചെയ്യുവാനായി അയച്ചു, അവര്‍ മക്കയിലെത്തി മു ആവിയാ ഇബ്നു ബക്കര്‍ എന്നയാളിന്റെ വീട്ടില്‍ താമസമാക്കി, എന്നാല്‍ മാസങ്ങളോളം കേളീ കൂത്തുകളില്‍ മുഴുകിയ അവര്‍ തങ്ങളെ അയക്കപ്പെട്ട ലക്ഷ്യം വിസ്മരിച്ചു പോയി, ഒരു ദിവസം ആദ്‌ സമൂഹം താമസിച്ചിരുന്ന ഹളറ മൗത്തിനു മുകളില്‍ വലിയ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി,

അത്‌ നാലു ദിക്കുകളെയും ചൂഴ്‌ന്നു നിന്നു, ഹസ്രത്‌ ഹൂദ്‌ (അ) "ഈ മേഘങ്ങളില്‍ മഴയില്ല, നിങ്ങളെ നശിപ്പിക്കുവാന്‍ വരുന്ന അല്ലാഹുവിന്റെ ശിക്ഷ ഇതില്‍ മറഞ്ഞിരിക്കുന്നു, ഇപ്പോഴെങ്കിലും നിങ്ങളുടെ പാപങ്ങളെത്തൊട്ട്‌ പശ്ചാത്തപിക്കിന്‍!" എന്ന് മൂന്നാറിയിപ്പ്‌ നല്‍കിയിട്ടും ആ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിരാകരിച്ച്‌ മഴ വരുന്നു എന്നു പറഞ്ഞുകൊണ്ട്‌ ആഹ്ലാദ ന്ര്ത്തമാടി.

അങ്ങനെ അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടി.. ആ മേഘങ്ങളോടൊപ്പം കാറ്റു മാത്രമായിരുന്നില്ല, അല്ലാഹുവില്‍ നിന്നുമുള്ള കടുത്ത ശിക്ഷയുമുണ്ടായിരുന്നു, കാറ്റ്‌ ആ ജനങ്ങളെ ചുഴറ്റിയെടുത്ത്‌ ഭൂമിക്കുമേല്‍ എറിഞ്ഞു..ഏഴു പകലുകളും എട്ടു രാത്രികളും തുടര്‍ച്ചയായി കാറ്റ്‌ വീശിയടിച്ചു..അങ്ങനെ ആദ്‌ സമൂഹം ഒന്നടങ്കം ഭൂമിയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടു..

ശേഷം ഹസ്രത്‌ ഹൂദ്‌ (അ) തന്നെ പിന്‍പറ്റിയവരോടൊപ്പം ഹളറമൗത്തിന്‌ കിഴക്കു ഭാഗത്തേക്ക്‌ കുടിയേറി പിന്നീട്‌ അവിടെ തന്നെ ജീവിച്ച്‌ വഫാത്തായി ബര്‍ഹൂത്ത്‌' താഴ്‌വരയുടെ കിഴക്കുഭാഗത്ത്‌ കബറടക്കം ചെയ്യപ്പെട്ടു എന്ന് ഹളറ മൗത്തിലെ ജനങ്ങള്‍ പറഞ്ഞു, ആ ആകാശം മുട്ടെയുള്ള മലകളും കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയും അല്ലാഹുവിന്റെ ഖുദ്‌ റത്തിനെപ്പറ്റി ഞങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു, അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ സ്ഥലം സ്വന്തം കണ്ണുകള്‍ കൊണ്ട്‌ കണ്ടു കൊണ്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ അല്ലഹുവിനെ വളരെയധികം ഭയപ്പെടുന്നവരായി ഭയഭക്തിയോടെ ജീവിക്കുന്നു,

എല്ലാ സമയവും ഇവിടെയുള്ള പള്ളികളില്‍ ദിഖ്‌ രിന്റെയും ത അ്‌ ലീമിന്റെയും മജ്‌ ലിസുകള്‍ നടന്നു കൊണ്ടേയിരിക്കുന്നു, ജമാ അത്ത്‌ നമസ്കാരങ്ങള്‍ക്ക്‌ മുന്‍പ്‌ എല്ലാ പള്ളികളിലും ഉഛ്ചത്തില്‍ ദിഖ്‌ റുകള്‍ ചെയ്യപ്പെടുന്നു, ജനങ്ങളും നേരത്തെ നേരത്തെ വന്ന് ഭയഭക്തിയോടെ അതില്‍ കലര്‍ന്നു കൊണ്ടിരിക്കുന്നു, തഹജ്ജുദ്‌ നമസ്കാരവും എല്ലാവരും പള്ളിയില്‍ തന്നെ വന്ന് നമസ്കരിക്കുന്നു, ഇവിടെ വലിയ ഒരു മഹാന്‍ ജീവിച്ചിരിക്കുന്നു..

വിദേശത്തു നിന്നും 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടെ കുടിയേറിയ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ആശ്ചര്യകരമായ നിലയിലുള്ള തഖ്‌ വ, മുജാഹദ, രിയാസത്ത്‌ തുറ്റങ്ങിയവകളെക്കണ്ട്‌ ജനങ്ങളും അധികവും അദ്ദേഹത്തെ പിന്തുടരുന്നു, അല്ലാഹുവിന്‍ മേല്‍ പൂര്‍ണ്ണമായ തവക്കല്‍ വച്ച വലിയ മഹാനാണദ്ദേഹം ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമേ പൊതുജനങ്ങളുമായി ഇടപഴകുകയുള്ളൂ, ഞങ്ങളും അദ്ദേഹത്തെ സന്ദര്‍ശിക്കുവാനായി പുറപ്പെട്ടു, ഞങ്ങളെ കണ്ട അദ്ദേഹം അളവില്ലാതെ സന്തോഷിച്ചു, ഈമാനിനെ വര്‍ദ്ധിപ്പിക്കുന്ന പല ഉന്നതമായ കാര്യങ്ങളും പറഞ്ഞു..അദ്ദേഹം കഷ്ഫുള്ളവരായിരുന്നു,

അദ്ദേഹം പറഞ്ഞു"നിങ്ങള്‍ ബാഹ്യമായ കണ്ണുകള്‍ക്ക്‌ മുന്നില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ കാണുന്നു, ഞാന്‍ നിങ്ങള്‍ക്ക്‌ കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുന്നു, കൂടാതെ ഒരു യഥാര്‍ഥ്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു 'ഈ ദീനിന്റെ പരിശ്രമം ഇഖ്‌ ലാസോടു കൊടി ച്യ്തു കൊണ്ടേയിരുന്നാല്‍ ഇന്‍ഷാ അല്ലാഹ്‌ ലോകത്ത്‌ ഫിത്‌ നയുടെയും ഫസാദുകളുടെയും എല്ലാ വാതിലുകളും അടക്കപ്പെടും, എന്നാല്‍ ഉസൂലുകളെ വിട്ട്‌ ഇഖ്‌ ലാസ്‌ ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇതു തന്നെ എല്ലാ ഫിത്‌ നയുടെയും വാതിലായി മാറും'" അദ്ദേഹം ആവര്‍ത്തിച്ച്‌ ഇത്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

yaathrayuടെ ആരംഭത്തില്‍ കപ്പലിലെ പാട്ടുകളും രേഡിയോയുടെ ഒച്ചയും ഞങ്ങളുടെ ചെറിയ പരിശ്രമത്താല്‍ നിശബ്ദമായി അവിടെ ഇബാദത്തുകളുടെ സാഹചരമായി മാറി, ഈ മഹാന്റെ വാക്കുകള്‍ക്ക്‌ ഇതു ത്നന്നെ ഒരു ചെറിയ ഉദാഹരണമാണ്‌, അദ്ദേഹം വീണ്ടും പറഞ്ഞു " നിങ്ങള്‍ ചെയ്യുന്ന ഈ പരിശ്രമം സഹാബാക്കളുടേത്‌ പോലെയാണ്‌, നിങ്ങളുടെ രൂപം, നിങ്ങളുടെ വേഷങ്ങള്‍ ഇതു തന്നെ അറബുകള്‍ക്ക്‌ ദ അ്‌ വത്താണ്‌, "

ഈ പ്രദേശത്തെ മറ്റൊരു പട്ടണതിന്റെ പേര്‌ ത്വരീബ്‌ എന്നാണ്‌, ഇത്‌ വലിയ്യുമാരുടെ നഗരമാണ്‌, സത്യമായും മുന്‍ ഗാമികളായ വലിയ്യുമാരുടെ ജീവിത രീതികള്‍ ഈ പ്രദേശത്തെ ജനങ്ങളില്‍ നല്ല നിലയില്‍ നിലനില്‍ക്കുന്നതായി കാണുന്നു, ഇവിടെ 15000ത്തോളം ജനങ്ങളുണ്ട്‌, നാടു മുഴുവനും ശാന്തിയും, നൂറാനിയത്തും നിറഞ്ഞു നില്‍ക്കുന്നു, ഈ മഹാ നഗരത്തിലാണ്‌ ഹസ്രത്‌ ഷൈഖ്‌ ഹബീബ്‌ അലവി താമസിക്കുന്നത്‌,അദ്ദേഹതിന്റെ മുന്നില്‍ ഹാജരായ ഞങ്ങളെക്കണ്ടദ്ദേഹം വളരെയധികം സന്തോഷിക്കുകയും " ഈ കാലത്തും ഈ ദീനിന്റെ പരിശ്രമം ചെയ്യാന്‍ തന്റേടമുള്ള ആണുങ്ങള്‍ എവിടെയാണുള്ളത്‌" എന്ന് ചോദിക്കുകയും ചെയ്തു.

മൗലാനാ ദാവൂദ്‌ ഷെരീഫ്‌ മദ്രാസ്സീ
വിവ: ഇബ്നു സുബൈര്‍.