അല്ലാഹുവിന്റെ നാമത്തില്‍...
ഹസ്രത്ജീ മൗലാനാ മുഹമ്മദ് യൂസുഫ് (റ:അ) അവര്‍കളുടെ അനേകം ദീനീ സേവങ്ങളില്‍ ഒന്ന് പൈതല്‍ ജമാ അത്തുകള്‍ പുറപ്പെടുവിച്ചതാണ്, ഇന്റ്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം ജമാ അത്തുകള്‍ പുറപ്പെട്ട് പരിശ്രമിച്ചവയില്‍ പ്രധാനപ്പെട്ടത് കാല്‍നടയായി "ബൈത്തുല്ലാഹിയി"ലേക്ക് പുറപ്പെട്ട ജമാ അത്തുകളാണ്, പൈതല്‍ ജമാ അത്തുകളുടെ നിരന്തരമായ പ്രവര്‍ത്തനം ഹസ്രത്ജീ ആരംഭിക്കുന്നത് 1953ലാണ്, മഹാനവര്‍കളുടെ ജീവിതകാലത്തു തന്നെ ഇത്തരം പതിനേഴോളം ജമാ അത്തുകളെ പുറപ്പെടുവിക്കുകയുണ്ടായി.
ഈ സില്‍സിലയില്‍ ആദ്യമായി പുറപ്പെടുവിക്കപ്പെട്ട ജമാ അത്ത് 1953ല്‍ കറാച്ചിയില്‍ നിന്നും പുറപ്പെട്ടu, ഈ മഹത്തായ പ്രയാണം ആരംഭിച്ച ആദ്യത്തെ ജമാ അത്തിനെ മൗലാനാ അസ്സെയ്യിദ് സുലൈമാന്‍ നദ് വി (ദാ:ബ) മനമുരുകി ദു:ആ ചെയ്ത് യാത്രയാക്കി, മിയാന്‍ ജി അദ് ലി സാഹിബ് ഈ ജമാ അത്തിന്റെ അമീറായി നിശ്ചയിക്കപ്പെട്ടു, അനേകം മൈല്‍ ദൂരം വരെ മഹാന്മാരുടെയും ഉലമാക്കളുടെയും വലിയ ഒരു സംഘം ബര്‍ക്കത്തിനായി ഈ ജമാ അത്തിനെ അനുഗമിക്കുകയുണ്ടായി.
അധികമായി ജമാ അത്തുകളില്‍ പുറപ്പെട്ട് പരിച്യമുള്ള മിയാന്‍ ജി അബ്ദുല്‍ ഗ്വഫൂര്‍ സാഹിബ് മേവാത്തി(റഹ്:അ) അവര്‍കളും ഈ ജമാ അത്തില്‍ വന്നു ചേര്‍ന്നു, മഹാനവര്‍കള്‍ ജമാ അത്തിലുള്ളവര്‍ക്ക് അധികമായി ഖിദ് മത്ത് (സേവനങ്ങള്‍) ചെയ്യുമായിരുന്നു,
ജമാ അത്ത് നടന്ന് ഖുവാദാര്‍" എന്ന നാട്ടിലെത്തിയയപ്പോള്‍ മിയാന്‍ ജീ അബ്ദുല്‍ ഗ്വഫൂര്‍ സാഹിബ് ജമാ അത്തിന്റെ അമീറിനോട് പറഞ്ഞു "അമീര്‍ സാബ്.. നാളെ ജും ആ.. നാളെ ഉച്ചക്ക് എനിക്കുവേണ്ടി ഭക്ഷണം കരുതേണ്ട, ഇന്നലെ രാത്രി നബി(സ:അ) തങ്ങള്‍ എന്നോട് നിനക്ക് വെള്ളിയാഴ്ച്ച എന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വിരുന്നുണ്ണാം" എന്ന് അരുളിയതായി പറഞ്ഞു, എന്നാല്‍ അമീര്‍ സാഹിബും മറ്റ് കൂട്ടുകാരും അദ്ദേഹം വെറുതെ പറയുകയാണെന്ന് കരുതി,
വെള്ളിയാഴ്ച്ച ജും ആ ദിവസം രാവിലെ അദ്ദേഹം നല്ല രീതിയില്‍ കുളിച്ച് പരിശുദ്ധമായ, സുന്നത്തായ വസ്ത്രങ്ങള്‍ ധരിച്ച്, അത്തര്‍ പൂശി, കണ്ണുകളില്‍ സുറുമയെഴുതി, ജും ആ നമസ്കാരം ആദ്യത്തെ സ്വഫ്ഫില്‍ തന്നെ നിന്നു നമസ്കരിച്ചു, നമസ്കാര ശേഷം ജമാ അത്തിലുണ്ടായിരുന്ന എല്ലാ കൂട്ടുകാരെയും മുസാഫഹാ ചെയ്യുകയും മു ആനക്കാ ചെയ്യുകയും ചെയ്തു, തുടര്‍ന്ന് "എന്റെ സലാം ഹസ്രത് ജീക്കും, എന്റെ മാതാപിതാക്കല്‍ക്കും എത്തിക്കണം" എന്നു പറഞ്ഞു കൊണ്ട് തറയില്‍ ഇരുന്നു..
"ഞാന്‍ ശരിയായാണോ കലിമ ചൊല്ലുന്നത്? എന്നു നോക്കിന്‍" എന്നു പറഞ്ഞ് കലിമ ഉരുവിട്ടു കൊണ്ട് കിടന്ന മഹാനവര്‍കളുടെ റൂഹ് ഈ ലോകത്തോട് വിട പറഞ്ഞു..ഇന്നാലില്ലാഹി....
മഹാനവര്‍കളുടെ ജനാസാ നമസ്കാരത്തില്‍ അളവറ്റ ജനങ്ങള്‍ പങ്കെടുത്ത് നമസ്കരിച്ചു, ഇതും അല്ലാഹുവില്‍ നിന്നും അവന്റെ നല്ലടിയാറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ ഒരു അടയാലമാണ്,... ഈ ജമാ അത്ത് തുടര്‍ന്ന് ഒരു വര്‍ഷത്തോളം നടന്ന് മക്കാ മുഖറ്റമയില്‍ എത്തിച്ചേര്‍ന്നു.
ഒരു നിര്‍ദ്ദേശം..
പൈതല്‍ ജമാ അത്തുകളുടെ സില്‍സിലയില്‍(പരമ്പര) രണ്ടാമത്തെ ജമാ അത്തും കറാച്ചിയില്‍ നിന്നും തന്നെ പുറപ്പെട്ടു, ഈ ജമാ അത്ത് ഇറാന്‍ വഴിയായി ഹിജാസില്‍ എത്തിച്ചേര്‍ന്നു,ജമാ അത്ത് ഇറാനില്‍ ഹനഫിയാക്കള്‍ അധികമായി വസിക്കുന്ന ബലൂചിസ്താനോട് ചേര്‍ന്ന സാഹിദാന്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ മൗലാനാ അബ്ദുല്‍ അസീസ് സാഹിബ് അവര്‍കള്‍ ജമാ അത്തുമായി കണ്ടുമുട്ടി..
അദ്ദേഹം മൗലാനാ ഇല്ല്യാസ് (റഹ്:അ) അവര്‍കളുടെ കാലത്ത് ദില്ലി അമീനിയാ" മദ്രസ്സയില്‍ പഠിച്ച് ഫാരിഹായവരായിരുന്നു, മദ്രസ്സയില്‍ നിന്നും തിരിച്ച് നാട്ടിലേക്ക് പോകാന്‍ നേരം ബസ്തി ഹസ്രത് നിസ്സാമുദ്ദീനില്‍ പോയി മൗലാനാ അവര്‍കളെ കണ്ട് ദു:ആ ചെയ്യിക്കണം എന്ന ഉദ്ദേശത്തില്‍ മര്‍ക്കസില്‍ വന്നു, അദ്ദേഹം മടങ്ങിപ്പോകാന്‍ നേരം മൗലാനാ ഇല്ല്യാസ് (റഹ്:അ) അവര്‍കള്‍ "ഞങ്ങളുടെ ജമാ അത്തുകള്‍ താങ്കളുടെ നാട്ടില്‍ വരുമ്പോള്‍ നുസ്രത്ത്(സഹായം) ചെയ്യണമെന്നരുളി" അങ്ങനെ മൗലാനാ അബ്ദുല്‍ അസീസ് സാഹിബ് അവര്‍കള്‍ മൗലാനാ ഇല്ല്യാസ് (റഹ്:അ)യില്‍ നിന്നും ഈ നിര്‍ദ്ദേശവും സ്വീകരിച്ച് മടങ്ങി, ജനങ്ങള്‍ ഒരു മഹല്ലില്‍ നിന്നും തൊട്ടടുത്ത മഹല്ലിലേക്ക് പോലും ദീനിന്റെ പേരില്‍ പുറപ്പെടാന്‍ തയ്യാറാകാതിരുന്ന ആ കാലഘട്ടത്തില്‍ "നിങ്ങളുടെ നാട്ടിലേക്ക് ജമാ അത്തുകല്‍ വരും" എന്നരുളിയപ്പോള്‍ അദ്ദേഹം മനസ്സില്‍ ചിരിച്ചു..
എന്നാല്‍ അല്ലാഹു ത ആലാ ഹസ്രത് ജീ അവര്‍കളുടെ വാക്കുകള്‍ 15 വര്‍ഷങ്ങല്‍ക്കു ശേഷം അതുപോലെ നടപ്പിലക്കി കാണിച്ചു, മൗലാനാ അബ്ദുല്‍ അസീസ് സാഹിബ് തന്റെ വീട്ടുവാതിലില്‍ വഴിയിലേക് കാലുകള്‍ നീട്ടിയിരിക്കുകയായിരുന്നു, അങ്ങ് ദൂരെ തെരുവിന്റെ ആരംഭത്തില്‍ ഏതാനും ഇന്റ്യക്കാര്‍ തലയി ചുമടുകളുമായി നടന്നു വന്നുകൊണ്ടിരിക്കുന്നതായി കണ്ട അദ്ദേഹം കുറച്ചു നേരം സ്ഥബ്ധനായിരുന്നുപോയി, ഹസ്രത്ജീയുടെ വാക്കുകള്‍ പെട്ടന്ന് ഓര്‍മ്മയിലേക്ക് കടന്നു വന്ന അദ്ദേഹം പെട്ടന്നെഴുന്നേറ്റ് ജമാ അത്തിനടുത്തേക്ക് പുറപ്പെട്ട് "നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്ന ജമാ അത്താണോ?" എന്ന് ആശ്ചര്യത്തോടെ ചോദിച്ചു, ജമാ അത്തിലുള്ളവര്‍ക്കും വലിയ അതിശയമുണ്ടായി..പരിചയമില്ലാത്ത ഒരു നാട്ടില്‍ ഒരാള്‍ അതിവേഗം ഓടിവന്ന് കണ്ടുമുട്ടിയതു മാത്രമല്ല ഫാര്‍സി ഭാഷ സംസാരിക്കുന്ന ഇറാനില്‍ ഒരാള്‍ ഉര്‍ദുവില്‍ സംസാരിക്കുന്നു..! മൗലാനാ അബ്ദുല്‍ അസീസ് സാഹിബ് (റഹ്:അ) എല്ലാ കാര്യങ്ങളും ജമാ അത്തിലുള്ളവരോട് വിവരിച്ചു..തുടര്‍ന്ന് ജമാ അത്തിന് അളവറ്റ ബഹുമാന ഉപചാരങ്ങള്‍ കാട്ടി പല വിധത്തിലുള്ള സഹായങ്ങളും, ഒത്താശകളും ചെയ്ത് , അദ്ദേഹവും ദീനിന്റെ പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടു.
കാറൂനെ വിഴുങ്ങിയ സ്ഥലം,
ഗുജറാത്തില്‍ നിന്നും ഒരു ജമാ അത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിസൃല്‍(ഈജിപ്റ്റ്) പ്രവര്‍ത്തിക്കുമ്പോള്‍ "കറിയത്തുല്‍ കാറൂന്‍" എന്ന സ്ഥലത്ത് പോയി , അവിടെയാണ് "കാറൂന്‍(ല:അ)" ഭൂമിയില്‍ ആഴ്ത്തപ്പെട്ടത്..
ഇപ്പോള്‍ അവനെ വിഴുങ്ങിയ ആ സ്ഥലത്ത് ദിവസവും നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നു, എന്നാല്‍ അടുത്ത ദിവസം പോയി നോക്കിയാല്‍ ആ കുപ്പകള്‍ എല്ലാം ഭൂമിയില്‍ ആഴ്‌ന്നു പോയിരിക്കും, ഇന്ന് അത് "തല്‍തല്‍" എന്ന ചതുപ്പാണ്,
"കാറൂന്‍ ഖിയാമത്ത് നാള്‍ വരെ അവന്റെ ഖജനാവുകളെ തലയില്‍ ചുമന്നവനായി ഭൂമിയില്‍ ആഴ്‌ന്നുപൊയ്ക്കൊണ്ടേയിരിക്കും" എന്ന് കിത്താബുകളില്‍ പറയപ്പെട്ടിരിക്കുന്നു, ആ മാലിന്യങ്ങള്‍ തന്നെയാണ' അവന്റെ ഖജനാവുകള്‍ എന്ന് ലോകത്തിന് മനസ്സിലാക്കുവാനായി ആ പ്രതിഭാസം അല്ലാഹു ത ആലാ ഇന്നും തുയര്‍ന്നുകൊണ്ടേയിരിക്കുന്നു..
അല്ലാഹുവിന്റെ കല്‍പ്പനകളെ പുറന്തള്ളി സമ്പത്ത് ഒരുമിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ ഇതില്‍ നിന്നും ആ ഖജനാവുകളുടെ വില മാലിന്യങ്ങളേക്കാള്‍ ഒട്ടും അധികമല്ല എന്നകാര്യം മനസ്സിലാക്കുക.
ഫിര്‍ ഔന്റെ ജഢം..
ഇതു പോലെ ജമാ അത്തുകള്‍ ലോകമെങ്ങും യാത്ര ചെയ്ത് ഖുര്‍ ആനില്‍ പറയപ്പെട്ട ദ്ര്ഷ്ടാന്തങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു, പല ജമാ അത്തുകളും മിസൃല്‍ ഫിര്‍ ഔന്റെ ജഢം കാണുകയുണ്ടായി, അവന്റെ ജഢത്തെ ലോകാവസാനം വരെയും കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് മൂന്നാറിയിപ്പ് നല്‍കുന്നതിനായി 5000 വര്‍ഷങ്ങളായി അല്ലാഹു ത ആലാ സൂക്ഷിച്ചിരിക്കുന്നു, ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവന്റെ ജഢം കണ്ടെടുക്കപ്പെട്ടത്, അതുവരെയും കൃസ്തീയ പാതിരിമാര്‍ മുസ് ലിമീങ്ങളോട് "നിങ്ങളുടെ ഖുര്‍ ആനില്‍ ഫറോവയുടെ ശരീരത്തെ നിങ്ങള്‍ക്ക് പിറകേ വരുന്നവര്‍ക്ക് ദ്ര്ഷ്ടാന്തമായി അത് നശിക്കാതെ ഞാന്‍ സൂക്ഷിക്കും (10/92)" അതായത് ലോകവസാനം വരെ നാം സൂക്ഷിക്കും `എന്ന് അല്ലാഹു അറിയിച്ചതല്ലേ? അതെവിടെ ? എന്ന് ചോദ്യമുന്നയിച്ചുകൊണ്ടിരുന്നു, അവന്റെ പ്രേതത്തെ വെളിപ്പെടുത്തിയതും അവരുറ്റെയെല്ലാം വായ് അടഞ്ഞുപോയി.."അല്ലാഹുവിന്റെ വാക്കുകള്‍ സത്യം തന്നെയാണ്, നിഷേധികള്‍ക്കത് സത്യമല്ലാതാക്കാന്‍ എങ്ങനെ കഴിയും?"
നബി(സ:അ)യോടുള്ള മുഹബ്ബത്ത്..
ഒരു ജമാ അത്ത് പരിശുദ്ധ മദീനയില്‍ എത്തിച്ചേര്‍ന്നു, തിരിച്ചൊരു ലോറിയില്‍ മക്കാ മുഖറ്റമയിലേക്ക് പോകുമ്പോള്‍ റൗളാ ഷെരീഫിന്റെ പച്ച ഖുബ്ബയിലേക്ക് നോക്കി കരഞ്ഞുകൊണ്ടേയിരുന്നു.... മദീനാ മഹാനഗരത്തിന്റെ വീഥികളില്‍ ആ ലോറി ഇളക്കിവിട്ട പൊടി വായ് തുറന്നു പിടിച്ച് എല്ലാവരും കഴിയുന്നത്ര ഭക്ഷിച്ചു, നബി(സ:അ) തങ്ങളോടും തങ്ങളുടെ നാടിനോടുമുള്ള പ്രേമം അവരുടെയുള്ളില്‍ അത്രത്തോളം ഉയര്‍ന്നതായിരുന്നു,
കൂടാതെ ഹദീസില്‍ "പരിശുദ്ധ മദീനയുടെ മണ്ണില്‍ കുഷ്ഠരോഗത്തെ സുഖപ്പെടുത്തുവാനുള്ള കഴിവുള്ളതായി പറയാപ്പെടുന്നു..അത്രത്തോളം ആ നാട് ശ്രേഷ്ഠമായതാണ്,
ഇങ്ങനെ നബി(സ:അ) യോടുള്ള മുഹബ്ബത്തിന് പ്രതിഫലമായി ആ ജമാ അത്തിലുണ്ടായിരുന്ന എല്ലാവരും അന്നു രാത്രി നബി(സ:അ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കുവാനുള്ള ഭാഗ്യമുള്ളവരായി മാറി,
ആ ജമാ അത്തില്‍ ഹാജി അഹ്മദ് ഹുസ്സൈന്‍ സാഹിബ് ബാംഗളൂരി അവര്‍കളും ഉള്‍പ്പെട്ടിരുന്നു..
"ജഗത് സുധാര്‍ ജമാ അത്ത്
ഹാജി മുഹമ്മദ് റഹീം ഖാന്‍ സാഹിബ് അമീറായി നിശ്ചയിക്കപ്പെട്ട് ഒരു പൈതല്‍ ജമാ അത്ത് ദില്ലിയില്‍ നിന്നും ഇറ്റാര്‍സി, ബീതല്‍ തുടങ്ങിയ നാടുകളിലൂടെ പരിശ്രമിച്ച് മ അ് സൂം ഷാ" എന്ന സ്ഥലത്തെത്തിയപ്പോള്‍ ആ നാട്ടിലെ ഹിന്ദു തലവന്‍(നാട്ടുകൂട്ടത്തലവന്‍) ജമാ അത്തിനെ സ്വീകരിച്ച് വളരെയധികം നുസ്രത്ത് ചെയ്തു,
ജമാ അത്തിനെ അദ്ദേഹം "ജഗത് സുധാര്‍ ജമാ അത്ത്" എന്നു പേരിട്ട് വിളിച്ചു... അതായത് ലോകത്തെ സംസ്കരിക്കുന്ന ജമാ അത്ത് എന്നു പറഞ്ഞ് ആ നാട്ടിലെ മുസ് ലിമീങ്ങളെ അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് ജമാ അത്തിനോടൊപ്പം പുറപ്പെടുവിച്ചു,
.മൗലാനാ ദാവൂദ് ഷെരീഫ് സാഹിബ്, മദ്രാസ്സി,
വിവര്‍ത്തനം: ഇബ്നു സുബൈര്‍
2 comments:
ഇറ്റാര്‍സി, ബീതല്‍ തുടങ്ങിയ നാടുകളിലൂടെ പരിശ്രമിച്ച് മ അ് സൂം ഷാ" എന്ന സ്ഥലത്തെത്തിയപ്പോള്‍ ആ നാട്ടിലെ ഹിന്ദു തലവന്‍(നാട്ടുകൂട്ടത്തലവന്‍) ജമാ അത്തിനെ സ്വീകരിച്ച് വളരെയധികം നുസ്രത്ത് ചെയ്തു,
ജമാ അത്തിനെ അദ്ദേഹം "ജഗത് സുധാര്‍ ജമാ അത്ത്" എന്നു പേരിട്ട് വിളിച്ചു... അതായത് ലോകത്തെ സംസ്കരിക്കുന്ന
ഈ വിഷയത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചില ചോദ്യങ്ങളും ഞാന്‍ നല്‍കിയ മറുപടിയും ഫീസബീലില്‍ ഒരു പോസ്റ്റായി ഇട്ടിരുന്നു...അത് ഇവിടെ വീണ്ടും ..
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ഒരു സംഘം ചാലക്കുടി ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സമയം,
2003ല്‍ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇരിങ്ങാലക്കുട ടാണാ പള്ളീയില്‍ ഒരു ദിവസം മഗ് രിബ് നമസ്കാര ശേഷം നടന്ന ചെറിയ ഒരു ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പ്പക്കാരന്‍ എന്നെ സമീപിച്ചു ചോദിച്ചു നിങ്ങള്‍ എന്തിനാ ഇങ്ങിനെ ചുറ്റിനടക്കുന്നത്?, ഇങ്ങനെ വീട്
വിട്ട് നാടുകള്‍ തോറും ചുറ്റി നടക്കേണ്ട ആവശ്യമുണ്ടോ? ഇങ്ങനെ ഇസ് ലാമില്‍ എവിടെയാണു` പറഞ്ഞിരിക്കുന്നത്? ഇതു കൊണ്ടാര്‍ക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? ആ സമയത്തെ തിരക്കുകള്‍ കാരണം ഞാന്‍ ആ കുട്ടിയോട് ഇഷാ നമസ്കാരത്തിനു ശെഷം വരാനായിപ്പറഞ്ഞു,
ഇഷാ നമസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പള്ളിയുടെ ഒരു ഭാഗത്ത് ഒരുമിച്ചു കൂടിയിരുന്ന സമയം ആ കുട്ടി വീണ്ടും വന്നു, അവനോട് ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റാരും ഒന്നും പറയരുത് എന്നു ഞാന്‍ ജമാ അത്തിനോടു നിര്‍ദ്ദേശിച്ചിരുന്നു, അവന്‍ വന്നു` ഞങ്ങളോടൊപ്പമിരുന്നു, ഞങ്ങളുടെ വര്‍ത്തമാനം ഏതാണ്ടിങ്ങനെയായിരുന്നു,
ഞാന്‍ ചോദിച്ചു എന്താ നിന്റെ സംശയം? അവന്‍ തന്റെ ചോദ്യങ്ങള്‍ അവര്‍ത്തിച്ചു, ഞാന്‍ പറഞ്ഞു "നിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു മുന്‍പായി ഞാന്‍ ചില സംഭവങ്ങള്‍ പറയാം, അത് ശരിയോ തെറ്റോ എന്നു നീ പറയണം," അവന്‍ സമ്മതിച്ചു, ഞാന്‍ പറഞ്ഞു "രണ്ടു സുഹൃത്തുക്കള്‍, സമൂഹത്തില്‍ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന അവരിലൊരാള്‍ ദീനിന്റെ പരിശ്രമത്തിനെന്ന പേരില്‍ ഇറങ്ങിത്തിരിച്ചു,കുടുംബങ്ങള്‍ മാസങ്ങളോളം പട്ടിണിയിലായി, ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനവും ബഹുമാനവുമെല്ലാം നഷ്ടപ്പെടുത്തി, അവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുവാനും അക്ഷേപിക്കുവാനും കാരണക്കാരനായി, സഹയിയായിത്തീര്‍ന്ന സുഹൃത്തും അദ്ദേഹത്തെ പിന്തുടര്‍ന്ന് തന്റെ ധനമെല്ലം അദ്ദേഹത്തിന്റെ വഴിയില്‍ ചിലവഴിച്ചു, ഒടുവില്‍ എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ അവര്‍ക്ക് നാടുവിട്ടു പോകേണ്ടിവന്നു, സുഹൃത്താകട്ടെ തന്റെ വീട്ടില്‍ ഒരണ പൈസപോലും ബാക്കിവക്കാതെ മകളുടെ അരഞ്ഞാണച്ചരടും കൂടി അഴിച്ചുകൊണ്ടാണു കൂട്ടുകാരനൊപ്പം നാടുവിട്ടത്, ഇവരെക്കുറിച്ച് എന്താ നിന്റെ അഭിപ്രായം? അവര്‍ ചൈതതു തെറ്റോ ശരിയോ?" രന്ദാമതൊന്നാലോചിക്കാതെ തന്നെ അവന്‍ പറഞ്ഞു "തെറ്റാണു`, അങ്ങനെയുള്ളവര്‍ മുസ്ലിമെങ്ങളായിരിക്കില്ല, അല്ലെങ്കില്‍ ഇസ് ലാമില്‍ അവര്‍ക്ക് സ്ഥാനമില്ല"
ഞാന്‍ വീണ്ടും "ശരി, ഒരു കുട്ടി മതാപിതാക്കള്‍ക്ക് ഒരേയൊരു മകന്‍, ഓമനയായി വളര്‍ന്ന വന്റെ എല്ലാ ആവശ്യങ്ങളും അവര്‍ ഭംങ്ങിയയി പൂര്‍ത്തീകരിച്ചു കൊണ്ടിരുന്നു, ലാളന, ഏറ്റവും വിലയുയര്‍ന്ന വസ്ത്രങ്ങള്‍, എല്ലാം; മുസ് ലിമായിത്തീര്‍ന്ന അവന്‍ ഒടുവില്‍ തന്റെ മാതാപിതാക്കളെ വിട്ടുപോയി, ഇത് തെറ്റോ ശരിയോ?" അവന്‍ പറഞ്ഞു "തെറ്റ്"
ഞാന്‍ വീണ്ടും ചോദിച്ചു "ഞങ്ങളുടെ നാട്ടിലെ ഒരു മുസ് ലിം ചെറുപ്പക്കാരന്‍ കുട്ടിക്കാലം മോശമായ നിലയില്‍ വളര്‍ന്നു വന്ന അവന്‍ ആവശ്യമില്ലാത്ത കര്യങ്ങളിലെല്ലാം ഇടപെട്ടുകൊണ്ടിരുന്നു, 15ആമത്തെ വയസ്സില്‍ നട്ടിലെ ക്ഷേത്രക്കമ്മിറ്റിയിലെ പ്രധാന അംഗമായി അവന്‍ മാറി, ദീനിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളിലും അവന്‍ സജീവമായിരുന്നു, അത്തരമൊരാളെ മടക്കിക്കൊണ്ടുവരുവാനും അവന്റെ ജീവിതം ദീനനുസരിച്ചുള്ളതാക്കിത്തീര്‍ക്കനും നിലവിലുള്ള സംവിധാനങ്ങള്‍ വച്ച് നമുക്കെന്തു ചെയ്യാന്‍ കഴിയും? അവന്‍ പറഞ്ഞു "നിങ്ങളെപ്പ്പോലുള്ള ഒരു വ്യക്തിയുമായി സഹകരിക്കുന്ന്നത് മാത്രം മതി അങ്ങനെയൊരാള്‍ക്ക് ജീവിതത്തില്‍ മാറ്റമുണ്ടാകാന്‍"
എന്റെ ചോദ്യങ്ങളുടെ പൊരുള്‍ പിടികിട്ടാതിരുന്ന സുഹൃത്തുക്കളും പകച്ച് ആകാംക്ഷയോടെയിരുന്നു,
ഞാന്‍ പറഞ്ഞു "ആദ്യം ഞാന്‍ പറഞ്ഞ രണ്ടു സുഹൃത്തുക്കള്‍ അല്ലഹുവിന്റെ നബി(സ:അ)യും തങ്ങളുടെ കൂട്ടുകാരന്‍ അബൂബക്കര്‍ സിദ്ദീഖു(റ:അ) മാണു`, ദീനുല്‍ ഇസ്ലാമിന്റെ ലക്ഷ്യവുമായി ഇറങ്ങിത്തിര്‍ച്ച അവര്‍ക്കു എല്ല്ലാം നഷ്ടമായി, ഒടുവില്‍ നാടുവിട്ടുപോകേണ്ടി വന്നു, ഇനിപ്പറയ് തെറ്റോ ശരിയോ എന്ന്? അവന്‍ മിണ്ടാതെ തല കുമ്പിട്ടിരുന്നു, രണ്ടാമത് പറഞ്ഞത് ഹസ്രത് മിസ് അബ് ഇബ്നു ഉമൈര്‍(റ:അ) ഏറ്റവും സ്നേഹിച്ച് ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തിയ മതാപിതാക്കള്‍ തന്നെ മുസ് ലിമായതിന്റെ പേരില്‍ അദ്ദേഹത്തെ ഉടുതുണിപോലുമില്ലാതെ ഇറക്കിവിട്ടു, അദ്ദേഹത്തിനു` അവരെ വിട്ട് പോകേണ്ടിവന്നു, അത് തെറ്റോ ശരിയോ?
ഞാന്‍ വീണ്ടും പറഞ്ഞു "നീ പറഞ്ഞല്ലോ എന്നെപ്പോലെ ഒരാളുമായി സഹകരിക്കുന്നതുകൊണ്ടു മാത്രം അയാള്‍ക്ക് മാറ്റമുണ്ടാകുമെന്ന്, ആ അള്‍ ഞാനാണ്‍`, എന്റെ ജീവിതത്തില്‍ അല്‍പ്പമെങ്കിലും മാറ്റമുണ്ടായതും എനിക്ക് ദീനിയയ കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കാനും മനസ്സ്സിലാക്കുവാനും കഴിഞ്ഞതും അല്‍പ്പ്പമെങ്കിലും ദീനനുസരിച്ചുള്ള ഒരു ജീവിതം ചിട്ടപ്പെടുത്താന്‍ കഴിഞ്ഞതും ഈ മാര്‍ഗ്ഗത്തില്‍ പുരപ്പെട്ടതിനു ശേഷമാണു`
നീയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുരപ്പെട്ട്കാര്യങ്ങള്‍ മനസ്സിലാക്ക്, അല്ലാഹുവിന്റെ ദീനിനു വേണ്ടി നീയും പരിശ്രമിക്ക്, കൂട്ടുകാരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.......അവന്‍ അപ്പോഴും തല കുമ്പിട്ടിരിക്കുകയായിരുന്നു.
Post a Comment