ഭൗതിക സമ്പത്തുകളോടുള്ള അത്യാഗ്രഹവുമായി ദീനിനെക്കുറിച്ച് ചിന്തയില്ലാതെ കഴിയുന്ന ഒരു സമ്പന്നന്‍ ദീനിനു വേന്ദി ത്യാഗ പരിശ്രമം ചെയ്യുന്ന ഒരു കാര്‍ക്കൂണിനെ മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ "ഇയാല്‍ മഹാനായ ത്യാഗിയാണ്" എന്ന് അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു, അയാളുടെ ധ്വനിയില്‍ മറഞ്ഞിരുന്നത് 'ഇദ്ദേഹം ഇദ്ദേഹം കുടുംബത്തെയും നോക്കുന്നില്ല, ജോലിയിലും ശരിയായി ശ്രദ്ധിക്കുന്നില്ല, സദാ സമയവും ദീന്‍-ദീന്‍ എന്നു പറഞ്ഞുകൊണ്ട് ചുറ്റി അലഞ്ഞു കൊണ്ടിരിക്കുന്നു' എന്നാണ്; ഉടനേ ആ ദായിയായ നല്ല മനുഷ്യന്‍ പറഞ്ഞു "ഞാന്‍ ഒരു ത്യാഗിയല്ല; ഞാന്‍ ഉന്നതമായ പാരത്രിക ജീവിതം നേടിയെടുക്കുവാനായി ചെറിയ ദുനിയാവിനെ വിട്ടുകളയുന്നു, യഥാര്‍ത്ഥത്തില്‍ ആരാണു ത്യാഗിയെന്നാല്‍ വലിയ കാര്യങ്ങളെ വിട്ട് നിസ്സാരമായതിനെ സ്വീകരിക്കുന്നവരാണ്, ഇദ്ദേഹം മഹത്തായ ആഖിറത്തെ നിസ്സാരമായ ദുനിയാവിനു വേണ്ടി ത്യാഗം ചെയ്തു കളഞ്ഞു, അപ്പോള്‍ ഇദ്ദേഹമാണ് മഹാനായ ത്യാഗി.."
അല്ലാഹു എവിടെയുമുണ്ട്...
ഇമാം ഹസ്രത് ഹുമാം (റ:അ) അവര്‍കളോട് അല്ലാഹു എവിടെയുമുണ്ട് എന്നതിന് ഖുര്‍ ആനില്‍ നിന്നും ഒരു നല്ല തെളിവു നല്‍കണമെന്ന് ആവശ്യപ്പെട്ടു; അതിന് ഇമാമവര്‍കള്‍ "നബി യൂനുസ്(അ) മീനിന്റെ വയറിനുള്ളില്‍ വച്ച് 'ലാ ഇലാഹ ഇല്ലാ അന്ത സുബ് ഹാനക്ക ഇന്നീ കുന്തു മിനള്ള്വാല്ലിമീന്‍' എന്ന് പശ്ചാത്തപിച്ചുകൊണ്ടിരുന്നു, അതിന്റെ ആശയം നീയല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല, നീ പരിശുദ്ധനാണ്, തീര്‍ച്ച്ഛയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിപ്പോയി." അങ്ങനെ പശ്ചാത്തപിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിനെ നീ എന്നര്‍ത്ഥമുള്ള അന്ത' എന്ന വാക്കുകൊണ്ടാണ് സൂചിപ്പിക്കുന്നത്; അവന്‍ എന്നര്‍ത്ഥമുള്ള ഹുവ' എന്ന വാക്കുകൊണ്ടല്ല, അപ്പോള്‍ കടലിന്റെ ആഴത്തിലും, മത്സ്യത്തിന്റെ ഉള്ളിലും അല്ലാഹു ഉണ്ട് എന്ന് തെളിയുന്നു" എന്ന് മറുപടി നല്‍കി.
സ്വര്‍ഗ്ഗത്തിലെ അരുവികള്‍......
സ്വര്‍ഗ്ഗത്തില്‍ പാലിന്റെ അരുവികല്‍ തേനിന്റെ അരുവികള്‍, തസ്നീമിന്റെ അരുവികള്‍ എല്ലാം ഒരേ ഉറവിടത്തില്‍ നിന്നും പുറപ്പെടും എന്നറിഞ്ഞ ഒരാള്‍ ഒരു മഹാനോട് "അവയെല്ലാം വെവ്വേറെ ഗുണങ്ങളും രുചിയും, നിറവും ഉല്ലതാകുമ്പോള്‍ ഒരേ ഉറവിടത്തില്‍ നിന്നും എങ്ങനെ പുറപ്പെടാന്‍ സാധിക്കും?" എന്നന്വേഷിച്ചു,
അതിനദ്ദേഹം "അല്ലാഹുവിന് ഒന്നും അസ്സാദ്ധ്യമല്ല, സ്വര്‍ഗ്ഗത്തിന്റെ വിഷയമിരിക്കട്ടെ, നിന്റെ ശരീരത്തില്‍ തന്നെ അല്ലാഹു ത അലാ അത് നടപ്പിലാക്കിയിരിക്കുന്നല്ലോ? ശ്രദ്ധിച്ചിട്ടില്ലേ , നിന്റെ ശിരസ്സില്‍ തന്നെ അതിന്റെ മാതൃക കാണാം, വായില്‍ നിന്നും മധുരമുള്ള ഉമിനീര്‍, മൂക്കില്‍ നിന്നും പുളിയുള്ള നീര്, കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നു, അത് ഉപ്പ് രസമുള്ളതാണ്, ചെവിയില്‍ നിന്നും ഇനിയുമൊന്ന്, അത് കൈപ്പുള്ളതാണ്, എന്നാല്‍ ഇതെല്ലാം ഒരേ ഉറവിടത്തില്‍ നിന്നും തന്നെയാണ് ഉദ് പാദിപ്പിക്കപ്പെടുന്നത്, നിന്റെ തലയില്‍ തന്നെ ഈ അത്ഭുതം സൃഷ്ടിച്ചിട്ടുള്ള അല്ലാഹുവിന് അത്ഭുതങ്ങളുടെ കേദാരമായ സ്വര്‍ഗ്ഗത്തില്‍ അങ്ങനെ ചെയ്യുന്നതിന് ഒരു ബുദ്ധിമിട്ടുമില്ല" എന്ന് മറുപടി നല്‍കി.
കുതിരയും കഴുതയും..
ഒരു വലിയ എഴുത്തുകാരന് മറ്റൊരാള്‍ കത്തെഴുതി.. "ഞാനും നിങ്ങളും ചേര്‍ന്ന് ഒരു പുസ്തകമെഴുതണം, എന്നെനിക്കാഗ്രഹമുണ്ട്..അത് താങ്കള്‍ക്കിഷ്ടമാണോ? " എന്നതില്‍ എഴുതിയിരുന്നു, അതിനാ എഴുത്തുകാരന്‍ താന്‍ വലിയ അന്തസ്സുള്ളയാളും കത്തെഴുതിയയാള്‍ വെറും സാധാരണക്കാരനും എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ "കുതിരയും, കഴുതയും ഒരു പോലെയാകുമോ?" എന്ന് ചോദിച്ചുകൊണ്ട് മറുപടിയെഴുതി, ഉടനേ ആ മനുഷ്യന്‍ മറുപടിയായി "ആഹാ..നിങ്ങള്‍ ഞാന്‍ കുതിരയാണെന്ന് എങ്ങനെ മനസ്സിലാക്കി?" എന്ന് എഴുതിയയച്ചു.
ഇഷ്ട്മുള്ളത് എടുക്കാം..
ഒരു ധനാഢ്യന്‍ മരണവേളയില്‍ പ്രായപൂര്‍ത്തിയെത്താത്ത തന്റെ കുട്ടികളെ സംരക്ഷിക്കുന്നതിനായി സഹോദരനെ ചുമതാലപെടുത്തിക്കൊണ്ട് വസ്സിയത്ത് എഴുതി, അതില്‍ "സ്വത്ത് സംരക്ഷിച്ച്, എന്റെ കുട്ടികളെ നല്ല രീതിയില്‍ പരിപാലിച്ച്, അവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നിനക്കിഷ്ടമുള്ളതിനെ എന്റെ കുട്ടികള്‍ക്ക് കൊടുക്കണം" എന്നെഴുതിയിരുന്നു, സഹോദരനും ജ്യേഷ്ടന്റെ മരണശേഷം ആ കുട്ടികളെ നല്ല രീതിയില്‍ പരിപാലിച്ച് വളര്‍ത്തി, എന്നാല്‍ ക്രമേണ സഹോദരന്റെയുള്ളില്‍ ആ യത്തീമുകളുടെ മുതല്‍ അപഹരിക്കണം എന്ന ചിന്തയുണ്ടായി, വസ്സിയത്തിലും 'നിനക്കിഷ്ടമുള്ളത് കൊടുക്കണം' എന്നെഴുതിയിരിക്കുന്നതിനാല്‍ തനിക്ക് ഇഷ്ടം പോലെ എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു എന്നു ധരിച്ച് സ്വത്തിന്റെ സിംഹ ഭാഗവും അയാള്‍ കൈക്കലാക്കി ഒരു ചെറിയ പങ്ക് മാത്രം ആ യത്തീമുകള്‍ക്ക് കൊടുത്തു; അതു ചോദ്യം ചെയ്ത് കുട്ടികള്‍ കോടതിയിലെത്തി, അനാഥകളുടെ വക്കാലത്തുമായി ഹാജരായത് മുഹമ്മദലി ജിന്നയായിരുന്നു,
അപ്പോള്‍ കുരുക്കഴിഞ്ഞ വിചാരണയില്‍ സംരക്ഷകനായ ചഛായോട് കുട്ടികളെ സംരക്ഷിച്ച വകയില്‍ നീ ബുദ്ധി മുട്ടിയതിനും, വലിയ തുക ചിലവഴിച്ചതിനും പകരമായി സ്വത്തിന്റെ സിംഹ ഭാഗവും നിങ്ങള്‍ തന്നെ എടുക്കാന്‍ ആഗ്രഹിക്കുന്നു, അല്ലേ? എന്ന് ചോദിച്ചതിന് അയാള്‍ 'അതേ ശരിയാണ്' എന്ന് മറുപടി നല്‍കി, അനാഥ കുട്ടികള്‍ക്ക് സ്വത്തില്‍ അല്‍പ്പം മാത്രം കൊടുക്കാന്‍ ഉദ്ദേശിക്കുന്നു അല്ലേ? എന്ന ചോദ്യത്തിനും അയാള്‍ 'ശരിയാണ്' എന്നുത്തരം നല്‍കി,
അപ്പോള്‍ മുഹമ്മദലി ജിന്ന ജഡ്ജിയോട് "ഇദ്ദേഹം ആഗ്രഹിക്കുന്നത് സ്വത്തിന്റെ വലിയ ഭാഗമാണ് എന്നത് ഇദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം, ഇദ്ദേഹം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വത്തിന്റെ ആ വലിയ ഭാഗം തന്നെ ഈ അനാഥ കുട്ടികള്‍ക്ക് കൊടുക്കപ്പെടണം എന്നുതന്നെയാണ് കുട്ടികളുടെ ആ മരണപ്പെട്ട പിതാവ് "നീ ഇഷ്ടപ്പെടുന്നതിനെ അവര്‍ക്ക് കൊടുക്കണം" എന്ന വസ്വിയത്തിലെ വാക്കുകളില്‍ എഴുതീട്ടുള്ളത്, അതായത് നീ ആഗ്രഹിക്കുന്ന സ്വത്തിന്റെ വലിയ പങ്ക് ഇവര്‍ക്ക് കൊടുക്കണം" എന്ന് തന്നെയാണ് വസ്വിയത്തിന്റെ അര്‍ത്ഥം; അതിനാല്‍ ഇദ്ദേഹം ഏതാണാ എടുക്കാന്‍ ആഗ്രഹിച്ചത്? അത് ആ കുട്ടികള്‍ക്ക് കൊടുക്കപ്പെടണം എന്ന് വാദിച്ചു, കോടതിയുടെ വിധിയും അങ്ങനെ തന്നെയായിരുന്നു, അത്യാഗ്രഹം വലിയ നഷ്ടവും, മാനക്കേടുമായി മാറി.
അത്ഭുതകരമായ വിധി..
മദീനയില്‍ നിന്നും ഒരു വ്യാപാരി മറ്റൊരു നാട്ടിലേക്ക് യാത്ര പുറപ്പെടാന്‍ നേരം തന്റെ ഭാര്യയോട് "ഞാന്‍ വീട്ടില്‍ തിരിച്ചെത്തുന്നതു വരെ നീ നിന്റെ പിതാവിന്റെ വീട്ടിലേക്ക് പോകുകയാണെങ്കില്‍ നിന്റെ മൂന്ന് തലാഖും അഴിയും, പിന്നെ നീ എന്റെ നിക്കാഹില്‍ ആയിരിക്കുകയില്ല" എന്ന് കല്‍പ്പിച്ച് യാത്ര പുറപ്പെട്ടു, അസ്സാധാരണമായി അദ്ദേഹം പുറപ്പെട്ടു പോയതും ആ സ്ത്രീയുടെ പിതാവ് കടുത്ത രോഗ ബാധിതനായി, തങ്ങളുടെ സഹോദരിയെ പിതാവിന്റെയടുക്കലേക്ക് കൂട്ടിക്കൊണ്ടു പൊകാന്‍ അവരുടെ സഹോദരന്മാര്‍ വളരെയധികം പ്രയത്നിച്ചിട്ടും അവര്‍ എതിര്‍ത്തു,
ഒടുവില്‍ പിതാവ് മരണപ്പെട്ടു, അപ്പോള്‍ സഹോദരന്മാര്‍ അവരുടെ ഭര്‍ത്താവിന്റെ ശപഥം പരിഗണിക്കാതെ "നീ തലാഖായി പോയാലും ഒന്നുമില്ല, ജനിപ്പിച്ചു വളര്‍ത്തിയ പിതാവിന്റെ മയ്യിത്തിനെയാണോ നീ അവഗണിക്കുന്നത്?" എന്ന് ചോദിച്ചുക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ആ സ്ത്രീയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി, ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയതും വിവരമറിഞ്ഞ് പശ്ചാത്തപിച്ചു, മാമായോടുള്ള കോപത്തിന്റെ പേരില്‍ അങ്ങനെ പറഞ്ഞു പയതാണ്, യതാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് തന്റെ ഭാര്യയെ തലാഖ് ചെയ്യണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല,
അദ്ദേഹം മദീനയിലുള്ള ഉലമാക്കളെയെല്ലാം സമീപിച്ച് തന്റെ ഭാര്യ തലാഖ് ആയിപ്പോയോ..അതല്ല എന്തെങ്കിലും വഴികാണുമോ? എന്ന് മസ് അല അന്വേഷിച്ചു, എല്ലാ ഉലമാക്കളും "നിങ്ങള്‍ ഭാര്യയോട് അവരുടെ പിതാവിന്റെ വീട്ടിലേക്ക് പോയാല്‍ മൂന്ന് തലാഖും സംഭവിക്കും എന്ന് പറഞ്ഞിട്ടു പോയെങ്കില്‍ അവര്‍ തന്റെ പിതാവിന്റെ വീട്ടിലേക്ക് പോയ സമയം നിന്റെ നിക്കാഹില്‍ നിന്നും പുറത്തായി" എന്ന് ഏകോപിച്ച് വിധി കല്‍പ്പിച്ചു,
എന്നിരുന്നാലും തന്റെ നല്ല ഇണയെ വിട്ടു പിരിയാന്‍ മനസ്സു വരാതെ ആ മനുഷ്യന്‍ കൂഫയിലെത്തി ഇമാം അബൂ ഹനീഫാ (റഹ്:അ)അവര്‍കളോട് വിവരങ്ങള്‍ അറിയിച്ചപ്പോള്‍ അദ്ദേഹം "തലാഖ് സംഭവിക്കുകയില്ല, അവര്‍ നിന്റെ നിക്കാഹില്‍ തന്നെയാണ്," എന്ന് ഫത് വ നല്‍കി, ഇതറിഞ്ഞ മദീനയിലെ ഉലമാക്കള്‍ ചാടിയെണീറ്റു, ഇമാമുല്‍ അ അ് ളം അവര്‍കളോട് "അവര്‍ പിതാവിന്റെ വീട്ടിലേക്ക് പോയാല്‍ തലാഖ് ആകും എന്ന് പറഞ്ഞതിനു ശേഷവും അവര്‍ തന്റെ പിതാവിന്റെ വീട്ടിലേക്ക് പോയി, വിഷയം ഇത്രത്തോളം വ്യക്തമായിരിക്കുമ്പോള്‍ അവര്‍ എന്തു കൊണ്ട് തലാഖാകുകയില്ല? എന്ന് വിശദീകരണമാവശ്യപ്പെട്ടു," അതിന് ഇമാമവര്‍കള്‍ "അവള്‍ തന്റെ പിതാവിന്റെ വീട്ടില്‍ പോയാലല്ലേ തലാഖ് ആകുകയുള്ളൂ, എന്നാല്‍ അവര്‍ തന്റെ വീട്ടിലേക്കാണ് പോയത്, പിതാവ് മരണപ്പെട്ടപ്പോള്‍ തന്നെ ആ വീട് അവളുടെ അനന്തര സ്വത്തില്‍ വന്നു കഴിഞ്ഞു, ഇല്ലേ..?" എന്ന് വിശദീകരിച്ചതും ആ ഉലമാക്കളെല്ലാവരും വിയര്‍ത്തു കുളിച്ചു
ഒരു പാതിരിയുടെ ചോദ്യം..
ദില്ലിയില്‍ ജീവിച്ചിരുന്ന ഒരു വലിയ പണ്ഡിതന്റെയടുക്കല്‍ ഒരു പാതിരി വന്ന് "ഞാന്‍ ഒരു വിഷയം ചോദിക്കാം, താങ്കള്‍ അതിന് ശരിയായ മറുപടി നല്‍കണം, എന്നാവശ്യപ്പെട്ടു" ആലിം സാഹിബും അത് അംഗീകരിച്ചു; പാതിരി ചോദിച്ചു.." ഒരു വ്ര്ക്ഷച്ചുവട്ടില്‍ ഒരാള്‍ കിടന്നുറങ്ങുന്നു, ഇനിയൊരാള്‍ എന്തോ പ്രതീക്ഷിച്ചിരിക്കുന്നു, അപ്പോള്‍ ഒരു വഴിയാത്രക്കാരന്‍ അതുവഴി വന്നു, അവിടെ നിന്നും വഴി രണ്ടായി പിരിയുകയാണ്, തനിക്ക് പോകേണ്ട വഴി ഈ വന്ന മനുഷ്യന് അറിയില്ലാത്ത പക്ഷം ശരിയായ വഴിയേതാണ് എന്ന് ഉണര്‍ന്നിരിക്കുന്ന ആളിനോടല്ലേ അന്വേഷിക്കുക?" ആ പണ്ഡിതന്‍ അല്‍പ്പവും താമസ്സിയാതെ "ആ ഉണര്‍ന്നിരിക്കുന്ന മനുഷ്യനും വഴി ശരിക്കറിയാത്തതിനാല്‍ ഉറങ്ങുന്നയാള്‍ ഉണരുമ്പോള്‍ അന്വേഷിക്കാം എന്ന് കരുതി കാത്തിരിക്കുകയാണ്" എന്ന് പറഞ്ഞു, ഈ മറുപടി കേട്ട പാതിരി അപമാനിതനായി,
പാതിരിയുടെ ചോദ്യത്തിലെ നിഗൂഢ ലക്ഷ്യം എന്തായിരുന്നു എന്നാല്‍ "ഉറങ്ങുന്നയാള്‍ എന്ന് പറഞ്ഞത് മുഹമ്മദ്(സ:അ) തങ്ങളെയാണ്, അതായത് നബി (സ:അ) തങ്ങള്‍ വഫാത്തായി, തങ്ങളുടെ ഖബര്‍ ഷര്‍ , ഷെരീഫില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നു, ഉണര്‍ന്നിരിക്കുന്നയാള്‍ എന്ന് പറഞ്ഞത് ഹസ്രത് ഈസ്സാ(അ) ജീവനോടെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു, അതിനാല്‍ അദ്ദേഹം ഉണര്‍ന്നിരിക്കുന്നയാള്‍ എന്ന് പാതിരി വ്യംഗ്യമായി സൂചിപ്പിച്ചു, വഴിപോക്കന്‍ എന്ന് പറഞ്ഞത് ലോക ജനതയെ കുറിച്ച് പറഞ്ഞതാണ്, "
Monday, February 12, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment