Tuesday, January 30, 2007

തട്ടാമലയില്‍..

1984 നവ്‌: 30ാ‍ം തിയതി കൊല്ലത്ത്‌ നിന്നും തിരുവനന്തപുraത്തേക്ക്‌ പോകുന്ന ദേശീയ പാതയരികില്‍ തട്ടാമല എന്ന സ്ഥലത്ത്‌ പള്ളി പുതുക്കിപ്പണിയുന്നതിനായി അടിസ്ഥാനം തോണ്ടി കൊണ്ടിരുന്ന തമിഴരായ തൊഴിലാളികള്‍ അസ്ഥിവാരത്തിനുള്ളില്‍ ഒരു ജനാസ കണ്ട്‌ ഭയന്ന് പുറത്തേക്കോടി...
തുടര്‍ന്ന് മണ്ണു നീക്കി നോക്കിയപ്പോള്‍ അവിടെ കഫന്‍ തുണി പോലും പഴകാതെയും, വെള്ള നിറം മങ്ങാതെയും ഒരു ജനാസ പുതിയതു പോലെ കാണപ്പെട്ടു, ഖബറിനുള്ളില്‍ നിന്നും കസ്തൂരിയുടെ സുഗന്ധം വന്നു കൊണ്ടിരുന്നു, മുഖം ഖിബ്‌ ലക്കു നേരേ വക്കപ്പെട്ടിരുന്നു,

കഫന്‍ തുണി മുഖത്തു നിന്നും നീക്കം ചെയ്യപ്പെട്ടപ്പോള്‍ ഏകദേശം 65 വയസ്സ്‌ തോന്നിക്കുന്ന വെളുത്ത മുടികളോടു കൂടിയ ഒരു മഹാന്റെ അഴകൊഴുകുന്ന വദനം എല്ലാവരും കണ്ടു, ഈ അത്ഭുത സംഭവം കാണുവാനായി അനേകം ജനങ്ങള്‍ തിങ്ങിക്കൂടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വന്നിരുന്നു, അവര്‍ ആ ജനാസയുടെ വിരലുകള്‍ കണ്ട്‌ ആ വിരലുകളില്‍ രക്തമോട്ടമുള്ളതായും, ഈ ശരീരം മരണപ്പെട്ടവരുടേതു പോലെയല്ല" എന്നും പറഞ്ഞു, ആ മുഖം തിളങ്ങി പ്രകാശിച്ചു കൊണ്ടിരുന്നു, ആ നാട്ടിലുള്ള 70' വയസ്സിനു മുകളില്‍ പ്രായമുള്ളവരും തങ്ങളുടെ ജീവിത കാലത്തൊരിക്കലും ഈ മുഖമുള്ള ഒരാളെയും കണ്ടിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു, അങ്ങനെയാണെങ്കില്‍ അദ്ദേഹം അതിനും വളരെ മുന്‍പ്‌ ജീവിച്ചിരുന്നവരാകണം,


ജനാസാ വ്യാഴാഴ്ച്ച വെളിവായി വെള്ളിയാഴ്ച്ച മുഴുവനും പൊതു ദര്‍ശനത്തിനായി വക്കപ്പെട്ടിരുന്നു, "ഖബറടക്കം ചെയ്യപ്പെട്ട ഒരു മയ്യിത്തിനെ ഇങ്ങനെ വച്ചു കൊണ്ടിരിക്കുവന്‍ പാടില്ല" എന്ന ഉലമാക്കളുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച്ച തന്നെ വീണ്ടും അടക്കം ചെയ്യപ്പെട്ടു, ഇംഗ്ലീഷ്‌ പത്രങ്ങളുള്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു,(ജനാബ്‌ എസ്‌.കെ കുഞ്ഞ്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഈ വാര്‍ത്ത പത്രികകളില്‍ നല്‍കിയത്‌)

അല്ലാഹുവിന്റെ സ്നേഹിതരുടെ ഭൗതിക ശരീരവും മണ്ണില്‍ അതുപോലെ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും, അദ്ദേഹം എത്ര നിഷ്കളങ്കതയോടെ അമലുകള്‍ ചെയ്ത്‌ ജീവിച്ചിരിക്കും? എത്രത്തോളം അല്ലാഹുവിന്റെ പൊരുത്തം തേടി ജീവിച്ചിരിക്കും? ഫര്‍ളുകളെയും സുന്നത്തുകളെയും എത്ര സൂക്ഷ്മതയോടെ പിന്തുടര്‍ന്നിട്ടുണ്ടാകും? എന്തെല്ലാം ഇബാദാത്തുകള്‍ ചെയ്തിരിക്കും? അവരെ ലോകത്തിന്‌ അറിയുകയില്ല, എന്നാല്‍ തന്നെയും അവരുടെ മേന്മയെ അല്ലാഹു ത ആലാ ലോകത്തിന്‌ വെളിവാക്കി കാണിച്ചു കൊടുത്തു,

1 comment:

ഇബ്നുസുബൈര്‍ said...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വന്നിരുന്നു, അവര്‍ ആ ജനാസയുടെ വിരലുകള്‍ കണ്ട്‌ ആ വിരലുകളില്‍ രക്തമോട്ടമുള്ളതായും, ഈ ശരീരം മരണപ്പെട്ടവരുടേതു പോലെയല്ല" എന്നും പറഞ്ഞു, ആ മുഖം തിളങ്ങി പ്രകാശിച്ചു കൊണ്ടിരുന്നു,