ആകാശത്തു നിന്നും വന്ന സഹായം..
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശില്‍ നിന്നും ഒരു ജമാ അത്ത് കരമാര്‍ഗ്ഗം തായ്‌ലന്റ് വഴി മലേഷ്യയിലേക്ക് പുറപ്പെട്ടു, യാത്രയില്‍ സുരക്ഷിതത്വം കണക്കാക്കി യാത്ര പുറപ്പെടും മുന്‍പ് തന്നെ ജമാ അത്തിലെ മുഴുവന്‍ പേരുടെയും പണം പിനൂങ്ങിലുള്ള സിമേദാര്‍' ജനാബ് ഫസല്‍ മുഹമ്മദ് സാഹിബിന്റെ പേരില്‍ അയച്ചുകൊടുത്തിരുന്നു, വഴിച്ചിലവിനു വേണ്ടി മാത്രം കുറച്ചു പണവും കൈയിലെടുത്ത് പുറപ്പെട്ട ആ ജമാ അത്ത് മലേഷ്യയുടെ അതിര്‍ത്ഥിയില്‍ എത്തിച്ചേര്‍ന്നു,
അവിടെ പടങ്ങ്ജാര്‍' എന്ന സ്ഥലത്ത് വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജമാ അത്തിന്റെ കൈയില്‍ മിനിമം ബാലന്‍സ് ഇല്ല കാരണത്താല്‍ മലേഷ്യയില്‍ പ്രവേശിക്കുവാനുള്ള വിസ നല്‍കാതെ തടഞ്ഞ് വന്ന വഴി തിരിച്ചു പോകുവാന്‍ ആവശ്യപ്പെട്ടു, ഇത് ആ ജമാ അത്തിന് വലിയ പ്രയാസമുണ്ടാക്കി, അവരുടെ കൈയില്‍ മടങ്ങിപ്പോകുവാനുള്ള പണവും ഉണ്ടായിരുന്നില്ല, പണം തങ്ങള്‍ പിനൂങ്ങിലുള്ള ഫസല്‍ മുഹമ്മദ് സാഹിബിന്റെ പേരില്‍ അയച്ചു കൊടുത്തതായി അറിയിച്ചിട്ടും അധികാരികള്‍ പിടിവാശിയോടെ വിസ തടഞ്ഞ് വക്കുക തന്നെ ചെയ്തു,
ഇനി ഇവരോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ജമാ അത്ത് എല്ലാ ഭരണകൂടങ്ങളും ആരുടെ ആധിപത്യത്തിന്‍ കീഴിലാണോ? ആ അധിപതിയോട് സഹായം തേടാന്‍ തീരുമാനിച്ചു, എല്ലാവരും സാവധാനം വുളൂ ചെയ്ത് സ്വലാത്തുല്‍ ഹാജത്ത് നമസ്കരിച്ച് ദു:ആ ചെയ്യുവാന്‍ ആരംഭിച്ചു,
ആ സമയം മലേഷ്യയുടെ പ്രതിരോധ മന്ത്രി അതിര്‍ത്ഥിയില്‍ കമ്യൂണിസ്റ്റുകള്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവരെ നേരിടുവാനുള്ള പ്രതിരോധ നടപടികള്‍ നിരീക്ഷിക്കുവാനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു കൊണ്ടിരുന്നു, പടങ്ങ്ജാര്‍ എത്തിയപ്പോള്‍ പെട്ടന്ന് ഹെലികോപ്റ്റര്‍ താഴെയിറക്കി, അവിടെ ഇറങ്ങുവാനുള്ള മുന്‍ തീരുമാനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല, അദ്ദേഹം കസ്റ്റംസ് ഓഫീസ് നിരീക്ഷിക്കുവാനായി വന്നു,
പരിശോധനയില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന അദ്ദേഹം ചിലര്‍ നമസ്കരിച്ച് കരഞ്ഞ് ദു:ആ ചെയ്തുകൊണ്ടിരിക്കുന്നതായി കണ്ട് ഇവര്‍ ആരാണ്? എന്നന്വേഷിച്ചു, ഉദ്യോഗസ്ഥര്‍ ഈവര്‍ ബംഗ്ലാദേശില്‍ നിന്നും വന്നവരാണ്, ദീനിന്റെ പേരില്‍ വന്നവരാണ് എന്ന് പറയുന്നു, എന്നാല്‍ ഇവരുടെ കൈയില്‍ മതിയായ തുകയില്ല, അതിനാല്‍ ഞങ്ങള്‍ തിരിച്ച് പോകുവാന്‍ പറഞ്ഞു" എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു
"ദീനിന്റെ പേരില്‍ നമ്മുടെയടുത്ത് വന്ന അല്ലാഹുവിന്റെ അഥിതികളെയാണോ നാം മടക്കിയയക്കുന്നത്? ഉടന്‍ തന്നെ അവര്‍ക്ക് വിസ നല്‍കി ബഹുമാനപൂര്‍വ്വം സ്വീകരിക്കണം" എന്നുത്തരവിട്ടു; അവിടെ ദു:ആ പൂര്‍ത്തിയായിരുന്നില്ല...ഇവിടെ അല്ലാഹുവിന്റെ സഹായം എത്തിക്കഴിഞ്ഞു.
പശ്ചിമ ബംഗാളില്‍...
1966ല്‍ ബാംഗലൂരില്‍ നടന്ന ഇജ് തിമായില്‍ നിന്നും മൗലാനാ അബ്ദുല്‍ സത്താര്‍ ഫിര്‍ദൗസി അവര്‍കളെ അമീറായി നിശ്ചയിച്ചു കൊണ്ട് ഒരു ജമാ അത്ത് പശ്ചിമ ബംഗാളില്‍ 24'ഫര്‍ഹാനാ ജില്ലയിലെ മഗ്രഹാദ്' എന്ന എന്ന പ്രദേശത്ത് എത്തിച്ചേര്‍ന്നു, അവിടെ തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളായി മഴ പെയ്യാത്തതിനാല്‍ ക്ഷാമം ഏര്‍പ്പെട്ടിരുന്നു, കൃഷിയില്ലാത്തതിനാല്‍ ജനങ്ങള്‍ ഭക്ഷണത്തിനായി വളരെയധികം ബുദ്ധിമുട്ടി,
ജമാ അത്ത് മീറുകാങ്ങ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഗഷ് ത് ചെയ്ത് ഇഷാ നമസ്കാരത്തിന് ശേഷം അമീര്‍ സാഹിബ് ബയാന്‍ ചെയ്ത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നതിനായി ആ നാട്ടുകാരെ തഷ്കീല്‍ ചെയ്തപ്പോള്‍ പേര് കൊടുത്ത് പുറപ്പെടുവാന്‍ ആരും തന്നെ തയ്യാറായില്ല...കാരണമന്വേഷിച്ചപ്പോള്‍ "മഴയില്ല..... ഞെരുക്കത്താല്‍ ഞങ്ങള്‍ തളര്‍ന്ന് പോകുന്നു, ഞങ്ങള്‍ക്ക് എങ്ങനെ ജമാ അത്തില്‍ പുറപ്പെടാന്‍ സാധിക്കും?" എന്നവര്‍ ചോദിച്ചു,
ഉടനേ അമീര്‍ സാഹിബ് "മഴയില്ലാത്തതാണ് നിങ്ങള്‍ക്ക് പുറപ്പെടുവാനുള്ള തടസ്സമെങ്കില്‍ നാളെത്തന്നെ ഞങ്ങളോടൊപ്പം 10'പേരെ തയ്യാറാക്കി അയക്കിന്‍, ജമാ അത്ത് പുറപ്പെട്ട് അടുത്ത സ്ഥലത്ത് എത്തിയാല്‍ നാളെ ളുഹര്‍ നമസ്കാരത്തിന് ശേഷം ഞാന്‍ മഴക്ക് വേണ്ടി ദു:ആ ചെയ്യാം; അസറോടു കൂടി ഇന്‍ഷാ അല്ലാഹ് മഴ പെയ്യും,; അങ്ങനെ മഴ പെയ്തില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ വെട്ടി കൊന്നുകളയിന്‍" എന്ന് ഉയര്‍ന്നു പൊന്തിയ ഈമാനിന്റെ തള്ളിച്ചയോടെ അദ്ദേഹം പറഞ്ഞു,
അദ്ദേഹത്തിന്റെ അതിശക്തമായ ഈ വാക്കുകള്‍ കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നുപോയി, ഭയ ചകിതരായിത്തീര്‍ന്ന നാട്ടുകാര്‍ രാവിലെ തന്നെ പത്തുപേരെ തയ്യാറാക്കി കൊണ്ടുവന്നു; ജമാ അത്ത് പുറപ്പെട്ട് അടുത്ത സ്ഥലത്ത് എത്തിയപ്പോള്‍ ളുഹര്‍ നമസ്കാരാനന്തരം അമീര്‍ സാഹിബ് മഴക്ക് വേണ്ടി വേദനയോടെ ദു:ആ ചെയ്തു;
അസറിന്റെ ജമാ അത്ത് നമസ്കാരം നടന്നു കൊണ്ടിരിക്കുമ്പോള്‍ ശക്തമായി മഴ പെയ്യാന്‍ ആരംഭിച്ചു, എന്നാല്‍ ഗഷ്ഠ്തിന്റെ സമയം മഴ മാറിനിന്നു, വീണ്ടും രാത്രി മുഴുവന്‍ മഴ പെയ്തു കൊണ്ടിരുന്നു,
പിറ്റേന്ന് രാവിലെ ജമാ അത്ത് അടുത്ത നാട്ടിലേക്ക് പുറപെടുന്ന സമയം മഴ നിന്നു; അവിടെയെത്തി പള്ളിയിലേക്ക് പ്രവേശിച്ചതും മഴ വീണ്ടും പെയ്യുവാന്‍ തുടങ്ങി, ജമാ അത്ത് ഗഷ്ട്തുകള്‍ക്കായി പുറപ്പെടുമ്പോള്‍ മഴ നില്‍ക്കും; ജമാ അത്ത് മടങ്ങി വന്നാലുടന്‍ മഴ പെയ്യാന്‍ ആരംഭിക്കും; ഇങ്ങനെ തുടര്‍ച്ചയായി മൂന്ന് ദിവസം മഴ പെയ്തു, ആ പ്രദേശം മുഴുവന്‍ വീണ്ടും ഫല ഫൂയിഷ്ഠമായി മാറി,
ഈ വാര്‍ത്ത ആ നാട് മുഴുവന്‍ പരന്നു, ആ സമയം ദില്‍ബി' എന്ന സ്ഥലത്ത് ഒരു ഇജ്തിമാ അ് തീരുമാനികപ്പെട്ടിരുന്നു, മഴക്കു വേണ്ടി ദു:ആ ചെയ്ത മദ്രാസ്സി മൗലാനായെ കാണുവാനുള്ള ആവേശത്താല്‍ ജനങ്ങള്‍ സമ്മേളനത്തിന് എത്തിച്ചേര്‍ന്നു; സമ്മേളനവും അല്‍ ഹംദുലില്ലാഹ് നല്ല നിലയില്‍ നടന്നു,
യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്തു കാണിക്കല്‍ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെട്ട ഒരു സംഗതിയല്ല, എന്നിരുന്നാലും; ജനങ്ങളുടെ ദുരവസ്ഥയില്‍ മനം നൊന്ത അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹമായി മഴ പെയ്യണമെന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ വാക്കുകളെ അവന്‍ സ്വീകരിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ ആ ബുദ്ധിമുട്ടുകള്‍ക്കിടയിലും അല്ലാഹുവിന്റെ മാര്‍ഗ്ഗതില്‍ പുറപ്പെടുവാന്‍ തയ്യാറായ ആ ജനങ്ങളൂടെ ത്യാഗ സന്നദ്ധതയെ അവന്‍ സ്വീകരിച്ചിട്ടുണ്ടാകാം,
ഒരു ഹദീസില്‍ "ചില മനുഷ്യര്‍ ബാഹ്യമായ രൂപത്തില്‍ ചട്ടിത്തലയും, അഴുക്ക് പിടിച്ചവരുമായി കാണപ്പെടും, ജനങ്ങള്‍ തങ്ങളുടെ വീട്ടുവാതിലുകളില്‍ നിന്നും അവരെ ആട്ടിയോടിക്കും; അവരെ അല്‍പ്പം പോലും വില മതിക്കുകയില്ല, എന്നാല്‍ ആ നല്ല മനുഷ്യര്‍ ഏതെങ്കിലും വിഷയത്തില്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്താല്‍ അല്ലാഹു അത് നിറവേറ്റുക തന്നെ ചെയ്യുന്നതാണ്" എന്ന് വന്നിരിക്കുന്നു, ഇതിന്റെ അടിസ്ത്ഥാനത്തിലും അമീര്‍ സാഹൈബന്റെ ദു:ആ ഖബൂല്‍ ആയിരിക്കാം,
കൂടാതെ "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നവരുടെ ദു:ആ നിശ്ചയമായും ഖബൂല്‍ ആകുന്നതാണ്" എന്നും കിതാബുകളില്‍ വന്നിരിക്കുന്നു;
സഹാബാക്കളുടെ ചരിത്രം..
ഏകദേശം 68' വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാഗ്ദാദ് നഗരത്തില്‍ നിന്നും 15കി:മീ. അകലെയുള്ള സല്‍മാന്‍ പാര്‍ക്ക്' എന്ന സ്ഥലത്ത് അത്ഭുതകരമായ ഒരു സംഭവം നടന്നു, ഇവിടെ ഹസ്രത് സല്‍മാനുല്‍ ഫാരിസി, ഹസ്രത് ഹുദൈഫാ (റ:അ) എന്നിവരെപ്പോലെ അനേകം സഹാബാക്കളുടെ ഖബര്‍ ഷെരീഫുകള്‍ സ്ഥിതി ചെയ്യുന്നു,
ഹസ്രത് ഹുദൈഫാ (റ:അ)വിനോടൊപ്പം മറ്റൊരു സഹാബിയുടെയും ഖബര്‍ തജല്ലാ നദീ തീരത്തായിരുന്നു, നദിയിലെ വെള്ളം ഖബറുകള്‍ക്കുള്ളില്‍ പ്രവേശിക്കുവാന്‍ ആരംഭിച്ചു,
അക്കാലത്ത് ഭരണം നടത്തിയിരുന്ന ഇറാഖീ തലവന്‍ സ്വപ്നത്തില്‍ ഈ രണ്ട് സഹാബാക്കളെയും കണ്ടു, തങ്ങളുടെ ഖബറുകള്‍ക്കുള്ളില്‍ നദിയിലെ വെള്ളം കയറിക്കൊണ്ടിരിക്കുന്നതായി ഇരു സഹാബാക്കളും അറിയിച്ചു, എന്നാല്‍ അദ്ദേഹം ആ സ്വപ്നത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു, അടുത്ത ദിവസവും അതിനടുത്ത ദിവസവും ഈ സ്വപ്നം ആവര്‍ത്തിച്ചു,
നാലാം ദിവസം ആ നാട്ടിലെ മുഖ്യ ഖാളിയുടെ സ്വപ്നത്തില്‍ ഇരു സഹാബാക്കളും കടന്നുവരികയും ഈ വിഷയം അറിയിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പരവശനായി ആ പാതിരാത്രിയില്‍ തന്നെ ഓടി സ്വപ്നത്തെ പറ്റിയുള്ള വിവരം രാജാവിനെ അറിയിച്ചു, അപ്പോളദേഹം "ഞാനും ഈ സ്വപ്നം മൂന്നു ദിവസമായി കാണുന്നു, വിഷയം അങ്ങനെയാണെങ്കില്‍ ആ പരിശുദ്ധമായ ശരീരങ്ങളെ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് നല്ല രീതിയില്‍ അടക്കം ചെയ്യുവാനുള്ള ഏര്‍പ്പാടുകള്‍ ഉടന്‍ ചെയ്യണം" എന്ന് ഉത്തരവിട്ടു;
ബഹുമാനപ്പെട്ട സഹാബാക്കളുടെ പരിശുദ്ധമായ ശരീരങ്ങള്‍ ഖബറില്‍ നിന്നും പുറത്തെടുത്ത് മറ്റൊരു സ്ഥലത്ത് അടക്കം ചെയ്യാന്‍ പോകുന്നതായ വാര്‍ത്ത കാട്ടു തീ പോലെ ലോകമെങ്ങും പരന്നു, ലോകമെങ്ങുനിന്നും ഈ അതിശയകരമായ കാഴ്ച്ച കാണുവാനുള്ള ഹൃദയത്തുടിപ്പോടെ ജനങ്ങള്‍ തിരക്കിട്ട് ബാഗ്ദാദിലെത്തിച്ചേര്‍ന്നു.,
അത് ഹജ്ജ് മാസങ്ങളായിരുന്നു, ഹാജിമാരും ഹജ്ജ് പൂര്‍ത്തിയാക്കി വേഗം ബാഗ്ദാദിലെത്തി ഈ അത്ഭുത കാഴ്ച്ച കാണുവാനുള്ള ആഗ്രഹത്തോടെ രാജാവിനെ സമീപിച്ചു, അവരുടെ ആവശ്യം സ്വീകരിക്കപ്പെട്ടു,
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആ ഇരു ഖബറുകളില്‍ നിന്നും മണ്ണു നീക്കുവാന്‍ ആരംഭിച്ചു, അന്ന് അറബ് നാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി ഏകദശം 3 ലക്ഷത്തോളം പേര്‍ അവിടെ ഒരുമിച്ച് കൂടിയിരുന്നു, മുസ് ലിമീങ്ങള്‍ മാത്രമല്ല കൃസ്ത്യാനികളും ഇതര മതസ്ഥരും ധാരാളമായി വന്നുകൊണ്ടിരുന്നു,
ഖബറുകളിലെ മണ്ണു നീക്കി കഴിഞ്ഞപ്പോള്‍ ഇരു സഹാബാക്കളുടെയും ശരീരത്തില്‍ ഉതച്ചിരുന്ന കഫന്‍ തുണി അല്‍പ്പം പോലും പഴക്കമില്ലാതെയും, മണ്ണുപുരളാതെയും പുതിയതു പോലിരിക്കുന്നു, ഇത് അവിടെ കൂടിയിരുന്ന ജനങ്ങളില്‍ ആശ്ചര്യമുണര്‍ത്തി,
അപ്പോള്‍ സഹാബാക്കളുടെ പ്രിയ വദനങ്ങള്‍ കാണണമെന്ന ആശ അവിടെ കൂടി നിന്ന മുഴുവന്‍ പേര്‍ക്കുമുണ്ടായി... ഉലമാക്കളോട് അനുമതി തേടിയപ്പോള്‍ അവരും അനുമതി നല്‍കിയതോടെ ആ മുഖങ്ങളില്‍ നിന്നും തുണി നീക്കം ചെയ്യപ്പെട്ടു......
എന്ത് അതിശയമാണ്? ഇരു സഹാബാക്കളുടെയും വദനങ്ങള്‍ പതിനേഴാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്മാരെപ്പോലെ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്നു, ആ കണ്ണുകളില്‍ എഴുതപ്പെട്ട സുറുമ ഇന്നും അതുപോലെ തന്നെയുണ്ട്.
ഈ കാഴ്ച്ച കണ്ട ലക്ഷക്കണക്കായ ഇതര മതസ്ഥര്‍ അവിടെ വച്ചു തന്നെ കലിമ ചൊല്ലി മുസ് ലിമീങ്ങളായി മാറി, അവരുടെ കൂട്ടത്തില്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു കണ്ണു ഡോക്ടറും ഉണ്ടായിരുന്നു... അദ്ദേഹം സഹാബാക്കളുടെ കണ്ണുകള്‍ കണ്ട് "ഇ കണ്ണുകള്‍ മരനപ്പെട്ടവരുടേതല്ല" എന്ന് പ്രസ്താവിച്ചു,
തുടര്‍ന്ന് ഇരു സഹാബാക്കളുടെയും പരിശുദ്ധ ശരീരങ്ങള്‍ ഉയര്‍ന്ന ബഹുമാനാദരവുകളോടും മര്യാദയോടും കൂടി സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് അടക്കം ചെയ്യപ്പെട്ടു,മൗലാനാ ഉമര്‍ പാലന്‍പൂരി (റ:അ) ജമാ അത്തുമായി ബാഗ്ദാദില്‍ എത്തിയ സമയം സിയാറത്തിനായി സല്‍മാന്‍ പാര്‍ക്കിലുമെത്തി, (മൗലാനാ 1972ല്‍ ഹസ്രത്ജീയോടൊപ്പം ബാഗ്ദാദിലെത്തിയപ്പോഴും സല്‍മാന്‍ പാര്‍ക്ക് സിയാറത്ത് ചെയ്തിരുന്നു,)
മൗലാനാ അവര്‍കള്‍ ആ ഖബറുകള്‍ തുറന്ന് വീണ്ടും ആരാണ് സഹാബാക്കളെ അടക്കം ചെയ്തത്? എന്ന് ആ നാട്ടുകാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ വയസ്സായ ഒരു നല്ല മനുഷ്യനെ മൗലാനാ അവര്‍കള്‍ക്ക് പരിചയപ്പെടുത്തി, ആ മഹാനായ മനുഷ്യനെ നേരില്‍ കണ്ട മൗലാനാ ചിലപ്പോഴെല്ലാം വിനയത്തോടെ "ഞാനും ഒരു തബഉ താബി ഈന്‍' ആണ് എന്ന് പറയുമായിരുന്നു, എന്തെന്നാല്‍ സഹാബാക്കളെ കണ്ട ആ നല്ല മനുഷ്യന്‍ താബിഈന്‍, താബിഈങ്ങളെ കാണാന്‍ കഴിഞ്ഞവര്‍ തബഉ താബിഈങ്ങള്‍ സഹാബാക്കളെ കണ്ട ആ നല്ല മനുഷ്യനെ കണ്ടതിനാലാണ് മൗലാനാ അങ്ങനെ പറയുമായിരുന്നത്,
ഇവിടെ മനസ്സിലാക്കേണ്ടത് 1400, വര്‍ഷങ്ങള്‍ക്ക് ശേഷവും ജനാസയായി ഈ ലോകത്ത് അല്‍പ്പനേരത്തേക്ക് വെളിപ്പെട്ട ആ സഹാബാക്കള്‍ ലക്ഷക്കണക്കായ മനുഷ്യര്‍ക്ക് കലിമയെ എത്തിച്ചു കൊടുത്ത് വീണ്ടും ഖബറിലേക്ക് തന്നെ മടങ്ങി, ജീവനോടെയാണ് ദുനിയാവിലേക്ക് വന്നിരുന്നതെങ്കില്‍ ഒരുപക്ഷേ അവര്‍ ലോകം മുഴുവന്‍ ഹിദായത്ത് കൊണ്ട് നിറക്കുമായിരുന്നു,നാമും അവര്‍ ചൊല്ലിയ അതേ കലിമ സ്വീകരിച്ചവരാണ്! നാമും അവരെപ്പോലെ മുസ് ലിമീങ്ങള്‍ എന്ന് അവകാശപ്പെടുന്നു, എത്രയോ വര്‍ഷങ്ങളായി ആഫിയത്തോടെ ഈ ലോകത്ത് ജീവിക്കുന്നു? എന്നാല്‍ ഒരാളെയെങ്കിലും ഹിദായത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? അതു പോകട്ടെ, നമ്മുടെ കുടുംബത്തില്‍ നിന്നും ദീനിനെതിരായി ജീവിക്കുന്ന ഒരാളെയെങ്കിലും ദീനിലക്ക് മടക്കി ക്കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞോ? അവര്‍ ജീവനില്ലാത്ത നിലയിലും എത്തി ലക്ഷങ്ങള്‍ക്ക് ഹിദായത്തിന്റെ വഴികാട്ടികളായി മടങ്ങിപ്പോയി......
ഇതില്‍ നിന്നും നാം പഠിക്കേണ്ട മറ്റൊരു പാഠം ലോകത്ത് ദീനിനെ ഹയാത്താക്കി മറ്റങ്ങിപ്പോയ അല്ലാഹുവിന്റെ സ്നേഹിതന്മാര്‍ ഖബറിലും ജീവിച്ചുകൊണ്ടിരിക്കുന്നു, അവരുടെ ശരീരങ്ങളെ അല്ലാഹു ത ആലാ മണ്ണിന് ഹറാമാക്കിയിരിക്കുന്നു.....
കണ്ണില്ലാത്ത ലോകമേ! കാണുക, അല്ലാഹുവിന്റെ കൂട്ടുകാരുടെ ശരീരം മാത്രമല്ല അവരുടെ കഫന്‍ തുNi പോലും മണ്ണ്‍ തിന്നില്ല, ഇതുപോലെ അതിശയകരമായ ദ്ര്ഷ്ടാന്തങ്ങള്‍ പലവുരു ലോകത്ത് ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
Saturday, January 27, 2007
Subscribe to:
Post Comments (Atom)
1 comment:
ബഹുമാനപ്പെട്ട സഹാബാക്കളുടെ പരിശുദ്ധമായ ശരീരങ്ങള്‍ ഖബറില്‍ നിന്നും പുറത്തെടുത്ത് മറ്റൊരു സ്ഥലത്ത് അടക്കം ചെയ്യാന്‍ പോകുന്നതായ വാര്‍ത്ത കാട്ടു തീ പോലെ ലോകമെങ്ങും പരന്നു,
ലോകമെങ്ങുനിന്നും ഈ അതിശയകരമായ കാഴ്ച്ച കാണുവാനുള്ള ഹൃദയത്തുടിപ്പോടെ ജനങ്ങള്‍ തിരക്കിട്ട്
Post a Comment