Wednesday, February 7, 2007

വിചിത്രമായ ചോദ്യങ്ങളും കൗതുകകരമായ മറുപടികളും..

ഈ സമ്മേളന ശേഷം അനേകം പേര്‍ ഇസ്‌ ലാമിനെ സ്വീകരിച്ചു കൊണ്ടിരിക്കുന്നതായ വാര്‍ത്ത വരാന്‍ തുടങ്ങി, ഇജ്‌ തിമായില്‍ നിന്നും 60 ജമാ അത്തുകള്‍ പുറപ്പെട്ടു, റവാങ്കിയില്‍ ഹസ്രത്ജീ (റഹ്‌:അ) പറഞ്ഞു: "ദ അ്‌ വത്തിന്റെ പരിശ്രമം വലിയ ഒരു സമ്പത്താണ്‌,\ വലിയ ഒരു നി അ്മത്ത്‌......അത്‌ എപ്പോഴെന്നാല്‍ ഈ പരിശ്രമത്തിന്റെ ശരിയായ ഉസൂലുകളോടുകൂടി പരിശ്രമിക്കുമ്പോഴാണ്‌, അങ്ങനെ ചെയ്താല്‍ മനുഷ്യന്‌ അവന്‍ ഏറ്റെടുത്തിരിക്കുന്ന ചുമതലകളില്‍ ഒഴുകി നടക്കുവാനുള്ള ശക്തിയുണ്ടാകും, മു ആമലാത്തുകളില്‍ കൃത്യതയും, പൊതു ജീവിതത്തില്‍ സൂക്ഷ്മതയും, പ്രവര്‍ത്തികളിലും രീതികളിലും നേര്‍മ്മയും സ്വീകരിക്കും, എത്രത്തോളം ദ അ്‌ വത്തിന്റെ പരിശ്രമത്തില്‍ മുന്നേറുമോ അത്രത്തോളം അവന്റെ ജീവിതവും ഉയര്‍ന്നു കോണ്ടേയിരിക്കും, കൂടാതെ ഈ പരിശ്രമം തന്നെ അവന്റെ എല്ലാ പുരോഗതിക്കും കാരണമായിത്തീരുകയും ചെയ്യും, ഐഹിക പാരത്രിക വിജയങ്ങളുണ്ടാകും, ഇതിനെതിരായി മനുഷ്യന്‍ ദീനിന്റെ പരിശ്രമത്തെ വിട്ട്‌ വസ്തു വക കളിലും, ഭൗതിക മേഖലകളിലും, നവ നാഗരി കതയിലും മുഴുകിയാല്‍ പുറകേ സമാധാനമില്ലായ്മ, അലച്ചില്‍, അസന്തുഷ്ടി, വെറുപ്പ്‌, വൈരാഗ്യം തുടങ്ങിയവ മാത്രം അവന്റെ ജീവിതത്തില്‍ അധികരിക്കും..... "

സമ്മേളനത്തിന്റെ ഒടുവില്‍ നടന്ന ദു:ആ യില്‍ എല്ലാവരും പൊട്ടിപ്പൊട്ടിക്കരഞ്ഞു, സമ്മേളന ശേഷം ഹസ്രത്ജീ ഉത്തരവാദപ്പെട്ടവരുടെ ഒരു ജമാ അത്തുമായി 10 രാജ്യങ്ങളില്‍ യാത്ര ചെയ്തു...ഈ ജമാ അത്തില്‍ 100 പേരുണ്ടായിരുന്നു,

ഇംഗ്ലണ്ടില്‍ ഈ പരിശ്രമത്തിന്റെ ബര്‍ക്കത്തിനാല്‍ ഇന്ന് ആയിരക്കണക്കിന്‌ പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടു, ആയിരക്കണക്കിന്‌ ഹഫിളീങ്ങളും, ആലിമീങ്ങളുമുരുവായി... റമളാന്‍ മാസം പള്ളികളില്‍ തറാവീഹ്‌ നമസ്കാരതിന്‌ ആദ്യത്തെ രണ്ട്‌ സ്വഫ്ഫുകള്‍ മുഴുവനും ഹാഫിളീങ്ങള്‍ നിന്ന് നമസ്കരിക്കുന്നു, നിര്‍ബന്ധിത വിദ്യാഭ്യാസ നിയമം ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയിരിക്കുന്നതിനാല്‍ മുസ്‌ ലിം കുട്ടികള്‍ രാത്രി 3 മണിക്ക്‌ തഹജ്ജുദിന്റെ സമയത്ത്‌ പള്ളികളീല്‍ വന്ന് ഖുര്‍ ആനും ദീനീ ഇല്‍മുകളും പഠിക്കുന്നു, സ്ത്രീകളില്‍ ബുര്‍ഖയും, പര്‍ദ്ദയു ഹയാത്തായി....പുരുഷന്മാര്‍ താടി, തൊപ്പി, സുന്നത്തായ വേഷവിധാനങ്ങളോടെ കണ്ണുകള്‍ക്ക്‌ കുളിര്‍മ്മ പകരുന്നു, ഹസ്രത്‌ മൂസാ (അ) ജനിക്കുവാന്‍ പാടില്ല എന്ന ലക്ഷ്യത്തില്‍ 70000ത്തോളം പൈതലുകളെ വധിച്ച അതേ ഫിര്‍ ഔനിന്റെ മടിയില്‍ വച്ച്‌ അല്ലാഹു ത ആലാ മൂസാ (അ)യെ വളര്‍ത്തി കാട്ടിയതു പോലെ ഇസ്‌ ലാമിനെ ലോകത്തു നിന്നും തുടച്ചു നീക്കണം എന്ന ലക്ഷ്യത്തില്‍ ചതിയിലും, വഞ്ചനയിലും ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന അതേ ഇംഗ്ലണ്ടില്‍ തന്നെ ആ ദീനിനെ ഹയാത്താക്കുന്ന പരിശ്രമത്തെയും അല്ലാഹു ത ആലാ നടപ്പിലാക്കി കാണിച്ചു.


വിചിത്രമായ ചോദ്യങ്ങളും അവക്കുള്ള മറുപടിയും....

മിനല്‍ ജന്ന...

ഇലല്‍ ജന്ന.മുന്‍ഷി അല്ലാ തത്താ സാഹിബ്‌ (റ:അ) അവര്‍കളുടെ ജമാ അത്ത്‌ ഹിജാസില്‍ പരിശ്രമിച്ചു കൊണ്ടിരിക്കവേ ഗവന്മെന്റിന്റെ ഒരു ചാരന്‍ മുന്‍ഷി ജീ അവര്‍കളെ സമീപിച്ച്‌ "നിങ്ങള്‍ എവിടെ നിന്നും വരുന്നൂ..." എന്ന് അറബിയില്‍ ചോദിച്ചു, അദ്ദേഹവും അറബിയില്‍ "മിനല്‍ ജന്ന.." (സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു..) എന്ന് മറുപടി നല്‍കി, ആ ചാരന്‍ വീണ്ടും "ഇപ്പോള്‍ എവിടേക്ക്‌ പോകുന്നു?" എന്ന് ചോദിച്ചപ്പോള്‍ "ഇലല്‍ ജന്ന.." (സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നു..) എന്ന് പറഞ്ഞു, ആ ചാരന്‍ അതിശയത്തോടെ "മിനല്‍ ജന്ന....ഇലല്‍ ജന്ന.." എന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ട്‌ അവിടെ നിന്നും പോയി

അതായത്‌ ആദ്യ പിതാവ്‌ ആദം (അ) താമസിച്ചിരുന്ന വീട്‌ സ്വര്‍ഗ്ഗമാണ്‌, അവിടെ നിന്നും ദുനിയാവിലേക്കെത്തി, ഇപ്പോള്‍ ദീനിന്റെ പരിശ്രമം, ദ അ്‌ വത്ത്‌ ചെയ്ത്‌ അല്ലാഹുവിന്റെ പൊരുത്തം നേടി വീണ്ടും സ്വര്‍ഗ്ഗത്തിലേക്ക്‌ തന്നെ പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌)

ആരുടെ കക്ഷി...?

സൂഫി ഉസ്മാന്‍ സാഹിബ്‌ (റഹ്‌:അ) അവര്‍കളുടെ ചുമതലയില്‍ ഒരു ജമാ അത്ത്‌ കാശ്മീര്‍ അതിര്‍ത്ഥി പ്രദേശങ്ങളില്‍ പരിശ്രമിക്കുവാനായി പുറപ്പെട്ടു, അപ്പോള്‍ ചില സീ. ഐ. ഡികള്‍ അവരുടെ അടുത്തെത്തി നിങ്ങള്‍ പാക്കിസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണോ.. അതല്ല ഹിന്ദുസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണോ? എന്ന് ചോദിച്ചു, ഉടനേ സൂഫി ജീ അവര്‍കള്‍ "ഞങ്ങള്‍ കബര്‍സ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണ്‌" എന്ന് മറുപടി നല്‍കി, അവര്‍ ആശ്ചര്യത്തോടെ എങ്ങനെ കബര്‍സ്ഥാനിന്റെ അനുയായികളാകാന്‍ കഴിയും ? എന്ന് ചോദിക്കവേ സൂഫീ ജീ അവര്‍കള്‍ മനുഷ്യന്‍ മരണ ശേഷം ആദ്യം താമസിക്കുന്ന വീട്‌ ഖബര്‍ ആണ്‌, അവന്‍ ലോകത്ത്‌ നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ അവന്റെ ഖബര്‍ സ്വര്‍ഗ്ഗ പൂങ്കാവനങ്ങളില്‍ നിന്നുമുള്ള ഒരു പൂങ്കാവനമായി മാറ്റപ്പെടും, എന്നാല്‍ മോശമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ അതേ ഖബര്‍ നരകത്തിന്റെ പടുകുഴികളില്‍ നിന്നുമുള്ള ഒരു പടുകുഴിയായി മാറ്റപെടും .. ആ ഖബറുകളിലെ ജീവിതത്തിന്‌ സപ്പോര്‍ട്ടാകുന്ന നല്ല അമലുകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കുവാനാണ്‌ ഞങ്ങള്‍ ജമാ അത്തുകളായി പുറപ്പെടുന്നത്‌" എന്ന് വിശദീകരിക്കവേ അവര്‍ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞു, ..

ആരുടെ അനുയായി..?

പരിശ്രമത്തിന്റെ ആരംഭ കാലത്ത്‌ മൗലാനാ റഹമത്തുള്ളാഹ്‌ സാഹിബ്‌ (റഹ്‌:അ) അവര്‍കളോട്‌ മുസ്‌ ലിമായ ഒരു രാഷ്ട്രീയ നേതാവ്‌ "മൗലാനാ.. തബ്‌ ലീഗുകാരായ നിങ്ങള്‍ മുസ്‌ ലിം ലീഗിനെ സപ്പോര്‍ട്ടു ചെയ്യുന്നോ.. കോണ്‍ഗ്രസ്സിനെ സപ്പോര്‍ട്‌ ചെയ്യുന്നോ? നിങ്ങള്‍ ഏത്‌ കക്ഷിയുടെ അനുയായികളാണ്‌?" എന്ന് ചോദിച്ചു, ഉടനേ മൗലാനാ "നിങ്ങള്‍ നമസ്കാരത്തില്‍ ആരെ സപ്പോര്‍ട്ട്‌ ചെയ്യുന്നു? മുസ്‌ ലിം ലീഗിനെയോ..അതോ കോണ്‍ഗ്രസ്സിനെയോ..? " എന്ന് തിരിച്ച്‌ ചോദിച്ചു, ആ രാഷ്ട്രീയക്കാരന്‍ "നമസ്കാരത്തില്‍ രാഷ്ട്രീയക്കാരെ എങ്ങനെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കും? അത്‌ അല്ലാഹുവിന്‌ മാത്രമുള്ള ഇബാദത്തല്ലേ? എന്ന് പറഞ്ഞു അപ്പോള്‍ മൗലാനാ: ഈ തബ്‌ ലീഗ്‌ ദ അ്‌\വത്തിന്റെ മഹത്തായ പരിശ്രമവും നമസ്കാരം പോലെ ഒരു മഹത്തായ ഇബാദത്താണ്‌, ഇത്‌ അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി ചെയ്യപ്പെടുന്ന ഉന്നതമായ ഒരു അമലാണ്‌, അല്ലാതെ ഭൗതിക ലക്ഷ്യങ്ങള്‍ക്കായി ചെയ്യപ്പെടുന്ന ഒരു ജോലിയല്ല' " എന്ന് വ്യക്തമാക്കി.

മലക്കുല്‍ മൗത്ത്‌ വരില്ലല്ലോ..!

ഹൈദരാബാദില്‍ നിന്നു മുള്ള ഒരു ജമാ അത്ത്‌ അറബ്‌ നാടുകളില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയം, ഖുസൂസി മുലാഖാത്തില്‍ ഒരു വലിയ സമ്പന്നനായ വ്യക്തിയെ കാണുവാനായി പുറപ്പെട്ടു, ആ ജമാ അത്തില്‍ ആലിമായ ഒരാളും ഉണ്ടായിരുന്നു, ബങ്ക്ലാവില്‍ നായുള്ളതായി കണ്ട അദ്ദേഹം അയാളോട്‌ "സഹോദരാ നായും, ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങളും ഉള്ള വീടുകളില്‍ മലക്കുകള്‍ വരില്ല ... " എന്ന് വളരെ വിനയത്തോടെ സൂചിപ്പിച്ചു, അപ്പോഴാ സമ്പന്നന്‍ "അങ്ങനെയാണെങ്കില്‍ വളരെ നന്നായി..റൂഹിനെ പിടിക്കുന്ന മലക്കുല്‍ മൗത്തും എന്റെ വീട്ടിലേക്ക്‌ വരില്ലല്ലോ..?" എന്ന് തര്‍ക്കുത്തരം പറഞ്ഞു, മഹാനായ ആ പണ്ഡിതന്‍ വിനയത്തോടെ "എന്തായാലും ഒരു ദിവസം ഈ നായും ചാകും, ഈ നായുടെ ജീവനെടുക്കുവാന്‍ വരുന്ന ആ മലക്കുകള്‍ താങ്കളുടെ റൂഹിനെയും പിടിച്ചേക്കുമല്ലോ.. " എന്ന് ഞാന്‍ ഭയപ്പെടുന്നു... എന്ന് പറഞ്ഞതും അയാള്‍ ഒരു മുഴം ഇടിഞ്ഞ്‌ അമര്‍നിരുന്നു പോയി.. "

സ്വര്‍ഗ്ഗത്തിലെ സിഗരറ്റ്‌..

ഒരു സദസ്സില്‍ പണ്ഡിതനായ ഒരാള്‍ സ്വര്‍ഗ്ഗീയ നി അ്‌ മത്തുകളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ ബയാന്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ "മനുഷ്യന്‍ ആഗ്രഹിക്കുനതായ എല്ലാ അനുഗ്രഹങ്ങളും സ്വര്‍ഗ്ഗത്തില്‍ ലഭിക്കും" എന്ന് പറഞ്ഞു..സദസ്സിലിരുന്ന കുറുമ്പുകാരനായ ഒരു കുട്ടി എഴുന്നേറ്റ്‌ "മൗലാനാ അങ്ങനെയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ സിഗരറ്റ്‌ കിട്ടുമോ..?" എന്ന് കളിയാക്കി ചോദിച്ചു; ആ ആലിം സാഹിബ്‌ "കിട്ടിയേക്കും; എന്നാല്‍ അത്‌ കത്തിക്കുവാനായി നരകത്തിലേക്ക്‌ തന്നെ പോകേണ്ടി വരും" എന്ന് മറുപടി നല്‍കിയതും ആ വാലിബന്റെ മുഖത്ത്‌ രക്തമയമുണ്ടായിരുന്നില്ല..

എന്തിനാ കഷ്ടപ്പെടുത്തുന്നത്‌..?

ഓരോ വര്‍ഷവും ഭോപ്പാലില്‍ മഹത്തായ ദ അ്‌ വത്ത്‌ ഇജ്‌ തിമാ അ്‌ നടന്നു കൊണ്ടിരിക്കുന്നത്‌ എല്ലാവരും അറിയുമല്ലോ..? ഏതാനും ചില വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭോപ്പാല്‍ സമ്മേളനത്തില്‍ ഹസ്രത്‌ ജീ അവര്‍കളുടെയടുത്ത്‌ ഒരാള്‍ വന്ന് "ഹസ്രത്ജീ.. ജനങ്ങളെ എന്തിനാണ്‌ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്‌? പെട്ടിയും കിടക്കയും തൂക്കി അവരെ നാട്‌ നാടുകളായി അലയാന്‍ വിടുന്നു, സ്വര്‍ഗ്ഗവാസികളുടെ പട്ടികയും, നരകവാസികളുടെ പട്ടികയും അല്ലാഹു നിശ്ചയിച്ചിട്ടുള്ളതല്ലേ..? ജനങ്ങളെ ജമാ അത്തുകളില്‍ അലയാന്‍ വിട്ടതു കൊണ്ട്‌ മാത്രം സ്വര്‍ഗ്ഗത്തിലേക്ക്‌ കയറാന്‍ എങ്ങനെ കഴിയും?" എന്ന് ചോദിച്ചു,

ഉടനേ ഹസ്രത്‌ ജീ അവര്‍കള്‍ മൗലാനാ ഉമര്‍ പാലന്‍പൂരി (റഹ്‌:അ) അവര്‍കളെ വിളിച്ച്‌ "ഈ മനുഷ്യന്‍ എന്തോ പറയുന്നു..,ഇവരെ കൂട്ടിക്കൊണ്ടു പോകിന്‍" എന്നാവശ്യപ്പെട്ടു; മൗലാനാ ഉമര്‍ പാലന്‍പൂരി സാഹിബ്‌ അദ്ദേഹത്തെ കൂട്ടികൊണ്ട്‌ പോയി എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ അയാള്‍ ഹസ്രത്‌ ജീ അവര്‍കളോട്‌ പറഞ്ഞ അതേ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു, മൗലാനാ: "നിങ്ങള്‍ എന്ത്‌ ജോലിയാണ്‌ ചെയ്യുന്നത്‌?" എന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ ഇന്ന ഓഫീസിന്റെ ചുമതലയുള്ളയാളാണ്‌" എന്നയാള്‍ പറഞ്ഞു, ഉടനേ മൗലാനാ..."നിങ്ങളുടെ ജോലി ഉടന്‍ തന്നെ രാജി വക്കണം" എന്ന് പറഞ്ഞു, എന്തിനെന്നയാള്‍ ചോദിച്ചപ്പോള്‍ മൗലാനാ "സഹോദരാ..അല്ലാഹു ത ആലാ നിങ്ങളുടെ ഭക്ഷണത്തെ ലോകം സൃഷ്ടിക്കുന്നതിന്‌ മുന്‍പ്‌ തന്നെ നിര്‍ണ്ണയിച്ചിട്ടുള്ളതല്ലേ..? അങ്ങനെയാകുമ്പോള്‍ പിന്നെ നിങ്ങള്‍ ഓഫീസില്‍ പോയും വന്നും അലഞ്ഞ്‌ കഷ്ടപ്പെടുന്നത്‌ എന്തിനാണ്‌?" എന്ന് ചോദിച്ചു, അതിനാ മനുഷ്യന്‍ പുശ്ചത്തോടെ ചിരിച്ചു കൊണ്ട്‌ "എങ്കിലും നമ്മളും അതിന്‌ വേണ്ടി പ്രവര്‍ത്തിക്കണ്ടേ" എന്ന് തിരിച്ച്‌ ചോദിച്ചു, "അങ്ങനെയാണെങ്കില്‍ സ്വര്‍ഗ്ഗത്തിനു വേണ്ടിയും പരിശ്രമിക്കണോ വണ്ടേ?" എന്ന് മൗലാനാ പറയുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു..മൗലാനാ അദ്ദേഹത്തെ വിളിച്ച്‌ "ഇപ്പോള്‍ ശരിയായ മറുപടി പറഞ്ഞിട്ട്‌ പോയാല്‍ മതി" എന്നാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ ഒന്നും തന്നെ പറയാന്‍ കഴിഞ്ഞില്ല തുടര്‍ന്ന് മൗലാനാ അദ്ദേഹത്തിന്‌ ശരിയായ വിശദീകരണം നല്‍കി തഷ്കീല്‍ ചെയ്തു.

ഭൗതിക വാദം.

മൗലാനാ ഉമര്‍ പാലന്‍പൂരി(റഹ്‌:അ) അവര്‍കളുടെയടുത്ത്‌ ഓരാള്‍ വന്നു, അദ്ദേഹം 'ഭൗതികാടിത്തറയില്‍ മാത്രമേ ഇന്നത്തെ നിലയില്‍ മുസ്‌ ലിമീങ്ങള്‍ക്ക്‌ മുന്നേറുവാന്‍ സാധിക്കുകയുള്ളൂ' എന്ന സിദ്ധാന്തക്കാരനായിരുന്നു, തന്റെ ആശയം പ്രചരിപ്പിക്കണം എന്ന ഉദ്ദേശത്തില്‍ അയാള്‍ മൗലാനായോട്‌ "മൗലാനാ തബ്‌ ലീഗിന്റെ പരിശ്രമത്തില്‍ കലിമയെക്കുറിച്ചും, നമസ്കാരത്തെക്കുറിച്ചും മറ്റും മാത്രമാണല്ലോ പറയപ്പെടുന്നത്‌? വെറും കലിമയും നമസ്കാരവു കൊണ്ട്‌ ഇന്ന് മുസ്‌ ലിമീങ്ങള്‍ക്ക്‌ എന്ത്‌ നേടാന്‍ കഴിയും?" എന്ന് ചോദിച്ചു; അപ്പോള്‍ മൗലാനാ "താങ്കള്‍ പറയുന്ന ഇതേ വിഷയം തന്നെയാണ്‌ ഞങ്ങളും ജനങ്ങളോട്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌, അതായത്‌ വെറും കലിമയും, വെറും നമസ്കാരവും കൊണ്ട്‌ ഒന്നും നേടുവാന്‍ കഴിയില്ല; ജീവനുള്ള കലിമയും, ജീവനുള്ള നമസ്കാരവും കൊണ്ട്‌ മാത്രമേ എന്തും സാധ്യമാകൂ; അതിനാല്‍ ജീവനുള്ള കലിമയും ജീവനുള്ള നമസ്കാരവും ഉണ്ടാക്കുവാന്‍ വേണ്ടി അല്ലാഹുവിന്റെ പാതയില്‍ പുറപ്പെടുവിന്‍ എന്ന് ക്ഷണിച്ചുകൊണ്ടിരിക്കുന്നു" എന്ന് മറുപടി നല്‍കി.

ഉറക്കവും സുബഹി ബാങ്കും...

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെയടുക്കല്‍ ചില ചൈനക്കാര്‍ പോയി "മുസ്‌ ലിമീങ്ങള്‍ അതിരാവിലെ ബാങ്ക്‌ വിളിക്കുന്നത്‌ കാരണമായി തങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നു; അതിനാല്‍ രാവിലെ ബാങ്ക്‌ വിളിക്കുന്നത്‌ നിര്‍ത്തലാക്കണം" എന്നാവശ്യപ്പെട്ടു; പരാതി കേട്ട പ്രധാനമന്ത്രി: കൈയുടനേ " രാവിലേ അഞ്ചു മണിക്കു ശേഷവും ഉറങ്ങുന്ന മടിയന്മാര്‍ എന്റെ നാട്ടില്‍ താമസിക്കുന്നത്‌ ഞാന്‍ ഇഷ്ടപ്പെടുന്നില്ല; അവര്‍ വേറെ എവിടെയെങ്കിലും പൊയ്ക്കോട്ടെ" എന്ന് മറുപടി നല്‍കി അവരെ തിരിച്ചയച്ചു, 'പ്രധാനമന്ത്രി തങ്ങളുടെ സ്വന്തം ആളാണ്‌; തങ്ങള്‍ പറയുന്നതു പോലെ തീരുമാനമെടുക്കും' എന്ന് പ്രതീക്ഷിച്ച്‌ ചെന്നവര്‍ അപഹാസ്യരായി മടങ്ങിപ്പോയി.

തഷ്കീല്‍

1963 നവംബര്‍ 21, 22, 23 തിയതികളില്‍ ഗുജറാത്തില്‍ കാവി എന്ന സ്ഥലത്ത്‌ ഒരു വലിയ സമ്മേളനം നടന്നു, ആ സമ്മേളനത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തവര്‍ സമ്മേളനം നടത്തുന്നതിന്‌ പുറത്തു നിന്നും പലേ എതിര്‍പ്പുകളും, നിയമ തടസ്സങ്ങളും ഉള്ളതായി എഴുതി, ഹസ്രത്‌ ജീ: "സ്വലാത്തുല്‍ ഹാജത്ത്‌ എന്തിനു വേണ്ടിയുള്ളതാണ്‌? സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ നമസ്കരിച്ച്‌ നിങ്ങളുടെ റബ്ബിനോട്‌ സഹായം തേടിന്‍; അവന്‍ തീര്‍ച്ചയായും നല്ല വഴികളെ തുറന്നു തരും" എന്ന് മറുപടി എഴുതി;

എല്ലാവരും അങ്ങനെ തന്നെ ചെയ്യവേ എല്ലാ തടസ്സങ്ങളും നീങ്ങി സമ്മേളനത്തിനു വേണ്ട എല്ലാ ഏര്‍പ്പാടുകളും നല്ല രീതിയില്‍ നടന്നു, ആ സമ്മേളനത്തില്‍ ഹസ്രത്‌ ജീയും പങ്കെടുത്തിരുന്നു, സമ്മേളനത്തിന്റെ മൂന്നാം ദിവസം അല്ലാഹുവിന്റെ പാതയില്‍ പുറപ്പെടുന്ന ജമാ അത്തുകളെ മുസാഫഹാ ചെയ്യുന്നതിനായി സ്റ്റേജിന്‌ മുന്‍പിലുള്ള സ്ഥലത്ത്‌ കയര്‍ കെട്ടിത്തിരിച്ചു, ആദ്യം മുതല്‍ തന്നെ അവിടെ കിടക്കയുമായെല്ലാം ഇരുന്നവരോട്‌ ആ സ്ഥലം കാലിയാക്കണം എന്ന് മൗലാനാ ഫസ്‌ ലേ കരീം സാഹിബ്‌ (റഹ്‌:അ) മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചു കൊണ്ടിരുന്നു, ആരും എഴുന്നേറ്റ്‌ മാറിയതായി അറിയില്ല; കാരണം ജനങ്ങള്‍ വളരെയധികം തിങ്ങിക്കൂടിയിരുന്നതിനാല്‍ മറ്റൊരു സ്ഥലം കണ്ടെത്തുവാനും ബുദ്ധിമുട്ടുണ്ടായിരുന്നു, അപ്പോള്‍ റവാങ്കീ ബയാനു വേണ്ടി വന്ന ഹസ്രത്‌ ജീ അവര്‍കള്‍ മൗലാനാ ഫസ്‌ ലേ കരീം സാഹിബ്‌ (റഹ്‌:അ) അവര്‍കളുടെ കാതില്‍ എന്തോ പറഞ്ഞു: അദ്ദേഹം ഉടനേ മൈക്കിലൂടെ "കയര്‍ കെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്തിനുള്ളില്‍ ഇരിക്കുന്നവര്‍ ആ സ്ഥലം കാലിയാക്കിയില്ലെങ്കില്‍ അവരെയും ജമാ അത്തില്‍ ചേര്‍ത്തയക്കും" എന്ന് പറഞ്ഞ താമസം ഏതാനും ചില സെക്കന്റുകള്‍ക്കുള്ളില്‍ അവിടം കാലിയായി. (തഷ്കീലിനെ അന്നും ഇന്നും ഇത്രയും ഭയം)

1 comment:

ഇബ്നുസുബൈര്‍ said...

പാക്കിസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണോ.. അതല്ല ഹിന്ദുസ്ഥാനെ സപ്പോര്‍ട്ടു ചെയ്യുന്നവരാണോ? എന്ന് ചോദിച്ചു,