പരിശുദ്ധ ഹജ്ജ് പൂര്‍ത്തിയാക്കിയ ശേഷം ഒരു ജമാ അത്ത് ഹളറ മൗത്തിലേക്ക് പുറപ്പെട്ടു, ആ ജമാ അത്തിന്റെ അമീര്‍ തന്റെ കത്തില്‍ എഴുതുന്നു....
ഒക്ടോബര്‍ 28ാം തിയതി ഞങ്ങളുടെ ജമാ അത്ത് ജിദ്ദയില്‍ നിന്നും പുറപ്പെട്ട് നവ:4ാം തിയതി അല്‍ മുഖല്ലയില്‍ എത്തിച്ചേര്‍ന്നു, കപ്പല്‍ യാത്രക്കാര്‍ അധികവും അറബികളായിരുന്നു, യാത്രയില്‍ കഴിഞ്ഞ ഒരാഴ്ചയും കപ്പലില്‍ ഗഷ് ത്, ത അ് ലീം തുടങ്ങിയ അമലുകള്‍ ചെയ്തു, യാത്രയുടെ തുടക്കത്തില്‍ കപ്പലില്‍ എല്ലായിടത്തുനിന്നും റേഡിയോ ഗാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു..അല്‍ ഹംദു ലില്ലാഹ് ഞങ്ങളുടെ ചെറിയ പരിശ്രമം കാരണമായി എല്ലാവരും തങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ ചെലുത്തി അമലുകള്‍ ചെയ്യാന്‍ ആരംഭിച്ചു, ബാങ്കു വിളിച്ച് കപ്പലിലുള്ള എല്ലാവരും ഒരുമിച്ച് ജമ അത്തായി നമസ്കരിക്കുവാന്‍ തുടങ്ങി,ഞങ്ങളുടെ കപ്പല്‍ ഒരു ദിവസത്തേക്ക് ഏദന്‍ തുറമുഖത്ത് നങ്കൂരമിട്ടു.
അവിടെയും ഞങ്ങള്‍ പരിശ്രമിച്ചു.. ഒരു ചെറു തോണിയില്‍ തുറമുഖത്ത് ഇറങ്ങി, അന്ന് അവിടെ ഒരു പള്ളിയില്‍ ഇജ്തിമാ അ് (സമ്മേളനം) നടക്കുകയായിരുന്നു, അവിടെയും ഉര്‍ദുവില്‍ ഞങ്ങളുടെ ബയാന്‍ നടന്നു, അത് അറബിയിലേക്ക് തര്‍ജ്ജുമ ചെയ്യപെട്ടു, ആ നാട്ടിലെ ജനങ്ങളെല്ലാം വളരെ സ്നേഹത്തോടെ പെരുമാറി..പിന്നീട് കപ്പല്‍ വരെ ഞങ്ങളെ അവര്‍ അനുഗമിച്ച് യാത്രയാക്കി, അല്‍ മുഖല്ലാ തുറമുഖത്തെത്തി പല പള്ളികളിലായി അഞ്ചു ദിവസം പരിശ്രമിച്ച ശേഷം സവാഹല്‍" എന്ന പ്രദേശത്തേക്ക് യാത്രയാരംഭിച്ചു..ഇത് അല്‍ മുഖല്ലായുടെ വടക്ക് ദിശയിലാണ്, ഈ പ്രദേശത്താണ് ആദ് സമുദായം താമസിച്ചിരുന്നത് എന്ന് പറയപ്പെട്ടു, ഇവിടെ പ്രസിദ്ധമായ ഒരു മല സ്ഥിതി ചെയ്യുന്നു, ആദ് വംശം ആ മല തുരന്ന് നിര്‍മ്മിച്ചിരുന്ന വീടുകള്‍ ഇന്നും അതുപോലെ കാണപ്പെടുന്നു, ഖുര്‍ ആന്‍ മജീദില്‍ ഇതിനെക്കുറിച്ച് പറയപ്പെട്ടിരിക്കുന്നു, ....ഭയം കാരണമായി അവിടെ പോകുന്നതിന് ആരും ധൈര്യപ്പെടുന്നില്ല, ഞങ്ങള്‍ക്ക് മുഖല്ലയില്‍ നിന്നും ഷ അര്" എന്ന നാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ ആദ് വംശക്കാര്‍ ശിക്ഷിക്കപ്പെട്ട ആ മലയും കടന്ന് പോകേണ്ടിയിരുന്നു, ആ മലകള്‍ ഇന്നും കത്തിക്കരിഞ്ഞ നിലയില്‍ തന്നെ കാണപെട്ടു, അത് കാണുമ്പോള്‍ തന്നെ ഉള്ളില്‍ നടുക്കവും ഭീതിയുമുണ്ടാകും, കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ആ പ്രദേശം മുഴുവനും അത്തരം അടയാളങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു, ഞങ്ങള്‍ കരഞ്ഞ് ഇസ്തിഗ്ഫാര്‍ ചെയ്തു കൊണ്ട് ആ പ്രദേശം കടന്നു പോയി...അല്ലാഹു ത ആലാ നാമെല്ലാവര്‍ക്കും അവനെ ഭയപ്പെട്ടവരായി നല്ല അമലുകള്‍ ചെയ്ത് ശരിയായ നിലയില്‍ പരിശ്രമിക്കുവാന്‍ നല്ല ബുദ്ധി തരട്ടെ..
ഹസ്രത് നൂഹ്(അ)നു ശേഷം 300 അല്ലെങ്കില്‍ 400 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിച്ചിരുന്ന ആദ് സമുദായം ലോകത്ത് വലിയ ശക്തരായിരുന്നു, എഴുപത് അടി ഉയരമുണ്ടായിരുന്ന അവര്‍ മലകള്‍ തുരന്ന് വീടുകള്‍ നിര്‍മ്മിച്ച് താമസിച്ചു വന്നു, 13 വലിയ ഖഫീലകള്‍(ഗോത്രം) ചേര്‍ന്ന ഒരു വലിയ ജനവിഭാഗമായിരുന്നു അവര്‍, എന്നാല്‍ എല്ലാവരും തന്നെ അല്ലാഹുവിന് കോപമുണ്ടാക്കുന്ന നിലയില്‍ വഴികേടുകളില് മുഴുകി ജീവിതം നയിച്ചു.
ആദ് സമുദായത്തിന്റെ ഹിദായത്തിനായി അല്ലാഹു ത ആലാ ഹസ്രത് ഹൂദ് (അ)യെ നബി(ദൂതന്)യായി അവരിലേക്കയച്ചു, ഹൂദ്(അ) തുടര്‍ച്ചയായി 50 വര്‍ഷങ്ങള്‍ അവരുടെ യിടയില്‍ പരിശ്രമിച്ചു, എന്നാല്‍ ആ ജനങ്ങള്‍ അദ്ദേഹത്തെ കളവാക്കിക്കൊണ്ടിരുന്നു..ഒടുവില്‍ ഹസ്രത് ഹൂദ് (അ) കൈകളുയര്‍ത്തി അല്ലാഹുവിനോട് ദു:ആ ചെയ്തു, അങ്ങനെ ആല്ലാഹുവിന്റെ ശിക്ഷകള്‍ ഇറങ്ങാന്‍ ആരംഭിച്ചു, ആദ്യ മൂന്നു വര്‍ഷങ്ങള്‍ ഒരു തുള്ളി മഴപോലും പെയ്തില്ല, ആദ് സമൂഹത്തിന്റെ തോട്ടങ്ങള്‍ എല്ലാം കരിഞ്ഞുണങ്ങി വലിയ ക്ഷാമമുണ്ടായി... അല്ലാഹുവിന്റെ ശിക്ഷയാണിതെന്ന് ഹൂദ് (അാമുന്നറിയിപ്പ് നല്‍കിയിട്ടും സ്വയം തിരുത്തുവാന്‍ അവര്‍ തയ്യാറായില്ല,
ഇമാം ത്വബ്'രിയുടെ രിവായത്തനുസരിച്ച് : ക്ഷാമ കാലത്ത് ആദ് വംശം മര്‍സക് ഇബ്നു സ അ്ദ് , ലുഖ്മാന് ഇബ്നു യഖീം തുടങ്ങിയവരെ മക്കാ മുഖറ്റമയിലേക്ക് മഴക്കു വേണ്ടി ദു:ആ ചെയ്യുവാനായി അയച്ചു, അവര്‍ മക്കയിലെത്തി മു ആവിയാ ഇബ്നു ബക്കര്‍ എന്നയാളിന്റെ വീട്ടില്‍ താമസമാക്കി, എന്നാല്‍ മാസങ്ങളോളം കേളീ കൂത്തുകളില്‍ മുഴുകിയ അവര്‍ തങ്ങളെ അയക്കപ്പെട്ട ലക്ഷ്യം വിസ്മരിച്ചു പോയി, ഒരു ദിവസം ആദ് സമൂഹം താമസിച്ചിരുന്ന ഹളറ മൗത്തിനു മുകളില്‍ വലിയ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി,
അത് നാലു ദിക്കുകളെയും ചൂഴ്ന്നു നിന്നു, ഹസ്രത് ഹൂദ് (അ) "ഈ മേഘങ്ങളില്‍ മഴയില്ല, നിങ്ങളെ നശിപ്പിക്കുവാന്‍ വരുന്ന അല്ലാഹുവിന്റെ ശിക്ഷ ഇതില്‍ മറഞ്ഞിരിക്കുന്നു, ഇപ്പോഴെങ്കിലും നിങ്ങളുടെ പാപങ്ങളെത്തൊട്ട് പശ്ചാത്തപിക്കിന്‍!" എന്ന് മൂന്നാറിയിപ്പ് നല്‍കിയിട്ടും ആ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിരാകരിച്ച് മഴ വരുന്നു എന്നു പറഞ്ഞുകൊണ്ട് ആഹ്ലാദ ന്ര്ത്തമാടി.
അങ്ങനെ അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടി.. ആ മേഘങ്ങളോടൊപ്പം കാറ്റു മാത്രമായിരുന്നില്ല, അല്ലാഹുവില്‍ നിന്നുമുള്ള കടുത്ത ശിക്ഷയുമുണ്ടായിരുന്നു, കാറ്റ് ആ ജനങ്ങളെ ചുഴറ്റിയെടുത്ത് ഭൂമിക്കുമേല്‍ എറിഞ്ഞു..ഏഴു പകലുകളും എട്ടു രാത്രികളും തുടര്‍ച്ചയായി കാറ്റ് വീശിയടിച്ചു..അങ്ങനെ ആദ് സമൂഹം ഒന്നടങ്കം ഭൂമിയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടു..
ശേഷം ഹസ്രത് ഹൂദ് (അ) തന്നെ പിന്‍പറ്റിയവരോടൊപ്പം ഹളറമൗത്തിന് കിഴക്കു ഭാഗത്തേക്ക് കുടിയേറി പിന്നീട് അവിടെ തന്നെ ജീവിച്ച് വഫാത്തായി ബര്‍ഹൂത്ത്' താഴ്വരയുടെ കിഴക്കുഭാഗത്ത് കബറടക്കം ചെയ്യപ്പെട്ടു എന്ന് ഹളറ മൗത്തിലെ ജനങ്ങള്‍ പറഞ്ഞു, ആ ആകാശം മുട്ടെയുള്ള മലകളും കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയും അല്ലാഹുവിന്റെ ഖുദ് റത്തിനെപ്പറ്റി ഞങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു, അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ സ്ഥലം സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു കൊണ്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ അല്ലഹുവിനെ വളരെയധികം ഭയപ്പെടുന്നവരായി ഭയഭക്തിയോടെ ജീവിക്കുന്നു,
എല്ലാ സമയവും ഇവിടെയുള്ള പള്ളികളില്‍ ദിഖ് രിന്റെയും ത അ് ലീമിന്റെയും മജ് ലിസുകള് നടന്നു കൊണ്ടേയിരിക്കുന്നു, ജമാ അത്ത് നമസ്കാരങ്ങള്‍ക്ക് മുന്‍പ് എല്ലാ പള്ളികളിലും ഉഛ്ചത്തില്‍ ദിഖ് റുകള് ചെയ്യപ്പെടുന്നു, ജനങ്ങളും നേരത്തെ നേരത്തെ വന്ന് ഭയഭക്തിയോടെ അതില്‍ കലര്‍ന്നു കൊണ്ടിരിക്കുന്നു, തഹജ്ജുദ് നമസ്കാരവും എല്ലാവരും പള്ളിയില്‍ തന്നെ വന്ന് നമസ്കരിക്കുന്നു, ഇവിടെ വലിയ ഒരു മഹാന് ജീവിച്ചിരിക്കുന്നു..
വിദേശത്തു നിന്നും 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കുടിയേറിയ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ആശ്ചര്യകരമായ നിലയിലുള്ള തഖ് വ, മുജാഹദ, രിയാസത്ത് തുറ്റങ്ങിയവകളെക്കണ്ട് ജനങ്ങളും അധികവും അദ്ദേഹത്തെ പിന്തുടരുന്നു, അല്ലാഹുവിന് മേല്‍ പൂര്‍ണ്ണമായ തവക്കല്‍ വച്ച വലിയ മഹാനാണദ്ദേഹം ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമേ പൊതുജനങ്ങളുമായി ഇടപഴകുകയുള്ളൂ, ഞങ്ങളും അദ്ദേഹത്തെ സന്ദര്‍ശിക്കുവാനായി പുറപ്പെട്ടു, ഞങ്ങളെ കണ്ട അദ്ദേഹം അളവില്ലാതെ സന്തോഷിച്ചു, ഈമാനിനെ വര്‍ദ്ധിപ്പിക്കുന്ന പല ഉന്നതമായ കാര്യങ്ങളും പറഞ്ഞു..അദ്ദേഹം കഷ്ഫുള്ളവരായിരുന്നു,
അദ്ദേഹം പറഞ്ഞു"നിങ്ങള്‍ ബാഹ്യമായ കണ്ണുകള്‍ക്ക് മുന്നില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ കാണുന്നു, ഞാന്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുന്നു, കൂടാതെ ഒരു യഥാര്‍ഥ്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു 'ഈ ദീനിന്റെ പരിശ്രമം ഇഖ് ലാസോടു കൊടി ച്യ്തു കൊണ്ടേയിരുന്നാല്‍ ഇന്ഷാ അല്ലാഹ് ലോകത്ത് ഫിത് നയുടെയും ഫസാദുകളുടെയും എല്ലാ വാതിലുകളും അടക്കപ്പെടും, എന്നാല്‍ ഉസൂലുകളെ വിട്ട് ഇഖ് ലാസ് ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇതു തന്നെ എല്ലാ ഫിത് നയുടെയും വാതിലായി മാറും'" അദ്ദേഹം ആവര്‍ത്തിച്ച് ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
yaathrayuടെ ആരംഭത്തില്‍ കപ്പലിലെ പാട്ടുകളും രേഡിയോയുടെ ഒച്ചയും ഞങ്ങളുടെ ചെറിയ പരിശ്രമത്താല്‍ നിശബ്ദമായി അവിടെ ഇബാദത്തുകളുടെ സാഹചരമായി മാറി, ഈ മഹാന്റെ വാക്കുകള്‍ക്ക് ഇതു ത്നന്നെ ഒരു ചെറിയ ഉദാഹരണമാണ്, അദ്ദേഹം വീണ്ടും പറഞ്ഞു " നിങ്ങള്‍ ചെയ്യുന്ന ഈ പരിശ്രമം സഹാബാക്കളുടേത് പോലെയാണ്, നിങ്ങളുടെ രൂപം, നിങ്ങളുടെ വേഷങ്ങള്‍ ഇതു തന്നെ അറബുകള്‍ക്ക് ദ അ് വത്താണ്, "
ഈ പ്രദേശത്തെ മറ്റൊരു പട്ടണതിന്റെ പേര് ത്വരീബ് എന്നാണ്, ഇത് വലിയ്യുമാരുടെ നഗരമാണ്, സത്യമായും മുന്‍ ഗാമികളായ വലിയ്യുമാരുടെ ജീവിത രീതികള്‍ ഈ പ്രദേശത്തെ ജനങ്ങളില്‍ നല്ല നിലയില്‍ നിലനില്‍ക്കുന്നതായി കാണുന്നു, ഇവിടെ 15000ത്തോളം ജനങ്ങളുണ്ട്, നാടു മുഴുവനും ശാന്തിയും, നൂറാനിയത്തും നിറഞ്ഞു നില്ക്കുന്നു, ഈ മഹാ നഗരത്തിലാണ് ഹസ്രത് ഷൈഖ് ഹബീബ് അലവി താമസിക്കുന്നത്,അദ്ദേഹതിന്റെ മുന്നില്‍ ഹാജരായ ഞങ്ങളെക്കണ്ടദ്ദേഹം വളരെയധികം സന്തോഷിക്കുകയും " ഈ കാലത്തും ഈ ദീനിന്റെ പരിശ്രമം ചെയ്യാന്‍ തന്റേടമുള്ള ആണുങ്ങള് എവിടെയാണുള്ളത്" എന്ന് ചോദിക്കുകയും ചെയ്തു.
മൗലാനാ ദാവൂദ് ഷെരീഫ് മദ്രാസ്സീ
വിവ: ഇബ്നു സുബൈര്‍.
Tuesday, January 23, 2007
Subscribe to:
Post Comments (Atom)
1 comment:
എന്നാല്‍ മാസങ്ങളോളം കേളീ കൂത്തുകളില്‍ മുഴുകിയ അവര്‍ തങ്ങളെ അയക്കപ്പെട്ട ലക്ഷ്യം വിസ്മരിച്ചു പോയി, ഒരു ദിവസം ആദ് സമൂഹം താമസിച്ചിരുന്ന ഹളറ മൗത്തിനു മുകളില്‍ വലിയ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി,
അത് നാലു ദിക്കുകളെയും ചൂഴ്ന്നു നിന്നു
Post a Comment