തബൂഖില്‍....മൗലാനാ സയീദ് അഹ്മദ് ഖാന്‍ (മ:ലി:ആ) ഹസ്രത് ഷൈഖുല്‍ ഹദീസ് (റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു, "വിനീതന് ഒരു ജമാ അത്തിനോടൊപ്പം സിഖാഖാഹ്, തബൂഖ് തുടങ്ങിയ നാടുകളില്‍ എത്തുവാനുള്ള ഭാഗ്യം ലഭിച്ചു, ദീനിന്റെ പരിശ്രമത്തെക്കുറിച്ച് മനസ്സിലാക്കിയ ഡോ: വഹീദുദ്ദീന്‍ സാഹിബ് ഹൈദരാബാദി ജമാ അത്ത് സിഖാഖായില്‍ പരിശ്രമിക്കണമെന്നാവശ്യപ്പെട്ടു, ഇദ്ദഹം പിന്നീട് ഫൈസല്‍ രാജാവിന്റെ പ്രധാന ചികിത്സകനായി നിയമിക്കപ്പെട്ടു, ഒരു തവണ അദ്ദേഹം ജമാ അത്തിനോടൊപ്പം ചെന്നൈക്കു വന്നിരുന്നു,
സിഖാഖാഹ് ഇറാഖ് അതിര്‍ത്ഥിയോട് ചേര്‍ന്ന പ്രദേശമാണ്, ഖാലിദ് ഇബ്നു വലീദ് (റ:അ) ഒരു ചെറു സൈന്യത്തോടൊപ്പം ഈ നഗരത്തിലും എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു, സഹബാക്കള്‍ ഏറ്റെടുത്ത ദീനിന്റെ പരിശ്രമത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരു പഴയ കോട്ട ഇന്നും അവിടെ നില നില്‍ക്കുന്നു, ഇവിടെ ഹസ്രത് ഉമര്‍ (റ:അ)വിന്റെ പേരില്‍ ഒരു ജാമി ആ മസ്ജിദും ഉണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവ: മറ്റൊരു സ്ഥലത്ത് പുതിയ ഒരു ജാമി ആ മസ്ജിദ് കെട്ടിയതിനാല്‍ ഈ പള്ളിയില്‍ നടന്നു വന്ന ജും ആ നമസ്കാരം നിര്‍ത്തലാക്കപ്പെട്ടു,
നഗരവാസിയായ ഒരു മഹാന്‍ താന്‍ കണ്ട ഒരു സ്വപ്നത്തെ പറ്റി ഞങ്ങളോട് പറഞ്ഞു, : സ്വപ്നത്തില്‍ ഹസ്രത് ഉമര്‍ (റ:അ) "ഈ പള്ളിയിലെ ജും ആ നിര്‍ത്തപ്പെടരുത്, നിര്‍ത്തുകയാണെങ്കില്‍ ധാരാളം കുഴപ്പങ്ങള്‍ നേരിടേണ്ടി വരും...." എന്ന് മൂന്നാറിയിപ്പ് നല്‍കി, അദ്ദേഹം ഈ സ്വപ്നത്തെക്കുറിച്ച് ഖാളിയെ വിവരം ധരിപ്പിച്ചപ്പോള്‍ "ജും ആ ആരംഭിക്കുന്നതിനോ.. നിര്‍ത്തുന്നതിനോ ഉള്ള അധികാരം ഹുഖുമത്തിനാണ്; എനിക്ക് രാജാവിനോട് അനുവാദം ആവശ്യപ്പെടാനുള്ള അത്രയും ധൈര്യമില്ല......" എന്ന് തന്റെ ബലഹീനതയെ വെളിപ്പെടുത്തി മടക്കിയയച്ചു,
ഈ നഗരത്തെ ചുറ്റിയുള്ള ഗ്രാമങ്ങളിലും ഞങ്ങള്‍ പരിശ്രമിച്ചു, ഇവിടുത്തെ ഗവര്‍ണ്ണര്‍ സൗദി രാജ കുടുംബത്തില്‍ പെട്ടയാളാണ്, അദ്ദേഹം ജമാ ആത്തിന് വളരെയധികം ബഹുമാനാദരവുകള്‍ നല്‍കി, അമേരിക്കയില്‍ ഉന്നത പഠനത്തിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ലീവില്‍ വന്നിരുന്നു, അദ്ദേഹത്തെയും കണ്ട് ദീനിന്റെ പരിശ്രമത്തെ പറ്റിയുള്ള വിവരങ്ങള്‍ ധരിപ്പിച്ചു, അദ്ദേഹവും വളരെയധികം വിനയമുള്ള യാളായി കാണപ്പെട്ടു, പൊതു ജനങ്ങളിലും ദീനിനോടുള്ള കൂറുണ്ട്,
25000 ത്തോളം ജനങ്ങള്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഈന്തപ്പഴത്തോട്ടങ്ങള്‍ ധാരാളമായി വളരുന്നു, ഇവിടെ നിന്നും തയ്യാറായ ഒരു ജമാ അത്തിനെ ഡോ: സാഹിബിനോടൊപ്പം അയച്ചു, തുടര്‍ന്ന് തബൂഖില്‍ 9 ദിവസം ഞങ്ങള്‍ പരിശ്രമിച്ചു, ഇവിടെ നേരത്തേ തന്നെ ദീനിന്റെ പരിശ്രമവുമായി ബന്ധമുള്ള ധാരാളം പേരുണ്ട്, ഗവണ്‍മന്റ് ഉദ്യോഗസ്ഥരായിരുന്ന അവരില്‍ പലര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗ്ഗതില്‍ പുറപ്പെട്ട് പരിശ്രമിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അടുത്ത മഹല്ലുകളിലേക്കും ചെറു ഗ്രാമങ്ങളിലേക്കുമെല്ലാം ജമാ അത്തിനോടൊപ്പം അവര്‍ എത്തിക്കൊണ്ടിരുന്നു , ഇവിടുത്തെ എയര്‍പോര്‍ട്ട് ഡയരക്ടര്‍ എല്ലാ സ്ഥലങ്ങളിലും നുസ്രത്തിന് വേന്ദി എത്തിയിരുന്നു, കൂടാതെ ജാമി ആ മസ്ജിദിന്റെ ഇമാം, നായിബ് ഖാളീ തുടങ്ങിയവരെല്ലാം സഹായികളായിരുന്നത് കൂടാതെ വളരെയധികം കരുണയോടെ ഇടപെട്ടു,
നബി(സ:അ)തങ്ങള്‍ തബൂഖില്‍ എതിയപ്പോള്‍ തങ്ങിയ സ്ഥലത്ത് ഇപ്പോള്‍ മസ്ജിദുല്‍ ഹിജ്ര് എന്ന പേരില്‍ ഒരു പള്ളീ നിര്‍മ്മിച്ചിരിക്കുന്നു, പൊതുവായി യാത്രക്കാര്‍ ഈ പള്ളിയില്‍ താമസിക്കുന്നു, ഈ നഗരത്തിലെ ഇന്ത്യക്കാരായ വ്യാപാരികള്‍ വളരെയധികം നുസ്രത്ത് ചെയ്തു,"
ഹസ്രത് ഷൈഖുല്‍ ഹദീസ് (റ:അ) അവര്‍കള്‍ക്കെഴുതിയ മറ്റൊരു കത്തിന്റെ ചുരുക്കം: "അറബ് നാടുകളില്‍ പ്രചരിച്ചിട്ടുള്ള ഉപരിപ്ലവ നാഗരിക സാഹചര്യങ്ങളില്‍ ഞങ്ങളുടെ ബലഹീനമായ അറബിയില്‍ ദ അ് വത്തിന്റെ പരിശ്രമത്തെ അറബ് സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുക പ്രയാസമേറിയ കാര്യമാണ്, ഇവിടെ പരിശ്രമം തന്നെ ആദ്യമായാണ്, ഞങ്ങളുടെ വസ്ത്രങ്ങള്‍, രൂപം, താടി ഇതെല്ലാം കണ്ട് ചെറിയ കുട്ടികളും കൂടി ഞങ്ങളെ പരിഹസിക്കുന്ന നിലയില്‍...പല ചെറുപ്പക്കാരും ഞങ്ങള്‍ക്കെതിരില്‍ ആക്ഷേപകരമായി ശബ്ദമുയര്‍ത്തുന്ന സാഹചര്യങ്ങള്‍ക്ക് നടുവില്‍ ഞങ്ങള്‍ക്ക് ഇവിടെ പരിശ്രമിക്കാന്‍ കഴിയുന്നു എന്നതു തന്നെ അല്ലാഹുവിന്റെ മഹത്തായ ഉപകാരമാണ്, നല്ല മനസ്സുള്ള ചില ചെറുപ്പാക്കാര്‍ ഞങ്ങളുടെ ജമ അത്തിനെ ബഹുമാനിക്കുകതന്നെ ചെയ്തു, ചിലപ്പോള്‍ ആദരവു കാരണമായി ഞങ്ങളുടെ കൈകളില്‍ അവര്‍ മുത്തമര്‍പ്പിക്കുന്നു, .........
നീണ്ട കാലമായി ഉപരിപ്ലവ നാഗരികതയില്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഇവരുടെ സ്വഭാവങ്ങളിലും, നടപടി ക്രമങ്ങളിലുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു, ഭക്ഷണം കഴിക്കുന്നതില്‍ പോലും ഉപരികുല നാഗരികത ചൂഴ്‌ന്നു നില്‍ക്കുന്നു, കസേരകളില്‍ ഇരുന്ന് മേശമേല്‍ ആഹാരം വച്ച് കരണ്ടി, മുള്ളുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നു, വസ്ത്ര ധാരണത്തിലും അങ്ങനെ തന്നെ...ജീവിത രീതികളും വെറും ഉപരിപ്ലവമാണ്, ഈമാന്‍ ഇവിടെ വെള്ളത്തില്‍ മുങ്ങിയ തീ പോലെയാണ് എന്നിരുന്നാലും അല്ലാഹു ത ആലായുടെ മേലുള്ള ഉറപ്പിന്റെ മേല്‍ അമര്‍ന്നിരിക്കുന്നു, ഇല്‍മിന്റെ വിഷയത്തില്‍ നമ്മെക്കാളധികം ഇവര്‍ അറിവുള്ളവരാണ്, എന്നിരുന്നാല്‍ തന്നെയും ഞങ്ങളുടെ പൊട്ട് അറബിയില്‍ ചെയ്യപ്പെടുന്ന ബയാനുകള്‍ കേട്ട് പൊതുജനങ്ങള്‍ മാത്രമല്ല ഉലമാക്കളും ഫിഖ് റോടെ തയ്യാറായിക്കൊണ്ടിരിക്കുന്നത് ഞങ്ങള്‍ കാണുന്നു, അവരില്‍ ജാമി ആ അല്‍ അസ്സ് ഹര്‍, ജാമി ആ സൈഥൂണ്‍ പോലെയുള്ള സര്‍വ്വകലാശാലകളില്‍ പഠിച്ചവരുമുണ്ടായിരുന്നു, ഞങ്ങള്‍ പറയുന്ന വിഷയങ്ങള്‍ അംഗീകരിച്ച് തങ്ങളുടെ ന്യൂനതകളെ മനസ്സിലാക്കി അവര്‍ വളരെയധികം ഖേദിക്കുന്നു, "ദീനിന്റെ കാര്യത്തില്‍ തങ്ങള്‍ കുറ്റവാളികളായിപ്പോയിരിക്കുന്നു..." എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു; ഇതെല്ലാം അല്ലാഹുവിന്റെ ക്രിപയല്ലാതെ മറ്റ് എന്താണ്?
ഒരു മജ് ലിസ്സില്‍ ഉലമാക്കളും, ഉദ്യോഗസ്ഥരും എല്ലാം കൂടിയിരിക്കുമ്പോള്‍ ഞങ്ങള്‍ ദീനിന്റെ പരിശ്രമത്തില്‍ തുടക്കത്തില്‍ ഏര്‍പ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും, പിന്നീട് കുറേശ്ശെ...കുറേശ്ശെയായുണ്ടായ മുന്നേറ്റങ്ങള്‍, ഇതര നാടുകളില്‍ ദീനിന്റെ പരിശ്രമ ഫലമായുണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു, ഇത് അവരെ വളരെയധികം സ്വാധീനിച്ചു,
പിന്നീട് ഭക്ഷണ സമയത്ത് പാശ്ചാത്യരെപ്പോലെ മേശകളുടെ മുകളില്‍ ഭക്ഷണം വക്കപ്പെട്ടു, ഓരോരുത്തര്‍ക്കും പ്രത്യേകം-പ്രത്യേകം പ്ലേറ്റുകള്‍, കത്തി, മുള്ള്, കരണ്ടി എല്ലാം വക്കപ്പെട്ടു, ഈ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തി ഭക്ഷണം കഴിക്കുന്നതിന്റെ സുന്നത്തായ രീതികള്‍ ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിച്ചു, തുറ്റര്‍ന്ന് ഞങ്ങള്‍ തന്നെ സുന്നത്തായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാനാരംഭിച്ചതും അവരും അതിശയത്തോടെ ഞങ്ങളെപ്പോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ഇതില്‍ നിന്നും ഞങ്ങള്‍ക്ക് നാം സുന്നത്തായ നടപടി ക്രമങ്ങളില്‍ ഉറച്ചു നിന്നാല്‍ ജനങ്ങളും ഉടന്‍ തന്നെ അവയെ പിന്‍പറ്റുവാണ്‍ തുടങ്ങും എന്ന് മനസ്സിലായി,
ഈജിപ്ത്, ലിബിയ തുടങ്ങിയ നാടുകളില്‍ കസ്റ്റംസ് അധികാരികള്‍ മറ്റ് യാത്രക്കാരുടെ പാസ്പോര്‍ട്ടുകളും, മറ്റ് സാധനങ്ങളും കടുത്ത പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരുന്നു, അതേ സമയം ഞങ്ങളുടെ ഏതൊരു വസ്തുവും അവര്‍ തൊട്ടു നോക്കുക പോലും ചെയ്യാതെ ഉടന്‍ തന്നെ ഞങ്ങളെ യാത്രയാക്കി, മറ്റ് യാത്രക്കാര്‍ മണിക്കൂറുകളോളം കസ്റ്റംസ് പരിശോധനകള്‍ക്കായി പ്രയസപ്പെട്ട് കാത്തുനിന്നിരുന്നു, ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ ഞങ്ങള്‍ അവിടെ തന്നെ പായകള്‍ വിരിച്ചിരുന്ന് ത അ് ലീം ചെയ്യുമായിരുന്നു, ശാന്തമായി, ദിഖ് ര്‍, ത അ് ലീം, നമസ്കാരം പോലെയുള്ള നൂറാനിയായ അമലുകളില്‍ മുഴുകുന്നതു കാണുന്ന കസ്റ്റംസ് അധികാരികളും, മുസ് ലിമീങ്ങളായ യാത്രക്കാരും ഞങ്ങളോടൊപ്പം ചേരും, ബസ്, റയില്‍ വേയ് സ്റ്റേഷനുകളിലും ഇങ്ങനെ നടന്നു കൊണ്ടിരുന്നു,
തുനീഷ്യയില്‍ ഞങ്ങള്‍ക്ക് നല്‍കപ്പെട്ട വിലാസത്തിലുള്ള പള്ളിയിലേക്ക് എത്തിയ സമയം ആ പള്ളിയിലെ ഇമാം "ഇങ്ങനെ വരുന്ന ജമാ അത്തുകളെ പള്ളിയില്‍ താമസിപ്പിക്കുവാന്‍ പറ്റില്ല, വരുന്ന ജമാ അത്തുകളെ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലേക്ക് അയക്കണം എന്ന് ഗവണ്‍മന്റ് ഉത്തരവിട്ടിരിക്കുന്നു, എന്തായാലും നിങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടു വരണം" എന്നാവശ്യപ്പെട്ടു, സ്റ്റേഷനിലേക്ക് ചെന്നതും ഞങ്ങള്‍ ഓരോരുത്തരെയായി വിളിച്ച് മൂന്നു മണീക്കൂറോളം തുറ്റര്‍ച്ചയായി അവര്‍ ചോദ്യം ചെയ്തു, ഞങ്ങള്‍ പറഞ്ഞ മറുപടികള്‍ ഫയലുകളാക്കിക്കൊണ്ടിരുന്നു, ഒടുവില്‍ ഗവണ്മെന്റിന്റെ ഇസ് ലാമിക കാര്യാലയവുമായി ബന്ധപ്പെട്ട ശേഷം ബയാന്‍ ചെയ്താല്‍ മതി എന്ന് ആവശ്യപ്പെട്ടു, ഞങ്ങള്‍ ഈ നാടിന്റെ മുക്കാല്‍ ഭാഗത്തോളം പരിശ്രമിച്ചു, പോയ സ്ഥലങ്ങളിലെല്ലാം പോലീസുകാര്‍ പിന്തുടര്‍ന്ന് ഞങ്ങളെ അടിക്കടി സ്റ്റേഷനുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി, ദിനം തോറും അവരില്‍ നിന്നുമുണ്ടാകുന്ന തൊല്ലകള്‍ താങ്ങുവാന്‍ കഴിയുമായിരുന്നില്ല,
ഒരു പള്ളിയിലെ ഖത്തീബ് ഞങ്ങളെ ബയാന്‍ ചെയ്യാന്‍ മാത്രമല്ല ത അ് ലീം നടത്തുവാന്‍ കൂടി അനുവദിച്ചില്ല, ഞങ്ങളോടൊപ്പം പുറപെടുന്ന നാട്ടുകാരെ പോലീസുകാര്‍ പെടുത്തിയ പാട് കുറച്ചൊന്നുമല്ല, ആ ജനങ്ങളിലാരും ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടാന്‍ പാടില്ല' അതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം; ഇത്രത്തോളം ബുദ്ധുമുട്ടുകള്‍ക്ക് നടുവിലും ഞങ്ങളെപ്പോലെ ബലഹീനരായ സാധാരണക്കാരില്‍ നിന്നും അലാഹു ത ആലാ പല നാടുകളിലും പരിശ്രമത്തെ ഖബൂലാക്കി, അനേകായിരം ജനങ്ങള്‍ ദീനിന്റെ പരിശ്രമത്തെ ഉള്‍ക്കൊണ്ടു, നൂറുകണക്കിനാളുകള്‍ അല്ലാഹുവിന്റെ പാതയില്‍ പുറപ്പെട്ടു, പലരും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായി, എന്നാല്‍ ഭരണകൂടത്തില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു
യൂറോപ്പില്‍ ദീനിന്റെ പരിശ്രമം...
1972 ജൂണ്‍ മാസം ഇംഗ്ലണ്ട്, ഫ്രാന്‍സ് കൂടാതെ അറബ് നാടുകളിലും ധാരാളം സമ്മേളനങ്ങള്‍ നടന്നു, അവയിലെല്ലാം ഹസ്രത്ജീയോടൊപ്പം പല രാജ്യങ്ങളിലെയും സെമേദാറുമാരുള്‍ക്കൊണ്ട 46' പേരുടെ ജമാ അത്തും പങ്കെടുത്തിരുന്നു... ആ സമയം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട ജമാ അത്തുകള്‍ വിസയില്ലാതെയാണ് ലണ്ടന്‍ വിമാനത്തവളത്തില്‍ ഇറങ്ങിയത്; വിസയില്ലാതെയെത്തുന്നവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കുക്കയാണ് പതിവ്, എന്നാല്‍ അല്ലാഹുവിന്റെ ഖുദ് റത്ത് അവന്റെ മഹത്തായ ദീനിന്റെ സേവനത്തിനായി എത്തിയ എല്ലാവര്‍ക്കും വിമാനത്താവളത്തില്‍ വച്ചു തന്നെ വിസ നല്‍കപ്പെട്ടു, ആ രാജ്യത്ത് ഇതൊരു അത്ഭുത സംഭവമായിരുന്നു,
സമ്മേളനത്തില്‍ ലോകമെങ്ങു നിന്നും 7000 ത്തോളം പേര്‍ പങ്കെടുത്തു, ഈ സമ്മേളനത്തെ കുറിച്ച് ഇംഗ്ലണ്ട് പത്രങ്ങള്‍"ഇസ് ലാമിന്റെ വാതിലുകള്‍ ഇംഗ്ലണ്ടില്‍ തുറക്കപ്പെട്ടു" എന്ന വലിയ തലക്കെട്ടോടെ എഴുതി,
സമ്മേളനത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുസ് ലിമല്ലാതിരുന്ന ഒരു പോലീസ് ഓഫീസര്‍ ഈ സമ്മേളനത്തെ പറ്റി പറയുമ്പോള്‍ " ഇവര്‍ തന്നെയാണ് സത്യത്തിന്റെ മേല്‍ നിലയുറപ്പിച്ചവര്‍, എന്തെന്നാല്‍ ഇത്രയും വലിയ സംഘം ഒരുമിച്ച് കൂടുമ്പോള്‍ സാധാരണയുണ്ടാകുന്ന ബഹളങ്ങള്‍, കളവ്, ശണ്ഡകള്‍, ഒന്നും തന്നെ ഇവിടെ യുണ്ടായില്ല, രണ്ടാമത് ഇവിടെ മദ്യ സത്കാരമുണ്ടായിരുന്നില്ല, മൂന്നാമത് സ്ത്രീകളുമായി ഇടപഴകുന്നില്ല, നാലാമതായി സര്‍വ്വ ശക്തനു വേണ്ടിയുള്ള ആരാധനകളല്ലാതെ മറ്റൊരു സംസാരവും നടന്നില്ല, അഞ്ചാമത് ഇംഗ്ലണ്ടിന്റെ ചരിത്രതില്‍ തന്നെ ആദ്യമായി നടന്ന ഒരു അത്ഭുതമെന്തെന്നാല്‍ സമ്മേളനത്തിന്റെ മൂന്നു ദിവസവും മഞ്ഞു മഴ പെയ്യുകയുണ്ടായില്ല, മാത്രമല്ല സൂര്യനും വെളിവായി ചൂടും ലഭ്യമായിക്കൊണ്ടിരുന്നു, ഇത് അത്യത്ഭുതമാണ്" എന്ന് ആശ്ചര്യത്തോടെ പറഞ്ഞു;
സമ്മേളനത്തില്‍ നിന്നും 72 ജമാ അത്തുകള്‍ ലോകമെങ്ങും പുറപ്പെട്ടു, അടുത്ത പാരീസ് സമ്മേളനവും ഒരു അത്ഭുതമായിരുന്നു.....
Wednesday, January 31, 2007
Subscribe to:
Post Comments (Atom)
1 comment:
1972 ജൂണ്‍ മാസം ഇംഗ്ലണ്ട്, ഫ്രാന്‍സ് കൂടാതെ അറബ് നാടുകളിലും ധാരാളം സമ്മേളനങ്ങള്‍ നടന്നു, അവയിലെല്ലാം ഹസ്രത്ജീയോടൊപ്പം പല രാജ്യങ്ങളിലെയും സെമേദാറുമാരുള്‍ക്കൊണ്ട 46' പേരുടെ ജമാ അത്തും പങ്കെടുത്തിരുന്നു..
Post a Comment