ഹിജാസില്‍ നിന്നും ആദ്യമായി പുറപ്പെട്ട പൈതല്‍ ജമാ അത്ത് മക്കാ മുഖറ്raമയില്‍ നിന്നും ജൈസാന്‍ അബഹയിലേക്ക് 1949ല്‍ എത്തിച്ചര്‍ന്ന ജമാ അത്താണ്, ആ ജമാ അത്തിന്റെ അമീര്‍ പറയുന്നു:
ജമാ അത്തില്‍ ഞങ്ങള്‍ 10 പേരുണ്ടായിരുന്നു, മക്കാ മുഖറ്റമയില്‍ നിന്നും പുറപ്പെട്ട് ജിദ്ദ വഴിയായി ലെയ്സ് എന്ന ചെറിയ തുറമുഖ പട്ടണത്തിലെത്തി, അവിടെയുള്ള ജുമാ മസ്ജിദില്‍ മൂന്ന് ദിവസം തങ്ങി ഗഷ്ത്ത്, ത അ് ലീം തുടങ്ങിയ അമലുകള്‍ ചെയ്തു, ലെയ്സില്‍ നിന്നും ഒരു ലോറിയില്‍ തെക്ക് ഭാഗതുള്ള കന്‍പൂസാ' എന്ന നാട്ടിലെത്തി, ആ നാട്ടിലെ ഗവര്‍ണ്ണറുടെ സഹായത്താല്‍ ജുമാ നമസ്കാരത്തിന് ശേഷം ഞങ്ങള്‍ ബയാന്‍ ചെയ്തു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജമാ അത്തിനെ അധികമായി നുസ്രത്ത് ചെയ്തു,
രണ്ടു ദിവസം അവിടെ തങ്ങി വിശ്രമിച്ച ശേഷം ഞങ്ങള്‍ ജൈസാനിലേക്ക് പുറപ്പെടുവാനുള്ള വാഹനം അന്വേഷിച്ചു എങ്കിലും ഒന്നും കിട്ടിയില്ല, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ "യാ അല്ലാഹ് ഞങ്ങള്‍ക്ക് നീ വാഹനം എത്തിച്ചു തരണേ എന്ന് ദു:ആ ചെയ്തുകൊണ്ടിരുന്നു, അപ്പോള്‍ എന്റെയുള്ളില്‍ "യാത്രക്കാര്‍ നിറഞ്ഞ വാഹനമാണോ? കാലിയായ വാഹനമോ എന്ന ചിന്തയുണ്ടായി, അതിന് ഞാന്‍ എന്റെ മനസ്സില്‍ തന്നെ "യാ അല്ലാഹ് രണ്ട് രീതിയിലുള്ള വാഹനവും വന്നോട്ടെ" എന്നു പറഞ്ഞു,അല്ലാഹുവിന്റെ മര്‍ഗ്ഗത്തില്‍ ഉയിര്‍കൊള്ളുന്ന ചെറിയ ഒരു ചിന്തപോലും ഉടന്‍ തന്നെയവന്‍ നിറവേറ്റി തരുന്നതിനെ ഞങ്ങള്‍ കണ്ടു, എന്റെ മനസ്സില്‍ കരുതിയതു പോലെ ഉടന്‍ തന്നെ രണ്ട് വാഹനങ്ങള്‍ വന്നു ,
ആദ്യം വന്ന ബസ്സില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു, ഉള്ളിലേക്ക് കടക്കാന്‍ പോലും ഇടമില്ല, അതിന് തൊട്ടു പുറകില്‍ വന്ന രണ്ടാമത്തെ ബസ്സ് കാലിയായിരുന്നു, യാത്രക്കാര്‍ തീരെ കുറവായിരുന്ന ആ ബസ്സില്‍ ഞങ്ങള്‍ 3 പകലും, 3 രാത്രിയും യാത്രചെയ്ത്ല് ജയ്സാനിലെത്തിച്ചേര്‍ന്നു, ഒരാഴ്ച്ച അവിടെ തങ്ങി പരിശ്രമിച്ചു, ജെയ്സാനിലെ ഗവര്‍ണ്ണറും, മുഖ്യ ഖാളിയും വളരെയധികം നുസ്രത്ത് ചെയ്തു,
ജെയ്സാനില്‍ നിന്നും ഒരു മന്‍സില്‍ ദൂരെയുള്ള ഒരു നട്ടിലെ പ്രാദേശിക ഭരണാധികാരിയുമായി കണ്ടുമുട്ടുവാന്‍ കഴിഞ്ഞു; ജമാ അത്തിനെ തന്നോടൊപ്പം ക്ഷണിച്ച അദ്ദേഹത്തിന്റെ നാട്ടിലും ഞങ്ങള്‍ പരിശ്രമിച്ചു,തുടര്‍ന്ന് ഞങ്ങള്‍ അമാദര്‍ബ്' എന്ന നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അദ്ദേഹം കുറേ ഒട്ടകങ്ങളെയും ഒരു ഒട്ടകക്കാരനെയും ഞങ്ങളോടൊപ്പം അയച്ചു, ഞങ്ങള്‍ രാത്രി മുഴുവന്‍ ഒട്ടകപ്പുറത്തിരുന്ന് യാത്ര ചെയ്തു കൊണ്ടിരുന്നു, ചിലര്‍ നടന്നു വന്നു,, സുബഹി നമസ്കാരം മരുഭൂമിയുടെ ഒരു ഭാഗത്ത് നമസ്കരിച്ച് നടന്ന് വന്ന് കൊണ്ടിരുന്നവര്‍ പിന്നിലായി പോയിരുന്നതിനാല്‍ ഞങ്ങള്‍ അവരെയും കാത്തിരുന്നു,
എന്നാല്‍ ആ ഒട്ടകക്കാരന്‍ "അധിക നേരം കാത്ത്രിരിക്കുന്നത് നല്ലതല്ല, വഴിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, അമാദര്‍ബ് വരെ വെറും മരുഭൂമി മാത്രമാണ്, ഇടക്കെങ്ങും വെള്ളം പോലും കിട്ടില്ല, അതുകൊണ്ട് ഉച്ചക്ക് മുന്‍പ് തന്നെ അമാദര്‍ബിലെത്തണം, വൈകുന്നത് ആപത്ത് വിലക്ക് വാങ്ങുന്നത് പോലെയാണ് എന്ന് പറഞ്ഞു കൊണ്ട് ഉടന്‍ പുറപ്പെടുവാനായി ഞങ്ങളെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു,
പിന്നിലായിപ്പോയവരുടെ മേല്‍ ഇന്നാ ലില്ലാഹി...ഓതിക്കൊണ്ട് ഒടുവില്‍ ഞങ്ങള്‍ യാത്ര തുടങ്ങി, ഉച്ച കഴിഞ്ഞപ്പോള്‍ അമാദര്‍ബില്‍ എത്തിചേര്‍ന്നു,തുടര്‍ന്ന് ഞങ്ങളുടെ കൂട്ടുകാരും വന്ന് ചേര്‍ന്നു, എന്നാലും അവര്‍ മരുഭൂമിയില്‍ കൊടും വെയിലില്‍ നറ്റന്നു വന്നത് കാരണത്താല്‍ പല തവണ കലിമ ചൊല്ലേണ്ട അവസ്ഥയില്‍ മരണത്തെ മുന്നില്‍ കാണേണ്ടി വന്നു, കടുത്ത വിശപ്പിനാല്‍ മരു വ്ര്ക്ഷങ്ങളിലെ മുള്ളന്‍ പഴങ്ങള്‍ കഴിക്കേന്ദി വന്നു, എന്നിരുന്നാല്‍ തന്നെയും അല്ലാഹുവിന്റെ സംരക്ഷണത്തിനാല്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്നു,
ഈ നാട്ടിലെ ഗവര്‍ണ്ണര്‍, ഇങ്ങനെ തളര്‍ന്നവശരായി, വിളറി-മെലിഞ്ഞ് വന്നവരുടെ നില കണ്ട് വലിയ കരുണയും, താത്പര്യവുമുണ്ടായി വലരെയധികം നുസ്രത് ചെയ്തു, അവരില്‍ ഒരാള്‍ക്ക് വെള്ളം കൊടുക്കപ്പെട്ടതും അതിവേഗം വലരെക്കൂടുതല്‍ വെള്ളം കുടിച്ചതു കാരണമായി അദ്ദേഹത്തിന്റെ നില അപകടകരമായി മാറി, എങ്കിലും അല്ലാഹു ത ആലായുടെ സഹയത്താല്‍ അത് തരണം ചെയ്തു, ഞങ്ങള്‍ എല്ലാവരും തളര്‍ന്ന് കുഴഞ്ഞു പോയിരുന്നു,
അന്ന് ഇഷാ നമസ്കാരം നിന്ന് നമസ്കരിക്കുവാനെനിക്ക് കഴിഞ്ഞില്ല, ഇരുന്ന് ബയാന്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ കിടന്നു കൊണ്ടാണ് ബയാന്‍ ചെയ്തത്, ഞങ്ങള്‍ ദീനിന്റെ പേരില്‍ സഹിക്കുന്ന ഈ കഷ്ടപ്പാടുകളെയും, ത്യാഗങ്ങളെയും കണ്ട അറബികള്‍ക്ക് അളവില്ലാത്ത ആശ്ചര്യമുണ്ടായി,
ഞങ്ങള്‍ ഇവിടെ വച്ച് ഒരു പരീക്ഷണത്തില്‍ അകപ്പെട്ടു, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ മറ്റുള്ളവരോട് പിണങ്ങി പിരിഞ്ഞുപോയി, അദ്ദേഹത്തിന്റെ കോപത്തിന്റെ കാരണം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! ബാക്കിയായ ഞങ്ങള്‍ 9 പേര്‍ അബഹയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു, ഈ പ്രയാണത്തില്‍ വിശ്രമിക്കുവാനായി ആദ്യം ഷു അബൈന്‍' എന്ന സ്ഥലവും രണ്ടാമത് രിജാലുല്‍ മ'ആ എന്ന സ്ഥലവും നിശ്ചയിച്ചിരുന്നു, രിജാലുല്‍ മ'ആയിലെത്തിയപ്പോള്‍ കോപിച്ചു കൊണ്ട് ഞങ്ങളോട് പിണങ്ങിപ്പോയ സഹോദരനും ഞങ്ങളോടൊപ്പം വന്നു ചേര്‍ന്നു, ജമാ അത്തിനെ വിട്ട് പിരിഞ്ഞു പോയതിനും അമീറിനെ ധിക്കരിച്ചതിനും അദ്ദേഹം മാപ്പപേക്ഷിച്ച് തൗബ ചെയ്തു,
അദ്ദേഹം ജമാ അത്തിനെ വിട്ട് ഒറ്റക്ക് വനാന്തരത്തില്‍ യാത്ര ചെയ്യുമ്പൊള്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയനാക്കപ്പെട്ടുവത്രേ...ഒരു സ്ഥലത്ത് കരിങ്കുരങ്ങുകള്‍ അദ്ദേഹത്തെ വളഞ്ഞു, ചില സ്ഥലങ്ങളില്‍ ജീവന്‍ തന്നെ നഷ്ടമായേക്കുമെന്ന നിലയിലായി, ഇതെല്ലാം ഉസൂലിനെ ധിക്കരിച്ചതിന്റെ പേരില്‍ വന്നു കൊണ്ടിരിക്കുന്ന ആപത്തുകളാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തൗബ ചെയ്ത് മടങ്ങി വന്ന് ജമാ അത്തിനോടൊപ്പം ചേര്‍ന്നു,
രിജാലുല്‍ മ ആ കൃഷി സ്ഥലങ്ങളും വനവുമെല്ലാം നിറഞ്ഞ ഒരു താഴ്‌വരയാണ്, ധാരാളം അരുവികളും ഇവിടെയുണ്ട്, മലയോരത്തെ മനോഹരമായ ഈ ചെറു നഗരത്തില്‍ ഞങ്ങള്‍ രണ്ടു രാത്രികളും, ഒരു പകലും താമസിച്ചു, തൗബ ചെയ്ത് മടങ്ങി വന്ന ആ സഹോദരന്‍ അന്ന് ഈമാനികമായ അവേശമുണര്‍ത്തുന്ന നല്ല ബയാന്‍ ചെയ്തു,
യാത്രയുടെ കാഠിന്യത്താല്‍ ഞങ്ങളെല്ലാം രോഗികളായി മാറിയിരുന്നു, രിജാലുല്‍ മ'ആക്കു ശേഷം ഞങ്ങള്‍ക്ക് വലിയ ഉയരമുള്ള ഒരു മല കയറേണ്ടി വന്നു.. രോഗികളായിരുന്നിട്ടും അതില്‍ കഷ്ടപ്പെട്ടു കയറി, മലയടിവാരത്തില്‍ സുബഹി നമസ്കരിച്ച് ആറു മണിക്ക് മല കയറുവാന്‍ തുടങ്ങിയ ഞങ്ങള്‍ ളുഹര്‍ നമസ്കാരം മല മുകളിലെത്തി നമസ്കരിച്ചു, തുടര്‍ന്ന് മലയുടെ മറുപുറമിറങ്ങി അബഹയെ ലക്ഷ്യമാക്കി മുന്നേറി... ഇടയില്‍ ഒരു ചെറു ഗ്രാമത്തില്‍ ഇഷാ നമസ്കരിച്ച് അല്‍പ്പം വിശ്രമിച്ച ശേഷം വീണ്ടും നടക്കുവാന്‍ തുടങ്ങി, അടുത്ത ദിവസം ളുഹര്‍ നമസ്കാര സമയം അബഹ'യിലെത്തിച്ചേര്‍ന്നു,
ഈ യാത്രയുടെ ആരംഭം മുതല്‍ ഒരു യമനീ അറബ് സഹോദരന്‍ ഞങ്ങള്‍ക്ക് വഴികാട്ടിയും സഹായിയുമായി ഉണ്ടായിരുന്നു, അമാദര്‍ബില്‍ നിന്നും അബഹ വരെയുള്ള യാത്രക്കിടയില്‍ സാധനങ്ങള്‍ ചുമക്കുവാനായി ഒരു ഒട്ടകവും, രോഗം മൂര്‍ഛിക്കുന്നവരെ ഒട്ടകത്തിന്റെ മുകളില്‍ കിടക്ക വച്ച് കെട്ടിയിരുത്തും...മറ്റു രോഗികള്‍ നടന്നു കൊണ്ടേയിരുന്നു,
ജെയ്സാനിലെ മുഖ്യ ഖാളി അബഹയിലെ ഖാളിക്കെഴുതിയ ഒരു കത്തും ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു, അതില്‍ ഞങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നദ്ദേഹം സൂചിപ്പിച്ചിരുന്നു, ഞങ്ങള്‍ അബഹാ നഗരത്തില്‍ എത്തിയതും പോലീസുകാര്‍ ഞങ്ങളെ വലയം ചെയ്തു, ഞങ്ങളെ നേരേ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി, അവര്‍ ഞങ്ങളെ കടുത്ത പീഢനങ്ങള്‍ക്ക് വിധേയരാക്കി, വളരെ നിഷ്ഠൂരമായി പെരുമാറിയ പോലീസ് മേധാവി ഞങ്ങളെ അയാളുടെ മുന്നില്‍ നിര്‍ത്തി കടുത്ത ആക്ഷേപങ്ങള്‍ വിളിച്ചു, അബഹാ ഗവര്‍ണ്ണറുടെ അനുമതിയില്ലാതെ അവിടെ നിന്നും അല്‍പ്പം പോലും ചലിക്കരുതെന്ന് ഉത്തരവിട്ട് ഞങ്ങളെ അവിടെ തന്നെ നിര്‍ത്തി,
അബഹ മനോഹരമായ ഒരു നഗരമാണ്, നഗരത്തെ ചുറ്റി ഫലഫൂയിഷ്ഠമായ ചതുപ്പ് പ്രദേശങ്ങളും, പലവിധ ഫല വര്‍ഗ്ഗങ്ങള്‍ വിളയുന്ന ഇവിടെ ജീവിക്കുവാനവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്, ധാരാളമായി കാറുകളും, മറ്റ് വാഹനങ്ങളും ഇവിടെയുണ്ട്, അബഹയുടെ ഗവര്‍ണ്ണര്‍ തന്റെ ആഢംബരാലങ്കാരങ്ങളോട് കൂടി വലിയ നിലയില്‍ വാഴുന്നു, ഒരു രാജാവിനെക്കാള്‍ ഒട്ടും കുറയാത്ത പ്രൗഢി.. പോലീസ് മേധാവി ഞങ്ങളോട് "നിങ്ങളുടെ പേരുകളും വന്ന ലക്ഷ്യവും എഴുതി ഗവര്‍ണ്ണര്‍ക്ക് അയച്ചു കൊടുക്കും, എതുവരെ അവിടെ നിന്നും അനുമതി വരില്ലയോ അതുവരെ ഇവിടെ നിന്നും ചലിക്കുവാന്‍ പോലും പാടില്ല" എന്ന് വീണ്ടും ഉത്തരവിട്ടു,
ആ സമയം ഓഫീസറുടെയടുക്കല്‍ മറ്റൊരാള്‍ നിന്നിരുന്നു, ഞങ്ങളെ തിരിച്ചറിഞ്ഞ അദേഹം "ഈ ജമാ അത്ത് മക്കാ മുഖറ്റമയില്‍ ഹറം ഷെരീഫിനു ചുറ്റുപാടും പരിശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഹറമിനരികിലുള്ള ഒരു മദ്രസ്സയില്‍ ഇവര്‍ ആഴ്ച തോറും അറബികളെ കൂട്ടി ഇജ്തിമാ നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, രണ്ടു തവണ ഞാനും അതില്‍ പങ്കെടുത്തിരുന്നു, തീര്‍ച്ചയായും ഇവര്‍ വളരെയധികം ബഹുമാദരവുകള്‍ അര്‍ഹിക്കുന്നവരാണ്" എന്ന് പറഞ്ഞു;
പിന്നീടാണ് അദ്ദേഹം ആ പ്രദേശത്തെ ഒരു ഖാളിയായിരുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്, അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ട ഓഫീസറുടെ കോപാകുലമായ മുഖം മാറി, ഇപ്പോഴദ്ദേഹം കരുണയോടെ സംസാരിക്കുവാന്‍ ആരംഭിച്ചു, ആ ഖാളീ സാഹിബ്, മക്കാ മുഖറ്റമയില്‍ സദാ സമയവും ജമാ അത്തുകള്‍ക്ക് സഹായിയായിരിക്കുന്ന യഹ് യാ ദഹ് ലവി സാഹിബിന്റെ മരുമകനാണ് എന്നറിഞ്ഞതും ഇനിയും കൂടുതല്‍ അടുപ്പവും കരുണയുമുണ്ടായി അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി ഒരു വാടക വീട്ടില്‍ താമസിപ്പിച്ചു, ഞങ്ങള്‍ ഒപ്പമുണ്ടായിരുന്ന ഒട്ടകത്തെയും, ഒട്ടകക്കാരനെയും മടക്കി യാത്രയാക്കിയ ശേഷം ഉടന്‍ തന്നെ ഖാളി അവര്‍കളുടെ വീട്ടിലേക്ക് പുറപ്പെട്ടു,
ഞങ്ങള്‍ കൊണ്ടുവന്ന കത്ത് അദ്ദേഹത്തെ ഏല്‍പ്പിച്ചു, ആ കത്ത് വായിച്ച ശേഷം അദ്ദേഹം ഞങ്ങളോട് 'ഇല്‍മിയായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു, അവക്ക് വ്യക്തമായ മറുപടികള്‍ ഞങ്ങള്‍ നല്‍കിയതോടെ അദ്ദേഹം സംതൃപ്തനായി, അപ്പോള്‍ തന്നെ അദ്ദേഹം ഗവര്‍ണ്ണര്‍, പോലീസ് മേധാവിയുടെ കത്തിന്റെ മേല്‍ എന്തെങ്കിലും നടപടി എടുക്കുന്നതിന് മുന്‍പ് അദ്ദേഹത്തെ കാണണം എന്നു പറഞ്ഞു കൊണ്ട് ഞങ്ങളെയും കൂട്ടി ഗവര്‍ണ്ണറുടെ അടുത്തേക്ക് പുറപ്പെട്ടു, ഞങ്ങളെ ഗവര്‍ണ്ണര്‍ക്ക് പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം തനിക്ക് വന്ന കത്തും കാണിച്ചു, തുടര്‍ന്ന് ഗവര്‍ണ്ണറോട് "ഇവരെ ദീനിന്റെ പരിശ്രമം ചെയ്യാന്‍ അനുവദിക്കണം, ഞാനും ഇവരോടൊപ്പമുണ്ട്" എന്നാവശ്യപ്പെട്ടു, അങ്ങനെ ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയും നഗരം മുഴുവന്‍ "ഇന്ത്യയില്‍ നിന്നും വന്നിട്ടുള്ള ഈ മുര്‍ഷിദീങ്ങള്‍ക്ക് എല്ലാ പള്ളികളിലും ബയാന്‍ ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യണമെന്ന് അറിയിപ്പ് കൊടുക്കുകയും ചെയ്തു", ഇത് ആവശ്യമായിരുന്നു, എന്തെന്നാല്‍ പോലീസുകാര്‍ ഞങ്ങളെ പിടികൂടിയ സമയം 10 കള്ളന്മാര്‍, അല്ലെങ്കില്‍ 10 ചാരന്മാര്‍ പിടിയിലായി എന്ന കിംവദന്തി നാടു മുഴുവനും പരന്നിരുന്നു, എന്നാല്‍ ഗവര്‍ണ്ണറുടെ അടുത്തു നിന്നും ഈ അറിയിപ്പ് വന്നതോടെ നഗര വാസികള്‍ വളരെ ഉത്തമമായ നിലയില്‍ ഞങ്ങളോട് സഹകരിക്കുവാന്‍ തുടങ്ങി, അടുത്ത ദിവസം തന്നെ ഞങ്ങള്‍ ആ വാടക വീട് ഒഴിഞ്ഞ് പള്ളികളില്‍ താമസിക്കുവാന്‍ ആരംഭിച്ചു,
ഒരാഴ്ചക്കാലം പല മഹല്ലുകളിലും, പള്ളികളീലും ഉമൂമി ഗഷ്ട്തുകള്‍ ചെയ്തു, ഇങ്ങനെയുള്ള മുലാഖാത്തുകളില്‍ വച്ച് മദീനയില്‍ ........................................................................................................................................(പകര്‍ത്തിയെഴുതിയപ്പോള്‍ വിട്ടു പോയിരിക്കുന്നു.. കൂട്ടിച്ചേര്‍ക്കാം) 3 വര്‍ഷം മദീനയില്‍ ദീനിന്റെ പരിശ്രമങ്ങളില്‍ പങ്കു കൊണ്ടിരുന്ന അദ്ദേഹം തന്റെ ബന്ധുക്കളെയും പരിചയക്കാരെയും, തന്റെ കീഴിലുള്ളവരെയും മുലാഖാത് ചെയ്യിച്ചു, എല്ലാവരൊടും ദ അ് വത്തിന്റെ ആവശ്യം പരിശ്രമത്തിന്റെ രീതികള്‍ അതുവഴിയുണ്ടാകുന്ന പുരോഗതിയും, ഗുണങ്ങളും എല്ലാം എല്ലാം വിശദമായി എടുത്ത് പറഞ്ഞു കൊണ്ടിരുന്നു,
ജനങ്ങള്‍ ഞങ്ങളോട് ഇഖാമ വാങ്ങി അബഹയില്‍ താമസിച്ച് മുഴുവന്‍ പ്രദേശങ്ങളിലും പരിശ്രമം ഹയാത്താക്കണം എന്ന് നിര്‍ബന്ധിക്കുവാന്‍ തുടങ്ങി, എന്നാല്‍ ഞങ്ങളുടെ ജമാ അത്തില്‍ ചിലര്‍ മക്കാ മുഖറ്റമയിലെ വ്യാപാരികളും, ചിലര്‍ വിദേശികളായ ഹാജിമാരുമായിരുന്നു, അതോടൊപ്പം എല്ലാവരും കടുത്ത രോഗികളായിക്കഴിഞ്ഞിരുന്നു, അങ്ങനെ എല്ലാവരും മക്കയിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു,
അങ്ങനെ ഞങ്ങള്‍ ഒരു ടാക്സിയില്‍ തായിഫ് വഴി പുറപ്പെട്ടു, ഞങ്ങളുടെ ജമാ അത്ത് തായിഫിലെത്തിയതായി അറിഞ്ഞതും മക്കാ മുഖറ്റമയില്‍ നിന്നും ഒരു വലിയ ജമാ അത്തു തന്നെ തായിഫില്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുവാനായി എത്തിച്ചേര്‍ന്നു,
Wednesday, January 31, 2007
Subscribe to:
Post Comments (Atom)
1 comment:
ഹിജാസില്‍ നിന്നും ആദ്യമായി പുറപ്പെട്ട പൈതല്‍ ജമാ അത്ത് മക്കാ മുഖറ്raമയില്‍ നിന്നും ജൈസാന്‍ അബഹയിലേക്ക് 1949ല്‍ എത്തിച്ചര്‍ന്ന ജമാ അത്താണ്, ആ ജമാ അത്തിന്റെ അമീര്‍ പറയുന്നു:
Post a Comment