Saturday, February 3, 2007

ഇംഗ്ലണ്ട്‌ കാര്‍ഗുസാരി....

തുടര്‍ന്ന് നടന്ന പാരീസ്‌ സമ്മേളനവും ഒരു അത്ഭുതമായിരുന്നു,സമ്മേളനം നടത്തുന്നതിനായുള്ള സ്ഥലം കണ്ടെത്തി മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതിനായി ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഇന്ത്യയില്‍ നിന്നുള്ള 5 പേരുള്‍ക്കൊണ്ട ഒരു ജമാ അത്തിനെ കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പാരീസിലേക്ക്‌ അയക്കപ്പെട്ടു, ജമാ അത്തിന്റെ അമീറായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ ബീഹാറി(മ: ലി:ആ) അവര്‍കള്‍ ജമാ അത്തുമായി പാരീസിലെത്തി,

അക്കാലത്ത്‌ പാരീസിലുണ്ടായിരുന്ന ഒരേ ഒരു പള്ളി ടൂറിസ്റ്റുകള്‍ക്കായി വിട്ടു കൊടുക്കപ്പെട്ടിരുന്നു, ആ പള്ളിയില്‍ സമ്മേളനം നടത്തുവാനായി ജമാ അത്ത്‌ പരിശ്രമിച്ചു എങ്കിലും പള്ളിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയില്ല; ഹസ്രത്‌ ജീ എത്തുനതിന്‌ മുന്‍പായി മറ്റൊരു സ്ഥലം കണ്ടെത്തണം എന്ന ചിന്തയില്‍ ജമാ അത്ത്‌ പലസ്ഥലങ്ങളിലും ചുറ്റി അലഞ്ഞു, ഈ നിലയില്‍ എല്ലാവരും കൂടി വഴിയരികിലൊരിടത്ത്‌ നിന്ന് ദിഖ്‌ റില്‍ മുഴുകി,

ആ സമയം കാറില്‍ നാലു കൃസ്ത്യന്‍ പാതിരിമാര്‍ അതുവഴി വന്നു, അവര്‍ ജമാ അത്തിനെ കണ്ടതും കാര്‍ നിര്‍ത്തി ജമാ അത്തിന്റെയടുത്തേക്ക്‌ വന്നു, അവരില്‍ ഇംഗ്ലിഷ്‌ അറിയാമായിരുന്ന ഒരു പാതിരി ഗുഡ്‌ മോര്‍ണിംഗ്‌' എന്ന് പറഞ്ഞ്‌ പരിചയപെട്ടു...അമീര്‍ ആഹിബ്‌ തന്റെ ജമാ അത്തില്‍ നിന്നും ഇംഗ്ലിഷ്‌ അറിയാമായിരുന്ന ഒരാളെ അവരോട്‌ സംസാരിക്കുവാനായി നിര്‍ദ്ദേശിച്ചു, "നിങ്ങള്‍ വന്ന ലക്ഷ്യമെന്താണ്‌? എന്നവര്‍ ചോദിച്ചപ്പോള്‍ ആ സഹോദരന്‍ ദീനിനെ പറ്റി ചുരുക്കമായി വിവരിച്ചു, ആ ദീനിന്റെ പേരില്‍ ഒരു സമ്മേളനം നടത്തുവാനായി വന്നതണ്‌, എന്നറിയിച്ചു, എവിടെ വച്ചാണ്‌ നടത്തുന്നത്‌? എന്നവര്‍ ചോദിച്ചപ്പോള്‍ അതിനുള്ള സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്‌ എന്നു പറഞ്ഞു; ഇതു കേട്ട പാതിരിമാര്‍ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലെങ്കില്‍ ഞങ്ങളോടൊപ്പം വരണം, ഞങ്ങളുടെ ഒരു വലിയ ചര്‍ച്ചുണ്ട്‌, നിങ്ങള്‍ക്ക്‌ താത്പര്യമാണെങ്കില്‍ അവിടെ സമ്മേളനം നടത്താന്‍ ഞങ്ങള്‍ അനുമതി നല്‍കാം.. " എന്ന് പറഞ്ഞ്‌ അവരുടെ കാറില്‍ തന്നെ ജമാ അത്തിനെ അവരാ ചര്‍ച്ചിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി,

ജമാ അത്ത്‌ അവര്‍ കാണിച്ചു കൊടുത്ത സ്ഥലം പരിശോധിച്ച്‌ അവിടെ വെള്ളത്തിനുള്ള സൗകര്യമില്ല എന്നറിയിച്ചതും അവര്‍ ഉടന്‍ തന്നെ ജമാ അത്തിനെ പുതുതായി നിര്‍മ്മിക്കപ്പെട്ട മറ്റൊരു ചര്‍ച്ചിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി, ആ സ്ഥലം നല്ല വിശാലവും, വെള്ളം പോലെയുള്ള മറ്റ്‌ സൗകര്യങ്ങള്‍ എല്ലാം ഉള്ളതുമായിരുന്നു, ഇവിടം തങ്ങള്‍ക്കിഷ്ടപ്പെട്ടു എന്ന് ജമാ അത്ത്‌ അറിയിച്ചതും ഉടന്‍ തന്നെ പാതിരിമാര്‍ ആ ചര്‍ച്ചിന്റെ താക്കോല്‍ എടുത്ത്‌ ജമാ അത്തിന്റെ കൈയില്‍ കൊടുക്കുകയും ഇവിടം നിങ്ങള്‍ക്കിഷ്ടപ്പെട്ട പോലെ ഉപയോഗിക്കാം എന്ന് പറയുകയും ചെയ്തു,

aവിടെ പ്രതിമകള്‍ ഇരിക്കുന്നതിനെ പറ്റി അവരോട്‌ സൂചിപ്പിച്ചപ്പോള്‍ അപ്പോള്‍ തന്നെ അവരാ പ്രതിമകളെല്ലാം അവിടെ നിന്നും എടുത്ത്‌ മാറ്റി, എടുത്ത്‌ മാറ്റാന്‍ കഴിയാതിരുന്ന ഒരു വലിയ വിഗ്രഹതിന്റെ മുകളില്‍ തുണി കൊണ്ട്‌ മൂടി.. ഇംഗ്ലണ്ടില്‍ നിന്നും ഹസ്രത്‌ ജീ എത്തിയപ്പോള്‍ ഈ സ്ഥലത്ത്‌ വളരെ മഹത്തായ രീതിയില്‍ നടന്നു, ഇതില്‍ മുസ്‌ ലിമീങ്ങളല്ലാത്ത ധാരാളം പേരും പങ്കെടുത്തിരുന്നു,

തുടര്‍ന്ന് മൊറോക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്ത ശേഷം ഹസ്രത്‌ ജീ അവര്‍കള്‍ വലിയ ജമാ അത്തിനോടൊപ്പം 20.8.1972 ല്‍ ലബനന്റെ തലസ്ഥാനമായ ബെയ്‌രൂട്ടില്‍ വന്നിറങ്ങി, മഗ്‌ രിബ്‌ നമസ്കാരത്തിന്റെ സമയമായിരുന്നു അപ്പോള്‍, കസ്റ്റംസ്‌ ഹാളില്‍ സാധനങ്ങളെല്ലാം അങ്ങനെ തന്നെ വച്ച്‌ എല്ലാവരും ജമാ അത്തായി മഗ്‌ രിബ്‌ നമസ്കരിച്ചു, ആ കാഴ്ച അവിടെയുണ്ടായിരുന്ന ആയിരക്കണക്കിനാളുകളില്‍ ഞെട്ടലുണ്ടാക്കി, ഇങ്ങനെയൊരു നമസ്കാരം അതിന്‌ മുന്‍പൊരിക്കലും അവിടെ നടന്നിരുന്നില്ല.. വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ ലോകത്ത്‌ ഫിത്നകള്‍ പരത്തുന്ന വിഭാഗം കേളീ കൂത്തുകള്‍ക്കായും, മദ്യ സത്‌ കാരത്തിനായും ബെയ്‌ റൂട്ടില്‍ എത്തിക്കൊണ്ടിരുന്നു, അഞ്ച്‌ മിനിട്ട്‌ ഇടവിട്ട്‌ വിമാനങ്ങള്‍ ഇറങ്ങികൊണ്ടിരിക്കുന്ന അവിടെ ആയിരക്കണക്കിനാളുകള്‍ ഒരേ സമയം വന്ന് പൊയ്ക്കൊണ്ടിരുന്നു, അങ്ങനെയുള്ള സ്ഥലത്ത്‌ ഈ നമസ്കാരം ജനങ്ങളില്‍ ഞെട്ടലുണ്ടാക്കി എന്നതില്‍ ആശ്ചര്യമൊന്നു മില്ല.


ഇംഗ്ലണ്ട്‌ കാര്‍ഗുസാരി....

ഏ.ഡീ 2000 പിറന്നു, ഏകദേശം 55 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇംഗ്ലണ്ടില്‍ മൊത്തം 8 അല്ലെങ്കില്‍ 9 നഗരങ്ങളില്‍ മുസ്‌ ലിമീങ്ങള്‍ ചില വീടുകളോ, മുറികളോ വാടകക്കെടുത്ത്‌ മസ്ജിദുകള്‍ എന്ന പേരില്‍ ഉപയോഗിച്ചു വന്നു, ഒരു സ്ഥലത്തും അഞ്ച്‌ നേര നമസ്കാരം ഉണ്ടായിരുന്നില്ല, ഒരു പള്ളിയിലും ഇമാമീങ്ങളെ നിയമിക്കുവാനും കഴിഞ്ഞിരുന്നില്ല, അതില്‍ ചിലത്‌ ജും ആ നമസ്കാരത്തിനായി മാത്രം തുറക്കപ്പെടും, ജും ആ കഴിഞ്ഞാല്‍ ആഴ്ച്ച മുഴുവന്‍ പൂട്ടിക്കിടക്കും, നമസ്കാരതിനായി ചിലപ്പോള്‍ ജനങ്ങള്‍ 40-50 മയിലുകള്‍ യാത്ര ചെയ്ത്‌ അവിടെ വരും, മുസ്‌ ലിമായ ഒരാള്‍ മരണപ്പെട്ടാല്‍ കുളിപ്പിക്കുവാനോ, കഫന്‍ പൊതിഞ്ഞ്‌ ജനാസാ നമസ്കരിക്കുവാനോ, ഖബറടക്കുവാനോ ഏര്‍പ്പാടുകളൊന്നും ഉണ്ടായിരുന്നില്ല, ചില സമയങ്ങളില്‍ മയ്യിത്ത്‌ തായ്‌ലണ്ടിലേക്ക്‌ അയക്കുമായിരുന്നു, ആ കാലഘട്ടത്തില്‍ "ഇംഗ്ലണ്ടില്‍ ജീവിക്കുന്നത്‌ എളുപ്പമാണ്‌ മരിക്കുന്നതാണ്‌ കഷ്ടം" എന്നവിടെയുള്ളവര്‍ പറയുമായിരുന്നു,

കുളി, നമസ്കരത്തിന്റെ മുറകള്‍, ഖുര്‍ ആന്‍ പഠിക്കുകയെന്നെല്ലാം പറയുകയെന്നാല്‍ ....കലിമയുടെ വചനങ്ങള്‍ അല്ലെങ്കില്‍ ബിസ്മില്ലാഹ്‌ എന്നു കൂടി പറയുന്നത്‌ മോശമായ, അന്തസ്സില്ലാത്ത സംഗതിയായാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌, ഇംഗ്ലീഷ്‌ പഠിക്കുന്നതും പറയുന്നതും വലിയയ അന്തസ്സുള്ള കാര്യമായി കണക്കാക്കിയിരുന്നു; നോമ്പ്‌, നമസ്കാരം തുടങ്ങിയ ഇബാദാത്തുകള്‍ മുറുകെപ്പിടിക്കുന്നത്‌ പോകട്ടെ നമസ്കരിക്കുന്നതും നോമ്പു പിടിക്കുന്നതും സുന്നത്തുകളെ പിന്‍ തുടരുന്നതുമെല്ലാം കേവലം എന്നു മാത്രമല്ല പരിഹസികപ്പെടേണ്ട വിഷയങ്ങളായി മുസ്‌ ലിം കരുതി, ഇതിനെ പറ്റി എന്തെങ്കിലും ഓര്‍മ്മപ്പെടുത്തിയാല്‍ "ഞങ്ങള്‍ പണമുണ്ടാക്കുന്നതിന്‌ വേണ്ടിയാണ്‌ ഇവിടെ വന്നത്‌, ഈമനും ഇസ്‌ ലാമുമെല്ലാം നാട്ടില്‍ വിട്ടിട്ടു തന്നെയാണ്‌ വന്നിരിക്കുന്നത്‌" എന്നവര്‍ പറയുമായിരുന്നു, ഓരോ മുസ്‌ ലിമും തന്റെ നിലയില്‍ മതി മയങ്ങി മറ്റുള്ളവരെ പോലെ ദീനിനെതിരായി ജീവിച്ചു വന്നു, ഒരല്‍പ്പം പോലും ഒഴിവില്ലാത്ത നിലയില്‍ ഭൗതിക പ്രമത്തരായി ജീവിച്ചിരുന്നത്‌ എങ്ങനെയെന്നാല്‍ തന്റെ മരണത്തെക്കുറിച്ചോ, തന്റെ മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ചോ ചിന്തിക്കുവാനുള്ള അവസരം കൂടി അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്നില്ല, പുരുഷന്മാരും സ്ത്രീകളും മാനമില്ലാത്ത ജീവിതതിന്റെ അടിമകളായി കഴിഞ്ഞു കൂടി, അല്ലാഹുവിന്‌ എതിര്‌ പ്രവര്‍ത്തിക്കുന്നതും, ദീനിനെ ഉദാസീനമായി കരുതുന്നതും, ഈമാന്‍ അറ്റ പ്രവര്‍ത്തികള്‍ ചെയ്യുന്നതും സര്‍വ്വ സാധരണമായായിരുന്നു,

ഇങ്ങിനെയെല്ലാമുള്ള മോശമായ സാഹചര്യങ്ങളില്‍ നിന്നും അല്ലാഹു ത ആലാ അവന്റെ കൃപയാല്‍ നബി (സ:അ) തങ്ങള്‍ കൊണ്ടു വന്ന പരിശുദ്ധ ദീനിന്റെ അടിപടയില്‍ അമര്‍ന്ന് കറയറ്റ ജീവിതം ലഭ്യമാക്കുന്ന ദ അ്‌ വത്തിന്റെ പരിശ്രമം ചെയ്യുവാനായി ഇഖ്‌ ലാസുള്ള ചില നല്ലടിയാറുകളെ അവന്‍ തിരഞ്ഞെടുത്തു,

1954 ല്‍ ആണ്‌ ആദ്യത്തെ ജമാ അത്ത്‌ ഇംഗ്ലണ്ടില്‍ എത്തിയത്‌, ആറു മാസം വരെ ഈ ജമാ അത്തിന്‌ ഒന്നും തന്നെ ചെയ്യുവാന്‍ സാധിച്ചില്ല, നാട്‌ മുഴുവന്‍ ചുറ്റിയലഞ്ഞ്‌ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചു, അതിന്റെയെല്ലാം ഫലമായി ദീനിന്റെ പരിശ്രമത്തിന്റെ ചില നാഴികക്കല്ലുകള്‍ അല്ലാഹു ത ആലാ അവിടെ ഹയാത്താക്കി, ജമാ അത്തിന്‌ ആരാണ്‌ മുസ്‌ ലിമീങ്ങള്‍ എന്ന് കാണിച്ച്‌ കൊടുക്കുവാന്‍ പോലും ആരും തന്നെ തയ്യാറായില്ല, അങ്ങനെ കാണിച്ചു കൊടുത്താല്‍ ആ മനുഷ്യന്റെ കോപവും, വിരോധവും നേരിടേണ്ടി വരുമോ? എന്ന് പൊതുവായി അവര്‍ സംശയിച്ചു, ആരെ കുറിച്ചുള്ള വിവരവും നല്‍കാന്‍ ആരും തയ്യാറായില്ല, രൂപം കൊണ്ടോ അല്ലെങ്കില്‍ മറ്റ്‌ എന്തെങ്കിലും അടയാളങ്ങള്‍ കൊണ്ടോ മുസ്‌ ലിമീങ്ങളെ കണ്ടെത്തുക അസ്സാദ്ധ്യം, ഈ നിലയില്‍ ഏതോ ഒരു നഗരത്തില്‍ ഒരു ഖബര്‍ സ്ഥാന്‍ കണ്ടെത്തിയ ജമാ അത്ത്‌ പരിശ്രമം അവിടെ നിന്നും ആരംഭിച്ചു, അവിടെ അടക്കം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള രജിസ്റ്ററില്‍ നിന്നും മരണപ്പെട്ടവരുടെ ജീവിച്ചിരിക്കുന്ന? ബന്ധുകളുടെ വിലാസങ്ങള്‍ കണ്ടെത്തി അവരുടെ വീടുകള്‍ തേടിപ്പിടിക്കുവാന്‍ ആരംഭിച്ചു, അപ്പോഴവര്‍ വിലാസങ്ങള്‍ ആരാണ്‌ തന്നത്‌ എന്നു പറഞ്ഞ്‌ ദേഷ്യപ്പെട്ടുകൊണ്ടിരുന്നു,

അങ്ങിനെ ദീനിന്റെ പരിശ്രമം അല്‍പ്പാല്‍പ്പമായി ആരംഭിച്ചു, അവസ്ഥകള്‍ മാറുവാന്‍ തുടങ്ങി...ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ന്‍ഘാം തുടങ്ങിയ വലിയ നഗരങ്ങളില്‍ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍, ഗഷ്ട്ത്‌, ത അ്‌ ലീം തുടങ്ങിയവ ആരംഭിച്ചു, ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ മാത്രമല്ല യൂറോപ്പിന്റെ മുഴുവന്‍ ചുമതലയുള്ള ഹാഫിസ്‌ മുഹമ്മദ്‌ പട്ടേല്‍ സാഹിബ്‌ (മ:ളി:ആ) അവര്‍കളെ ഇംഗ്ലണ്ടില്‍ നിന്നും രൊക്കമായി കൂട്ടിക്കൊണ്ട്‌ 1955 ാ‍ം വര്‍ഷത്തെ ഹജ്ജിനെത്തിച്ചേര്‍ന്നു, ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ സാഹിബ്‌ (റഹ്‌:അ) അവര്‍കളും പങ്കു കൊണ്ടിരുന്ന ആ ഹജ്ജില്‍ ഹാഫിസ്‌ പട്ടേല്‍ സാഹിബിനെ ഹസ്രത്ജീ അവര്‍കള്‍ക്ക്‌ പരിചയപ്പെടുത്തി,

ഹസ്രത്ജീ ഹാഫിസ്‌ പട്ടേല്‍ സാഹിബിനെ നോക്കി "ഹാഫിസ്‌ ജീ ജൂതരും, ക്രിസ്ത്യാനികളും പരിശുദ്ധ മക്കയും, മദീനയും ലണ്ടനും പാരീസും പോലെയുള്ള നവ നാഗരികത നിറഞ്ഞ നഗരങ്ങളാക്കി മാറ്റാന്‍ ചതിയിലൂടെ തീരുമാനിച്ചിരിക്കുന്നു, നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്ക്‌ മടങ്ങിക്കഴിഞ്ഞാല്‍ ലണ്ടനും പാരീസും നബി തങ്ങളുടെ മക്കയും മദീനയും പോലെയാക്കുന്ന പരിശ്രമം എറ്റെടുക്കണം എന്നാവശ്യപ്പെട്ടു;"

ഹസ്രത്‌ ജീ ഇതു പറഞ്ഞ ആ കാലഘട്ടത്തില്‍ പരിശുദ്ധ മക്കയിലും മദീനയിലും മാറ്റങ്ങളൊന്നും നിലവില്‍ വന്നിരുന്നില്ല, അവിടെ മണ്ണു കൊണ്ടുള്ള ചെറിയ കെട്ടിടങ്ങള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ, ആ സമയം ജൂത-നസ്രാണികളുടെ ലക്ഷ്യം വളരെ നിഗൂഢമായിരുന്നു, ഹസ്രത്ജീ അവര്‍കളുടെ വാക്കുകള്‍ പോലെ കേവലം 40 വര്‍ഷങ്ങള്‍ കൊണ്ടവര്‍ പരിശുദ്ധ മക്കയും, മദീനയും ലണ്ടന്‍, പാരീസ്‌ പോലെയുള്ള നഗരങ്ങളാക്കി മാറ്റി, കെട്ടിടങ്ങളും, വാഹനങ്ങളും, വിനോധോപാധികളും കൊണ്ടവിടെ നിറച്ചു, സഹാബാക്കളുടെ ജീവിതത്തിന്റെ ഒരടയാളവും അവശേഷിപ്പിക്കാതെ അവര്‍ നശിപ്പിച്ചു, ആ തിരു ശേഷിപ്പുകള്‍ കണ്ട്‌ ഹാജിമാര്‍ തങ്ങളുടെ ദീനിയായ ഉണര്‍വ്വുകള്‍ ഉത്തേജിക്കപ്പെടാത്തവരാക്കി മാറ്റി, കാഴ്ച്ചക്ക്‌ വലിയ കെട്ടിടങ്ങളും, ഹോട്ടലുകളും, ആഢംബര അലങ്കാര വസ്തുക്കളും സുന്ദരമായ വാഹനങ്ങളും എല്ലാം കൊണ്ടവിടം നിറച്ച്‌ ഹാജിമാരുടെയും, അറബുകളുടെയും ഹൃദയങ്ങളുടെ ദിശ തിരിച്ചു വിട്ടു; ഹസ്രത്ജീയുടെ വാക്കുകളില്‍ എത്രത്തോളം സത്യവും, മുന്‍ അറിയിപ്പും ഉണ്ടായിരുന്നു?

ഹസ്രത്‌ ജീ പറഞ്ഞതു പോലെ ഹാഫിസ്‌ പട്ടേല്‍ സാഹിബ്‌ ദീനിന്റെ പരിശ്രമത്തെ ഏറ്റെടുത്തു, ആ പരിശ്രമം കാരണമായി ഇന്ന് ലണ്ടനും, പാരീസും ദീന്‍ വിളങ്ങി നില്‍ക്കുന്ന നഗരങ്ങളായി മാറി, ഏകദേശം 40' വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇംഗ്ലണ്ടിനെപ്പറ്റി ഫിഖ്ര് ചെയ്ത ചില കാര്‍ക്കൂണുകള്‍ ഹസ്രത്ജീ അവര്‍കളെ ഇംഗ്ലണ്ടിലേക്ക്‌ ക്ഷണിച്ചു കൊണ്ട്‌ കത്തെഴുതി.. അതിന്‌ ഹസ്രത്ജീ എഴുതിയ മറുപടിയുടെ സാരാംശം: "ദീനിന്റെ പരിശ്രമത്തില്‍ വ്യക്തികള്‍ക്ക്‌ വ്യക്തികള്‍ക്ക്‌ എന്തെങ്കിലും പ്രാധാന്യമോ, പ്രത്യേക അന്തസ്സോ ഇല്ല; അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ട അവന്റെ ദീനിനെ ആഴത്തില്‍ പിന്‍പറ്റി നമ്മെ നാം ത്യാഗാര്‍പ്പണം ചെയ്ത്‌ ഉരുക്കി ലോകം മുഴുവനും ഉണ്ടായിട്ടുള്ള കെടുതികളെ നീക്കുന്നതിനുള്ള മരുന്നായി നാം മാറണം, നിങ്ങള്‍ എന്നെ ലണ്ടനില്‍ എത്തുവാനായി ക്ഷണിക്കുന്നു, മുഹബ്ബത്തും,ഏയ്‌വുവ്ദയും സ്വന്തം നാട്ടില്‍ വളരെ ശ്രേഷ്ടമായതാണ്‌, ക്ഷണിച്ചതിന്‌ നന്ദി പറയുന്നു, എന്നാല്‍ ദീനിന്റെ പരിശ്രമത്തിന്റെ രീതി ഇതല്ല...വ്യക്തികള്‍ക്ക്‌ ഒരു പ്രാധാന്യവുമില്ല, ഒരേ ആള്‍ തന്നെ എല്ലായിറ്റത്തേക്കും എത്തി പരിശ്രമം ചെയ്ത്‌ കാണിച്ചുകൊള്ളണം എന്നുമില്ല, ഈ പരിശ്രമത്തിന്റെ രീതി എന്തെന്നാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദീനിന്റെ പരിശ്രമത്തെ ഏറ്റെടുക്കുവാനായി ജനങ്ങള്‍ ഇവിടെ വരണം, നാലു-നാലു മാസങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അവര്‍ ചിലവഴിക്കണം, തങ്ങളുടെ ശീലങ്ങളെയും, രീതികളെയും വിട്ട്‌ ദീനിന്റെ അച്ചില്‍ സ്വയം വാര്‍ത്ത്‌ പൂര്‍ണ്ണമായും ദീനിയായി മാറുന്നതിനു വേണ്ടി ജനങ്ങള്‍ ഇവിടെ വന്നു കൊണ്ടിരിക്കണം, ഇവിടെ നിന്നും തിരിച്ച്‌ തങ്ങളുടെ നാടുകളിലേക്ക്‌ പോയി ഈമാന്‍, യഖീന്‍, ഇബാദാത്ത്‌, ഇല്‍മ്‌, ദിഖ്‌ ര്‍, അഖ്‌ ലാഖ്‌, ഇഖ്‌ ലാസ്‌ ഇവയെല്ലാം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നുള്ള വഴികള്‍ കണ്ടെത്തി ദീനിനെ നിലനിര്‍ത്തണം, കൂടാതെ പണം കൊണ്ട്‌ തങ്ങളുടെ ജീവിതത്തില്‍ പുരോഗതി നേടാം എന്ന വിശ്വാസം ഉപേക്ഷിച്ച്‌ അമലുകള്‍ കൊണ്ടും, ദീനിന്റെ പരിശ്രമം കൊണ്ടും ജീവിതത്തില്‍ പുരോഗതി നേടാം എന്ന ഉറപ്പോടെ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കണം, നബിമാര്‍ ഈ പരിശ്രമത്തിനു വേണ്ടി മാത്രമാണ്‌ ലോകത്ത്‌ വന്നു കൊണ്ടിരുന്നത്‌, ഖാത്തിമുല്‍ അംബിയാ അ്‌ ഹസ്രത്‌ മുഹമ്മദ്‌ (സ:അ) തങ്ങള്‍ക്ക്‌ ശേഷം ഈ പരിശ്രമം ഉമ്മത്തിന്റെ മേല്‍ ചുമതലപ്പെടുത്തപ്പെട്ടു, ഈ അടിസ്ഥാനത്തിലാണ്‌ നബിമാരുടെ നിരന്തരമായ ആഗമനം നിര്‍ത്തലാക്കപ്പെട്ടത്‌, അപ്പോള്‍ ഉമ്മത്തിലെ ഓരോ വ്യക്തിയും തന്റെ ഉത്തരവാദിത്വം ഉണര്‍ന്ന് കഠിനമായി പരിശ്രമിക്കുകയാണ്‌ ആവശ്യം,

ദിവസവും ത അ്‌ ലീമിന്റെ ഹല്‍ഖകളെ വീടുകളിലും, പള്ളികളിലും നിലനിര്‍ത്തുന്നത്‌, ആഴ്ച്ചയില്‍ രണ്ട്‌ ഗഷ്ട്തുകള്‍ ചെയ്യുന്നത്‌, രാവിലെയും വൈകുന്നേരവും തസ്ബീഹ്‌ ചെയ്യുന്നത്‌, പരിശുദ്ധ ഖുര്‍ ആന്‍ ദിവസവും പാരായണം ചെയ്യുന്നത്‌, വാരാന്ത്യ ഇജ്തിമാ..ഷബ്ഗുസാരിയോടെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മാസത്തില്‍ മൂന്നു നാള്‍ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ പുറപ്പെടുന്നത്‌, വര്‍ഷത്തില്‍ 40 ദിവസങ്ങള്‍, ജീവിതതില്‍ ഒരു നാലുമാസം കണ്ടെത്തി അല്ലാഹുവിന്റെ പാതയില്‍ പുറപ്പെടുന്നത്‌, ഇതോടൊപ്പം ഒരു വിഷയം വര്‍ദ്ധിപ്പിച്ചു കൊള്ളിന്‍... അതായത്‌ നിങ്ങളുടെ നാട്ടില്‍ എന്തെല്ലാമാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌? എന്നതിനെ കുറിച്ചുള്ള കാര്‍ഗുസാരി അപ്പപ്പോള്‍ ഞങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം അവിടെ നിങ്ങളുടെ നാട്ടില്‍ പരിശ്രമം സ്ഥിരപ്പെടുത്തുന്ന ഉത്തരവാദിതവും ഏറ്റെടുക്കണം, ദ അ്‌ വത്തിന്റെ പരിശ്രമം ചെയ്യുന്നവര്‍ വര്‍ഷത്തില്‍ ഒരു തവണ ഞങ്ങളുടെയടുക്കല്‍ ഇവിടെ ഡെല്‍ഃഹി മര്‍ക്കസ്സില്‍ വന്ന് പരിശ്രമത്തെ മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌, മേല്‍ പറഞ്ഞവയെല്ലാം നടപ്പില്‍ വരുത്തുവാന്‍ ആരംഭിച്ചാല്‍ പിന്നീട്‌ നമ്മെ ക്ഷണിക്കുകയാണെങ്കില്‍ ഏതു ദിവസ്സമാണെങ്കിലും ശരി അവിടെയെത്തുന്നതിന്‌ ഒരു തടസ്സങ്ങളുമില്ല,

ഹസ്രത്ജീ (റഹ്‌:അ) എഴുതിയ പോലെ തന്നെ ബ്രിട്ടീഷുകാര്‍ പ്രവര്‍ത്തിച്ച്‌ കാണിച്ചു തന്നു, 1965ല്‍ ആദ്യമായി ഒരു സമ്മേളനം മാഞ്ചസ്റ്ററില്‍ നടന്നു, മുന്‍പരിശ്രമങ്ങള്‍ക്കായി കര്‍ണല്‍ അമീറുദ്ദീന്‍ സാഹിബ്‌ (റഹ്‌:അ) അവര്‍കളുടെ ജമാ അത്ത്‌ നാലു മാസങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ടു, ഈ ജമാ അത്തില്‍ അലിഗഢ്‌ യൂണിവേര്‍സിറ്റി പ്രൊഫസര്‍: ഖാലിദ്‌ സിദ്ദീഖ്‌ സാഹിബും ഉണ്ടായിരുന്നു, ഇവരുടെ പരിശ്രമങ്ങള്‍ കാരണമായി ഇംഗ്ലണ്ടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി, ആ കാലഘട്ടങ്ങളില്‍ ഹാഫിസ്‌ പട്ടേല്‍ സാഹിബ്‌ വലിയ ത്യാഗങ്ങള്‍ ചെയ്തു കൊണ്ടിരുന്നു, അദ്ദേഹതോടോപ്പം ഇനിയും ചിലരുടെ ത്യാഗ പരിശ്രമങ്ങള്‍ കാരണമായി ഇംഗ്ലണ്ടില്‍ ദ അ്‌ വത്തിന്റെ അമലുകള്‍ മെല്ലെ ആരംഭിച്ചു, പിന്നീട്‌ ഇന്ത്യയില്‍ നിന്നും വലിയ വലിയ ഉലമാക്കള്‍ അവിടെയെത്തിയത്‌ കാരണമായി ദീനിന്റെ പരിശ്രമത്തിന്‌ വലിയ ആദരവും ലഭ്യമായി, ഗുജറാത്തില്‍ നിന്നും തുടര്‍ച്ചയായി ജമാ അത്തുകള്‍ ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ടു കൊണ്ടിരുന്നു, അതു പോലെ സിലോണ്‍ സിമേദാര്‍ ഹാജി ഉവൈസ്‌ നൂര്‍ സാഹിബ്‌, ബോംബെയില്‍ നിന്നും ഭായ്‌ കാസിം സാഹിബ്‌, ബാംഗളൂരില്‍ നിന്നും ഭായ്‌ ഹാജി നൂര്‍ മുഹമ്മദ്‌ സാഹിബ്‌, ഹാജി മുഹമ്മദ്‌ അന്‍ വര്‍ സാഹിബ്‌ തുടങ്ങിയവരുടെ കടുത പരിശ്രമങ്ങള്‍ കാരണമായി നല്ല ദീനിയായ ഒരു ചുറ്റുപാട്‌ നിലവില്‍ വന്നു, ഇതില്‍ നിന്നും വലിയ ഒരു അഖില ലോക സമ്മേളനം സംഘടിപ്പിക്കണമെന്ന ആഗ്രഹവും, ധൈര്യവും ഇംഗ്ലണ്ട്‌ കാര്‍ക്കൊണുകള്‍ക്കുണ്ടായി,

അങ്ങനെ ഷെഫ്ഫീല്‍ഡില്‍ 1972 ജൂലായ്‌ 15, 16, 17 തിയതികളില്‍ ഒരു അഖില ലോക സമ്മേളനം സംഘടിപ്പിക്കപെട്ടു, ഇതില്‍ ബഹുമാനപ്പെട്ട ഹസ്രത്ജീ മൗലാനാ ഇന്‍ ആമുല്‍ ഹസ്സന്‍ സാഹിബ്‌(റഹ്‌:അ), മൗലാനാ ഉമര്‍ പാലന്‍പൂരി(റഹ്‌:അ) ഡെല്‍:ഹി മര്‍ക്കസ്സിലെ മറ്റ്‌ ഉലമാക്കള്‍ പലരും പങ്കെടുത്തു, കൂടാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അനേകം മഹാന്മാരും വന്നെത്തി, അത്യധികം കടുത്ത പരിശ്രമങ്ങള്‍ക്കും, ത്യാഗങ്ങള്‍ക്കും, ദു:ആ കള്‍ക്കും ശേഷം ഈ സമ്മേളനം വിജയകരമായി നടന്നു, വെറും പണം മാത്രമല്ല അര്‍പ്പിച്ചത്‌, ശരീരവും ജീവനും അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു,

ഇംഗ്ലണ്ട്‌ സിമേദാര്‍മാരും പ്രധാന പ്രവര്‍ത്തകരും രാജ്യം മുഴുവന്‍ ചുറ്റിയലഞ്ഞു, സമ്മേളനത്തിന്‌ മുന്‍പ്‌ 51 ചില്ലാ, മൂന്നു ചില്ലാ ജമാ അത്തുകള്‍ പുറപ്പെടുവിക്കപ്പെട്ടു, ഇജ്തിമായുടെ വിജയത്തിനായി ദു:ആ ചെയ്യുവാന്‍ ബൈത്തുള്ളാഹിയിലേക്ക്‌ ഒരു ജമാ അത്ത്‌ യാത്രയായി..ഈ ജമാ അത്ത്‌ ഇജ്തിമാ അവസാനിച്ച ശേഷമാണ്‌ ഇംഗ്ലണ്ടിലേക്ക്‌ മടങ്ങിയത്‌, കാര്‍ക്കൂണുകള്‍ രാ പകലില്ലാതെ പാടുപെട്ടു, സ്ത്രീകളും അതിശയകരമായ ത്യാഗങ്ങളീല്‍ ഏര്‍പ്പെട്ടു, സ്ത്രീകളുടെ ഒരു ജമാ അത്ത്‌ തങ്ങളുടെ പുരുഷന്മാരോടൊപ്പം നാടു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു, കൂടാതെ ഗുജറാത്ത്‌, മൈസൂര്‍, കേരള, അമേരിക്ക തുടങ്ങിയ നാടുകളില്‍ നിന്നെത്തിയ സ്ത്രീകളുടെ ജമാ അത്തുകളും പരിശ്രമിച്ചു കൊണ്ടിരുന്നു, സമ്മേളനത്തിന്റെ വിജയത്തിനായി അനേകായിരം സ്ത്രീകള്‍ നഫല്‍ നോമ്പുകള്‍ വച്ചും, ഇ അ്ത്തിഖാഫ്‌ ഇരുന്നും ദു:ആ ചെയ്തു,

ഹസ്രത്‌ ഷെയ്ഖുല്‍ ഹദീസ്‌ റഹ്‌:അ അവര്‍കളുടെയടുത്തും ദു:ആ ചെയ്യുവാന്‍ അപേക്ഷിച്ചു, ഹസ്രത്ജീ പങ്കെടുത്ത ഈ സമ്മേളനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യയില്‍ നിന്നും കൂടാതെ ഇംഗ്ലണ്ടില്‍ നിന്നുമാത്രം പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു, ഈ 10000 നമ്മുടെ നാട്ടിലെ 10 ലക്ഷത്തിന്‌ തുല്യമാണ്‌, ഈ അത്ഭുതകരമായ സമ്മേളനത്തില്‍ എവിടെയും ദീനിയായ സംസാരങ്ങള്‍, ബയാനുകള്‍, ബാങ്ക്‌ , നമസ്കാരം, ദിഖ്‌ ര്‍, തിലാവത്ത്‌, ഖിദ്‌ മത്ത്‌ തുടങ്ങിയ പരിശുദ്ധമായ അമലുകള്‍ കണ്ട ഇംഗ്ലീഷുകാര്‍ വിയര്‍ത്തുപോയി,

അവര്‍ക്ക്‌ ഈ മുസ്‌ ലിമീങ്ങള്‍ കട്ടിലില്ലാതെ വെറും തറയില്‍ എങ്ങനെ ഉറങ്ങുന്നു? കസേരയില്ലാതെ എങ്ങനെ ഇരിക്കുന്നു? മേശയില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കുന്നു? മദ്യ മദിരാശികളില്ലാതെ എങ്ങനെ ഒരുമിച്ച്‌ കൂടുന്നു? എങ്ങും ഒച്ചയോ, ബഹളമോ വഴക്കുകളോ, കുഴപ്പങ്ങളോ ഒന്നുമില്ല, കളവോ കൊള്ളയോ ഇല്ല, എവിടെയും ദിഖ്‌ ര്‍, ഫിഖ്‌ ര്‍, സ്നേഹം, പ്രതിപത്തി, സമാധാനം, സേവനങ്ങള്‍........

എല്ലാവരും വരികളില്‍ നേരെ നിന്ന് നമസ്കരിക്കുന്നു, അവരില്‍ കറുപ്പെന്നോ വെളുppeന്നോ ഉള്ള വ്യത്യാസമില്ല, എല്ലാവരും ഒരേ സ്വഫ്ഫില്‍ തന്നെ നില്‍ക്കുന്നു, കറുത്തവരും വെളുത്തവരും ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നു, അറബികളെന്നോ-അനറബികളെന്നോ, കറുത്തവരെന്നോ- വെളുത്തവരെന്നോ ഒരു വ്യത്യാസവും ഇല്ല, ഇതെല്ലാം ആദ്യമായാണവര്‍ കണ്ടത്‌, അവര്‍ വിയര്‍ത്തു പോയി, ഇതേ പറ്റി മുന്‍പും പറഞ്ഞിട്ടുണ്ട്‌, ഈ സമ്മേളനത്തിനു ശേഷം അനേകം പേര്‍ ഇസ്‌ ലാം സ്വീകരിച്ചു.....

1 comment:

ഇബ്നുസുബൈര്‍ said...

എല്ലാവരും വരികളില്‍ നേരെ നിന്ന് നമസ്കരിക്കുന്നു, അവരില്‍ കറുപ്പെന്നോ വെളുppeന്നോ ഉള്ള വ്യത്യാസമില്ല, എല്ലാവരും ഒരേ സ്വഫ്ഫില്‍ തന്നെ നില്‍ക്കുന്നു, കറുത്തവരും വെളുത്തവരും ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നു, അറബികളെന്നോ-അനറബികളെന്നോ, കറുത്തവരെന്നോ- വെളുത്തവരെന്നോ ഒരു വ്യത്യാസവും ഇല്ല, ഇതെല്ലാം ആദ്യമായാണവര്‍ കണ്ടത്‌, അവര്‍ വിയര്‍ത്തു പോയി, ഇതേ പറ്റി മുന്‍പും പറഞ്ഞിട്ടുണ്ട്‌, ഈ സമ്മേളനത്തിനു ശേഷം അനേകം പേര്‍ ഇസ്‌ ലാം സ്വീകരിച്ചു.....