Friday, January 26, 2007

ബാഗ്ദാദില്‍.....

മൗലാന ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളുടെ ജമാ അത്ത്‌ മുംബൈയില്‍ നിന്നും ഇറാഖിലെ ബസറയിലേക്ക്‌ പുറപ്പെട്ടു, അവിടെ നിന്നും ബാഗ്ദാദ്‌ നഗരത്തില്‍ എത്തിയ അദ്ദേഹം എഴുതിയ വിശദമായ കത്തിന്റെ ഒരു ഭാഗം ഇവിടെ കുറിക്കുന്നു...

"ഞങ്ങള്‍ ബാഗ്ദാദില്‍ ഇമാം അബൂ ഹനീഫ(റ:അ) അവര്‍കളെ അടക്കം ചെയ്തിരിക്കുന്ന പള്ളിയില്‍ എത്തിയപ്പോള്‍ ആ പള്ളിയുടെ ഇമാം 'ഷൈഖ്‌ അബ്ദുല്‍ ഖാദര്‍ (റ:അ)യെ സന്ദര്‍ശിച്ചു, അദ്ദേഹം വലിയ ഗുണഗണങ്ങള്‍ ഉള്ള മഹാനാണ്‌, ജ്ഞാനവും, തഖ്‌ വയും ,ബുദ്ധി കൂര്‍മ്മതയുള്ളവരുമായ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു, നാട്ടില്‍ ഉപരിപ്ലവ നാഗരികത നിറഞ്ഞു നില്‍ക്കുന്ന, സ്ത്രീകള്‍ പര്‍ദ്ദ ഉപേക്ഷിച്ച്‌ ചുറ്റി നടക്കുന്ന, മോശമായ സാഹചര്യങ്ങള്‍ക്കു നടുവില്‍ ജനങ്ങള്‍ക്കിടയില്‍ ദീന്‍ നിലനിര്‍ത്തുവാനുള്ള ഏകാംഗ പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണദ്ദേഹം, അതോടൊപ്പം തന്നെ അദ്ദേഹം ഒരു ഷൈഖുമാണ്‌,.

ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വന്നവരാണ്‌ എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു " കുറേ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അഹ്‌ ലുല്‍ കഷ്ഫായ ഒരു മഹാന്‍ എന്നോട്‌ ഇന്ത്യയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടിരുന്നു, ഹിന്ദുസ്ഥാന്‍ വലിയ ഒരു നാടാണല്ലോ? ഞാന്‍ എവിടെയാണ്‌ പോകേണ്ടത്‌ എന്ന് ചോദിച്ച ഉടന്‍ അദ്ദേഹം ദില്ലിയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടു, എന്നാല്‍ അദ്ദേഹത്തിന്‌ ഇന്ത്യയെക്കുറിച്ച്‌ ഒന്നും തന്നെ അറിയുമായിരുന്നില്ല, വളരെ അത്യാവശ്യമായും, സമാധാനമില്ലാത്തതുപോലെ നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയിലേക്ക്‌ പോകണം എന്നദ്ദേഹം എന്നോടാവശ്യപ്പെട്ടു, അല്ലാഹു ത ആലാ ആ നല്ല ദിവസം കൊണ്ടുവരട്ടെ!".

തുടര്‍ന്ന് ദീനിന്റെ പരിശ്രമം എങ്ങനെ നല്ല നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് ഞങ്ങള്‍ അദ്ദേഹത്തോട്‌ വിശദമായി എടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ആശ്ചര്യത്തോടെ "എനിക്കു ദില്ലിയെ പറ്റിയുള്ള കാര്യം മനസിലായി, അവിടെത്തന്നെയാവും ദീനിന്റെ ചിന്തയുള്ള മഹാന്മാര്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌" എന്ന് അതിശയത്തോടെ പറഞ്ഞു.


ഷാം ജമാ അത്ത്‌......

മൗലാനാ ഈസ്സാ മുഹമ്മദ്‌ പാലന്‍പൂരി(റ:അ) അറബ്‌ നാടുകളില്‍ കഠിനമായി പരിശ്രമിച്ച മഹാനാണ്‌, അദ്ദേഹമാണ്‌ മൗലാനാ ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളെ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടുത്തിയത്‌ എന്ന് പറയപ്പെടുന്നു, അദ്ദേഹം ഷാമില്‍ (ഫലസ്തീന്‍) പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ സാഹിബ്‌(റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തിന്റെ ചുരുക്കം താഴെ പറയുന്നു:

"അല്ലാഹുവിന്റെ ക്രിപയാലും, അങ്ങയുടെ ദു:ആ ബര്‍ക്കത്തിനാലും, ഇവിടെ നല്ല വേഗതയില്‍ ദീനിന്റെ പരിശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, അറബികള്‍ ഈ പരിശ്രമം കണ്ട്‌ ഉയര്‍ന്ന അവേശഭരിതരായി മാറുന്നു, ഈ നാട്ടിലെ ഉലമാക്കളെ ഖുസൂസി മുലാഖാത്തില്‍ പോയി കാണുമ്പോള്‍ അവര്‍ അതിരില്ലാത്ത അതിശയം കൂറുന്നു, തുടര്‍ന്ന് ദീനിന്റെ പരിശ്രമത്തിന്റെ രീതികളെ എടുത്തു പറയുമ്പോള്‍ വേദനയോടെ സ്വയം, "തങ്ങള്‍ സത്യമായും ദീനിനെ നശിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്‌" എന്ന് പറഞ്ഞുകൊണ്ട്‌ കുഗ്രാമങ്ങളിലേക്ക്‌ പോലും കൂട്ടത്തോടെ പുറപ്പെടാന്‍ തയ്യാറാകുന്നു, ഷാമില്‍ അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതിനാല്‍ രാത്രിയില്‍ കര്‍ഫിയൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു എന്നിരുന്നാലും ഞങ്ങളുടെ ജമാ അത്ത്‌ ഇഷാ നമസ്കാരത്തിനു ശേഷവും പരിശ്രമിക്കുന്നു, അല്ലാഹു ത ആലാ അതു കാരണമായി എല്ലാ തടസ്സങ്ങളെയും നീക്കി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു,.

ചില സമയങ്ങളില്‍ ഇഷാ നമസ്കാരത്തിനു ശേഷം ഞങ്ങള്‍ തെരുവുകളിലേക്ക്‌ ചെല്ലുമ്പോള്‍ 'നിങ്ങളാരാണ്‌' എന്നു ചോദിച്ചു കൊണ്ട്‌ പോലീസുകാര്‍ ഓടിവരും, എന്നാല്‍ ഞങ്ങള്‍ അസ്സലാമു അലൈക്കും എന്നു പറയുമ്പോല്‍ തന്നെ 'അല്ലാഹു നിങ്ങള്‍ക്ക്‌ നന്മ ചെയ്യട്ടെ എന്നു പറഞ്ഞു കൊണ്ട്‌ അവര്‍ മടങ്ങിപ്പോകും'..

അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതു കാരണമായി സ്കൂളുകള്‍ കോളേജുകള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പരിശ്രമിച്ച്‌ അവരെ ഒരുമിച്ച്‌ കൂട്ടി, മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു, ഞങ്ങളുടെ വാക്കുകളില്‍ നിന്നും ഒരു പുത്തനുണര്‍വ്‌ സ്വീകരിച്ച ആ വിദ്യാര്‍ത്ഥികള്‍ ഞങ്ങളോടൊപ്പം പുറപ്പെട്ട്‌ ഗ്രാമങ്ങളില്‍ പരിശ്രമിച്ചു, ഞങ്ങളില്‍ നിന്നും പരിശ്രാത്തിന്റെ രീതികളും, ചിട്ടകളും ചോദിച്ച്‌ പഠിക്കുകയും, അവ എഴുതിയെടുക്കുകയും ചെയ്തു, ഞങ്ങള്‍ ത അ്‌ ലീം അവരെ ക്കൊണ്ടുതന്നെ ചെയ്യിച്ചു, മൂന്നു-നാലു സ്ഥ;ലങ്ങളില്‍ അവര്‍ തന്നെ ആറു സിഫാത്തുകള്‍, ബയാന്‍, അഹാരാദി കാര്യങ്ങളുടെ ഉസൂലുകള്‍ പറയുന്ന നിലയിലേക്ക്‌ മുന്നേറി, ഞങ്ങളെത്തന്നെയും അവര്‍ വലിയ രീതിയില്‍ തഷ്കീല്‍ ചെയ്യാന്‍ ആരംഭിച്ചു..

അറബ്‌ മക്കള്‍ ഞങ്ങളോട്‌ ദു:ആ ചെയ്യുവാന്‍ ആവശ്യപ്പെടുന്നു, "തങ്ങള്‍ ദീനിന്റെ പരിശ്രമത്തെ വിട്ടുകളഞ്ഞതു കാരണമായി ഭാഗ്യം കെട്ടവരായി പോയിരിക്കുന്നു!" എന്നു പറയുന്നു... ഞങ്ങളുടെ ജമാ അത്ത്‌ ഇവിടെയെത്തി കുറച്ചു കാലത്തിനുള്ളില്‍ തന്നെ വളരെയധികം ചെറുപ്പക്കാരുടെ ജീവിതത്തില്‍ സുന്നത്തായ നടപടിക്രമങ്ങള്‍ ഹയാത്തായി, സുന്നത്തായ താടി, സുന്നത്തായ വേഷങ്ങള്‍..........

ഹലബ്‌ നഗരത്തിലെ മുഖ്യ ഖാളിയെ ഖുസൂസി മുലാഖാത്തില്‍ സന്ദര്‍ശിച്ചു, ഹലബ്‌ നഗരത്തിലാണ്‌ ഹസ്രത്‌ സക്കരിയാ(അ)യുടെ ഖബര്‍ ഷെരീഫ്‌ സ്ഥിതി ചെയ്യുന്നത്‌, അദ്ദേഹത്തോട്‌ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെപ്പറ്റിയും, ചുറ്റുമുള്ള ഗ്രാമങ്ങളിലെ അവസ്ഥകളെപ്പറ്റിയും എടുത്തു പറഞ്ഞു, ഒരു ഗ്രാമത്തിലേക്ക്‌ ഞങ്ങള്‍ കട്‌അന്നു ചെല്ലുമ്പോള്‍ ആ ഗ്രാമവസികളായ പുരുഷന്മാരും സ്ത്രീകളും ഒന്നു ചേര്‍ന്ന് ആടിപ്പടിക്കൊണ്ടിരുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം അതുകേട്ട്‌ അതിശയപ്പെട്ടു!

അടുത്ത ദിവസം വലിയ ഖാളീ സാഹിബു തന്നെ ഞങ്ങളെ തേടി ഞങ്ങള്‍ തങ്ങിയിരുന്ന പള്ളിയിലെത്തി, മറ്റൊരു പള്ളിയില്‍ ബയാന്‍ പൂര്‍ത്തിയാകുന്നതു വരെയും അദ്ദേഹം ഇരുന്നു, ബയാന്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹവും ഏതാനും വാക്കുകള്‍ പറഞ്ഞ്‌ ജനങ്ങളോട്‌ പേരു കൊടുക്കിന്‍ എന്നു പറഞ്ഞ്‌ തഷ്കീല്‍ ചെയ്തു,.

ഹലബ്‌ നഗരത്തില്‍ നിന്നും പുറപ്പെടും മുന്‍പ്‌ അദ്ദേഹത്തെ കണ്ട്‌ യാത്ര പറയണമെന്നും, ദു:ആ ചെയ്യിക്കണമെന്നുമുള്ള ഉദ്ദേശത്തില്‍ ഞങ്ങള്‍ കോടതിയില്‍ പോയിരുന്നു, അദ്ദേഹത്തോട്‌ ദു:ആ ചെയ്യണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ " ഞാന്‍ അതിന്‌ യോഗ്യതയുള്ളവനല്ല നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വന്നിരിക്കുന്നു, നിങ്ങള്‍ ദു:ആ ചെയ്യിന്‍ ഞാന്‍ ആമീന്‍ പറയാം .." എന്നു പറഞ്ഞ്‌ ഞങ്ങളെക്കൊണ്ടു തന്നെ ദു:ആ ചെയ്യിച്ചു, കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കൂട്ടി ഇവരെ മുസാഫഹാ ചെയ്യിന്‍, ഇവരുടെ മുഖങ്ങളെയും, വസ്ത്രങ്ങളെയും നോക്കിന്‍.. ഈ അജമി മക്കള്‍ നബി(സ:അ) തങ്ങളുടെ സുന്നത്തുകളെ എത്രത്തോളം ഉയര്‍ന്ന നിലയില്‍ പിന്‍പറ്റിയിരിക്കുന്നു.. എന്ന് മനസ്സിലാക്കിന്‍" എന്നുപറഞ്ഞു കൊണ്ട്‌ ഞങ്ങളെ മുസാഫഹാ ചെയ്ത്‌ ഞങ്ങളുടെ നെറ്റികളില്‍ മുത്തമര്‍പ്പിച്ചു.... അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര-ധാരയായി ഒഴുകിക്കൊണ്ടിരുന്നു............

ഇതു പോലെ ഹമായില്‍ ഒരു വലിയ മഹാനെ സന്ദര്‍ശിച്ചു, അദ്ദേഹത്തിന്‌ 100 വയസ്സുണ്ട്‌ എന്ന് പറയപ്പെട്ടു, ഈ മഹത്തായ പരിശ്രമം ഇന്ത്യയില്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ പറ്റി സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം വളരെയധികം ആശ്ചര്യത്തോടെ "ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു, ഹമായില്‍ ഹാജി മുഹമ്മദ്‌ റവ്വാസ്‌ സാഹിബ്‌ വളരെയധികം നുസ്രത്ത്‌ ചെയ്തിരുന്നു..

ഇദ്ദേഹം മൗലാനാ യൂസുഫ്‌ സാഹിബ്‌ (റ:അ)അവര്‍കളുടെ കാലത്ത്‌ പരിശ്രമത്തില്‍ സജീവമായി, പലതവണ ഇന്ത്യയില്‍ വന്നു, അദ്ദേഹതിന്റെയടുക്കല്‍ എത്തുന്ന ജമാ അത്തുകള്‍ക്ക്‌ വളരെയധികം സേവനങ്ങള്‍ ചെയ്യുമായിരുന്നു, സ്വന്തമായി ഭക്ഷണം പാകം ചെയ്ത്‌ ജമാ അത്തുകളെ കഴിപ്പിച്ചിരുന്നു, ജമാ അത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങി അലക്കിക്കൊടുക്കും, ഗഷ്ഠ്തുകളീല്‍ കൂട്ടിക്കൊണ്ടുപോകും, അദ്ദേഹം സ്വയം "ഞാന്‍ ഒരു മേവാത്തി" എന്നുപറഞ്ഞ്‌ പരിചയപ്പെടുത്തുമായിരുന്നു,

ഹമായിലെ ഒരു അറബി നേതാവ്‌ രാത്രി നബി(സ:അ) തങ്ങളെ സ്വപ്നം കാണുകയും, തങ്ങള്‍ അദ്ദേഹത്തോട്‌ "ഈ ഹിന്ദുസ്ഥനികള്‍ എന്റെ പരിശ്രമത്തെ ഏറ്റെടുത്തിരിക്കുന്നു, നിങ്ങളും അവരോടൊപ്പം ചേര്‍ന്ന് പരിശ്രമിക്കിന്‍.." എന്ന് കല്‍പ്പിക്കുകയും ചെയ്തു, ഈ സ്വപ്നത്തെക്കുറിച്ചുള്ള പ്രസ്താവനയുണ്ടായ ഉടനേ ആ നഗര വാസികള്‍ മുഴുവനും പൂര്‍ണ്ണ മനസ്സോടെ ദീനിന്റെ പരിശ്രമത്തില്‍ ഇടപെടുവാന്‍ ആരംഭിച്ചു,

ജമാ അത്ത്‌ ഹമായില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അനുദിനം അനേകായിരം സ്വലാത്തുകള്‍ ഓതിക്കൊണ്ടിരുന്ന ഒരു സ്ത്രീരത്നം ജമാ അത്തിന്‌ ആഥിത്യമരുളുവാനായി ക്ഷണിച്ചു, ജമാ അത്ത്‌ അവരുടെ ക്ഷണത്തെ പറ്റി ഹാജി റവ്വാസ്‌ സാഹിബിനോട്‌ അലോചിച്ചു, അദ്ദേഹം ആ സ്ത്രീരത്നതിന്റെ വിരുന്ന് നിര്‍ബന്ധമായും സ്വീകരിക്കണം, എന്തെന്നാല്‍ അവര്‍ ഹസ്രത്‌ ഷൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ:അ) യുടെ പരമ്പരയില്‍ ഉദിച്ചവരും ഉയര്‍ന്ന സിഫാത്തുകള്‍ ഉള്ളവരുമാണ്‌ എന്നറിയിച്ചു,

(1972ല്‍ ഞങ്ങളുടെ (ഗ്രന്ഥകര്‍ത്താവിന്റെ) ജമാ അത്ത്‌ ഹമായില്‍ എത്തിയ സമയം ഈ കുടുംബത്തില്‍പ്പെട്ട വയസ്സായ ഒരു മഹാന്റെയടുത്തേക്ക്‌ ഷൈഖ്‌ റവ്വാസ്‌ സാഹിബ്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിച്ചിരുന്നു, ഉര്‍ദു ഭാഷയും അറിയാമായിരുന്ന അദ്ദേഹം ഞാന്‍ മദ്രാസ്സില്‍ നിന്നുമാണ്‌ എന്നറിയിച്ചപ്പോള്‍ പുതുക്കല്ലൂരി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ വഹ്വാബ്‌ സാഹിബ്‌ സുഖമായിരിക്കുന്നോ എന്നന്വേഷിച്ചു)

ജമാ അത്ത്‌ ആഥിത്യം സ്വീകരിച്ച്‌ ചെന്ന സമയം ആ സ്ത്രീരത്നം ഒരു മറവിലിരുന്ന് നിങ്ങളില്‍ അറബി സംസാരിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? എന്നന്വേഷിച്ചു, മൗലാന ഉമര്‍ പാലന്‍പൂരി അവര്‍കള്‍ക്കറിയാം എന്നു പറഞ്ഞപ്പോള്‍ ആ മഹതീരത്നം "നിങ്ങളില്‍ ആരെയും എനിക്ക്‌ പരിചയമില്ലാതിരുന്നിട്ടും, എന്തുകൊണ്ടാണ്‌ ഞാന്‍ നിങ്ങളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്‌ എന്ന് നിങ്ങള്‍ക്കറിയാമോ?... സത്യം എന്തെന്നാല്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.. ആകാശത്തില്‍ നിന്നും ഒരു കിരീടം ഇറങ്ങി വന്ന് അത്‌ ഒരു ഇന്ത്യക്കാരന്റെ തലയില്‍ അണിയിക്കപ്പെട്ടു, അദ്ദേഹം നിങ്ങളുടെ കൂടെയുണ്ടോ എന്നറിയാനാണ്‌ ഞാന്‍ നിങ്ങളെ ക്ഷണിച്ചത്‌.. എന്നാലിപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂടെയില്ല, അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങളെല്ലാം എനിക്കറിയാം" എന്നു പറഞ്ഞു, അവര്‍ സൂചിപ്പിച്ചതെല്ലാം മൗലാനാ യൂസുഫ്‌ (റ:അ) അവര്‍കളെക്കുറിച്ചായിരുന്നു,

ഹമായില്‍ നല്ല നിലയില്‍ ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നു, വാരാന്ത്യ ഇജ്തിമായില്‍ ആയിരക്കണക്കായ ജനങ്ങള്‍ അവിടെ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയില്‍ ഒരുമിച്ചു കൂടുന്നു, ഈ പള്ളി ആദ്യം ബനീ ഇസ്രായീലിയരുടെ നമസ്കാര സ്ഥലമായിരുന്നു, അവരിലെ സൂഫിയായിരുന്ന ഒരാള്‍ ഇബാദത്ത്‌ ചെയ്തിരുന്ന പ്രത്യേകമായ രണ്ട്‌ ഉയര്‍ന്ന ഖുബ്ബകള്‍ ഇന്നും ആ പള്ളിയുടെ മുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു, യഹൂദികള്‍ക്ക്‌ ശേഷം ഈ പള്ളി ക്രൈസ്തവരുടെ മാതാവിന്റെ ചര്‍ച്ചായി മാറി, പിന്നീട്‌ മുസ്‌ ലിമീങ്ങളുടെ ഭരണകാലത്ത്‌ ഇത്‌ വീണ്ടും പള്ളിയാക്കി മാറ്റപ്പെട്ടു,

ഹസ്രത്‌ ഖാലിദ്‌ ഇബ്നു വലീദ്‌(റ:അ) ഷാം കീഴടക്കിയപ്പോള്‍ ഹമാ നഗരവും അതില്‍ ഉള്‍പ്പെട്ടിരുന്നു, അദ്ദേഹം ഈ കെട്ടിടത്തിലേക്ക്‌ കടക്കുമ്പോള്‍ വലിയ ജനാലയുടെ തടിച്ച ഉരുക്കു കമ്പികളില്‍ തന്റെ വാളുകൊണ്ട്‌ വെട്ടിയ അടയാളം ഇന്നും അവിടെ നിലനില്‍ക്കുന്നു, ആ തടിച്ച കമ്പികളും അദ്ദേഹത്തിന്റെ വെട്ടേറ്റ്‌ പിളര്‍ന്നു പോയി, നബി(സ:അ) തങ്ങള്‍ ഖാലിദ്‌ ഇബ്നു വലീദ്‌ (റ:അ) അവര്‍കളെ അല്ലാഹുവിന്റെ വാള്‍ എന്ന് സ്ഥാനപ്പേര്‌ നല്‍കി വിളിച്ചതിന്റെ ഒരു അടയാളം ഞങ്ങള്‍ അവിടെ നേരില്‍ കണ്ടു.

നമ്രൂദിന്റെ തീക്കുണ്ഡാരം...


ഹസ്രത്‌ ഇബ്രാഹീം ഖലീലുല്ലാഹ്‌ (അ) യെ വധിക്കുവാനായി നം റൂദ്‌ തീക്കുണ്ഡാരമൊരുക്കിയ സ്ഥലത്ത്‌ ഇപ്പോള്‍ വിവിധ തരം മത്സ്യങ്ങള്‍ നിറഞ്ഞ ഒരു തടാകമാണ്‌, ആ സ്ഥലം എപ്പോഴും നല്ല ക്ലിര്‍മ്മയുള്ളതായി നിലനില്‍ക്കുന്നു... അല്ലാഹു ത ആലാ ആ തീയോട്‌ "ഇബ്രാഹീം(അ)ന്റെ മേല്‍ നീ തണുത്ത്‌ കുളിര്‍മ്മയുള്ളതാകണം എന്നുത്തരവിട്ടു, അതിനാല്‍ ആ സ്ഥലം ഇന്നും അതുപോലെ കുളിര്‍മ്മയായിരിക്കുന്നു" എന്ന് അവിടെയെത്തിയ ഈസാ മുഹമ്മദ്‌ പാലന്‍പൂരി(റഹ്‌:അ) അവര്‍കള്‍ പറയുകയുണ്ടായി.


ഗൈബിയായ ഒരു സഹായം..

1968ല്‍ ബറോഡയില്‍ ഒരു അഖില ലോക സമ്മേളനം നടന്നു, ആ സമ്മേളനത്തിനു മുന്‍പായി 8 പേര്‍ ഉള്‍ക്കൊണ്ട ഒരു ജമാ അത്ത്‌ പ്രാഥമിക പരിശ്രമങ്ങള്‍ക്കായി ലിബിയയിലേക്ക്‌ പുറപ്പെട്ടു, ജമാ അത്തിന്റെ അമീറായി നിശ്ചയിക്കപ്പെട്ടത്‌ സിലോണില്‍ നിന്നും വന്ന് ദേവ്ബന്ധ്‌ ദാറുല്‍ ഉലൂമില്‍ പഠിച്ച ഒരു പണ്ഡിതനായിരുന്നു, അദ്ദേഹം തന്റെ ജമാ അത്തിന്റെ കാര്‍ഗുസാരി വിവരിക്കുന്നു..

"ഞങ്ങളോടൊപ്പം ലിബിയക്കാരായ അറബികള്‍ ആറുപേര്‍ കൂടി ചേര്‍ന്നു, ഒരു ദിവസം ഞങ്ങള്‍ 14 പേരും ഒരു ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍... ജമാ അത്ത്‌ എവിടെയായാലും അല്‍പ്പം പോലും സമയം പാഴാക്കാതെ ആഖിറവുമായി ബന്ധപ്പെട്ട അമലുകളില്‍ മുഴുകിക്കൊണ്ടിരിക്കും, ബസ്സിലും ഞങ്ങള്‍ ത അ്‌ ലീം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മലമുകളിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് താഴേക്ക്‌ മറിഞ്ഞു, യാത്രക്കാരില്‍ ചിലര്‍ അവിടെത്തന്നെ മരണമടഞ്ഞു..(ഇന്നാ ലില്ലാഹി..) എന്നാല്‍ ഞങ്ങള്‍ ഇതൊന്നുമറിയാതെ ത അ്‌ ലീമില്‍ തന്നെ ലയിച്ചിരിക്കുകയായിരുന്നു, പരിസരത്തുണ്ടായിരുനവര്‍ ഓടി വന്ന് പുറത്തു തട്ടി എന്താ സംഭവിച്ചിരിക്കുന്നത്‌? എന്ന് നോക്ക്‌ എന്ന് പരഞ്ഞപ്പോഴാണ്‌ കാര്യം ഞങ്ങളറിയുന്നത്‌, അതുവരെയും ബസ്സ്‌ ഓടിക്കൊണ്ടിരിക്കുകയാണ്‌ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍"

"ഈ ആശ്ചര്യകരമായ സംഭവമറിഞ്ഞ ലിബിയയുടെ രാജാവ്‌ ഞങ്ങളുടെ ജമാ അത്തിനെ തങ്ങളുടെ പ്രത്യേക അഥിതികളായി ഉപചരിച്ചു, 'എവിടെ അല്ലാഹുവിന്റെ ദിഖ്‌ ര്‍, ധ്യാനം, ത അ്‌ ലീം തുടങ്ങിയവയെല്ലാം നടന്നു കൊണ്ടിരിക്കുമോ അവിടെ റഹ്മത്തിന്റെ മലക്കുകള്‍ തിങ്ങിക്കൂടും, വിപത്തുകള്‍ അവരെ ബാധിക്കുകയില്ല എന്ന് ഹസ്രത്‌ ഷൈഖ്‌ അവര്‍കള്‍ ദിഖ്‌ റിന്റെ മഹത്വങ്ങളില്‍ എഴുതിയിരിക്കുന്നു, ഈ സംഭവം അതിന്റെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം മാത്രം...

നമസ്കാരത്തിന്റെ ശക്തി......

ഇന്ത്യ വിഭജിക്കപ്പെട്ട സമയം മേവാത്ത്‌ പ്രദേശത്തെ മുസ്‌ ലിമീങ്ങള്‍ക്ക്‌ അതി ഭയങ്കരമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു, പലരും നാടുവിട്ടുപോയി, ബാക്കിയുള്ളവര്‍ക്ക്‌ കടുത്ത പീഢനങ്ങളും, ഉപദ്രവവും ഏല്‍ക്കേണ്ടി വന്നു, എടുത്തു പറയേണ്ട ഒന്ന്' പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ താമസിച്ചിരുന്ന ലക്ഷക്കണക്കിന്‌ മേവാത്തികള്‍ ബലാല്‍ക്കാരമായി മുര്‍ ത്തദ്ദ്‌ ആക്കപ്പെട്ടു, സ്വാമി ഷിര്‍ദ്ദാനന്ദ എന്ന ഒരു തെമ്മാടി ആയിരക്കണക്കായ കലാപകാരികളെ ഒരുമിച്ച്‌ കൂട്ടി വലിയ ആയുധ സന്നാഹങ്ങളോടെ മേവാത്ത്‌ ഗ്രാമങ്ങളെ ആക്രമിച്ച്‌ മേവാത്തികളെ പല പീഢനങ്ങള്‍ക്കും വിധേയരാക്കി മുര്‍ ത്തദ്ദുകളാക്കി മാറ്റിക്കൊണ്ടിരുന്നു, എതിര്‍ത്തവരെയെല്ലാം വെട്ടി കൊലപ്പെടുത്തി... ഇങ്ങനെ പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ അനേക ലക്ഷം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളാക്കപ്പെട്ടു.

ഗ്രാമവാസികളില്‍ മൗലാനാ ഇല്ല്യാസ്‌ (റ:അ) അവര്‍കളുടെ പരിശ്രമ ഫലമായി ദീനിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്‌ വളരെയധികം ത്യാഗങ്ങള്‍ ചെയ്തവരുമുണ്ടായിരുന്നു, ആരെല്ലാം ത്യാഗത്തോടെ ദീനിന്റെ പരിശ്രമതില്‍ ഏര്‍പ്പെട്ടിരുന്നോ അവരെല്ലാം ഒന്നുകില്‍ ഷുഹദാക്കളായി മാറി, അല്ലെങ്കില്‍ നാടുവിട്ടു പോയി..

നബി(സ:അ) യുടെ വിട വാങ്ങലിനു ശേഷം ഒരു കള്ളനായ മുസൈലമയുടെ അപവാദങ്ങളില്‍പ്പെട്ട്‌ വഞ്ചിതരായി അനേകായിരം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളായി മാറി, ഇതിന്റെ കാരണമായി ഉലമാക്കള്‍ പറയുന്നത്‌ "ആരെല്ലാം.. ദീനിനു വേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കാതെ മക്കാ വിജയത്തിനു ശേഷം എളുപ്പമായ നിലയില്‍ ഇസ്‌ ലാമിലേക്ക്‌ കടന്നു വന്നോ അവര്‍ മാത്രമാണ്‌ പരീക്ഷണമെന്ന നിലയില്‍ ഒരു സാഹചര്യമുണ്ടായതും ഈമാന്‍ ഉപേക്ഷിച്ചു കളഞ്ഞത്‌, എന്നാല്‍ ആരെല്ലാം കടുത്ത ത്യാഗങ്ങളിലൂടെ ഇസ്‌ ലാം സ്വീകരിച്ചോ അവരാരും എത്രത്തോളം കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഈമാന്‍ മുറുകെപ്പിടിച്ച്‌ ഈമാനിനു വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പണം ചെയ്തു, ഇതു പോലെ ആര്‌ ഈമാനിന്റെ മേലുള്ള പരിശ്രമത്തെ വിട്ടുകളയുമോ ഈ ലോകത്ത്‌ ചെറിയ പരീക്ഷണങ്ങള്‍ ഉണ്ടായാല്‍ കൂടി ഈമാന്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരിക്കും."

മേവാത്തിലെ ഒരു ഗ്രാമീണ മസ്ജിദിലെ ബഹു: ഇമാമും ഷുഹദാക്കളില്‍ ഒരാളായി മാറി, ഷിര്‍ദാനന്ദ എന്ന കൊടിയവന്‍ തന്റെ അനുയായികളോടൊപ്പം, അദ്ദേഹത്തെ പള്ളിയുടെ മിഹ്‌ റാബില്‍ കെട്ടിയിട്ട്‌ ഗ്രാമവാസികളായ മുസ്‌ ലിമീങ്ങളെയെല്ലാം പള്ളിയിലേക്ക്‌ പിടിച്ചുകൊണ്ട്‌ വന്നു, അവരുടെയെല്ലാം മുന്നില്‍ വച്ച്‌ മഹാനായ ആ ഇമാം സാഹിബിനോട്‌ ദീനുല്‍ ഇസ്‌ ലാമിനെ ഉപേക്ഷിക്കുവാനവന്‍ അവന്‍' കല്‍പ്പിച്ചു, അവനോടൊപ്പമുണ്ടായിരുന്ന കലാപകാരികള്‍ ആയുധങ്ങളുമായി അദ്ദേഹത്തെ വളഞ്ഞ്‌ നിന്നു, അവരുടെ ആവശ്യം നിരാകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും അല്‍പ്പാല്‍പ്പമായി മാംസം ചീന്തിയെടുക്കുവാന്‍ തുടങ്ങി, അദ്ദേഹത്തെ അതിക്രൂരമായി ചിത്രവധം ചെയ്യുന്നതു കണ്ട ഗ്രാമവാസികള്‍ തങ്ങള്‍ ഈമാനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിട്ടു..... "മഹാനായ ആ ഇമാമവര്‍കള്‍ അവിടെത്തന്നെ ഷഹീദാക്കപ്പെട്ടു",

ജനങ്ങള്‍ ദീനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിടുന്നതു കണ്ട ഷിര്‍ദാനന്ദ' "നിങ്ങള്‍ ഈമാന്‍ വിട്ടുകളഞ്ഞു എന്നതിന്‌ എന്താണ്‌ തെളിവ്‌? നിങ്ങള്‍ പന്നിയിറച്ചി കഴിക്കണം അപ്പോള്‍ മാത്രമേ നാം' വിസ്വസിക്കുകയുള്ളൂ...." എന്നുപറഞ്ഞ്‌ തയാറാക്കി കൊണ്ടുവന്നിരുന്ന പന്നിയിറച്ചി എല്ലാവരുടെ മുന്നിലും വിളമ്പി, എതിര്‍ത്തവരെ അവിടെത്തന്നെ വെട്ടി വീഴ്ത്തി,

ഈ വാര്‍ത്തകള്‍ മേവാത്ത്‌ മുഴുവനും പരന്ന് ജനങ്ങള്‍ക്കിടയില്‍ ഉള്‍ക്കിടിലവും, ഭീതിയുമുളവാക്കി അസ്വാരസ്യങ്ങള്‍ വളര്‍ത്തി, അവന്‍ തന്റെ പടയോടൊപ്പം വരുന്നു... എന്ന് കേട്ടാലുടന്‍ ജനങ്ങള്‍ നാടും, വീടും വിട്ട്‌ കാടുകളില്‍ പോയൊളിക്കുവാന്‍ തുടങ്ങി, അവന്‍ ഒരു നാട്ടിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കൊമ്പുവിളി.. പെരുമ്പറ മുഴക്കല്‍.. ശംഖ്‌ വിളി.. പടക്കങ്ങള്‍ തുടങ്ങിയ ശബ്ദ കോലാഹലങ്ങളോടെയാണ്‌ കടന്നു വരുന്നത്‌, അതിനാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ഞെട്ടലും. നടുക്കവുമുണ്ടായി ആരും എതിര്‍ത്ത്‌ പോരാടുവാന്‍ തയ്യാറാകരുത്‌ എന്നതായിരുന്നു അതുകൊണ്ടുള്ള ഉദ്ദേശം,

അവന്‍ ഒരാനപ്പുറത്തിരുന്ന് ഒറ്റക്ക്‌ പട നയിക്കും... ഈ സമയം അവന്‍ പരഖ്‌ പൂരില്‍ നിന്നും ഗുഡ്ഗോണ്‍ ജില്ലയിലേക്ക്‌ തന്റെ കാപാലിക സംഘത്തോടൊപ്പം പ്രവേശിച്ച്‌ ഓരോരോ ഗ്രാമങ്ങളായി കീഴടക്കിക്കൊണ്ടുവന്നു, അങ്ങനെ നൂഹ്‌' എന്ന പ്രദേശത്തുള്ള 'കസബ സാക്കരസ്സ്‌' എന്ന ഗ്രാമത്തെ തകര്‍ക്കുവാനായി ഏകദേശം 15000 ത്തോളം വരുന്ന തന്റെ കൊലയാളി സംഘത്തോടൊപ്പം, ഭീകരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കിക്കൊണ്ട്‌ ഭയപ്പെടുത്തുന്ന ആ വലിയ അനയുടെ മുകളിലിരുന്ന് കടന്നുവന്നു

അവന്‍ വരുന്നെന്നറിഞ്ഞതും തലതെറിച്ച്‌ ജനങ്ങള്‍ കാടുകളിലേക്കോടി, എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വളരെയധികം ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ടായിരുന്ന ഒരു കാര്‍ക്കൂണ്‍ മാത്രം അവനെ നേരിടുവാനുള്ള തന്റേടവുമായി മുന്നോട്ടു വന്നു... ഉമ്മത്തിന്റെ മേല്‍ നടമാടിക്കൊണ്ടിരിക്കുന്ന ഈ വലിയ ആപത്തിനെ തടുക്കുവാന്‍ സ്വന്തം ജീവന്‍ വെടിയാന്‍ തയ്യാറായി അദ്ദേഹം മുന്നോട്ടുവന്നു, ദീനിനു വേണ്ടി പാടുപെട്ട്‌..പാടുപെട്ട്‌ അദ്ദേഹത്തിന്റെയുള്ളില്‍ ഉമ്മത്തിനെക്കുറിച്ചുള്ള ചിന്തയും വേദനയും ഉറഞ്ഞുകൂടിയിരുന്നു, കളങ്കമറ്റ അല്ലാഹുവിന്റെ ആ സ്നേഹിതന്‍ വിശാലമായ ഒരു നാട്ടില്‍ അദ്ദേഹം മാത്രം അല്ലാഹുവിലുള്ള വിസ്വാസത്തെ മാത്രം മുറുകെപ്പിടിച്ച്‌, മേവാത്തികളുടെ ഈമാനിനുമേല്‍ പടര്‍ന്നുകയറിയ ഈ അത്യാപത്തിന്‌ ഒരു അന്ത്യമുണ്ടാകുവാന്‍ വേണ്ടി ത്യാഗസന്നാദ്ധനായി.....

എന്നാല്‍ അദ്ദേഹമകട്ടെ വടിയൂന്നി മാത്രം നടക്കാന്‍ കഴിയുന്ന ഒരു നൊണ്ടിയയിരുന്നു, ഒരു കാല്‍ ഇല്ല... ഒരു കൈയും സ്വാധീനക്കുറവുള്ളത്‌...... ഇത്രത്തോളം ബലഹീനനായിരുന്നിട്ടും ദീനിനു വേണ്ടി സ്വന്തം ജീവിതം അര്‍പ്പണം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായി, ലഹളക്കാര്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ വുളൂ ചെയ്ത്‌, രണ്ട്‌ റഖ അത്ത്‌ സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ കരഞ്ഞു കരഞ്ഞദ്ദേഹം അല്ലാഹുവിനോട്‌ സഹായം തേടി ദു:ആ ചെയ്തു... തന്റെ കൈയ്യിലുണ്ടായിരുന്ന പക്ഷികളെ വേട്ടയാടുന്ന ഒരു തോക്കുമായി ഗ്രാമത്തിനു പുറത്തു വന്നു, ഈ സമയം ഷിര്‍ദാനന്ദ തന്റെ പരിവാരങ്ങളോടൊപ്പം ആകാശവും വിറകൊള്ളുന്ന ഘോരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കി പടയുടെ മുന്നില്‍ തന്റെ ആനപ്പുറത്തിരുന്ന് മുന്നേറുകയായിരുന്നു,

..പെട്ടന്നു തന്നെ ഈ നൊണ്ടി മനുഷ്യന്‍ 'ബിസ്മില്ലാഹ്‌.....' എന്നുരുവിട്ടുകൊണ്ട്‌ ആനയെ നോക്കി നിറയൊഴിച്ചു.. അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌, വെടിയുണ്ട കൃത്യമായി നെറ്റിയില്‍ തന്നെ തറച്ച്‌ മദമിളകിയ ആന തന്റെ പിന്നില്‍ വന്നുകൊണ്ടിരുന്നവരെയെല്ലാം തുമ്പിക്കയ്യാല്‍ തൂക്കിയെടുത്ത്‌ അടിച്ചുകൊല്ലാന്‍ തുടങ്ങി, നൂറുകണക്കിന്‌ കലാപകാരികളെ ചവിട്ടിക്കൊന്നു, ആനയുടെ മുറിവേറ്റ തല കണ്ട ആ കൊലയാളികള്‍ ചിതറിയോടാന്‍ ആരംഭിച്ചു...ആനയും അവരെ തുരത്തി.. ഇസ്‌ ലാമിനെ നശിപ്പിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ മദമിളകിയ ആനയെക്കൊണ്ട്‌ അല്ലാഹു ത ആലാ തളച്ചു,

ഈ പ്രവര്‍ത്തി ഒളിച്ചിരുന്ന മുസ്‌ ലിമീങ്ങള്‍ക്കും ധൈര്യം നല്‍കുകയും ഇപ്പോള്‍ അവരും കമ്പും, തടികളുമായി ഓടിക്കൊണ്ടിരുന്നവരുടെ പിന്നാലെയെത്തി...ആ സംഘം ഛിന്ന ഭിന്നമാക്കപ്പെട്ടു; അങ്ങനെ മേവാത്തിനെ മുര്‍ ത്തദ്ദുകളാക്കുന്ന സംഘം നശിച്ചു, ആ കലാപകാരികള്‍ പിന്നെയൊരിക്കലും തലയുയര്‍ത്തിയില്ല.

ഇത്‌ ഉറച്ച ഈമാനും, ഉമ്മത്തിനുമേല്‍ അഗാധമായ ചുമതലാ ബോധവുമുണ്ടായിരുന്ന ഒരു നല്ല കാര്‍ക്കൂണിന്റെ അസാധാരനമായ പ്രവര്‍ത്തിയാണ്‌, രണ്ടു റഖ അത്ത്‌ നമസ്കരിച്ച്‌ ഒരു വലിയ പടക്കെതിരായി അല്ലാഹുവിന്റെ സഹായത്തെ അദ്ദേഹം നേടിയെടുത്തു, "നമസ്കാരത്തില്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ അടങ്ങിയിരിക്കുന്നു, വസ്തുക്കളില്‍ ആ ഇനങ്ങളുടെ കഴിവ്‌ മാത്രമാണുള്ളത്‌, ഇവ രണ്ടിന്റെയും ഇടയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ തന്നെ വിജയിക്കും," എന്ന് മൗലാനാ ഉമര്‍ പാലന്‍പൂരി (റഹ്‌:അ) അടിക്കടി പറയുമായിരുന്നു.

1 comment:

ഇബ്നുസുബൈര്‍ said...

ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു,