Friday, February 9, 2007

വിചിത്രമായ ചോദ്യങ്ങളും കൗതുകകരമായ മറുപടികളും

ജീവ കാരുണ്യം!

ഈ പറഞ്ഞ കാവി സമ്മേളനത്തില്‍ ധാരാളം ഹിന്ദുസഹോദരന്മാരും, ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും, മന്ത്രിമാരുമെല്ലാം പങ്കെടുത്തിരുന്നു, ഹസ്രത്ജീ അവര്‍കള്‍ ചുരുങ്ങിയ നിലയില്‍ സംസാരിച്ചു.... അപ്പോള്‍ അവരിലൊരാള്‍ ചോദിച്ചു "മുസ്‌ ലിമീങ്ങളായ നിങ്ങള്‍ ജീവ ഹിംസ ചെയ്യുന്നത്‌ എന്തു കൊണ്ടാണ്‌?" ഹസ്രത്ജീ അവര്‍കള്‍ അതിനു വിശദീകരണം നല്‍കി അതിന്റെ സാരാംശം: "ഈ ലോകത്തെ അല്ലാഹു മനുഷ്യര്‍ക്ക്‌ വേണ്ടിയാണ്‌ സൃഷ്ടിച്ചത്‌; ഇതിലുള്ള സര്‍വ്വ വസ്തുക്കളെയും, സകല ജീവ രാശികളെയും മനുഷ്യന്റെ പ്രയോജനത്തിന്‌ വേണ്ടിയും, അവന്റെ അതിജീവനത്തിന്‌ സഹായകരമായിത്തീരുന്ന വിധത്തിലുമാണ്‌ അല്ലാഹു ത ആലാ സൃഷ്ടിച്ചിട്ടുള്ളത്‌, വിളവുകളും ജീവരാശികളാണ്‌, ആട്‌, മാട്‌, ഒട്ടകം, മീന്‍, കോഴി, പറവകള്‍, പോലെയുള്ളവയെയെല്ലാം കൊണ്ടു മാത്രമേ മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ,

ഇതുപോലെ മനുഷ്യ ജീവന്റെ സന്ധാരണത്തിന്‌ എതിരായ ജീവരാശി ഏതായാലും അവന്‍ അതിനെ കൊന്നു കളയുന്നു, കൊതുക്‌ ഒരു ജീവിയാണ്‌, എന്നാല്‍ മനുഷ്യന്റെ അരോഗ്യത്തിന്‌ ഹാനികരമാണ്‌ എന്നതിനാല്‍ കോടിക്കണക്കായ കൊതുകുകളെ മനുഷ്യന്‍ മരുന്ന് തളിച്ച്‌ കൊല്ലുന്നു, ഇതു പോലെ വെട്ടുകിളി, മറ്റു കീടങ്ങള്‍ , ഇവയെല്ലാം മനുഷ്യന്റെ ഭക്ഷ്യ ധാന്യങ്ങളെ നശിപ്പിക്കുന്നു എന്നതിനാല്‍ കോടാനുകോടി ജീവികളെ അവന്‍ കൊന്നു കളയുന്നു, രോഗങ്ങളുണ്ടാക്കുന്ന കൃമികളെയും മനുഷ്യന്‍ കൊല്ലുന്നു,

പാമ്പ്‌. തേള്‍ തുടങ്ങിയവ മനുഷ്യ ജീവന്‌ ഹാനികരമാണ്‌ എന്നതിനാല്‍ അവയെയും കൊന്നുകളയുന്നു, വന്യ മ്ര്ഗങ്ങളെക്കൊണ്ട്‌ ആപത്തുണ്ടാകും എന്ന് കണ്ടാല്‍ അവയെയും കൊന്നു കളയുന്നു, ഇവിടെ ജീവ ഹിംസ എന്ന ചിന്ത തന്നെ ഇല്ലാതായിപോകുന്നു,

യഥാര്‍ത്ഥമായ ജീവകാരുണ്യമെന്തെന്നാല്‍ മനുഷ്യന്‍ മനുഷ്യനോട്‌ കാണിക്കുന്നതാണ്‌, മനുഷ്യ കുലത്തിന്റെ പുരോഗതിക്കും, ശാന്തി സമാധാനത്തിനും അനുകൂലമായ ഒരു നേരായ വഴി കാണിച്ചു തരുന്ന മാര്‍ഗ്ഗമാണ്‌ ഇസ്‌ ലാം; മനുഷ്യ കുലം ഒന്നാണ്‌ എന്ന സഹാനുഭൂതിയും സ്നേഹവും ഉള്‍ക്കൊള്ളുന്ന ഒരു ഉയര്‍ന്ന വഴിയെ വ്യക്തമാക്കുന്നതാണ്‌ ഇസ്‌ ലാം;

തന്റെ കുടുംബം, അയല്‍ക്കാര്‍, പരിചയക്കാര്‍, നാട്ടുകാര്‍, ലോകജനത എല്ലാവരോടും കാരുണ്യത്തോടെ ജീവിക്കുവാനുള്ള ശരിയായ നടപടികളെ കാട്ടുന്നതാണ്‌ ഇസ്‌ ലാം, ഒരു സാധാരണ വാക്കു കൊണ്ടുപോലും മറ്റുള്ളവര്‍ക്ക്‌ വേദനയുണ്ടാക്കരുത്‌ എന്ന് ഇസ്‌ ലാം ഉദ്ബോധിപ്പിക്കുന്നു, അതുപോലെ പരലോക ജീവിതതിന്റെ ശിക്ഷയില്‍ നിന്നും, പരിഹാരമില്ലാത്ത നഷ്ടത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുവാനുള്ള മാര്‍ഗ്ഗവും കാണിച്ചു തരുന്നതാണ്‌ ഇസ്‌ ലാം, ഇതിനു വിരുദ്ധമായി ഒരു മാടിനെ അറുക്കപ്പെട്ടതിന്റെ പേരില്‍ അനേകം മനുഷ്യ ജീവിതങ്ങളെ കൊന്നു തള്ളുന്നതല്ല യഥാര്‍ത്ഥ ജീവകാരുണ്യം." എന്ന് വ്യക്തമാക്കി


നിങ്ങള്‍ ജീവ കാരുണ്യമുള്ളവരല്ല

ഒരു മുസ്‌ ലിം സഹോദരനോട്‌ മറ്റൊരാള്‍ "മുസ്‌ ലിമീങ്ങളായ നിങ്ങള്‍ ജീവ കാരുണ്യമുള്ളവരല്ല! ആട്‌ മാടുകളെ അറുത്ത്‌ ശാപ്പിടുന്നു..." എന്ന് അക്ഷേപിച്ചു.. അതിനദ്ദേഹം "യഥാര്‍ത്ഥത്തില്‍ നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്‌ നാം അവയെ ഭക്ഷിക്കുന്നത്‌! ഞങ്ങള്‍ കഴിക്കാതിരുന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ലോകമെങ്ങും അവ കോടിക്കണക്കിന്‌ പെറ്റുപെരുകി അവക്ക്‌ ഭക്ഷണം കിട്ടാതെ നിങ്ങളെ തന്നെ പിടിച്ചു തിന്നാന്‍ തുടങ്ങും" എന്ന് മറുപടി നല്‍കി;

ലോകമെങ്ങും അനുദിനം അനേകലക്ഷം ആടു മാടുകളെയും ഒട്ടകങ്ങളെയും അറുക്കപ്പെടുന്നു, മനുഷ്യ സമുദായത്തിന്റെ ആഹാരത്തില്‍ മൂന്നിലൊരു പങ്ക്‌ മ്ര്ഗങ്ങളുടെ മാംസമാണ്‌, ഏതാനും ചില മാസങ്ങള്‍ മ്ര്ഗങ്ങള്‍ അറുക്കപ്പെടാതിരുന്നാല്‍ തന്നെ അനേക കോടി മ്ര്ഗങ്ങള്‍ പെരുകി ലോകമെങ്ങും നിറയും; അവയെ ഭക്ഷിക്കുവാന്‍ അവയെ സൃഷ്ടിച്ചവനായ അല്ലാഹു തന്നെ അനുമതി നല്‍കുന്നു, റഹ്മത്തുല്‍ ലില്‍ ആലമീന്‍ ഹസ്രത്‌ മുഹമ്മദ്‌ (സ:അ) തങ്ങള്‍ മ്ര്ഗങ്ങളോട്‌ പാലിക്കേണ്ട കടമകളെ പറ്റി ഉണര്‍ത്തുമ്പോള്‍ "അവ നല്ല ആരോഗ്യത്തോടെയുള്ളപ്പോള്‍ അവയുടെ മേല്‍ യാത്ര ചെയ്യിന്‍, അവ നല്ല നിലയില്‍ ഉള്ളപ്പോള്‍ തന്നെ അവയെ അറുക്കിന്‍" എന്നരുളിയിരിക്കുന്നു,

ആട്‌ മാടുകളുടെ മാംസം ഭക്ഷിക്കുന്നത്‌ ഹലാലാണ്‌; അവയെ അനുദിനം അറുക്കപ്പെട്ടിട്ടും കൂട്ടം കൂട്ടമായി അവ വീണ്ടും ലോകത്ത്‌ പെരുകിക്കൊണ്ടേയിരിക്കുന്നു, എന്നാല്‍ അവ ഒന്നും രണ്ടും കുട്ടികളെ മാത്രമാണ്‌ പ്രസവിക്കുന്നത്‌; അതേ സമയം നായ്‌, പന്നി ഇവകളെ ഭക്ഷിക്കുന്നത്‌ ഹറാമാക്കപ്പെട്ടിരിക്കുന്നു, ഇവ രണ്ടും പ്രസവിക്കുമ്പോള്‍ ആറും ഏഴും കുട്ടികള്‍ വീതം ഉണ്ടാകാറുണ്ടെങ്കിലും അവ മറ്റുള്ളവയെ പോലെ പെരുകുന്നില്ല, എന്നാല്‍ ഇവയെ എങ്ങും അറുക്കപ്പെടുന്നതുമില്ല, മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി അല്ലാഹു ത ആലാ തന്നെ അവന്റെ ഭക്ഷണത്തിനായി ഇവയെ യെല്ലാം അധികരിപ്പിച്ച്‌ നല്‍കിക്കൊണ്ടിരിക്കുന്നു;


ഒരു കുറവ്‌...

ഹിജാസിന്റെ അമീര്‍ മൗലാനാ സയീദ്‌ അഹ്മദ്‌ ഖാന്‍ സാഹിബ്‌ (മ:ലി:ആ) അവര്‍കള്‍ ഒരു ചെറുപ്പക്കാരനായ പണ്ഡിതനോട്‌ "മൗലവി സാബ്‌...നിങ്ങളുടെ എല്ലാ ഗുണങ്ങളും ഉന്നതമായതാണ്‌, എന്നാല്‍ ഒരു കാര്യമൊഴിച്ച്‌..." എന്നു പറഞ്ഞു; ഉടനേ ആ ആലിം സാഹിബ്‌ "മൗലാനാ, അതെന്താണെന്ന് പറഞ്ഞുതന്നാല്‍ ഞാന്‍ അത്‌ തിരുത്തിക്കൊള്ളാം" എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മൗനമായിരുന്നു;

മറ്റൊരു സമയം ദീനിന്റെ ചിന്തയുള്ള നല്ല രീതിയില്‍ പരിശ്രമിക്കുന്ന ഒരു ആലിമിനോട്‌ ഇതുപോലെ "മൗലവി സാബ്‌...നിങ്ങളുടെയടുത്തുള്ള ഗുണങ്ങളെല്ലാം മാതൃകാ പരമാണ്‌....എന്നാല്‍ ഒരു കുറവ്‌ നിങ്ങളിലുണ്ട്‌.." എന്ന് പറഞ്ഞു; ഉടനേ ആ കാര്‍ക്കൂണ്‍ "മൗലാനാ.. താങ്കള്‍ ഒരു കുറവ്‌ എന്ന് പറയുന്നു; എന്നാല്‍ എത്രയോ കെടുതികള്‍ എന്നിലുണ്ട്‌! എന്ന് ഞാന്‍ തന്നെ മനസ്സിലാക്കുന്നു; അനേകായിരം കെടുതികള്‍ എന്നെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു; മരണത്തിന്‌ മുന്‍പായെങ്കിലും എന്റെ തെറ്റുകള്‍ തിരുത്തി നല്ലവനായിത്തീരാന്‍ അല്ലാഹു ത ആലാ എന്നെ സഹായിക്കുവാന്‍ വേണ്ടി അങ്ങ്‌ ദു:ആ ചെയ്യണം,....." എന്നു പറഞ്ഞു, മൗലാനാ അദ്ദേഹത്തിനു വേണ്ടി "അല്ലാഹു ത ലാ നിങ്ങളെ ഇനിയുമിനിയും ഉയര്‍ത്തിക്കൊണ്ടിരിക്കട്ടെ" എന്ന് ദു:ആ ചെയ്തു;

ചില സമയങ്ങളില്‍ ചിലരുടെ നഫ്സിനെ പരീക്ഷിക്കുവാന്‍ വേണ്ടി മഹാന്മാര്‍ കൈക്കൊള്ളുന്ന ഒരു ഉപായമാണിത്‌, ആദ്യം സൂചിപ്പിച്ച ആള്‍ സ്വയം താന്‍ പൂര്‍ണ്ണമായും തെറ്റുകളില്‍ നിന്നും തിരുത്തിക്കഴിഞ്ഞതായും, ഒരേ ഒരു കുറവു മാത്രം തന്നിലുണ്ട്‌.. അതും അറിയിച്ചു തന്നാല്‍ തിരുത്തിക്കൊള്ളാം എന്നു തെറ്റിദ്ധരിച്ചു;

മനുഷ്യന്‍ തന്നെ കുറവുകളുള്ളവനായും പാപിയായും കരുതി അവസാന ശ്വാസം വരെ അല്ലാഹുവിനോട്‌ പാപ മോചനം തേടിക്കൊണ്ടും വിനയവും, താഴ്മയും ഉള്‍ക്കൊണ്ടു കൊണ്ടും ജീവിക്കാതെ അവന്‌ ഉയര്‍ച്ചയുണ്ടാവുകയെന്നത്‌ അസാദ്ധ്യമാണ്‌; ഇതിനെതിരായി 'മനുഷ്യന്‍ താന്‍ പരിപൂര്‍ണ്ണനാണ്‌; കുറവുകളൊന്നുമില്ലാത്തവനാണ്‌, എന്ന് കരുതുവാന്‍ തുടങ്ങിയാല്‍ കുറേശ്ശെ കുറേശ്ശെയായി അവന്റെയുള്ളില്‍ അഹന്തയും അഹം ഭാവവുമുണ്ടായി താന്‍ നല്ലവന്‍ എന്നും മറ്റുള്ളവരെല്ലാം നിസ്സാരക്കാരെന്നും മതിക്കുവാന്‍ ആരംഭിക്കും; അതിനാല്‍ തന്നെ മുന്നേറ്റമുണ്ടാകുന്നതിന്‌ പകരം അവന്‍ പരാജയപ്പെട്ടവനായി മാറും.

രണ്ടാമത്തെയാള്‍ തന്നെ കുറവുകളുള്ളയാളായി മനസ്സിലാക്കിയിരിക്കുന്നതിനാല്‍ മൗലാനാ അദ്ദേഹത്തിനു വേണ്ടി ദു:ആ ചെയ്തു.


I.S.L.A.M

1981ല്‍ മദ്രാസ്സില്‍ നിന്നും ഒരു വലിയ ജമാ അത്ത്‌ തായ്‌ലന്റിലേക്ക്‌ പോയി.., ആ ജമാ അത്ത്‌ കിഴക്കന്‍ തായ്‌ലന്റില്‍ ഷെങ്ങ്‌ മായ്‌" എന്ന സ്ഥലത്തെത്തിയപ്പോള്‍ ജമാ അത്ത്‌ എത്തിയെന്നറിഞ്ഞ ചില കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഇഷാ നമസ്കാരത്തിനു ശേഷം ജമാ അത്തിനെ സന്ദര്‍ശിക്കുവാനായി വന്നു, അവര്‍ ദീനിന്റെ പരിശ്രമത്തെ പറ്റിയും ദീനിനെ പറ്റിയും അനേകം സന്ദേഹങ്ങള്‍ ഇംഗ്ലീഷില്‍ ചോദിച്ചു കൊണ്ടിരുന്നു, അതില്‍ ഒരു വിദ്യാര്‍ത്ഥി "ഖുര്‍ ആനില്‍ ഒരിടത്തും അഞ്ചു നേരം നമസ്കരിക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ? അപ്പോള്‍ നാം അഞ്ച്‌ നേരം നമസ്കരിക്കേണ്ടത്‌ ആവശ്യമാണോ? അങ്ങനെയാണെങ്കിലേ നമ്മെ ഇസ്‌ ലാമിസ്റ്റായി കരുതപ്പെടുകയുള്ളോ...?" എന്ന് ഇംഗ്ലീഷില്‍ ചോദിച്ചതിന്‌ ഇസ്‌ ലാം എന്ന വാക്ക്‌ ഇംഗ്ലീഷില്‍ എങ്ങിനെയാണ്‌ എഴുതുന്നത്‌?" എന്ന് ചോദിച്ചു, അവര്‍I.S.L.A.M എന്ന് പറഞ്ഞു,

ഉടനേ ഓരോ എഴുത്തും എന്തിനെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് ചോദിച്ചപ്പോള്‍ ആ വിദ്യാര്‍ത്ഥി അറിയില്ല എന്നുപറഞ്ഞു, അപ്പോള്‍ അദ്ദേഹം പറഞ്ഞു I= ഇഷാ, S= സുബഹി, L= ളുഹര്‍, A= അസര്‍, M= മഗ്‌ രിബ്‌ , ISLAMഎന്ന വാക്കില്‍ തന്നെ അഞ്ചു നേരത്തെ നമസ്കാരത്തെക്കുറിച്ച്‌ തുടര്‍ച്ചയായി സൂചിപ്പിക്കുന്നു, അതിനാള്‍ ഇസ്‌ ലാം എന്നു പറഞ്ഞാല്‍ തന്നെ അഞ്ചു നേരത്തെ നമസ്കാരമാണ്‌ എന്ന് പറഞ്ഞു,

അപ്പോള്‍ ആര്‌ അഞ്ച്‌ നേരം നമസ്കരിക്കുന്നോ അവരില്‍ ഇസ്‌ ലാം നിലനില്‍ക്കുന്നുണ്ട്‌, അല്ലാത്തവരില്‍ ഇല്ല" എന്ന് വിശദമാക്കി, ആ വിദ്യാര്‍ത്ഥികള്‍ വളരെ അതിശയിച്ച്‌ "ഇനി അഞ്ചു നേരത്തെ നമസ്കാരവും കൃത്യമായി നമസ്കരിക്കും എന്നുറപ്പിച്ചു,"

ഇന്‍:ജിന്‍

ഒരു ജമാ അത്ത്‌ കരിവണ്ടിയില്‍ (കല്‍ക്കരി ഉപയോഗിക്കുന്ന തീവണ്ടി) കുംഭകോണത്തേക്ക്‌ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ത അ്‌ ലീം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ത അ്‌ ലീമില്‍ ജിന്നുകളെക്കുറിച്ച്‌ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അമീര്‍ സാഹിബ്‌ ജിന്നുകളുടെ ആഹാരം അടുപ്പിലെ കരി, എല്ലുകള്‍ മുതലായവയാണ്‌, അതുകൊണ്ട്‌ അവയുപയോഗിച്ച്‌ ഇസ്തിഞ്ചാ' ചെയ്യുവാന്‍ പാടില്ല: എന്നു പറഞ്ഞു, അപ്പോഴൊരാള്‍ "റെയില്‍ ഇഞ്ചിനിലും കരി തന്നെയാണല്ലോ ഉപയോഗിക്കുന്നത്‌ അങ്ങനെയാണെങ്കില്‍ അതും ജിന്നാണല്ലോ? എന്ന് പറഞ്ഞു, അമീര്‍ സാഹിബ്‌ "അതേ, അതും ജിന്നു തന്നെയാണ്‌, അതുകൊണ്ടാണല്ലോ അതിന്‌ ഇന്‍:ജിന്‍ എന്ന് പേര്‌ വച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞു" എല്ലാവരും ചിരിച്ചു; ആ ജമാ അത്തില്‍ എ.ടി. അബ്ദുല്‍ ഖാദര്‍ സാഹിബും ഉണ്ടായിരുന്നു

വിചിത്രമായ ചോദ്യങ്ങളും കൗതുകകരമായ മറുപടികളും

1 comment:

ഇബ്നുസുബൈര്‍ said...

മനുഷ്യ കുലത്തിന്റെ പുരോഗതിക്കും, ശാന്തി സമാധാനത്തിനും അനുകൂലമായ ഒരു നേരായ വഴി കാണിച്ചു തരുന്ന മാര്‍ഗ്ഗമാണ്‌ ഇസ്‌ ലാം; മനുഷ്യ കുലം ഒന്നാണ്‌ എന്ന സഹാനുഭൂതിയും സ്നേഹവും ഉള്‍ക്കൊള്ളുന്ന ഒരു ഉയര്‍ന്ന വഴിയെ വ്യക്തമാക്കുന്നതാണ്‌ ഇസ്‌ ലാം;